theft – malayalees.ch https://malayalees.ch Malayalam Online News Portal Sat, 17 Jun 2023 04:22:17 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png theft – malayalees.ch https://malayalees.ch 32 32 പാലക്കാട് ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം; പളളിയുടെയും മൂന്ന് ക്ഷേത്രങ്ങളുടെയും ഭാണ്ഡാരങ്ങൾ കുത്തി തുറന്നു https://malayalees.ch/thefts-at-places-of-worship-palakkad/ Sat, 17 Jun 2023 04:21:45 +0000 https://malayalees.ch/?p=82890 പാലക്കാട് തൃത്താലയില്‍ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം വ്യാപിക്കുന്നു. തൃത്താല വി.കെ.കടവില്‍ പളളിയിലും ആനക്കരയിലെ മൂന്ന് ക്ഷേത്രങ്ങളിലുമാണ് മോഷണം നടന്നത്. ആനക്കര മേലഴിയത്തെ ഗൗരിക്കുന്ന് ശിവക്ഷേത്രം,നൊട്ടനാലുക്കല്‍ ഭഗവതിക്ഷേത്രം,
ആറേക്കാവ് ഭഗവതിക്ഷേത്രം എന്നിവിടങ്ങളിലെ ഭാണ്ഡാരങ്ങൾ കുത്തി തുറന്നത്.

എത്ര പണം പോയി എന്നത് വ്യക്തമല്ലെന്ന് ആരാധനാലയങ്ങളിലെ ഭാരവാഹികള്‍ പറഞ്ഞു. സംഭവത്തിൽ തൃത്താല പൊലീസ് അന്വേഷണം ആരംഭിച്ചു.

]]>
ഇൻസ്റ്റാഗ്രാം റീൽസിൽ ആഡംബര ജീവിതം കാണിക്കാൻ മോഷണം; 33-കാരി പിടിയിൽ https://malayalees.ch/influencer-steals-jewels-from-locked-house-to-fund-her-lavish-life/ Tue, 28 Mar 2023 08:42:05 +0000 https://malayalees.ch/?p=78745 സോഷ്യൽ മീഡിയ റീലുകളിൽ ആഡംബര ജിവിതം കാണിക്കാനായി പുട്ടിക്കിടന്ന വീട്ടിൽ മോഷണം നടത്തിയ യുവതി പിടിയിൽ. ചെന്നെെ സ്വദേശിനിയായ അനീഷ കുമാരി (33) ആണ് അറസ്റ്റിലായത്. തന്റെ കൂടുതൽ വിവരങ്ങളും ഫോട്ടോയും മാധ്യമങ്ങൾക്ക് നൽകരുതെന്നും അത് തന്റെ പ്രശസ്തിയ്ക്ക് കോട്ടം വരുത്തുമെന്നും യുവതി പൊലീസിനോട് അഭ്യർത്ഥിച്ചതായാണ് റിപ്പോർട്ട്.

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആണ് അനീഷ കുമാരി. ചെന്നെെയിലെ പെരുങ്കളത്തൂരിനടുത്ത് ബുദ്ധൻ നഗറിലുള്ള വീട്ടിലായിരുന്നു അനീഷ മോഷണം നടത്തിയത്. വീട്ടിൽ ആളില്ലാത്ത സമയം നോക്കിയാണ് യുവതി അകത്ത് കടന്ന് മൂന്ന് പവൻ സ്വർണാഭരണങ്ങളും 10,000രൂപയും മോഷ്ടിച്ചത്. വീട്ടുടമസ്ഥ തിരിച്ചെത്തിയപ്പോഴാണ് സ്വർണവും പണവും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. തുടർന്ന് ദമ്പതികൾ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു

പൊലീസ് സമീപത്തെ കം സിസിടിവി കാമറകൾ പരിശോധിച്ച് നമ്പ‌‌ർറില്ലാത്ത സ്‌കൂട്ടറിലെത്തിയ യുവതിയാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തി. മോഷണം നടത്തിയ വാഹനവും യുവതിയെയും പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. മോഷ്ടിച്ച സ്വർണം യുവതിയുടെ വീട്ടിലെ ഫ്രിഡ്ജിൽ നിന്ന് പൊലീസ് കണ്ടെടുത്തു.

