Thiruvananthapuram – malayalees.ch https://malayalees.ch Malayalam Online News Portal Sat, 10 Feb 2024 07:07:29 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Thiruvananthapuram – malayalees.ch https://malayalees.ch 32 32 വയോധികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി https://malayalees.ch/old-women-found-dead-in-tvm/ Sat, 10 Feb 2024 07:06:26 +0000 https://malayalees.ch/?p=96196 തിരുവനന്തപുരത്ത് വയോധികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കിളിമാനൂർ തട്ടത്തുമലയിലാണ് സംഭവം. വീടിന് സമീപത്തെ തോട്ടിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. തട്ടത്തുമല സ്വദേശിനി ലീല (60) ആണ് മരിച്ചത്.

മൃതദ്ദേഹത്തിൽ വസ്ത്രം ഉണ്ടായിരുന്നില്ല. തോടിന്റെ കരയിൽ തന്നെയാണ് വീട്. വർഷങ്ങളായി ഒറ്റയ്ക്ക് കഴിയുകയായിരുന്നു. കൂലിപ്പണി ചെയ്താണ് ജീവിക്കുന്നത്. ഒരാഴ്ചയായി ജോലിക്ക് പോയിട്ടില്ലെന്ന് നാട്ടുകാർ. കിളിമാനൂർ പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി.

പൊലീസ് പരിശോധനയിൽ വയോധികയുടെ വീട്ടിനകത്ത് വസ്ത്രങ്ങളും സാധനങ്ങളും മറ്റും വാരി വലിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്. സമീപത്ത് ബല പ്രയോഗത്തിന്റെ ചില ലക്ഷണങ്ങളും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് ദുരൂഹത സംശയിക്കുന്നു. പരിശോധനയ്ക്കായി ഡോഗ് സ്ക്വാഡ് ഉടനെത്തും.

]]>
പെരുമാതുറയിൽ വീടുകൾക്ക് നേരെ ബോംബേറ്; മൂന്ന് പേർ പിടിയിൽ https://malayalees.ch/bombardment-of-houses-in-perumatura-three-arrested/ Tue, 31 Oct 2023 04:48:37 +0000 https://malayalees.ch/?p=90332 തിരുവനന്തപുരം പെരുമാതുറ മാടൻവിളയിൽ വീടുകൾക്ക് നേരെ വീര്യം കൂടിയ പടക്കം എറിഞ്ഞ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. ചിറയിൻകീഴ്, ആറ്റിങ്ങൽ, നഗരൂർ സ്വദേശികളായ ആകാശ്, അബ്ദുൾ റഹ്മാൻ, സഫീർ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. സിസിടിവികൾ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

പെരുമാതുറ മാടൻവിളയിൽ ഇന്നലെ രാത്രി 10 മണിയോടെയാണ് വീടുകൾക്ക് നേരെ വീര്യം കൂടിയ പടക്കമേറ് ഉണ്ടായത്. കാറിലെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. ജംഗ്ഷനിൽ നിന്നവർക്ക് നേരെയും പടക്കമെറിഞ്ഞിരുന്നു. ആക്രമണത്തിൽ രണ്ടു യുവാക്കൾക്ക് പരുക്കേറ്റു. മാടൻവിള സ്വദേശികളായ അർഷിത്, ഹുസൈൻ എന്നിവർക്കാണ് പരുക്ക്.

ഇവർ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിൽ വാഹനങ്ങൾക്കും വീടുകൾക്കും കേടപാടുകൾ സംഭവിച്ചിട്ടുണ്ട്. അതേസമയം ആക്രമണ കാരണം വ്യക്തമല്ല. പ്രതികളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

]]>
ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ കെപിസിസി നേതൃയോഗം ഇന്ന് ചേരും https://malayalees.ch/kpcc-meeting-today-thiruvananthapuram/ Thu, 05 Oct 2023 04:41:23 +0000 https://malayalees.ch/?p=88914 രാഷ്ട്രീയകാര്യ സമിതി യോഗത്തിന് പിന്നാലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ കെപിസിസി നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഇന്നലെ ചേർന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിലെടുത്ത തീരുമാനങ്ങൾക്ക് ഭാരവാഹി യോഗം അന്തിമ രൂപം നൽകും.

