theatre – malayalees.ch https://malayalees.ch Malayalam Online News Portal Fri, 12 May 2023 09:19:18 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png theatre – malayalees.ch https://malayalees.ch 32 32 ഉർവ്വശി പ്രധാന വേഷത്തിലെത്തുന്ന ഗണപതി കഥ ‘ചാൾസ് എന്റർപ്രൈസസ്’ മെയ് 19 മുതൽ തിയറ്ററുകളിൽ https://malayalees.ch/charles-enterprises-movie-from-may-19/ Fri, 12 May 2023 09:15:54 +0000 https://malayalees.ch/?p=81132 ഭക്തിയെയും യുക്തിയേയും ബന്ധപെട്ടുകിടക്കുന്ന നഗരജീവിതങ്ങളേ പ്രമേയമാക്കി പഞ്ചതന്ത്രം ശൈലിയിൽ കഥ പറയുന്ന ചാൾസ് എന്റെർപ്രൈസസ് തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യനാണ്. ചിത്രം ജോയ് മൂവീസും റിലയൻസ് എന്റർടൈൻമെന്റും എപി ഇന്റർനാഷണലും ചേർന്ന് ” മെയ് 19 ന് വേൾഡ് വൈഡ് തിയറ്ററുകളിലെത്തിക്കും.
കുടുംബബന്ധങ്ങളെ സൗഹൃദത്തിന്റെയും ഭാഷതിർത്തികളുടെയും പുതിയതലങ്ങളിലൂടെ വരച്ചുകാണിക്കുന്ന സിനിമ കൊച്ചിയുടെ ഇതുവരെ കാണാത്ത കഥാപരിസരങ്ങളിലൂടെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. അജിത് ജോയ്, അച്ചു വിജയൻ എന്നിവർ ചേർന്നാണ് ചാൾസ് എന്റർപ്രൈസസ് നിർമ്മിക്കുന്നത്.

നർമ്മം നിറഞ്ഞ ഫാമിലി മിസ്റ്ററി ഡ്രാമയായ ചിത്രത്തിൽ ഉർവ്വശി അമ്മ വേഷത്തിലെത്തുമ്പോൾ ബാലുവർഗീസാണ് മകന്റെ വേഷം കൈകാര്യം ചെയ്യുന്നത്. ഗുരു സോമസുന്ദരം, അഭിജശിവകല, സുജിത് ശങ്കർ, അൻസൽ പള്ളുരുത്തി, സുധീർ പറവൂർ, മണികണ്ഠൻ ആചാരി, വിനീത് തട്ടിൽ, മാസ്റ്റർ വസിഷ്ട്ട്, ഭാനു, മൃദുന, ഗീതി സംഗീതി, സിജി പ്രദീപ്, അജിഷ, ആനന്ദ്ബാൽ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ചിത്രത്തിലെ പുറത്തുവിട്ട ഗാനങ്ങളെല്ലാം ഇതിനോടകം പ്രേക്ഷകശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. ചിത്രത്തിലെ മൂന്ന് ഗാനങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. തമിഴ് ഫോക് ശൈലിയിലുള്ള ആദ്യ ഗാനം ‘ തങ്കമയിലേ ‘ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.ഒരു മില്യൺ വ്യൂസും കടന്നു ഇപ്പഴും യൂട്യൂബിൽ ട്രെൻഡിംഗ് ആണ്.പിന്നീട് പുറത്തുവന്ന ‘കാലമേ ലോകമേ’യും ‘കാലം പാഞ്ഞേ’ യും ലക്ഷക്കണക്കിന് പ്രേക്ഷകരാണ് യൂ ട്യൂബിൽ കണ്ടത്. ജോയ് മ്യൂസിക് യൂട്യുബ് ചാനൽ വഴിയാണ് ഗാനങ്ങൾ റിലീസ് ചെയ്തത്. പാ.രഞ്ജിത്ത് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കലൈയരസൻ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകത ചിത്രത്തിനുണ്ട്.

സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം അച്ചു വിജയനാണ് കൈകാര്യം ചെയ്യുന്നത്. അൻവർ അലി, ഇമ്പാച്ചി, നാച്ചി, സംഗീത ചേനംപുല്ലി, സുഭാഷ് ലളിതസുബ്രഹ്മണ്യൻ എന്നിവരുടെ വരികൾക്ക് സുബ്രഹ്മണ്യൻ കെ വിയാണ് സംഗീതം പകരുന്നത്. അശോക് പൊന്നപ്പന്റെതാണ് പശ്ചാത്തല സംഗീതം. കലാസംവിധാനം: മനു ജഗദ്, നിർമ്മാണ നിർവ്വഹണം: ദീപക് പരമേശ്വരൻ, നിർമ്മാണ സഹകരണം: പ്രദീപ് മേനോൻ, അനൂപ് രാജ് വസ്ത്രാലങ്കാരം: അരവിന്ദ് കെ ആർ, മേക്കപ്പ്: സുരേഷ്, പി ആർ ഒ: വൈശാഖ് സി വടക്കേവീട്, ദിനേശ്.

]]>
സിനിമാ പ്രദർശനത്തിനിടെ പ്രഭാസ് ആരാധകർ പടക്കം പൊട്ടിച്ചു; തീയറ്ററിൽ തീപിടുത്തം: വിഡിയോ https://malayalees.ch/prabhas-fans-firecracker-thetre-fire/ Mon, 24 Oct 2022 04:41:54 +0000 https://malayalees.ch/?p=70087 സിനിമാ പ്രദർശനത്തിനിടെ തീയറ്ററിൽ തീപിടുത്തം. ആന്ധ്ര കിഴക്കൻ ഗോദാവരി ജില്ലയിൽ താഡപള്ളിഗുഡെത്തെ വെങ്കടരമണ തീയറ്ററിലാണ് പ്രഭാസ് ആരാകധകരുടെ അതിരുവിട്ട ആവേശപ്രകടനത്തിൽ തീപിടിച്ചത്. പ്രഭാസ് നായകനായ ബില്ല എന്ന ചിത്രത്തിൻ്റെ പ്രദർശനത്തിനിടെ ആരാധകർ തീയറ്റർ സ്ക്രീനു മുന്നിൽ പടക്കം പൊട്ടിച്ചു. ഇതിൽ നിന്നുള്ള തീയാണ് ആളിപ്പടർന്നത്. സംഭവത്തിൽ ആളപായമില്ല.

പ്രഭാസിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് താരം മുഖ്യവേഷത്തിലെത്തിയ ബില്ല റീ റിലീസ് ചെയ്തത്. നായകന്റെ മാസ് രം​ഗം വന്നപ്പോൾ ആവേശം അലതല്ലിയ ആരാധകർ സ്ക്രീനിനു മുന്നിൽ പടക്കം പൊട്ടിക്കുകയായിരുന്നു. പടക്കത്തിൽ നിന്നുള്ള തീ ആളിപ്പടരുകയും സീറ്റുകളിലേക്കടക്കം ​ഗം തീ പടർന്നുപിടിക്കുകയും ചെയ്തു. ഇതോടെ തീയറ്ററിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. തീയറ്റർ ജീവനക്കാർ തന്നെയാണ് തീ അണച്ചത്.

സംവിധായകൻ രാം ഗോപാൽ വർമ ഈ ദൃശ്യങ്ങൾ തൻ്റെ ട്വിറ്റർ ഹാൻഡിലിൽ പങ്കുവച്ചു. ഇത് ദീപാവലി ആഘോഷമല്ലെന്നും പ്രഭാസ് ആരാധകരുടെ ഭ്രാന്താണെന്നും അദ്ദേഹം കുറിച്ചു.