]]>
കൊച്ചിയിലെ പെറ്റ് ഷോപ്പിൽ നിന്ന് നായകുട്ടിയെ മോഷ്ടിച്ചവർ പിടിയിൽ https://malayalees.ch/persons-stole-puppy-from-a-pet-shop-in-kochi-have-been-arrested/ Thu, 02 Feb 2023 04:25:44 +0000 https://malayalees.ch/?p=75509 കൊച്ചിയിലെ പെറ്റ് ഷോപ്പിൽ നിന്ന് നായകുട്ടിയെ മോഷ്ടിച്ചവർ പിടിയിലായി. കർണാടക ഉഡുപ്പിയിലെ താമസസ്ഥലത്ത് നിന്നുമാണ് നിഖിൽ, ശ്രേയ എന്നിവർ പിടിയിലായത്. നാൽപത്തി അഞ്ച് ദിവസം പ്രായമായ നായകുട്ടിയെയും കണ്ടെത്തി

കഴിഞ്ഞ ശനിയാഴ്ച രാത്രി ഏഴു മണിയോടെയായിരുന്നു പൂച്ചയെ വാങ്ങുമോ എന്ന അന്വേഷണവുമായി കൊച്ചി നെട്ടൂരിലെ പെറ്റ് ഷോപ്പിലെത്തിയ യുവാവും യുവതിയും നായക്കുട്ടിയെ ഹെൽമറ്റിൽ ഒളിപ്പിച്ച് കടത്തിയത്. 15,000 രൂപ വിലയുള്ള നായക്കുട്ടിയെയാണ് കർണാടക ഉടുപ്പി കർക്കല സ്വദേശി കളായ നിഖിലും ശ്രേയയും മോഷ്ടിച്ചത്. ഇവർ പോയ ശേഷമാണ് നായകുട്ടിയെ കാണാനില്ലാത്ത വിവരം കടയുടമയുടെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ യുവതിയും യുവാവും നായ്‌ക്കുട്ടിയെ മോഷ്ടിച്ചെന്ന വിവരം മനസ്സിലാക്കി. ഇവർ പോയ വഴിയിലെ മറ്റു സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു.

വൈറ്റിലയിലുള്ള മറ്റൊരു ഷോപ്പിൽനിന്നു നായയ്ക്കുള്ള തീറ്റയും ഇവർ മോഷ്ടിച്ചതായി കണ്ടെത്തി. പിന്നാലെ കടയുടമ പനങ്ങാട് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നാലു ദിവസം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഉഡുപ്പിയിലെ താമസസ്ഥലത്ത് നിന്നും ഇരുവരും പിടിയിലാകുന്നത്. നിഖിലും ശ്രേയയും എൻജിനീയറിങ് വിദ്യാർഥികളാണെന്ന് പൊലീസ് പറഞ്ഞു. ബൈക്കിൽ കൊച്ചിയിലെത്തി നായയെ മോഷ്ടിക്കുകയായിരുന്നു. വളർത്താനായിരുന്നു വില കൂടിയ നായക്കുട്ടിയെ മോഷ്ടിച്ചതെന്നാണ് പോലീസിനോട് പറഞ്ഞത്. കൊച്ചിയിലെത്തിച്ച് യുവാവിനെയും യുവതിയെയും കൂടുതൽ ചോദ്യം ചെയ്യും.

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’.

]]>
പാലക്കാട് വീടുകളിൽ നഗ്നനായെത്തി മോഷണം നടത്തിയിരുന്ന പിടികിട്ടാപ്പുളളി പിടിയിൽ https://malayalees.ch/palakkad-thief-police-held/ Tue, 27 Dec 2022 10:51:43 +0000 https://malayalees.ch/?p=73502 പാലക്കാട് വീടുകളിൽ നഗ്നനായെത്തി മോഷണം നടത്തിയിരുന്ന പിടികിട്ടാപ്പുളളി പിടിയിൽ. നിരവധി മോഷണക്കേസുകളിലെ പ്രതിയായ ചെമ്പലോട് മോഹനനാണ് പിടിയിലായത്. പിടിയിലാകാതിരിക്കാൻ നഗ്നനായി ശരീരത്തിൽ എണ്ണതേച്ചാണ് ഇയാൾ മോഷണത്തിന് എത്തിയിരുന്നത്.