കെപിസിസി അധ്യക്ഷന്റെ സംസ്ഥാന ജാഥ, താഴേത്തട്ടിലുള്ള സമര – പ്രചരണ പരിപാടികൾ എന്നിവയാണ് പ്രധാന അജണ്ട. മണ്ഡലം പുനഃസംഘടനാ ചർച്ചകളും യോഗത്തിലുണ്ടാകും. കെപിസിസി ഭാരവാഹികൾക്ക് പുറമേ ഡിസിസി പ്രസിഡൻ്റുമാരും മണ്ഡലങ്ങളുടെ ചുമതലയുള്ള നേതാക്കളും പങ്കെടുക്കും. തിരഞ്ഞെടുപ്പ് വിദഗ്ദനായ സുനിൽ കനുഗോലുവും എഐസിസി ജനറൽ സെക്രട്ടറിമാർക്കൊപ്പം യോഗത്തിൽ പങ്കെടുക്കും. രാവിലെ 11 മണിക്ക് കെപിസിസി ആസ്ഥാനമായ ഇന്ദിരഭാവനിലാണ് യോഗം.

]]>
തിരുവനന്തപുരത്ത് പരസ്പരം വീടുകയറി ആക്രമണം നടത്തിയ അയൽവാസികൾ അറസ്റ്റിൽ https://malayalees.ch/thiruvananthapuram-neighbors-arrested-after-breaking-into-each-others-house/ Thu, 07 Sep 2023 08:18:02 +0000 https://malayalees.ch/?p=87361 തിരുവനന്തപുരം കിളിമാനൂരിൽ പരസ്പരം വീടുകയറി ആക്രമണം നടത്തിയ അയൽവാസികൾ പിടിയിൽ. അയൽവാസികൾ തമ്മിലുള്ള അതിർത്തി തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ചിന്ത്രനെല്ലൂർ സ്വദേശികളായ സജീവ്, സഹോദരൻ രാജീവ്, ലാലു എന്നിവരെയാണ് കിളിമാനൂർ പൊലീസ് പിടികൂടിയത്.

അയൽവാസികളായ ലാലുവിന്റെയും സജീവിന്റേയും കുടുംബങ്ങൾ തമ്മിലുള്ള അതിർത്തി തർക്കമാണ് പരസ്പരം വീട് കയറി ആക്രമിക്കാൻ പ്രതികളെ പ്രേരിപ്പിച്ചത്. അതിർത്തി തർക്കവുമായി ബന്ധപ്പെട്ട കോടതിയിൽ കേസും നടക്കുന്നുണ്ട്. അതിനിടെയാണ് സജീവും സഹോദരൻ രാജീവും ചേർന്ന് ലാലുവിന്റെ വീട് ആക്രമിക്കുന്നത്. വീട്ടിലുണ്ടായിരുന്നവരെ അസഭ്യം പറയുകയും ചെയ്തു.

കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ഇതിന്റെ വൈരാഗ്യത്തിലാണ് അടുത്ത ദിവസം പുലർച്ച ലാലു സജീവിന്റെ വീട് ആക്രമിക്കുന്നത്. മാരകായുധങ്ങളുമായി എത്തിയ ലാലു സജീവിനെയും ആക്രമിച്ചു. തുടർന്നാണ് ഇരു വിഭാഗങ്ങളും കിളിമാനൂർ പൊലീസിന് പരാതി നൽകിയത്. പിന്നാലെ പൊലീസ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

]]>
തലസ്ഥാനത്ത് രണ്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ https://malayalees.ch/youth-arrested-with-2-kg-ganja-in-thiruvananthapuram/ Thu, 07 Sep 2023 06:45:25 +0000 https://malayalees.ch/?p=87348 തിരുവനന്തപുരം കൊറ്റാമത്ത് രണ്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. തിരുവനന്തപുരം പാച്ചല്ലൂർ സ്വദേശി അഖിൽ എന്ന അമ്പു ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാവിലെയാണ് ചെന്നൈയിൽ നിന്ന് ആഡംബര ബസിൽ തിരുവനന്തപുത്തേക്ക് വരികയായിരുന്ന യുവാവിനെ കഞ്ചാവുമായി പിടികൂടിയത്.