]]>
പുതുമയുള്ള ആഖ്യാനശൈലി വഴി പ്രേക്ഷകരെ കയ്യടിപ്പിച്ച രണ്ട് സിനിമകൾ; റോഷാക്കും വിചിത്രവും പ്രദർശനം തുടരുന്നു https://malayalees.ch/rorschach-and-vichitram-running-successfully-in-theatre/ Mon, 17 Oct 2022 09:23:55 +0000 https://malayalees.ch/?p=69755 മലയാള സിനിമയിലെ സ്ഥിരം ഹൊറർ-ത്രില്ലർ സിനിമകളുടെ ശൈലിയെ അപ്പാടെ പൊളിച്ചെഴുതിയ ചിത്രങ്ങളാണ് ഒരു വാരത്തിന്റെ ഇടവേളയിൽ റിലീസായ മമ്മൂക്ക ചിത്രം റോഷാക്കും ഷൈൻ ടോം-ബാലു വർഗീസ് കൂട്ടുകെട്ടിൽ പിറന്ന വിചിത്രവും. രണ്ടിലും പ്രേക്ഷകർ കണ്ടു പഴകിയ സ്ഥിരം ടെംപ്ലേറ്റ് ഹൊറർ സിനിമകളിൽ നിന്നും വ്യത്യസ്തമായ അവതരണമാണ് കയ്യടി നേടി കൊടുക്കുന്നത്..അഭിനേതാക്കളുടെ പ്രകടനവും ടെക്നിക്കൽ സൈഡിൽ നിന്നുള്ള ക്വാളിറ്റിയും രണ്ട് സിനിമകളെയും മറ്റ് റിലീസ് ചിത്രങ്ങളിൽ നിന്നും വേറിട്ട് നിർത്തുന്നു എന്ന് പറയാം.

ആദ്യ കാഴ്ചയിൽ സിംപിൾ എന്ന് തോന്നിക്കുന്ന നരേഷനും., പക്ഷെ രണ്ടാം കാഴ്ചയിൽ ഒരുപാട് ഇന്നർ ലയറും പ്രേക്ഷകർക്ക് മനസിലാക്കി കൊടുക്കുന്ന രീതിയിൽ അത്രമേൽ ടെക്നിക്കൽ പെർഫെക്ഷൻ ആണ് വിചിത്രത്തിന്റെയും റോഷാക്കിന്റെയും ഹൈലൈറ്റ്. പ്രേതവും, ഫ്ലാഷ്ബാക്കും, വെള്ളസാരിയും, കാറ്റും ഉള്ള കണ്ട് മടുത്ത ഹൊറർ ത്രില്ലറിൽ നിന്നും മാറി നിന്ന് ആസ്വാദകർക്ക് പുത്തൻ സിനിമാ കാഴ്ച സമ്മാനിക്കുന്ന ഈ രണ്ട് ചിത്രങ്ങളും തീർച്ചയായും തിയറ്ററിൽ തന്നെ ആസ്വദിച്ചു കാണേണ്ട തിയറ്ററിക്കൽ എക്‌സ്പീരിയൻസുകൾ തന്നെ എന്ന് പറയാം.

അച്ചു വിജയൻ എന്ന പുതുമുഖ സംവിധായകനാണ് ഇത്രമേൽ ടെക്നിക്കൽ റിച്ച്നെസ് ഉള്ള വിചിത്രം പോലൊരു ചിത്രത്തിന്റെ പിന്നിൽ എന്നത് തീർത്തും കയ്യടിക്കേണ്ട കാര്യം തന്നെയാണ്.ആദ്യ ചിത്രം തന്നെ ഒരു എക്സ്പെരിമെന്റൽ പ്ലോട്ട് ഒട്ടും ഭയം കൂടാതെ തിരഞ്ഞെടുത്ത് തിയറ്ററിൽ പ്രേക്ഷക-നിരൂപക സ്വീകാര്യത നേടിയെടുക്കുന്നത് ചെറിയ കാര്യമല്ല എന്നതാണ് സത്യം.

വിചിത്രം നിർമ്മിച്ചിരിക്കുന്നത് ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത് ജോയും അച്ചു വിജയനും ചേർന്നാണ്. ലാൽ, ബാലു വർഗീസ്, ജോളി ചിറയത്ത്, കനി കുസൃതി, കേതകി നാരായൺ തുടങ്ങി നിരവധി പേർ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. നിഖിൽ രവീന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അർജുൻ ബാലകൃഷ്ണനാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ജുബൈർ മുഹമ്മദ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു.