പാലക്കാട് നഗരം കേന്ദ്രീകരിച്ച് മോഷണങ്ങൾ പെരുകിയതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കുകയായിരുന്നു. പാലക്കാട് നോർത്ത്, സൗത്ത് പൊലീസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പിടിയിലാകാതിരിക്കാൻ നഗ്നനായി ശരീരത്തിൽ എണ്ണതേച്ചാണ് ഇയാൾ മോഷണത്തിന് എത്തിയിരുന്നത്. വീടുകളിൽ നിർത്തിയിട്ടിരിക്കുന്ന കാറുകളിലെ വിലപിടിപ്പുളള വസ്തുക്കളാണ് പ്രധാനമായും മോഹനൻ മോഷ്ടിച്ചിരുന്നത്. വീടിന്റെ ജനലുകളിലൂടെയും മറ്റും മോഷണം നടത്തി സ്ത്രീകളുടെ വസ്ത്രങ്ങൾ എടുത്തുകൊണ്ടുപോകുന്നതും പ്രതിയുടെ രീതിയാണ്.

കഴിഞ്ഞയാഴ്ട മണപ്പുളളിക്കാവ്, ചന്ദ്രനഗർ ഭാഗങ്ങളിൽ മോഷ്ടാവ് എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. അടുത്ത മോഷണം ആസൂത്രണം ചെയ്യുന്നതിന്റെ തയ്യാറെടുപ്പിലായിരുന്നു പ്രതി. നേരത്തെ നിരവധി മോഷണക്കേസുകളിൽ ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

]]>
കോട്ടയത്ത് ജ്വല്ലറിയിൽ മോഷണം; യുവാവ് മൂന്ന് പവൻ കവർന്നു https://malayalees.ch/jewellery-theft-kottayam/ Sat, 10 Dec 2022 12:05:33 +0000 https://malayalees.ch/?p=72665 കോട്ടയം കറുകച്ചാലിൽ ജ്വല്ലറിയിൽ മോഷണം. സ്വർണം വാങ്ങനെന്ന വ്യാജേനെയെത്തിയ യുവാവ് മൂന്ന് പവൻ കവർന്നു. മാലയെടുത്ത് കടയിൽ നിന്നും ഇറങ്ങി ഓടി സ്കൂട്ടറിൽ കടന്നു കളയുകയായിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മാസ്ക് ധരിച്ചാണ് മോഷ്ടാവ് എത്തിയത്.

സുമംഗലി ജ്വല്ലറിയിലാണ് മോഷണം നടന്നത്. ഇയാൾ കഴിഞ്ഞ ഏഴാം തീയതിയും ജ്വല്ലറിയിൽ എത്തിയതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. രണ്ടാഴ്ച മുമ്പ് പാമ്പാടിയിലും സമാനമായ രീതിയിൽ മോഷണം നടന്നിരുന്നു.

]]>
പൊലീസുകാരന്‍ ഓണ്‍ലൈന്‍ റമ്മിയുടെ ഇര; സ്വര്‍ണം മോഷ്ടിച്ച ഉദ്യോഗസ്ഥനെതിരെ മുന്‍പും ആരോപണങ്ങളുണ്ടായിരുന്നതായി സൂചന https://malayalees.ch/policeman-who-stole-gold-online-rummy-addict/ Sat, 22 Oct 2022 07:29:26 +0000 https://malayalees.ch/?p=70049 ഞാറയ്ക്കലിലെ സ്വര്‍ണ്ണ മോഷണകേസില്‍ അറസ്റ്റിലായ പൊലീസുകാരനെതിരെ മുന്‍പും ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിരുന്നെന്ന് വിവരം. അറസ്റ്റിലായ അമല്‍ദേവ് ഉള്‍പ്പെട്ട എആര്‍ ക്യാമ്പില്‍ നിന്നും പണം കാണാതായ സംഭവത്തില്‍ ഇയാള്‍ സംശയനിഴലിലായിരുന്നു. 75000 രൂപ കാണാതായതുമായി ബന്ധപ്പെട്ടാണ് അമല്‍ദേവിനെതിരെ ആരോപണമുള്ളത്. ഇയാള്‍ക്ക് 30 ലക്ഷത്തിലേറെ കടമുണ്ടെന്നും വിവരമുണ്ട്.

