thiruchirappally – malayalees.ch https://malayalees.ch Malayalam Online News Portal Mon, 13 Mar 2023 04:37:16 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png thiruchirappally – malayalees.ch https://malayalees.ch 32 32 കല്ലെറിഞ്ഞ് കളി കാര്യമായി; പത്താം ക്ലാസുകാരനെ മര്‍ദിച്ച് കൊന്ന് കൂട്ടുകാര്‍ https://malayalees.ch/class-x-boy-killed-in-fight-at-tamil-nadu-govt-school/ Mon, 13 Mar 2023 04:37:05 +0000 https://malayalees.ch/?p=77887 തമിഴ്‌നാട് തിരുച്ചിറപ്പള്ളിയില്‍ സഹപാഠികളുടെ മര്‍ദനമേറ്റ് പത്താംക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. മുസിരി, ബാലസമുദ്രത്തെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയും പ്രദേശത്തെ ഗോപിയുടെ മകനുമായ മൗലീശ്വരനാണ് കൊല്ലപ്പെട്ടത്. ആക്രമിച്ചത് മൂന്ന് വിദ്യാര്‍ത്ഥികളാണെന്ന് പൊലീസ് പറഞ്ഞു. മുസിരി പൊലീസ് അന്വേഷണം ആരംഭിച്ചു.

ശനിയാഴ്ച വിദ്യാര്‍ത്ഥികള്‍ പുറത്തിരുന്ന് പഠിയ്ക്കുന്നതിനിടെയാണ് സംഭവം. സമീപത്തുള്ള കുട്ടികള്‍ പരസ്പരം കല്ലെറിഞ്ഞ് കളിയ്ക്കുകയായിരുന്നു. കല്ലെറിഞ്ഞത് മൗലീശ്വരനാണെന്ന് തെറ്റിദ്ധരിച്ച് മൂന്ന് വിദ്യാര്‍ത്ഥികള്‍ ഇയാളെ സ്‌കൂളിനകത്തുവച്ച് മര്‍ദിയ്ക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ മൗലീശ്വരനെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് നാമക്കല്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിയ്ക്കാനായില്ല. സംഭവമറിഞ്ഞെത്തിയ രക്ഷിതാക്കളും നാട്ടുകാരും സ്‌കൂളിന് മുന്‍പിലെ റോഡ് ഉപരോധിച്ചു. ഇത് ഏറെ നേരം പൊലിസുമായുള്ള വാക്കേറ്റത്തിന് കാരണമായി. മുസിരി ഡി എസ് പി യാസ്മിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമെത്തിയാണ് സമരക്കാരെ പിരിച്ചുവിട്ടത്. സംഭവത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികളെ പൊലിസ് ചോദ്യം ചെയ്തു വരികയാണ്. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍, സ്‌കൂളിന് ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

]]>
വെട്ടിപ്പരുക്കേല്‍പ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ വെടിവച്ച് വീഴ്ത്തി പിടികൂടി തമിഴ്‌നാട് പൊലീസ് https://malayalees.ch/cops-open-fire-at-raiders-who-tried-to-escape-from-police-van-in-trichy/ Tue, 21 Feb 2023 07:15:48 +0000 https://malayalees.ch/?p=76622 തമിഴ്‌നാട് തിരുച്ചിറപ്പള്ളിയില്‍ നിരവധി കേസുകളിലെ പ്രതികളായ സഹോദരങ്ങളെ പൊലിസ് വെടിവെച്ച് പിടികൂടി. പൊലിസിനെ വെട്ടിപ്പരുക്കേല്‍പിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് പൊലിസ് ഇരുവരേയും വെടിവെച്ചത്. പ്രതികളുടെ ആക്രമണത്തില്‍ എസ്‌ഐ ഉള്‍പ്പെടെ മൂന്നു പൊലിസുകാര്‍ക്ക് പരുക്കേറ്റു. കൊലപാതകം ഉള്‍പ്പെടെ അറുപതോളം കേസുകളിലെ പ്രതികളാണ് പിടിയിലായവര്‍. 

തിരുച്ചിറപ്പള്ളി പുത്തൂര്‍ വണ്ണാരപ്പേട്ടയിലെ ദുരൈസ്വാമി, സോമസുന്ദരം എന്നിവരാണ് പിടിയിലായത്. വിവിധ കേസുകളിലെ പ്രതികളായ ഇവരെ ഇന്നു രാവിലെ അമ്മന്‍ക്ഷേത്ര പരിസരത്തു വച്ചാണ് പൊലീസ് പിടികൂടിയത്. ഇവരില്‍ നിന്നും വാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളും പിടിച്ചെടുത്തു. നേരത്തെയുണ്ടായ മോഷണകേസുമായി ബന്ധപ്പെട്ട്, ഇവരെ തെളിവെടുപ്പിനായി കൊണ്ടുപോകും വഴിയാണ് രക്ഷപ്പെടാന്‍ ശ്രമിച്ചത്. പൊലിസ് വാഹനത്തിനുള്ളില്‍ വച്ച് ആക്രമം തുടങ്ങിയതോടെ, വാഹനം നിയന്ത്രണം വിട്ട് സമീപത്തെ ഗേറ്റില്‍ ഇടിച്ചു നിന്നു.

ഇവരില്‍ നിന്നും പിടിച്ചെടുത്ത വാള്‍, ജീപ്പില്‍ നിന്നും കൈക്കലാക്കി പൊലിസുകാരെ വെട്ടുകയായിരുന്നു. ആക്രമണം രൂക്ഷമായതോടെ, തിരുച്ചിറപ്പള്ളി സിറ്റി പൊലിസെത്തി, ഇരുവരെയും വെടിവെച്ച് പിടികൂടുകയായിരുന്നു. പ്രതികളെയും വെട്ടേറ്റ പൊലിസുകാരെയും തിരുച്ചിറപ്പള്ളിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികള്‍ക്കെതിരെ കൊലപാതക ശ്രമം കൂടി ചുമത്തുമെന്ന് തിരുച്ചിറപ്പള്ളി എസ് പി അറിയിച്ചു.

]]>