ദീപക് പരമേശ്വരനാണ് പ്രൊഡക്ഷൻ കൺട്രോളർ. അച്ചു വിജയൻ തന്നെയാണ് ചിത്രം എഡിറ്റ് ചെയ്യുന്നത്. സൂരജ് രാജ് കോ ഡയറക്ടറായും ആർ അരവിന്ദൻ ക്രിയേറ്റീവ് ഡയറക്ടറായും പ്രവർത്തിക്കുന്നു. സുരേഷ് പ്ലാച്ചിമട മേക്കപ്പും ദിവ്യ ജോബി കോസ്റ്റ്യൂമും കൈകാര്യം ചെയ്തിരിക്കുന്നു. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ഉമേഷ് രാധാകൃഷ്ണൻ, സൗണ്ട്ഡിസൈൻ വിഷ്ണു ഗോവിന്ദ് ശ്രീ ശങ്കർ, സ്റ്റിൽ രോഹിത് കെ സുരേഷ്, വിഎഫ്എക്സ് സൂപ്പർ വൈസർ- ബോബി രാജൻ, പി ആർ ഒ ആതിര ദിൽജിത്ത്, ഡിസൈൻ- അനസ് റഷാദ് ആൻഡ് ശ്രീകുമാർ സുപ്രസന്നൻ, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

]]>
ഒമിക്രോൺ: തിയേറ്ററുകളിൽ 10 മണിക്ക് ശേഷം പ്രദർശനം അനുവദിക്കില്ല https://malayalees.ch/omikron-shows-will-not-be-allowed-in-theaters-after-10-p-m/ Tue, 28 Dec 2021 12:07:51 +0000 https://malayalees.ch/?p=54696 സംസ്ഥാനത്ത് ഒമിക്രോൺ പടരാനുള്ള സാധ്യത മുൻനിർത്തി തിയേറ്ററുകളിൽ 10 മണിക്ക് ശേഷം പ്രദർശനം അനുവദിക്കിലെന്ന് സർക്കാർ. ഡിസംബർ 30 മുതൽ ജനുവരി രണ്ടു വരെയാണ് നിയന്ത്രണമെന്നും സർക്കാർ അറിയിച്ചു. നേരത്തെ ജനുവരി 2 വരെ സംസ്ഥാനത്ത് രാത്രികാല നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

രാത്രി 10 മുതൽ രാവിലെ 5 വരെയാണു നിയന്ത്രണങ്ങൾ. 31നു രാത്രി 10നു ശേഷം പുതുവത്സരാഘോഷം അനുവദിക്കില്ല. ബാറുകൾ, ക്ലബ്ബുകൾ, ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ഭക്ഷണശാലകൾ തുടങ്ങിയവയിൽ ഒരേ സമയം ഇരുന്നു കഴിക്കാവുന്നവരുടെ എണ്ണം നിലവിൽ 50 ശതമാനമാണ്. ഇതു കർശനമായി തുടരും. പുതുവത്സരാഘോഷത്തിൽ വലിയ ആൾക്കൂട്ട സാധ്യതയുളള ബീച്ചുകൾ, ഷോപ്പിങ് മാളുകൾ, പബ്ലിക് പാർക്കുകൾ തുടങ്ങിയ ഇടങ്ങളിൽ ജില്ലാ കലക്ടർമാർ പൊലീസ് പിന്തുണയോടെ സെക്ടറൽ മജിസ്‌ട്രേട്ടുമാരെ നിയോഗിക്കും.

]]>
‘അണ്ണാത്തെ’യ്ക്ക് ആവേശ വരവേൽപ്പ്; ആദ്യ പ്രദർശനം കഴിഞ്ഞു; ആഘോഷത്തിമിര്‍പ്പില്‍ ആരാധകര്‍ https://malayalees.ch/enthusiastic-welcome-to-annathe-the-first-show-is-over/ Thu, 04 Nov 2021 12:09:54 +0000 https://malayalees.ch/?p=52023 സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ചിത്രം അണ്ണാത്തെ ആഘോഷത്തിമിര്‍പ്പില്‍ തീയറ്ററുകളിൽ. കേരളത്തിലെ ആദ്യപ്രദർശനം കഴിഞ്ഞു. സിരുത്തൈ ശിവയുടെ സംവിധാനത്തിലുള്ള ചിത്രം രജനികാന്ത് ആരാധകരെ തൃപ്‍തിപ്പെടുത്തുന്ന തരത്തില്‍ തന്നെയാണുള്ളത് എന്നാണ് പ്രതികരണങ്ങള്‍.