അമല്‍ദേവ് ഓണ്‍ലൈന്‍ റമ്മി കളിയുടെ ഇരയാണ്. റമ്മി കളിയിലൂടെ പൊലീസുകാരനുണ്ടായ കടം ലക്ഷങ്ങളെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാധ്യത തീര്‍ക്കാന്‍ പണം കടം ചോദിച്ചെങ്കിലും ആരും സഹായിച്ചില്ല. ഇതോടെയാണ് ഇയാള്‍ സ്വര്‍ണം മോഷ്ടിച്ചത്. അമല്‍ദേവ് മോഷ്ടിച്ച സ്വര്‍ണ്ണം കണ്ടെടുത്തിട്ടുണ്ട്. മോഷ്ടിച്ച സ്വര്‍ണ്ണം അമല്‍ദേവ് വില്‍ക്കുകയും പണയം വയ്ക്കുകയും ചെയ്തു.സ്വര്‍ണ്ണം പോലീസ് വീണ്ടെടുത്തു. കേസ് ഒത്തുതീര്‍പ്പാക്കാനും നീക്കം നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

എറണാകുളം ഞാറയ്ക്കല്‍ സ്വദേശി നടേശന്റെ വീട്ടിലാണ് അമല്‍ദേവ് കവര്‍ച്ച നടത്തിയത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന നടേശന്റെ മരുമകളുടെ 10 പവന്‍ സ്വര്‍ണമാണ് അമല്‍ മോഷ്ടിച്ചത്.

സ്വര്‍ണം കാണാനില്ലെന്ന നടേശന്റെ പരാതിയിലാണ് സുഹൃത്തായ പൊലീസ് ഉദ്യോഗസ്ഥന്‍ അമല്‍ദേവ് സ്വര്‍ണം മോഷ്ടിച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് അമല്‍ ദേവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. താന്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്നും അതാണ് സ്വര്‍ണം മോഷ്ടിക്കാന്‍ കാരണമെന്നും പ്രതിയായ പൊലീസ് ഉദ്യോഗസ്ഥന്‍ അമല്‍ ദേവ് പൊലീസിനോട് പറഞ്ഞു.

]]>
മാങ്ങ മോഷണക്കേസ് ഒത്തുതീർപ്പ്; പൊലീസ് ഒത്തുകളിയെന്ന് തിരുവഞ്ചൂർ https://malayalees.ch/mango-theft-police-thiruvanchoor-radhakrishnan/ Thu, 20 Oct 2022 05:03:37 +0000 https://malayalees.ch/?p=69901 മാങ്ങ മോഷണക്കേസിൽ പൊലീസിൻ്റേത് ഒത്തുകളിയെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. കേസ് ഒത്തുതീർപ്പാക്കാനുള്ള ശ്രമം ഒത്തുകളിയാണെന്ന് അദ്ദേഹം പ്രതികരിച്ചു. പൊലീസുകാരനെ രക്ഷിക്കാൻ സർക്കാർ കൂട്ടുനിന്നു. പൊലീസ് സേനയിൽ കുറ്റവാളികൾ വർധിക്കുകയാണെന്നും തിരുവഞ്ചൂർ പറഞ്ഞു. 

