thief arrested – malayalees.ch https://malayalees.ch Malayalam Online News Portal Mon, 20 Jun 2022 04:24:41 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png thief arrested – malayalees.ch https://malayalees.ch 32 32 ആർ ഡി ഓ കോടതിയിലെ മോഷണം: പ്രതി പിടിയിൽ: സാമ്പത്തിക പ്രയാസം വന്നപ്പോഴാണ് മോഷ്ടിച്ചതെന്ന് പ്രതി https://malayalees.ch/rdo-court-theft-case-senior-superintendent-arrested/ Mon, 20 Jun 2022 04:24:31 +0000 https://malayalees.ch/?p=63604 തിരുവനന്തപുരം ആർ ഡി ഓ കോടതിയിലെ മോഷണത്തിൽ മുൻ സീനിയർ സൂപ്രണ്ട് പിടിയിൽ. പിടിയിലായത് മുൻ സീനിയർ സൂപ്രണ്ട് ശ്രീകണ്ഠൻ നായരാണ്. സാമ്പത്തിക പ്രയാസം വന്നപ്പോഴാണ് സ്വർണം മോഷ്ടിച്ചതെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. ഇന്നു പുല‍ർച്ചെയാണ് പേരൂർക്കടയിൽ വീട്ടിൽ നിന്നും ഇയാളെ കസ്റ്റഡിയിലെടുത്തത്.

തിരുവനന്തപുരം ആർഡിഒ കോടതിയുടെ ലോക്കറിൽ സൂക്ഷിച്ചിരുന്ന നൂറു പവനിലധികം സ്വർണവും, ഇതുകൂടാതെ വെള്ളി ആഭരണങ്ങളും പണവുമാണ് മോഷണം പോയത്. കളക്ടറിലേറ്റിൽ നിന്നും തൊണ്ടിമുതലുകൾ കാണായാതതിന് കഴിഞ്ഞ മാസം 31നാണ് സബ് കളക്ടറുടെ പരാതിയിൽ പേരൂർക്കട പൊലീസ് കേസെടുത്തത്. കളക്ടേറ്റിൽ നിന്നും തൊണ്ടിമുതലുകൾ മോഷ്ടിച്ച കേസ് വിജിലൻസിന് കൈമാറാൻ റവന്യൂവകുപ്പ് ശുപാർശ ചെയ്തിരുന്നു.

ലോക്കറിനുള്ളിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലുകളിൽ നിന്ന് 110 പവനോളം സ്വർണവും 120 ഗ്രാമിലേറെ വെള്ളിയും നാൽപ്പത്തിയേഴായിരം രൂപയും നഷ്ടമായി. മൊത്തത്തിൽ 45 ലക്ഷത്തോളം രൂപയുടെ വൻകവർച്ച. 2020–21 കാലത്ത് ലോക്കറിന്റെ ചുമതലയുണ്ടായിരുന്ന സീനിയർ സൂപ്രണ്ടാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് പേരൂർക്കട പൊലീസിന്റെയും സബ് കലക്ടർ എം.എസ്.മാധവിക്കുട്ടിയുടെ നേതൃത്വത്തിലെ ആഭ്യന്തര അന്വേഷണത്തിലും കണ്ടെത്തിയിരുന്നു‍.

]]>
ജലസേചന വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേനയെത്തി ഇരുമ്പ് പാലം മോഷ്ടിച്ചു https://malayalees.ch/thieves-posing-as-irrigation-dept-officers-steal-60-foot-iron-bridge-in-bihar/ Sat, 09 Apr 2022 11:39:06 +0000 https://malayalees.ch/?p=59818 ബിഹാറിൽ ജലസേചന വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേനയെത്തിയ മോഷ്ടാക്കള്‍ 60 അടി നീളവും 500 ടണ്‍ ഭാരവുമുള്ള ഇരുമ്പ് പാലം മോഷ്ടിച്ചു.മോഷ്ടാക്കൾ ബുൾഡോസറുകളുടെയും ഗ്യാസ് കട്ടറിന്‍റെയും സഹായത്തോടെ പാലം മുഴുവൻ വെട്ടി പിഴുതെടുത്ത് വാഹനങ്ങളിൽ കയറ്റിക്കൊണ്ടു പോവുകയായിരുന്നു. ബിഹാര്‍, റോഹ്താസ് ജില്ലയിലെ നസ്രിഗഞ്ച്, അമിയവാറിലാണ് സംഭവം.

പാലം കടത്താനുള്ള എല്ലാ വിധ സജ്ജീകരണങ്ങളോടെയുമാണ് കള്ളന്‍മാര്‍ എത്തിയത്. പതിറ്റാണ്ടുകളായി തകർന്നുകിടക്കുന്ന ഈ ഇരുമ്പുപാലം ജനങ്ങൾ ഉപയോഗിച്ചിരുന്നില്ല. ജീര്‍ണാവസ്ഥയിലുള്ള പാലം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ അപേക്ഷ നൽകിയിരുന്നു.

1972ലാണ് അറ കനാലിന് കുറുകെയാണ് പാലം നിര്‍മിച്ചത്. ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥരെന്ന് നടിച്ച് മോഷ്ടാക്കൾ പ്രാദേശിക വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായവും തേടിയിരുന്നു. തുടര്‍ന്ന് പകല്‍വെളിച്ചത്തില്‍ പാലം മോഷ്ടിച്ചു കൊണ്ടുപോവുകയായിരുന്നു.

]]>