THIRUVALLA – malayalees.ch https://malayalees.ch Malayalam Online News Portal Tue, 03 Oct 2023 05:01:03 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png THIRUVALLA – malayalees.ch https://malayalees.ch 32 32 വെള്ളക്കെട്ടിന്റെ ആഴമറിയാതെ മുന്നോട്ടെടുത്ത കാർ റെയിൽവേ അടിപ്പാതയിലെ വെള്ളത്തിൽ മുങ്ങി https://malayalees.ch/car-sank-in-watershed-on-the-railway-under-bridge-at-thiruvalla/ Tue, 03 Oct 2023 05:00:58 +0000 https://malayalees.ch/?p=88781 പത്തനംതിട്ട തിരുവല്ലയിൽ വെള്ളക്കെട്ടിന്റെ ആഴമറിയാതെ മുന്നോട്ടെടുത്ത കാർ റെയിൽവേ അടിപ്പാതയിലെ വെള്ളത്തിൽ മുങ്ങി. കാറിൽ സഞ്ചരിച്ചിരുന്ന വയോധികൻ ഉൾപ്പെടെയുള്ള മൂന്നുപേരെ നാട്ടുകാർ രക്ഷപ്പെടുത്തി. തിങ്കളാഴ്ച വൈകീട്ട് ഏഴു മണിയോടെയാണ് സംഭവം. എം.സി. റോഡിനെയും ടി.കെ. റോഡിനെയും തമ്മിൽ ബന്ധപ്പിക്കുന്ന തിരുമൂലപുരം- കറ്റോട് പാതയിലെ ഇരുവള്ളിപ്പാറ റെയിൽവെ അടിപ്പാതയിലാണ് സംഭവം.(car sank in watershed on the railway under bridge at ThiruvallaO

തിരുവൻവണ്ടൂർ സ്വദേശി കൃഷ്ണൻ നമ്പൂതിരിയും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ചെങ്ങന്നൂർ ഭാഗത്തുനിന്നും കവിയൂരിലേക്ക് പോവുകയായിരുന്നു കാർ യാത്രക്കാർ. അടിപ്പാതയിലെ വെള്ളക്കെട്ടിന്റെ ആഴം തിരിച്ചറിയാതെയാണ് കാർ മുന്നോട്ടെടുക്കുകയായിരുന്നു. കാർ ഓഫായി വെള്ളത്തിൽ മുങ്ങിക്കിടക്കുന്നതു കണ്ട നാട്ടുകാർ ഉടൻതന്നെ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.

ഇതുവഴിയുള്ള ​ഗതാ​ഗതത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. അടിപ്പാതയിലെ വെള്ളക്കെട്ട് നീക്കുവാൻ റെയിൽവേ എൻജിനീയറിങ് വിഭാഗം പലതരത്തിൽ ശ്രമിച്ചിരുന്നെങ്കിലും പരാജയമായിരുന്നു ഫലം. വെള്ളം പോയതിന് ശേഷമാത്രമേ അടിപ്പാത ​ഗതാ​ഗതത്തിനായി തുറന്നു നൽകൂവെന്ന് പൊലീസ് അറിയിച്ചു.

]]>
തിരുവല്ല ഓതറ പുതുക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ പടയണി ഉത്സവത്തിനിടെ മൂന്നുപേർക്ക് കുത്തേറ്റു https://malayalees.ch/thiruvalla-othara-bhagavathy-temple-conflict/ Thu, 30 Mar 2023 04:18:08 +0000 https://malayalees.ch/?p=78833 തിരുവല്ല ഓതറ പുതുക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ പടയണി ഉത്സവത്തിനിടെയുണ്ടായ തർക്കത്തിൽ മൂന്നുപേർക്ക് കുത്തേറ്റു. ചെങ്ങന്നൂർ വാഴാർമംഗലം സ്വദേശികളായ എസ് സഞ്ജു, കാർത്തികേയൻ, പവിൻ എന്നിവർക്കാണ് കുത്തേറ്റത്. 

ഇന്നലെ രാത്രി പത്തരയോടെ ആയിരുന്നു സംഭവം. കാർത്തികേന്റെ പുറത്തും പവി , സഞ്ജു എന്നിവർക്ക് വയറിനും ആണ് കുത്തേറ്റത്. മൂവരെയും തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ തിരുവല്ല പൊലീസ് കേസെടുത്തിട്ടുണ്ട്.

മണ്ണ് കടത്തുകാർ തമ്മിലുള്ള തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്.