“അയാൾ അങ്ങനെ ഒരു മോഷണം നടത്തിയാൽ ആ മോഷണം ഒത്തുതീർപ്പ് എത്തിക്കുന്നതിനുവേണ്ടി അധികാരികൾ ഇടനിലക്കാരായി നിൽക്കുന്നത് ശരിയാണോ? കേസ് ചാർജ് ചെയ്ത് കോടതിയിൽ എത്തിയാൽ ആ കേസ് കോടതിക്ക് നീതിന്യായം നോക്കി ഒന്നുകിൽ ശിക്ഷ വിധിക്കുകയോ വെറുതെ വിടുകയോ എന്തുവേണമെങ്കിലും ചെയ്യാം. കോംപ്രമൈസിൽ എത്തിക്കാൻ പറ്റുമോ? അപ്പോ കോംപ്രമൈസ് എന്നുള്ളത് നീതിന്യായ വ്യവസ്ഥക്കകത്ത് ഇല്ല. ഇത് സത്യം പറഞ്ഞാൽ നമ്മളുടെ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതാണ്. പോലീസ് സേനയെ യഥാർത്ഥത്തിൽ ശുദ്ധീകരിക്കുന്നതിനുള്ള നടപടി എടുക്കുന്നതിനു പകരം ആ പോലീസ് സേനയിലെ തന്നെ കറുത്ത ആടുകളെ പ്രോത്സാഹിപ്പിക്കുന്ന രൂപത്തിലുള്ള നടപടിയാണ് എടുത്തിരിക്കുന്നത്. ഇതിൻ്റെ പരിണിതഫലം എവിടെ പോലീസ് സേനയിലെ ക്രിമിനലൈസേഷൻ വർധിക്കും എന്നുള്ളതാണ്.”- തിരുവഞ്ചൂർ പ്രതികരിച്ചു.

മാങ്ങാ മോഷണക്കേസ് ഒത്തുതീർപ്പാക്കാനുള്ള അപേക്ഷ കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് മാജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. ഒത്ത് തീർപ്പ് അപേക്ഷയിൽ കോടതി ആവശ്യപ്പെട്ട റിപ്പോർട്ട് പോലീസ് ഇന്നലെ കൈമാറിയിരുന്നു. പരാതിക്കാരന് കേസുമായി മുന്നോട്ടു പോകാൻ താല്പര്യമില്ലെന്ന് വ്യക്തമാക്കി കോടതിയിൽ കഴിഞ്ഞദിവസമാണ് അപേക്ഷ നൽകിയത്.

അതേസമയം, ഒത്തു തീർപ്പാക്കാനുള്ള നീക്കത്തിനെതിരെ പൊലീസ് രംഗത്തുവന്നു. കേസ് ഒത്തുതീർപ്പാക്കിയാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് പൊലീസ് റിപ്പോർട്ട്. മോഷണം നടത്തിയ പ്രതി പൊലീസുകാരനാണ് എന്ന വസ്തുത ഗൗരവതരമെന്നും പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കാഞ്ഞിരപ്പള്ളി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് പൊലീസ് ഒത്തു തീർപ്പ് നീക്കത്തിൽ എതിർപ്പറിയിച്ചത്.

അതേസമയം, കേസ് ഒതുക്കിത്തീർക്കുവാനുള്ള സാഹചര്യം പൊലീസ് തന്നെ ഒരുക്കി നൽകിയെന്ന ആക്ഷേപം ശക്തമാണ്. കേസുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്ന് കാട്ടി പരാതിക്കാരനായ പഴക്കച്ചവടക്കാരൻ കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഈ കേസിൽ 17 ദിവസങ്ങളാണ് പ്രതി ഒളിവിൽ കഴിഞ്ഞത്.

]]>
‘സിബിഐ ഉദ്യോഗസ്ഥന്മാരായി’ റെയിഡും കൈക്കൂലി വാങ്ങലും; തട്ടിപ്പുകാര്‍ പിടിയില്‍ https://malayalees.ch/two-fake-cbi-officers-arrested-in-assam/ Sat, 20 Aug 2022 05:03:04 +0000 https://malayalees.ch/?p=66739 സിബിഐ ഉദ്യോഗസ്ഥരെന്ന് കള്ളം പറഞ്ഞ് വ്യവസായികളില്‍ നിന്നും പണം തട്ടുന്ന സംഘം പിടിയില്‍. അസമിലെ കരിംഗഞ്ചിലാണ് തട്ടിപ്പുകള്‍ നടന്നത്. ദില്‍വാര്‍ ഹുസൈന്‍, റാഷിദ് അഹമ്മദ് എന്നീ രണ്ടുപേരാണ് പിടിയിലായത്. 