ദീപാവലി റിലീസായി എത്തിയ ചിത്രം ആഘോഷമാക്കുകയാണ് രജനി ഫാൻസ്. ചിത്രത്തിന്‍റെ ‘ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ’ കാണാൻ ആരാധകർ പുലർച്ചെ മുതൽ തീയറ്ററുകൾക്കു മുൻപിൽ തടിച്ചു കൂടി. കൊട്ടും ബാൻഡ് മേളവുമായി തലൈവർ പടത്തെ ആരാധകർ വരവേറ്റു. ദീപാവലി ചിത്രം മാത്രമല്ല രജനി ആരാധകർക്ക് അണ്ണാത്തെ, സൂപ്പര്‍സ്റ്റാര്‍ ആശുപത്രി വിട്ടതിന്‍റെ ആഘോഷംകൂടിയാണ്.

അണ്ണാത്തെ തമിഴ്‌നാട്ടിൽ 650ലധികം സ്‌ക്രീനുകളിലാണ് റിലീസ് ചെയ്യുന്നത്. തമിഴ്‌നാട്ടിലെ സിനിമാ തിയേറ്ററുകൾ 100% സീറ്റിംഗ് കപ്പാസിറ്റി പുനഃരാരംഭിച്ചതിനാൽ ഒരിടവേളയ്ക്ക് ശേഷം ആരാധകർ മുഴുവൻ സീറ്റുകളിൽ ഇരുന്നുകൊണ്ട് സിനിമ ആസ്വദിക്കാം.

വൻ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ നായിക നയൻതാരയാണ്. മലയാളി താരം കീര്‍ത്തി സുരേഷ്, ഖുശ്‍ബു, മീന, പ്രകാശ് രാജ്, സൂരി തുടങ്ങി ഒട്ടേറെ താരങ്ങളില്‍ അണ്ണാത്തെയിലുണ്ട്. ആഘോഷിക്കാനുള്ള ഒരു രജനികാന്ത് ചിത്രം എന്ന നിലയ്‍ക്കുതന്നെയായിരുന്നു അണ്ണാത്തെ റിപ്പോര്‍ട്ടുകളില്‍ നിറഞ്ഞത്.

]]>
തീയറ്റർ പ്രതിസന്ധി; ടിക്കറ്റിന്മേലുള്ള വിനോദ നികുതി, കെട്ടിട നികുതി ഒഴിവാക്കും: ഇളവുകളുമായി സർക്കാർ https://malayalees.ch/theatre-crisis-government-with-concessions/ Thu, 04 Nov 2021 04:19:51 +0000 https://malayalees.ch/?p=51998 തീയറ്റർ തുറക്കുന്നതിലെ പ്രതിസന്ധി പരിഹരിക്കാൻ ഇളവുകളുമായി സംസ്ഥാന സർക്കാർ. സിനിമാ ടിക്കറ്റിന്മേലുള്ള വിനോദ നികുതി ഒഴിവാക്കി നൽകാൻ സർക്കാർ തീരുമാനിച്ചു. 2021 ഏപ്രിൽ ഒന്ന് മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിലേക്കാണ് ഇളവ്. കൂടാതെ തീയറ്റർ അടഞ്ഞു കിടന്ന സമയത്തെ വൈദ്യുതി ഫിക്സഡ് ചാർജിൽ 50 % ഇളവ് നൽകാനും കെട്ടിട നികുതി ഒഴിവാക്കി നൽകാനും തീരുമാനമായി. അതേസമയം പകുതി സീറ്റിൽ മാത്രം പ്രവേശനം എന്ന നിബന്ധന തുടരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിതല യോഗത്തിലാണ് തീരുമാനമായത്.

നേരത്തെ ഒരു ഡോസ് വാക്സിനെടുത്തവര്‍ക്ക് തീയറ്ററില്‍ പ്രവേശിക്കാൻ അനുമതി നൽകണമെന്ന് സിനിമാ സംഘടനകൾ സർക്കാരിനെ അറിയിച്ചിരുന്നു. തീയറ്ററുകൾ വീണ്ടും തുറന്നിട്ടും പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ വിനോദ നികുതിയിൽ ഇളവ് വേണമെന്ന് തീയറ്റർ ഉടമകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ സർക്കാർ ഇന്ന് പ്രഖ്യാപിച്ചിരുന്നു. ഒരു ഡോസ് വാക്സിനെടുത്തവര്‍ക്കും തീയറ്ററില്‍ പ്രവേശിക്കാൻ അനുമതി നൽകി. വിവാഹങ്ങളിൽ 100 മുതൽ 200 പേർക്ക് വരെ പങ്കെടുക്കാം. ഓഡിറ്റോറിയങ്ങളിൽ നടക്കുന്ന വിവാഹത്തിന് 100 പേർക്ക് അനുമതിയുണ്ട്. ഇന്ന് ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

