thiruvananthapuram medical college – malayalees.ch https://malayalees.ch Malayalam Online News Portal Mon, 09 Oct 2023 04:44:41 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png thiruvananthapuram medical college – malayalees.ch https://malayalees.ch 32 32 വാതത്തിനുള്ള മരുന്നിനു പകരം ഹൃദ്രോഗത്തിനുള്ള മരുന്ന്; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മരുന്ന് മാറി നല്‍കി https://malayalees.ch/wrong-medicine-was-given-to-patient-at-pharmacy-of-thiruvananthapuram-medical-college-hospital/ Mon, 09 Oct 2023 04:44:37 +0000 https://malayalees.ch/?p=89090 തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഫാര്‍മസിയില്‍ രോഗിക്ക് മരുന്ന് മാറി നല്‍കി. വാതത്തിനുള്ള മരുന്നിനു പകരം ഗുരുതര ഹൃദ്രോഗത്തിനുള്ള മരുന്നാണ് നല്‍കിയത്. കഴിഞ്ഞ ഓഗസ്റ്റിലാണ് പെണ്‍കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വാതരോഗത്തിന് ചികിത്സ തേടിയത്. ഓഗസ്റ്റ് 22ന് ഒപിയില്‍ ഡോക്ടറെ കാണുകയുടെ ചെയ്തിരുന്നു. തുടര്‍ന്ന് ഡോക്ടര്‍ നല്‍കിയ മരുന്നിന് പകരം ഫാര്‍മസിയില്‍ നിന്ന് നല്‍കിയത് ഹൃദ്രോഗത്തിനുള്ള മരുന്നായിരുന്നു.

പെണ്‍കുട്ടിയുടെ ആരോഗ്യനില വഷളായപ്പോഴായിരുന്നു മരുന്നു മാറിയെന്ന് അറിയുന്നത്. 18 വയസുള്ള പെണ്‍കുട്ടി എന്‍ട്രന്‍സ് കോച്ചിങ് സെന്ററില്‍ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. 45 ദിവസത്തോളമാണ് ഫാര്‍മസിയില്‍ നിന്ന് നല്‍കിയ മരുന്ന് പെണ്‍കുട്ടി കഴിച്ചത്.

ഗുരുതരമായി സന്ധിവേദനയും ഛര്‍ദില്‍ അടക്കം ഉണ്ടാവുകയും ചെയ്തു. ഞരമ്പുകളില്‍ നിന്നടക്കം രക്തം പൊട്ടിയൊലിക്കുന്ന അവസ്ഥയുണ്ടായി. ഇന്നലെ രാത്രിയാണ് പെണ്‍കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. വിവരം അറിയിച്ചയുടനെ പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അടിയന്തരമായ ഇടപെടല്‍ ആരോഗ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് കുടുംബം ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനും പൊലീസിനും പരാതി നല്‍കിയിട്ടുണ്ട്.

]]>
രോഗികൾക്ക് ഇരുട്ടടി, മെഡിക്കൽ കോളജിൽ ഐ.സി.യു, വെന്റിലേറ്റർ ഫീസ് കുത്തനെ കൂട്ടി https://malayalees.ch/icu-and-ventilator-fees-hiked-in-medical-college/ Mon, 25 Sep 2023 05:25:42 +0000 https://malayalees.ch/?p=88346 തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗികൾക്ക് ഇരുട്ടടിയായി ഐ.സി.യു, വെന്റിലേറ്റർ ഫീസ് കുത്തനെ കൂട്ടി. ഐ.സി.യുവിന് 500 രൂപയും വെന്റിലേറ്ററിന് 1000 രൂപയുമാണ് പുതുക്കിയ നിരക്ക്. ബി.പി.എൽ വിഭാഗക്കാർ ഒഴികെ മറ്റുള്ളവരെല്ലാം ഫീസ് അടയ്ക്കണം. നിരക്ക് വർധിപ്പിച്ച് ആശുപത്രി സൂപ്രണ്ട് വകുപ്പ് മേധാവികൾക്ക് അയച്ച സർക്കുലർ 24 ന് ലഭിച്ചു.