അമരവിള എക്സൈസ് സംഘം കൊറ്റാമത്ത് നടത്തിയ വാഹന പരിശോധനയിലാണ് പാച്ചല്ലൂർ സ്വദേശി അഖിൽ എന്ന അമ്പു 2 കിലോ കഞ്ചാവുമായി പിടിയികുന്നത്. പാച്ചല്ലൂർ, വെങ്ങാനൂർ, കോവളം തുടങ്ങിയ പ്രദേശങ്ങളിൽ വില്പന നടത്തുന്നതിനാണ് പ്രതി കഞ്ചാവ് എത്തിച്ചതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ചെറു പൊതികളിലായാണ് വില്പന നടത്തുന്നത്. ചെന്നൈയിൽ നിന്ന് 25,000 രൂപക്ക് വാങ്ങിയ കഞ്ചാവ് ഒരു ലക്ഷം രൂപകം വിൽക്കാനായിരുന്ന പ്രതി ലക്ഷ്യമിട്ടതെന്നും എക്സൈസ് സംഘം വ്യക്തമാക്കി. പെട്ട പൊലീസ് സ്റ്റേഷനിൽ ഒരു മോഷണക്കേസിലും അഖിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

]]>
തിരുവനന്തപുരത്ത് യുവാവിനെ സഹോദരന്‍ കൊന്നു കുഴിച്ചുമൂടി https://malayalees.ch/man-was-killed-and-buried-by-his-brother-in-thiruvananthapuram/ Wed, 06 Sep 2023 07:49:32 +0000 https://malayalees.ch/?p=87330 തിരുവനന്തപുരത്ത് യുവാവിനെ സഹോദരന്‍ കൊന്നു കുഴിച്ചുമൂടി. തിരുവല്ലം വണ്ടിത്തടം സ്വദേശി രാജ് ആണ് കൊല്ലപ്പെട്ടത്. തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം വീട്ടുമുറ്റത്ത് കുഴിച്ചുമൂടുകയായിരുന്നു. പ്രതി മാനസികാസ്വസ്ഥ്യമുള്ള ആളാണെന്ന് പൊലീസ്.

രാജിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി അമ്മ കഴിഞ്ഞദിവസം പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടുമുറ്റത്ത് കുഴിച്ചുമൂടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തിരുവല്ലത്തെ വീട്ടില്‍ പൊലീസ് പരിശോധന നടക്കുകയാണ്.

]]>
അഡ്മിഷൻ നൽകിയില്ല; തിരുവനന്തപുരത്ത് ജിം ഉടമയെയും ജീവനക്കാരനെയും വെട്ടിപ്പരുക്കേൽപ്പിച്ചു https://malayalees.ch/man-stabbed-gym-owner-in-thiruvananthapuram/ Thu, 03 Aug 2023 05:12:44 +0000 https://malayalees.ch/?p=85523
തിരുവനന്തപുരം കാഞ്ഞിരംപാറയിൽ ജിം ഉടമയ്ക്കും ജീവനക്കാരനും വെട്ടേറ്റു.
ജിജോ, വിഷ്ണു എന്നിവർക്കാണ് വെട്ടേറ്റത്. ഇലിപ്പോട് സ്വദേശി സന്തോഷ് എന്ന് വിളിക്കുന്ന ശശിയാണ് ആക്രമണം നടത്തിയത്.