]]>
തീയറ്റര്‍ ഉടമകളുടെ യോഗം ഇന്ന്; മരയ്ക്കാര്‍ റിലീസിംഗ് പ്രതിസന്ധി ചര്‍ച്ച ചെയ്യും https://malayalees.ch/theatre-reopening-kerala-malayalam-movie-releasing-issue/ Sat, 30 Oct 2021 04:14:05 +0000 https://malayalees.ch/?p=51763 മലയാള സിനിമ റിലീസിംഗ് പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ തീയറ്റര്‍ ഉടമകളുടെ യോഗം ഇന്ന് കൊച്ചിയില്‍ ചേരും. രാവിലെ 10.30നാണ് യോഗം. മോഹന്‍ ലാല്‍ ചിത്രം ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ തീയറ്ററില്‍ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രതിസന്ധി യോഗത്തില്‍ ചര്‍ച്ച ചെയ്യും.

റിലീസ് ചെയ്യുമ്പോള്‍ ആദ്യ മൂന്നാഴ്ച പരമാവധി തീയറ്ററുകള്‍ നല്‍കണമെന്നതടക്കമുള്ള നിര്‍മാതാക്കളുടെ ഉപാധികള്‍ തീയറ്റര്‍ ഉടമകളുമായുള്ള യോഗത്തില്‍ ചര്‍ച്ചയാകും. ആദ്യ മൂന്നാഴ്ച പരമാവധി തിയറ്ററുകളില്‍ ‘മരയ്ക്കാര്‍’ മാത്രം പ്രര്‍ദശിപ്പിക്കണം എന്നതടക്കമുള്ള ഉപാധികളാണ് നിര്‍മ്മാതാക്കള്‍ മുന്നോട്ട് വെച്ചത്. വെള്ളിയാഴ്ച മുതലാണ് മലയാള സിനിമകള്‍ തീയറ്ററിലെത്തിത്തുടങ്ങിയത്.

ചിത്രം തീയറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്നാണ് ഫിലിം ചേംബര്‍ നിലപാട്. മെഗാസ്റ്റാര്‍ ചിത്രങ്ങളായാലും ആദ്യ റിലീസിംഗ് തീയറ്ററില്‍ വേണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. റിലീസുകള്‍ ഇനിയും ഒടിടിയില്‍ നല്‍കിയാല്‍ സിനിമാ വ്യവസായം തകരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മരയ്ക്കാറിന്റെ റിലീസിംഗ് ഒടിടിയിലേക്ക് മാറ്റേണ്ടിവരുമെന്ന് നിര്‍മാതാവ് ആന്റണിപെരുമ്പാവൂര്‍ വ്യക്തമാക്കിയിരുന്നു.

]]>
കാവൽ നവംബർ 25ന് തീയറ്ററുകളിൽ https://malayalees.ch/suresh-gopi-movie-kaaval-theatre-25th-november/ Thu, 07 Oct 2021 04:12:39 +0000 https://malayalees.ch/?p=50609 സുരേഷ് ഗോപി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം കാവൽ അടുത്ത മാസം 25ന് തീയറ്ററുകളിലെത്തും. അണിയറ പ്രവർത്തകർ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. തിരക്കഥാകൃത്തും നടനുമായ രൺജി പണിക്കറുടെ മകൻ നിധിൻ രൺജി പണിക്കറാണ് സിനിമ അണിയിച്ചൊരുക്കുന്നത്.

കസബയ്ക്ക് ശേഷം നിധിൻ രഞ്ജി പണിക്കർ ഒരുക്കുന്ന കാവലിന്റെ ആദ്യ ടീസറാണ് പുറത്തെത്തിയിരിക്കുന്നത്. ലാലും സിനിമയിൽ സുരേഷ് ഗോപിയുടെ കൂടെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സയാ ഡേവിഡ്, മുത്തു മണി, ഐ എം വിജയൻ, സുജിത്ത് ശങ്കർ, അലൻസിയർ, കണ്ണൻ രാജൻ പി ദേവ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ക്യാമറ കൈകാര്യം ചെയ്യുന്നത് നിഖിൽ എസ് പ്രവീൺ ആണ്.

