Thiruvananthapuram Corporation – malayalees.ch https://malayalees.ch Malayalam Online News Portal Tue, 26 Oct 2021 04:35:33 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Thiruvananthapuram Corporation – malayalees.ch https://malayalees.ch 32 32 കോർപ്പറേഷൻ നികുതി തട്ടിപ്പ്; ഒളിവിലായിരുന്ന മുഖ്യപ്രതി അറസ്റ്റിൽ https://malayalees.ch/corporation-tax-evasion-former-superintendent-arrested/ Tue, 26 Oct 2021 04:35:24 +0000 https://malayalees.ch/?p=51552 തിരുവനന്തപുരം കോർപ്പറേഷനിലെ നികുതി തട്ടിപ്പിൽ മുഖ്യപ്രതി അറസ്റ്റിൽ. നേമം സോൺ മുൻ സൂപ്രണ്ട് ശാന്തിയാണ് അറസ്റ്റിലായത്. പ്രതിപ്പട്ടികയില്‍ ചേര്‍ത്തതിനു പിന്നാലെ ശാന്തി ഒളിവില്‍ പോയിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും കോടതി തള്ളി. ഫോർട്ട് അസിസ്റ്റന്‍റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് ശാന്തിയെ അറസ്റ്റ് ചെയ്തത്.

നേരത്തെ നേമം സോണിലെ സൂപ്രണ്ട് എസ് ശാന്തി അടക്കം 7 ഉദ്യോഗസ്ഥരെ കോര്‍പ്പറേഷന്‍ സസ്പെന്‍റ് ചെയ്തിരുന്നു. 33 ലക്ഷം രൂപയുടെ തട്ടിപ്പാണ് ഇതു വരെ കണ്ടെത്തിയത്. ഇതില്‍ 27ലക്ഷം രൂപയുടെ തട്ടിപ്പും കണ്ടെത്തിയത് നേമം സോണിലാണ്. പൊതുജനങ്ങളില്‍ നിന്ന് സ്വീകരിച്ച പണം കോര്‍പ്പറേഷന്‍ അക്കൗണ്ടില്‍ അടക്കാതെ തട്ടിയെടുക്കുകയായിരുന്നു.

നേമം, ശ്രീകാര്യം, ആറ്റിപ്ര സോണുകളിലാണ് വന്‍ നികുതി വെട്ടിപ്പ് നടത്തിയത്. നേമത്തെ വന്‍ വെട്ടിപ്പ് കൂടാതെ ശ്രീകാര്യത്ത് 5 ലക്ഷവും ആറ്റിപ്രയില്‍ 2 ലക്ഷം രൂപയും ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തട്ടിയെടുത്തതായി കണ്ടെത്തി.

]]>
തിരുവനന്തപുരം കോർപറേഷനിലെ ഫണ്ട് തിരിമറി; വിജിലൻസ് അന്വേഷണം ആവശ്യപ്പെടാൻ തീരുമാനം https://malayalees.ch/thiruvananthapuram-corporation-vigilance-probe/ Fri, 24 Sep 2021 04:53:39 +0000 https://malayalees.ch/?p=50027 തിരുവനന്തപുരം കോർപറേഷനിലെ ( thiruvananthapuram corporation ) ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണത്തിന് ( vigilance probe ) ശുപാർശ ചെയ്യാൻ തീരുമാനിച്ച് തിരുവനന്തപുരം ന​ഗരസഭ. 33 ലക്ഷം രൂപയുടെ തിരിമറി കണ്ടെത്തിയതിനെ തുടർന്ന് നാല് ജീവനക്കാരെ സസ്പെൻഡ് ചെയ്തിരുന്നു. നികുതിയിനത്തിൽ പിരിച്ചെടുത്ത ലക്ഷണങ്ങളാണ് ബാങ്കിൽ നിക്ഷേപിക്കാതെ തിരിമറി നടത്തിയത്.https://ae59aecc283d91c08da66e840baad034.safeframe.googlesyndication.com/safeframe/1-0-38/html/container.html

സംസ്ഥാന കൺകറന്റ് ഓഡിറ്റ് വിഭാ​ഗത്തിന്റെ പരിശോധനയിലാണ് വൻ തട്ടിപ്പ് കണ്ടെത്തിയത്. നികുതി ഇനത്തിൽ ലഭിച്ച പണം ബാങ്കിൽ അടയ്ക്കാതെ തിരുവനന്തപുരം നഗരസഭയുടെ നാല് സോണൽ ഓഫിസിലെ ഉദ്യോഗസ്ഥരാണ് ലക്ഷങ്ങൾ തട്ടിയത്. 33.96 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് കണ്ടെത്തൽ. ക്രമക്കേടിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെടാൻ ഒരുങ്ങുകയാണ് നഗരസഭ. ഇത് സംബന്ധിച്ച് വിജിലൻസിന് നഗരസഭ പരാതി നൽകും.