ജിമ്മിൽ അഡ്മിഷൻ നൽകാൻ സാധിക്കില്ലെന്ന് പറഞ്ഞതാണ് പ്രകോപനകാരണം.
പരുക്കേറ്റവരെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

]]>
തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിനു തീപിടിച്ചു https://malayalees.ch/ksrtc-bus-caught-fire-in-thiruvananthapuram/ Sat, 29 Jul 2023 04:54:04 +0000 https://malayalees.ch/?p=85221 ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിനു തീപിടിച്ചു. തിരുവനന്തപുരം ചെമ്പകമംഗലത്താണ് സംഭവം. ബസിനുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ട ഡ്രൈവർ ബസ് നിർത്തി എല്ലാവരെയും പുറത്തിറക്കിയത് വൻ അപകടം ഒഴിവാക്കി. അഗ്നിശമന സേനാംഗങ്ങൾ എത്തി തീയണച്ചു.

രാവിലെ എട്ട് മണിയോടെ ആറ്റിങ്ങൽ ഡിപ്പോയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസിനാണ് തീപിടിച്ചത്. ചെമ്പകമംഗലത്തിന് സമീപം ബസിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ബസ് നിർത്തുകയായിരുന്നു. യാത്രക്കാരെ മുഴുവൻ പുറത്തിറക്കിയ ഡ്രൈവറുടെ സമയോചിത ഇടപെടൽ വൻ അപകടം ഒഴിവാക്കി.

യാത്രക്കാർക്ക് പരിക്കില്ല എന്നത് ആശ്വാസകരമാണ്. ബസ് പൂർണമായും കത്തിനശിച്ചു. വിവരമറിഞ്ഞ് ആറ്റിങ്ങൽ ഫയർഫോഴ്‌സ് യൂണിറ്റ് സ്ഥലത്തെത്തി തീ അണച്ചു. മംഗലപുരം പൊലീസ് അടക്കം സ്ഥലത്തെത്തിയിട്ടുണ്ട്. തീപിടിത്തത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

]]>
മധുവിധു മതിയാക്കി യുദ്ധമുഖത്തേക്ക്, കാർഗിലിൽ വീരമൃത്യു വരിച്ച ഒരു സൈനികന്റെ കഥ https://malayalees.ch/the-story-of-a-soldier-who-died-a-heros-death-in-kargil/ Wed, 26 Jul 2023 04:53:32 +0000 https://malayalees.ch/?p=85032 ഇന്ത്യയുടെ അഭിമാനം കാക്കാൻ കാർഗിലിൽ വീരമൃത്യു വരിച്ച ജവാന്മാരിൽ ഒരാളാണ് തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയായ ജെറി പ്രേംരാജ്. മധുവിധു മതിയാക്കി യുദ്ധമുഖത്തേക്ക് രാജ്യത്തിനായി പൊരുതാൻ ഇറങ്ങിയ കഥയാണ് ജെറി പ്രേം രാജിൻ്റേത്. ഓരോ ഇന്ത്യക്കാർക്കും പ്രചോദനമാണ് 27 വർഷം മാത്രം നീണ്ടുനിന്ന ഈ ധീര ജവാന്റെ ജീവിതം.

മരണത്തിലെക്കോ ജീവിതത്തിലെക്കോ എന്ന ദശാസന്ധി വന്നപ്പോഴും രാജ്യത്തിൻറെ അഭിമാനമാണ് വലുതെന്ന് തീരുമാനിച്ച മനസ്സാണ് ക്യാപ്റ്റൻ ജെറി പ്രേം രാജിൻ്റേത്. ഏതൊരു ഭാരതീയനേയും പ്രചോദിപ്പിക്കുന്ന ഈ കത്തിലെ വാചകങ്ങൾ തന്നെ അതിന് തെളിവ്. 1999 ജൂലൈ ഏഴിനാണ് ദ്രാസിലെ ടൈർ ഹിൽസ് തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിനിടെ ക്യാപ്റ്റൻ ജെറി പ്രേം രാജ് വെടിയേറ്റ് വീഴുന്നത്. ഗുരുതരമായി പരിക്കേറ്റിട്ടും ശത്രു ബങ്കറുകൾ പൂർണമായും തകർത്തശേഷമാണ് ധീര ജവാൻ വീരമൃത്യു വരിച്ചത്.