കൊവിഡിന് ശേഷം നിരക്കുകൾ പുനഃസ്ഥാപിച്ചതിന്റെ മറവിൽ 34 ശതമാനം വീതം വർദ്ധിപ്പിക്കുകയായിരുന്നു. കൊവിഡിന് മുമ്പ് ഐ.സി.യുവിന് 330 രൂപയും വെന്റിലേറ്ററിന് 660 രൂപയായിരുന്നു ഫീസ്. വെന്റിലേറ്ററിലാണ് രോഗിയെങ്കിൽ 1500 രൂപ അടയ്ക്കണം. ഐ.സി.യുവിൽ മാത്രമാണെങ്കിൽ 500 രൂപ. ഹോസ്‌പിറ്റൽ ഡവലപ്മെന്റ് സൊസൈറ്റിയാണ് നിരക്ക് വർദ്ധിപ്പിച്ചത്.

കഴിഞ്ഞമാസം ചേർന്ന എച്ച്.ഡി.സി എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് നിരക്ക് വർദ്ധിപ്പിക്കണമെന്ന് തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ആശുപത്രി സൂപ്രണ്ടന്റ് ഡോ.നിസാറുദ്ദീൻ എല്ലാ വകുപ്പ് മേധാവികൾക്കും നിരക്ക് വർദ്ധിപ്പിച്ചതായി അറിയിപ്പ് നൽകിയത്.

]]>
തിരുവനന്തപുരം മെഡിക്കൽ കോളജിലെ എക്‌സ് റേ മെഷീൻ പണിമുടക്കിയ സംഭവം; നടപടിക്കായി നിർദേശം നൽകി ആരോഗ്യമന്ത്രി https://malayalees.ch/veena-george-orders-probe-on-tvm-medical-college-x-ray-machine-issue/ Sat, 01 Jul 2023 06:56:21 +0000 https://malayalees.ch/?p=83630 തിരുവനന്തപുരം മെഡിക്കൽ കോളജ് ഒ പി ബ്ലോക്കിലെ എക്‌സറേ യൂണിറ്റ് പണിമുടക്കി ഒന്നര മാസമായിട്ടും നന്നാക്കാത്തതിൽ ആരോഗ്യ മന്ത്രിയുടെ ഇടപെടൽ. പരിശോധിച്ച് നടപടി സ്വീകരിക്കാൻ സൂപ്രണ്ടിനോട് നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി വീണ ജോർജ് അറിയിച്ചു. ഈ സർക്കാർ വന്നതിന് ശേഷം മൊബൈൽ എക്‌സറേ യൂണിറ്റുകൾ നൽകിയിട്ടുണ്ടെന്നും മെഡിക്കൽ കോളജിൽ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഒപി വിഭാഗം എക്സ്റേ മെഷീൻ പ്രവർത്തനരഹിതമായിട്ട് ഒന്നരമാസമായെന്ന വാർത്ത ഇന്നലെയാണ് ട്വന്റിഫോർ പുറത്തുവിട്ടത്. പ്രധാന ബ്ളോക്കിലെ എക്സ് റേ മെഷീൻ കേടായതോടെ രോഗികൾ കടുത്ത ദുരിതത്തത്തിലാണ്. ഒപിയിൽ എത്തുന്ന രോഗികളെ സ്ട്രെക്ചറിൽ ആകാശപാത വഴി പഴയ കാഷ്വാലിറ്റി ബ്ളോക്കിൽ എത്തിച്ചാണ് നിലവിൽ എക്സ്റേ എടുക്കുന്നത്.