ഉള്ളൂർ, നേമം, ആറ്റിപ്ര, ശ്രീകാര്യം സോണൽ ഓഫീസുകളിലാണ് തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്.ഈ സോണൽ ഓഫിസുകളിൽ കൂടുതൽ പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്.സംഭവവുമായി ബന്ധപ്പെട്ട് നാലു ഉദ്യോഗസ്ഥരെ നഗരസഭ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. സംഭവത്തിൽ കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

]]>
തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷൻ ലക്ഷ്യം വച്ച് ബി.ജെ.പി; സമുദായ വോട്ടുകളിൽ കണ്ണുവച്ച് നീക്കങ്ങൾ https://malayalees.ch/the-bjp-is-targeting-the-thiruvananthapuram-corporation-in-the-local-body-elections/ Tue, 08 Sep 2020 04:43:46 +0000 https://malayalees.ch/?p=31499 ഉപതെരഞ്ഞെടുപ്പ് ചൂട് തുടങ്ങുന്നുവെങ്കിലും ബി.ജെ.പി നേരത്തെ തയ്യാറാക്കിയി പദ്ധതിയിൽ ഉറച്ച് മുന്നോട് നീങ്ങുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനമാണ് ലക്ഷ്യമിടുന്നത്. ഇതിനായി പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നു. ഇതനുസരിച്ച് സംസ്ഥാനത്തെ പരമാവധി വാർഡുകളിൽ മത്സരിക്കും. തിരുവനന്തപുരം കോർപറേഷനും പാലക്കാട് നഗരസഭയുടെയും ഭരണം കൈപിടിയിലാക്കലാണ് പ്രധാന ലക്ഷ്യം.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം നഗരസഭയിൽ 34 പേരാണ് ബി.ജെ.പി ചിഹ്നത്തിൽ ജയിച്ചത്. ഒരു ബിജെപി സ്വതന്ത്രൻ അടക്കം 35 പേരുമായാണ് പ്രതിപക്ഷത്ത് ഇരിക്കുന്നത്. 22 അംഗങ്ങൾ മാത്രം ജയിച്ച യു.ഡി.എഫ് ഇടതുമുന്നണിക്ക് പിന്തുണ നൽകുകയാണ് ചെയ്തത്. ബി.ജെ.പിയെ ഭരണത്തിൽ നിന്ന് അകറ്റാനായിരുന്നു യു.ഡി.എഫ് പിന്തുണ. എന്നാൽ ഇക്കുറി തലസ്ഥാന നഗരഭരണം പിടിക്കാനാണ് ബി.ജെ.പി ലക്ഷ്യം.

ഓരോ വാർഡിനും പ്രത്യേക ചുമതലക്കാർ വോട്ടർ പട്ടികയനുസരിച്ച് ബൂത്ത് തല ചുമതല ഇങ്ങനെ ബി ജെ പി സംഘടനാ സംവിധാനം ശക്തിപെടുത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യനാണ് മുഴുവൻ ഏകോപന ചുമതല. ബി ഡി ജെ എസ് അടക്കമുള്ളവരുമായി തിരുവനന്തപുരത്ത് ചർച്ചകൾ പൂർത്തിയാക്കി. സംവരണ വാർഡുകളുടെ കാര്യത്തിൽ തീരുമാനമായാൽ സ്ഥാനാർഥി നിർണയത്തിലേക്ക് കടക്കും.

സംസ്ഥാനത്ത് ഇരുപതോളം നഗരസഭകളിലാണ് ബി ജെ പി കണ്ണു വക്കുന്നത്. ഇതിൽ പാലക്കാട് പിടിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തു. ഇവിടെയും പ്രത്യേക സംഘടനാ ശ്രദ്ധ ചെലുത്തിയാണ് പ്രവർത്തനങ്ങൾ.കഴിഞ്ഞ തവണ വഴുതിയ ഭരണം ഇക്കുറി കിട്ടുമെന്നാണ് ബി ജെ പി പ്രതീക്ഷ.

സംസ്ഥാനത്ത് തന്നെ സമുദായ വോട്ടുകൾ തങ്ങൾക്ക് അനുകൂലമാകും എന്നാണ് പ്രതീക്ഷ. ഇത് മുന്നിൽ വച്ചാണ് നീക്കങ്ങൾ. നായർ , ഈഴവ വോട്ടുകൾ പ്രാദേശികമായി പരമാവധി സമാഹരിക്കുക. അത് നിയമസഭാ തെരഞ്ഞെടുപ്പിലും ഉറപ്പാക്കുക എന്നതാണ് ബി ജെ പി പദ്ധതി. ബി ഡി ജെ എസുമായി നിലനിൽക്കുന്ന പിണക്കം മാറ്റാൻ ശ്രമം തുടങ്ങി. കേന്ദ്ര സർക്കാറിന് കീഴിലെ ബോർഡ് കോർപറേഷൻ സ്ഥാനങ്ങൾ ലഭിക്കണമെന്നതാണ് ബി ഡി ജെ എസ് ആവശ്യം. ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്നാണ് ബി ജെ പി നേതൃത്വം ഉറപ്പ് നൽകിയിരിക്കുന്നത്.

]]>