]]>
ആഘോഷങ്ങള്‍ക്കിടെ നോവായി വാഹനാപകടങ്ങള്‍; വിവിധയിടങ്ങളിലായി മരിച്ചത് ഏഴ് പേര്‍ https://malayalees.ch/7-died-in-accidents-in-kerala-amid-new-year-celebrations/ Mon, 02 Jan 2023 04:34:48 +0000 https://malayalees.ch/?p=73758 പുതുവത്സാരാഘോഷങ്ങള്‍ക്കിടെ നോവായി വാഹനാപകടങ്ങള്‍. സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിലുണ്ടായ വാഹനാപകടത്തില്‍ ഏഴ് പേര്‍ മരിച്ചു. ഇടുക്കി അടിമാടി മുനിയറയില്‍ ടൂറിസ്റ്റ് ബസ് മറഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. നാല്‍പതോളം വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. മലപ്പുറം സ്വദേശി മില്‍ഹാജാണ് മരിച്ചത്. പുലര്‍ച്ചെ നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ ബസിനടിയില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വളാഞ്ചേരി റീജണല്‍ കോളജില്‍ നിന്ന് പുറപ്പെട്ട വിദ്യാര്‍ത്ഥികളുടെ ബസാണ് മറിഞ്ഞത്.

ആലപ്പുഴയില്‍ പൊലീസ് വാഹനമിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. കോട്ടയം സ്വദേശികളായ ജസ്റ്റിന്‍, അലക്‌സ് എന്നിവരാണ് മരിച്ചത്. ഇന്ന് വെളുപ്പിന് 3.30 തലവടിക്ക് സമീപമായിരുന്നു അപകടം. വാഹനത്തില്‍ ഡ്രൈവര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഡിസിആര്‍ബി ഡിവൈഎസ്പിയുടെ വാഹനമാണ് ഇടിച്ചത്.

തിരുവല്ലയില്‍ ബൈക്ക് ടാങ്കര്‍ ലോറിയില്‍ ഇടിച്ച് രണ്ട് പേര്‍ മരിച്ചു. ചിങ്ങവനം സ്വദേശി ശ്യാം, കുന്നന്താനം സ്വദേശി അരുണ്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. ഏനാത്ത് ബൈക്ക് പോസ്റ്റിലിടിച്ച് ഇലങ്ക മംഗല സ്വദേശി തുളസീധരന്‍ മരിച്ചു.

]]>
തിരുവല്ലയിലെ നരബലി ശ്രമം; അമ്പിളി ഒളിവിലെന്ന് സൂചന https://malayalees.ch/police-investigation-in-thiruvalla-human-sacrifice-case/ Thu, 22 Dec 2022 04:32:44 +0000 https://malayalees.ch/?p=73211 തിരുവല്ല കുറ്റപ്പുഴയില്‍ നടന്ന നരബലി ശ്രമത്തിനിടെ യുവതി രക്ഷപ്പെട്ട സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതം. കേസില്‍ രക്ഷപ്പെട്ട യുവതി പൊലീസിനോട് പറഞ്ഞ മുഖ്യപ്രതി അമ്പിളി ഒളിവില്‍ എന്നാണ് സൂചന. യുവതിയുടെ വെളിപ്പെടുത്തല്‍ വന്നിട്ടും അമ്പിളിയെ കുറിച്ച് പൊലീസ് കൃത്യമായി അന്വേഷിക്കാതിരുന്നതാണ് ഒളിവില്‍ പോകാന്‍ സാഹചര്യം ഒരുക്കിയത് എന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

കേരളത്തെ നടുക്കിയ ഇലന്തൂരിലെ നരബലിക്ക് ശേഷമാണ് തിരുവല്ലയിലെ നരബലി ശ്രമ വാര്‍ത്തയും പുറത്തുവരുന്നത്. തിരുവല്ല കുറ്റപ്പുഴയിലാണ് ആഭിചാര കര്‍മ്മം നടന്നത്. കൊച്ചിയില്‍ താമസിക്കുന്ന കുടക് സ്വദേശിനിയെയാണ് നരബലിക്ക് ഇരയാക്കാന്‍ ശ്രമിച്ചത്. എന്നാല്‍ യുവതി തലനാരിഴയ്ക്കാണ് നരബലിയില്‍ നിന്ന് രക്ഷപെട്ടത്. യുവതിയെ തിരുവല്ലയില്‍ എത്തിച്ച ഇടനിലക്കാരിയാണ് അമ്പിളി.

ഡിസംബര്‍ 8 ന് അര്‍ധരാത്രിയാണ് സംഭവം നടന്നത്. ഭര്‍ത്താവുമായുള്ള പ്രശ്‌നം പരിഹരിക്കാന്‍ പൂജ നടത്താം എന്ന് പറഞ്ഞ് യുവതിയെ വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് കളം വരച്ച് ശരീരത്തില്‍ പൂമാലകള്‍ ചാര്‍ത്തി. മന്ത്രവാദി വലിയ വാളെടുത്ത ശേഷം യുവതിയെ ബലി നല്‍കാന്‍ പോകുന്നു എന്ന് പറഞ്ഞു.