മുൻകാല കുടിശ്ശിക നൽകാത്തതിന്റെ പേരിലാണ് എക്സ്റേ മെഷീൻ അറ്റകുറ്റപ്പണി നടത്താൻ കമ്പനി തയ്യാറാകാത്തത്. ഇതോടെ ഒപിയിലെത്തുന്ന ഒരു രോഗി എക്സ്റേ എടുത്ത് ചികിത്സ പൂർത്തിയാക്കി മടങ്ങണമെങ്കിൽ കുറഞ്ഞത് ഒരു കിലോമീറ്ററോളം സഞ്ചരിക്കണം. കുട്ടിരിപ്പുകാരുടെ ദുരിതം അതിലുമേറെയാണ്. ഈ വാർത്ത ശ്രദ്ധയിൽപ്പെട്ട ആരോഗ്യമന്ത്രി നടപടിക്കായി നിർദേശം നൽകുകയായിരുന്നു.

]]>
മാനസിക രോഗികൾക്ക് നൽകുന്ന മരുന്നുകൾ കടത്താൻ ലോബി; അന്വേഷണം നടത്താൻ നിർദേശം നൽകി മെഡിക്കൽ കോളേജ് സൂപ്രണ്ട് https://malayalees.ch/tvm-medical-college-investigation-on-drug-smuggling/ Wed, 15 Feb 2023 08:26:31 +0000 https://malayalees.ch/?p=76316 തിരുവനതപുരം സർക്കാർ മെഡിക്കൽ കോളേജിൽ ഇടനിലക്കാർ വഴി മരുന്ന് കടത്തൽ വ്യാപകം. സർക്കാർ മെഡിക്കൽ കോളേജിൽ എത്തുന്ന മനസികൾ രോഗികൾക്ക് നൽകുന്ന മരുന്ന് വില്പനയിലാണ് വ്യാപക ക്രമക്കേട് കണ്ടെത്തിയത്. മെഡിക്കൽ കോളേജിൽ എത്തുന്ന രോഗികൾ ഒപി വഴി ഡോക്ടറിനെ കണ്ടതിന് ശേഷം ലഭിക്കുന്ന ആശുപത്രിയുടെ സീൽ വെച്ച കുറിപ്പടി വഴി മാത്രമാണ് ഫാർമസിയിൽ നിന്ന് മരുന്ന് നൽകാൻ സാധിക്കു എന്നാണ് വ്യവസ്ഥ. ഈ വ്യവസ്ഥകൾ ലംഘിച്ച് കൊണ്ടാണ് നിലവിൽ മരുന്നുവില്പന.

ഇത്തരത്തിൽ മരുന്നുകൾ വാങ്ങാൻ ഒരു ലോബി പ്രവർത്തിക്കുന്നു എന്ന് റിപോർട്ടുകൾ പുറത്ത് വരുന്നുണ്ട്. റിപ്പോർട്ടിനെ തുടർന്ന് നടപടികൾ സ്വീകരിക്കുന്നതിനായി മാനസിക രോഗവിഭാഗം മേധാവിക്കും സ്റ്റോർ സൂപ്രണ്ടിനും മെഡിക്കൽ കോളേജ് സൂപ്രണ്ട് കത്ത് നൽകി. കത്തിൽ അനധികൃതയഹ മരുന്ന് വിൽപ്പന കണ്ടെത്തിയാൽ റിപ്പോർട്ട് ചെയ്യണമെന്ന് അറിയിച്ചിട്ടുണ്ട്. ഒരു മാസം മുതൽ ആറ് മാസം വരെ മരുന്നുകൾ നൽകുന്ന പ്രവണതയുണ്ട്. അതിനാൽ മരുന്നുകൾ കുറിക്കുന്നത് 15 ദിവസത്തേയ്ക്ക് മാത്രമായി നിജപ്പെടുത്തണമെന്ന് കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

സർക്കാർ ഫാർമസികളിൽ 40 രൂപക്ക് ലഭിക്കുന്ന മരുന്ന് പുറമെ ലഭിക്കാൻ 400 രൂപയിലധികം കൊടുക്കണം. ഈ വിലവ്യത്യാസം മുന്നിൽ കണ്ടാണ് അനധികൃതമായി മരുന്ന് വാങ്ങാനായി ലോബികൾ മുന്നോട്ട് വരുന്നത്. മാനസികരോഗ ചികിത്സയ്ക്കുള്ള മരുന്നുകൾ വലിയ അളവിൽ ഇടനിലക്കാർ വഴി ഒരുമിച്ച് വാങ്ങുന്നത് വ്യാപകമായ ദുരുപയോഗത്തിന് കാരണമാകുകയും ഇതൊരു സാമൂഹ്യഭീഷണിയാകുകമെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