കുറച്ച് കാലം സിനിമയിൽ നിന്ന് വിട്ടുനിന്ന സുരേഷ് ഗോപി രാഷ്ട്രീയത്തിലും ഭാഗ്യം പരീക്ഷിച്ച ശേഷം വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ ഗംഭീര തിരിച്ചുവരവാണ് താരം നടത്തിയത്.

]]>
സിനിമാപ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത; സെക്കന്‍ഡ് ഷോ തിരിച്ചുവരുന്നൂ…. https://malayalees.ch/govt-allows-second-show-in-theaters/ Tue, 09 Mar 2021 04:24:41 +0000 https://malayalees.ch/?p=41256 സംസ്ഥാനത്തെ തിയറ്ററുകളിൽ സെക്കന്‍ഡ്‌ ഷോക്ക് സർക്കാർ അനുമതി നൽകി. ഫിലിം ചേംബര്‍, തിയറ്ററുടമകളുടെ സംഘടന ഫിയോക് തുടങ്ങിയവരുടെ ഇടപെടലിന്മേലാണ് സര്‍ക്കാര്‍ തീരുമാനം. ഉച്ചക്ക് 12 മണി മുതൽ രാത്രി 12 വരെയാണ് തിയറ്ററുകള്‍ക്ക് പ്രവർത്തനാനുമതി അനുവദിച്ചിരിക്കുന്നത്. നേരത്തെ ഇ​ത് രാ​വി​ലെ ഒ​ന്‍​പ​ത് മു​ത​ല്‍ രാ​ത്രി ഒ​ന്‍​പ​ത് വ​രെ​യാ​യി​രു​ന്നു. സെക്കന്‍ഡ് ഷോ അനുവദിക്കുന്ന കാര്യത്തില്‍ കോവിഡ് കോര്‍ കമ്മിറ്റി ചര്‍ച്ച നടത്തിയിരുന്നു. ഇത് പ്രകാരമാണ് തിയറ്ററുകളുടെ പ്രവര്‍ത്തന സമയം പുനഃക്രമീകരിച്ചതെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.ജയതിലക് ഉത്തരവിലൂടെ വ്യക്തമാക്കി.

തി​യ​റ്റ​ര്‍ വ​രു​മാ​ന​ത്തി​ന്‍റെ പ​കു​തി​യി​ലേ​റെ​യും സെ​ക്ക​ന്‍​ഡ് ഷോ​ക​ളി​ല്‍ നി​ന്നാ​ണെ​ന്നും ആ ​ഷോ​യ്ക്കു മാ​ത്രം അ​നു​മ​തി നി​ഷേ​ധി​ക്കു​ന്ന​തു ശാ​സ്ത്രീ​യ​മ​ല്ലെ​ന്നും ഫി​ലിം ചേം​ബ​ര്‍ ഓ​ഫ് കൊ​മേ​ഴ്സ് ഉ​ള്‍​പ്പെ​ടെ സി​നി​മാ സം​ഘ​ട​ന​ക​ളുടെ കൂട്ടായ്മയായ ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ സ​ര്‍​ക്കാ​രി​നെ അ​റി​യി​ച്ചി​രു​ന്നു.

സെക്കന്‍ഡ് ഷോ നടത്താന്‍ അനുവദിച്ചില്ലെങ്കില്‍ മാര്‍ച്ചില്‍ വരാനിരിക്കുന്ന റിലീസുകള്‍ കൂട്ടത്തോടെ മാറ്റിവെക്കേണ്ടിവരുമെന്നും, തിയറ്ററുകള്‍ അടച്ചിടേണ്ട സാഹചര്യമാണ് വരുന്നതെന്നും ചലച്ചിത്ര നിര്‍മ്മാതാക്കളും വിതരണക്കാരും ആശങ്ക അറിയിച്ചിരുന്നു. സര്‍ക്കാര്‍ തീരുമാനം സിനിമാ പ്രേമികള്‍ക്കും പിന്നണി പ്രവര്‍ത്തകര്‍ക്കും ഒരുപോലെ ആശ്വാസമേകുന്നതാണ്.