ഇതെസമയം ഇടനിലക്കാരി അമ്പിളിയുടെ പരിചയക്കാരന്‍ വീട്ടിലെത്തി ബെല്ലടിച്ചു. ഇതോടെ പദ്ധതി പാളി. ഉടന്‍ യുവതി മുറിയില്‍ നിന്നോടി പുറത്ത് വന്നയാളോട് രക്ഷപെടുത്താന്‍ അഭ്യര്‍ത്ഥിച്ചു. പുറത്ത് നിന്ന് വന്നയാള്‍ നേരം പുലരും വരെ തന്റെ ഒപ്പം ഇരുന്നുവെന്നും യുവതി പൊലീസില്‍ മൊഴി നല്‍കി.

]]>
വൈദ്യനെന്ന വ്യാജേന ബാലികയെ പീഡിപ്പിച്ചു; പ്രതിക്ക് 40 വർഷം കഠിന തടവും പിഴയും https://malayalees.ch/the-girl-was-tortured-by-pretending-to-be-a-doctor/ Tue, 22 Nov 2022 04:16:59 +0000 https://malayalees.ch/?p=71661 വൈദ്യനെന്ന വ്യാജേന ബാലികയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 40 വർഷം കഠിന തടവും നാലു ലക്ഷം രൂപ പിഴയും. തിരുവല്ല സ്വദേശി ജ്ഞാനദാസിനെതിരെയാണ് ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് ജഡ്ജി ജി.പി.ജയകൃഷ്ണൻ വിധി പ്രസ്താവിച്ചത്. അഡ്വക്കേറ്റ് പി.എസ്.മനോജാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.

]]>
തിരുവല്ലയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു https://malayalees.ch/man-died-in-a-road-accident-thiruvalla/ Tue, 08 Nov 2022 10:52:54 +0000 https://malayalees.ch/?p=70909 തിരുവല്ല ബൈപ്പാസിലെ മഴുവങ്ങാട് ചിറ പാലത്തിൽ പാർസൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.മുണ്ടക്കയം സ്വദേശി പ്രിജിൽ ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം.

തിരുവല്ല ഭാഗത്തു നിന്നും ചെങ്ങന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന പ്രിജിൽ ഓടിച്ചിരുന്ന ബൈക്ക് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിർ ദിശയിൽ നിന്ന് വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

]]>
‘ആംബുലന്‍സില്‍ ഫുള്‍ സിലിണ്ടര്‍ ഓക്‌സിജനുണ്ടായിരുന്നു’; മരിച്ച രോഗിയുടെ ബന്ധുക്കളുടെ ആരോപണം തള്ളി ആശുപത്രി https://malayalees.ch/there-were-no-oxygen-shortage-thiruvalla-hospital-denies-allegation/ Mon, 15 Aug 2022 08:13:47 +0000 https://malayalees.ch/?p=66434 ഓക്‌സിജന്‍ ലഭിക്കാതെയാണ് തിരുവല്ലയില്‍ രോഗി മരിച്ചത് എന്ന ബന്ധുക്കളുടെ പരാതി നിഷേധിച്ച് തിരുവല്ല താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ ബിജു ബി നെല്‍സണ്‍. ഓക്‌സിജന്‍ ലെവല്‍ 38 ശതമാനം എന്ന ഗുരുതര നിലയിലാണ് രോഗി ആശുപത്രിയിലെത്തിയത്. ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തത്. ബി ടൈപ്പ് ഫുള്‍ സിലിണ്ടര്‍ ഓക്‌സിജന്‍ സൗകര്യം നല്‍കിയാണ് മെഡിക്കല്‍ കോളജിലേക്ക് പറഞ്ഞയച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന രോഗി മെഡിക്കല്‍ കോളജില്‍ എത്തി 20 മിനിറ്റിന് ശേഷമാണ് മരണപ്പെട്ടതെന്നും സൂപ്രണ്ട് വിശദീകരിച്ചു.

എന്നാല്‍ ആംബുലന്‍സില്‍ രോഗി മരിച്ചെന്നായിരുന്നു ബന്ധുക്കളുടെ പരാതി. തിരുവല്ല ആശുപത്രിയില്‍നിന്ന് വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് രോഗിയെ കൊണ്ടുപോകുന്നതിനിടെ ഓക്‌സിജന്‍ കിട്ടാതെയാണ് രോഗി മരിച്ചതെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. മെഡിക്കല്‍ കോളജിലേക്കുള്ള യാത്രക്കിടെ സിലിണ്ടര്‍ തീര്‍ന്നെന്നാണ് ബന്ധുക്കളുടെ ആരോപണം. തിരുവല്ല പടിഞ്ഞാറെ വെണ്‍പാല ഇരുപത്തിരണ്ടില്‍ രാജനാണ് മരിച്ചത്.

]]>