വിവാഹ അവധിയിലിരിക്കെയാണ് തിരികെ യുദ്ധഭൂമിയിലേക്ക് എത്താൻ വിളി വരുന്നത്. രാജ്യത്തിനായി ഒരു മറു ചിന്തയും കൂടാതെ മടങ്ങുകയായിരുന്നു. തിരിച്ചുവന്നത് ദേശീയപതാകയിൽ പൊതിഞ്ഞ്. ഒന്നാംവർഷ ബിരുദ പഠനത്തിനിടെ വ്യോമസേനയിൽ ജോലി ലഭിച്ചതാണ് ജെറി പ്രേംരാജിന്. പക്ഷേ കരസേനയിൽ പ്രവർത്തിക്കണം എന്നതായിരുന്നു ആഗ്രഹം. ആറുവർഷത്തിനുശേഷം ആഗ്രഹം സഫലീകരിച്ചു. ഒടുവിൽ കാർഗിലിൽ നമുക്ക് നഷ്ടപ്പെട്ട 527 ധീര ജവാന്മാരിൽ ഒരാളായി പ്രോജ്ജ്വലമായ ഓർമ്മയുമായി

]]>
ഷാജൻ സ്കറിയയെ കണ്ടെത്താനായില്ല; തിരുവനന്തപുരം ഓഫീസിലെ മുഴുവൻ കംപ്യൂട്ടറും പിടിച്ചെടുത്ത് പൊലീസ് https://malayalees.ch/marunadan-malayali-office-raid-all-computers-seized/ Tue, 04 Jul 2023 04:26:20 +0000 https://malayalees.ch/?p=83740 ഷാജൻ സ്കറിയയ്ക്കെതിരെ കടുത്ത നടപടി. തിരുവനന്തപുരം പട്ടം ഓഫീസിലെ മുഴുവൻ കമ്പ്യൂട്ടറുകളും പൊലീസ് പിടിച്ചെടുത്തു. ഇന്നലെ രാത്രി വൈകും വരെ പരിശോധന നീണ്ടു. മുഴുവൻ ജീവനക്കാരുടെയും ലാപ്ടോപ്പും കസ്റ്റഡിയിൽ എടുത്തു. ഷാജൻ സ്കറിയയെ കണ്ടെത്താനുള്ള പരിശോധന തുടരുന്നതായി കൊച്ചി പോലീസ് വ്യക്തമാക്കി.

തിരുവനന്തപുരത്ത് മറുനാടൻ മലയാളിയുടെ ജീവനക്കാരായ രണ്ട് പേരുടെ വീടുകളിൽ ഇന്നലെ രാവിലെ പൊലീസ് പരിശോധന നടത്തി. മരുതംകുഴി, വലിയവിള എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പട്ടത്തുള്ള മറുനാടൻ മലയാളിയുടെ ഓഫീസിൽ കൊച്ചിയിൽ നിന്നുള്ള പൊലീസ് സംഘം കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു.

സംസ്ഥാനത്ത് പലയിടത്തും മറുനാടൻ മലയാളിയുടെ ഓഫീസുകളിലും ജീവനക്കാരുടെ വീടുകളിലും പൊലീസ് പരിശോധന തുടരുകയാണ്. കൊല്ലത്ത് ശ്യാം എന്ന മറുനാടൻ മലയാളി റിപ്പോർട്ടറെ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിലെടുത്തെന്നാണ് വിവരം. എന്നാൽ ശ്യാമിനെ മൊഴി എടുക്കാനായി വിളിപ്പിച്ചതാണെന്ന് പൊലീസ് വ്യക്തമാക്കി.

]]>