]]>
തിരുവനന്തപുരം മെഡിക്കൽ കോളജിൽ യുവാവിനെ സെക്യൂരിറ്റി ജീവനക്കാർ മർദ്ദിച്ചു https://malayalees.ch/young-man-beaten-up-by-security-staff-thiruvananthapuram-medical-college/ Sat, 04 Feb 2023 04:25:04 +0000 https://malayalees.ch/?p=75635 തിരുവനന്തപുരം മെഡിക്കൽ കോളജിൽ യുവാവിനെ സെക്യൂരിറ്റി ജീവനക്കാർ മർദ്ദിച്ചു. ഒ.പി ബ്ലോക്കിൽ സെക്യൂരിറ്റി മേധാവിയുടെ മുറിക്ക് മുന്നിലായിരുന്നു സംഭവം. പാങ്ങോട് സ്വദേശി അഫ്സലിനാണ് മർദനമേറ്റത്. 

ഒപി സമയം കഴിഞ്ഞ് ബ്ലോക്കിലിരുന്നത് ചോദ്യം ചെയ്തതാണ് മർദ്ദനത്തിൽ കലാശിച്ചതെന്നാണ് സൂചന. എന്നാൽ ഒപിയിലിരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്നാണ് സുരക്ഷാ വിഭാഗം മേധാവി നാസറുദീൻ അറിയിക്കുന്നത്.

]]>
വനിതാ ഡോക്ടറെ ചവിട്ടിവീഴ്ത്തിയ കേസിലെ പ്രതി പൊലീസിനു മുന്നിൽ ഹാജരായി https://malayalees.ch/women-doctor-attack-culprit-police/ Mon, 28 Nov 2022 11:10:56 +0000 https://malayalees.ch/?p=72001 തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വനിതാ ഡോക്ടറെ ചവിട്ടി വീഴ്ത്തിയ കേസിലെ പ്രതി കൊല്ലം സ്വദേശി സെന്തിൽ കുമാർ പൊലീസിന് മുന്നിൽ ഹാജരായി. ഇന്ന് വൈകുന്നേരത്തിനുള്ളിൽ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ എസ്എച്ച്ഓയ്ക്ക് മുന്നിൽ ഹാജരാകാൻ കോടതി നിർദ്ദേശം നൽകിയിരുന്നു.

ഇക്കഴിഞ്ഞ 24ആം തീയതി പുലർച്ചെ ഏതാണ്ട് ഒന്നര മണിയോടെ മണിയോടെയാണ് സെന്തിൽ കുമാർ വനിതാ ഡോക്ടറെ ആക്രമിച്ചത്. ഏതാണ്ട് ഒന്നര മാസമായി ഇവിടെ ചികിത്സയിൽ ഉണ്ടായിരുന്ന രോഗിയുടെ ഭർത്താവാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടർക്കെതിരെ ആക്രമണം നടത്തിയത്. രോഗിയുടെ മരണവിവരം അറിയിച്ചപ്പോഴായിരുന്നു പ്രകോപിതനായി ഭർത്താവ് വനിതാ ഡോക്ടറെ ആക്രമിച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നില്ലെന്നാരോപിച്ച് ഡോക്ടർമാർ പ്രതിഷേധിച്ചിരുന്നു. കെജിഎംഒ അടക്കമുള്ള സംഘടനകളും പൊലീസിനെതിരെ രംഗത്തുവന്നു.

ഇതിനിടെ സെന്തിൽ കുമാർ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചു. ജാമ്യം നൽകിക്കൊണ്ടുള്ള ഉത്തരവിലാണ് ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാവണമെന്ന് കോടതി നിർദ്ദേശം നൽകിയത്.