സെക്കൻഡ് ഷോ നടത്താൻ സർക്കാർ അനുമതി നൽകിയ സാഹചര്യത്തിൽ മമ്മൂട്ടി ചിത്രം പ്രീസ്റ്റ് മാര്‍ച്ച് പതിനൊന്നിന് റിലീസ് ചെയ്യും. നേരത്തെ മാര്‍ച്ച് നാലിന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രമായിരുന്നു പ്രീസ്റ്റ്. ഇതു കൂടാതെ പാര്‍വതി തിരുവോത്ത് നായികയായ വര്‍ത്തമാനം മാര്‍ച്ച് 12ന് തിയറ്ററുകളിലെത്തും. ടൊവിനോ തോമസ് ചിത്രം കള, മമ്മൂട്ടിയുടെ വണ്‍, എന്നിവയും മാര്‍ച്ച് റിലീസായി പരിഗണിക്കുന്നുണ്ട്.

]]>
സെക്കന്‍റ് ഷോ അനുവദിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ അടച്ചിടുമെന്ന് ഫിലിം ചേംബര്‍ https://malayalees.ch/theatres-likely-to-close-if-second-show-not-allowed/ Wed, 03 Mar 2021 04:07:39 +0000 https://malayalees.ch/?p=40949 സെക്കന്‍റ് ഷോകൾ അനുവദിക്കാത്തതിനാൽ തിയറ്ററുകൾ അടച്ചിടാനുള്ള കടുത്ത തീരുമാനത്തിലേക്ക് ഫിലിം ചേംബർ. സർക്കാരിനോട് പല തവണ ആവശ്യപ്പെട്ടിട്ടും മറുപടി നൽകാത്തതിൽ ഫിലിം ചേംബറിന് അമർഷമുണ്ട്. തീരുമാനമെടുക്കാൻ ഫിലിം ചേംബർ അടിയന്തര യോഗം ഇന്ന് കൊച്ചിയിൽ വിളിച്ചു ചേർത്തിട്ടുണ്ട്.

കോവിഡ് കാലത്തെ സിനിമാ വ്യവസായത്തിലെ പ്രതിസന്ധികൾ സംഘടനകൾ സർക്കാരിന് മുമ്പാകെ അറിയിച്ചിരുന്നു. സെക്കന്‍റ് ഷോകൾ അടക്കം വേണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് ഫിലിം ചേംബർ കത്ത് നൽകിയിരുന്നു. തിയറ്ററുകൾക്ക് വരുമാനത്തിന്റെ 40 ശതമാനവും സെക്കന്‍റ് ഷോയിലൂടെ ആണ് ലഭിക്കുന്നത്. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ തിയറ്ററുകൾ തുറന്നു പ്രവർത്തിക്കുന്നത് ഭീമമായ നഷ്ടം ഉണ്ടാക്കുന്നു. സെക്കന്‍റ് ഷോ അനുവദിക്കാത്തതിനാൽ രണ്ടാഴ്ചയായി പുതിയ സിനിമകൾ റിലീസ് ചെയ്തിട്ടില്ല.

സർക്കാരിൽ നിന്ന് അനുകൂല മറുപടി ലഭിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് ഫിലിം ചേംബർ യോഗം ഇന്ന് കൊച്ചിയിൽ വിളിച്ചു ചേർത്തത്. നിർമാതാക്കൾ, വിതരണക്കാർ, തിയറ്റർ ഉടമകൾ എന്നിവരുടെ പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുക്കുക. മന്ത്രി എ കെ ബാലൻ വ്യാഴാഴ്ച മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങൾ ധരിപ്പിക്കാമെന്ന് അറിയിച്ചെങ്കിലും തിയറ്ററുകൾ അനിശ്ചിത കാലത്തേക്ക് അടച്ചിടുന്നത് അടക്കമുള്ള കടുത്ത തീരുമാനം ഇന്ന് യോഗത്തിൽ ഉണ്ടായേക്കും. നിർമാതാക്കളും വിതരണക്കാരും യോഗത്തിൽ ഇതേ നിലപാട് സ്വീകരിക്കാനാണ് സാധ്യത.

]]>