അസമിലെ ഒരു വ്യവസായിയോട് സിബിഐ ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് കരിംഗഞ്ച് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് ദില്‍വാറും റാഷിദും പിടിയിലായത്. ബിസിനസുകാരനെ ഫോണില്‍ വിളിച്ചശേഷം ക്രമക്കേടുകള്‍ കണ്ടെത്തിയത് മറയ്ക്കാന്‍ രണ്ട് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.

സംശയം തോന്നിയ ബിസിനസുകാരന്‍ വിളിച്ച നമ്പര്‍ പൊലീസിന് കൈമാറുകയും ഇവരെ ട്രാക്ക് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതികള്‍ ഒരു ആഡംബര ഹോട്ടലിലുണ്ടെന്ന് മനസിലാക്കി ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതികള്‍ മുന്‍പും ബിസിനസുകാരില്‍ നിന്ന് ഇത്തരത്തില്‍ പണം തട്ടിയതായി കണ്ടെത്തിയത്. ജോലി നല്‍കാമെന്നും വിദേശത്ത് കൊണ്ടുപോകാമെന്നും പറഞ്ഞും ഇവര്‍ നിരവധി യുവാക്കളെ വഞ്ചിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

]]>
എ.ടി.എം ക്യാഷ് വാനുള്‍പ്പടെ കോടികളുമായി കടന്നുകളഞ്ഞ സംഘം പിടിയില്‍ https://malayalees.ch/robbing-atm-cash-van-in-palgha/ Thu, 19 Nov 2020 08:28:19 +0000 https://malayalees.ch/?p=35386 മഹാരാഷ്ട്രയിൽ എ.ടി.എം ക്യാഷ് വാൻ തട്ടിയെടുക്കാൻ ശ്രമിച്ച മൂന്ന് പേർ പിടിയിൽ. മഹാരാഷ്ട്രിലെ പാൽഘറിലാണ് നാലേ കാൽ കോടി രൂപയുടെ പണമുള്‍പ്പടെ, വാൻ തട്ടിയെടുക്കാനുള്ള ശ്രമം നടന്നത്. സംഭവത്തിൽ വാനിന്റെ ഡ്രെെവറുൾപ്പടെ മൂന്ന് പേരെ പൊലീസ് പിടികൂടി.

എ.ടി.എമ്മിലേക്ക് പണവുമായി പോവുകയായിരുന്ന വാൻ നവംബർ പന്ത്രണ്ടിന് കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഡ്രെെവറുടെ പദ്ധതി പ്രകാരമായിരുന്നു മോഷണമെന്ന് തെളിഞ്ഞത്.

കേസുമായി ബന്ധപ്പെട്ട് രോഹിത് ആരു, അക്ഷയ് പ്രഭാകർ മൊഹ്തെ, ചന്ദ്രകാന്ദ് ​ഗുലാബ് ​ഗ്വെയ്ൿവാദ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മോഷണ ശേഷം വാഹനം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു സംഘം. ഇവരിൽ നിന്ന് പണം കണ്ടെടുത്തു.

വാൻ മോഷണവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ പദ്ധതിയിട്ടിരുന്ന വാൻ ഡ്രെെവർ സഹായത്തിനായി സുഹൃത്തുക്കളെ സമീപിച്ചിരുന്നുവെന്നും, എന്നാൽ ആരും തയ്യാറായില്ലെന്നുമാണ് അന്വേഷണ സംഘം പറയുന്നത്. തുടർന്ന് മോഷണം നടത്താൻ തയ്യാറായ മറ്റു രണ്ട് പേരെ കൂടെകൂട്ടി പദ്ധതിയുമായി മുന്നോട്ട് പോവുകയായിരുന്നു. പ്രതികളുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഘം വലയിലായത്.

]]>