]]>
വൃക്ക മാറ്റിവച്ച രോഗി മരിച്ച സംഭവം; ഡോക്ടർമാരിൽ നിന്നുണ്ടായത് ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട് https://malayalees.ch/kidney-trasplant-patient-death-update/ Tue, 21 Jun 2022 04:20:08 +0000 https://malayalees.ch/?p=63641 വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ ഡോക്ടർമാരിൽ നിന്നുണ്ടായത് ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്. രാവിലെ മുതൽ അലേർട്ട് നൽകിയിട്ടും വകുപ്പ് മേധാവികൾ ആശുപത്രിയിൽ എത്തിയത് അവയവം എത്തി മണിക്കൂറുകൾ കഴിഞ്ഞാണ്. ഏകോപനമില്ലായ്മ പുറത്തുവന്നതോടെ ഇന്നലെ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ ആരോഗ്യവകുപ്പ് മന്ത്രി കടുത്ത ഭാഷയിലാണ് ഡോക്ടർമാരെ വിമർശിച്ചത്.

അഡീഷണൽ ചീഫ് സെക്രട്ടറിയുടെ പ്രാഥമിക അന്വേഷണത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടന്നത് എണ്ണമറ്റ വീഴ്ചകളാണ്. എറണാകുളത്ത് നിന്ന് അവയവം എത്തുന്ന സമയത്ത് വകുപ്പ് മേധാവികൾ ആശുപത്രിയിലുണ്ടായിരുന്നില്ല. രാവിലെ മുതൽ അവയവം എത്തും വരെ ഡോക്ടർമാരുടെ വാട്സപ്പ് ഗ്രൂപ്പിൽ അലേർട്ടുകൾ നൽകിയെങ്കിലും മുന്നൊരുക്കം നടത്തിയില്ല. ആംബുൻസ് എത്തുന്നവിവരം സെക്യൂരിറ്റി വിഭാഗത്തെ അറിയിക്കുന്നതിലും വീഴ്ച പറ്റി. അവയവം അടങ്ങിയ പെട്ടി ഏറ്റുവാങ്ങാൻ ബന്ധപ്പെട്ട വകുപ്പിലെ ഡോക്ടർമാർ എത്തിയില്ല.
സംഭവത്തിൽ വീഴ്ച പറ്റിയിട്ടില്ലെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് വിശദീകരണം നൽകിയെങ്കിലും ഇത് തള്ളികൊണ്ടാണ് നെഫ്രോളജി, യൂറോളജി മേധാവികളെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. പൊലീസ് സംവിധാനം കാര്യക്ഷമമായി പ്രവർത്തിച്ചിട്ടും ഡോക്ടർമാരിൽ നിന്നുണ്ടായ സമീപനത്തെ ഇന്നലത്തെ ഉന്നതതല യോഗത്തിൽ മന്ത്രി കടുത്ത ഭാഷയിലാണ് വിമർശിച്ചത്. മരിച്ച സുരേഷ് കുമാറിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. മരണത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മതി തുടർനടപടി എന്ന നിലപാടിലാണ് പൊലീസ്.

സംഭവത്തില്‍ പൊലീസ് കേസെടുത്തിരുന്നു. മരിച്ച കാരക്കോണം സ്വദേശി സുരേഷിന്റെ (54) സഹോദരന്റെ പരാതിയിലാണ് കേസ് എടുത്തത്. എറണാകുളം രാജഗിരി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന മസ്തിഷ്‌ക മരണം സംഭവിച്ച 34 കാരന്റെ വൃക്കയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുവന്നത്. ശനിയാഴ്ചയായിരുന്നു ഇയാളുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഒരു വൃക്ക കോട്ടയം മെഡിക്കല്‍ കോളജിനും മറ്റൊരു വൃക്കയും പാന്‍ക്രിയാസും കൊച്ചി അമൃത ആശുപത്രിയിലേക്കും കരള്‍ രാജഗിരി ആശുപത്രിക്കും അനുവദിച്ചു. എന്നാല്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ അനുയോജ്യമായ രോഗി ഇല്ലാതിരുന്നതിനെ തുടര്‍ന്നാണ് വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളജിന് അനുവദിച്ചത്.

]]>