theaters – malayalees.ch https://malayalees.ch Malayalam Online News Portal Wed, 07 Dec 2022 05:06:21 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png theaters – malayalees.ch https://malayalees.ch 32 32 അവതാർ കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങി ഫിയോക് https://malayalees.ch/avatar-theaters-in-kerala-feuok/ Wed, 07 Dec 2022 05:06:07 +0000 https://malayalees.ch/?p=72444 അവതാർ കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങി ഫിയോക്. ഡിസംബർ 16 നാണ് അവധാർ തീയേറ്ററുകളിലേക്കെത്തുന്നത്. സിനിമകൾ റിലീസ് ചെയ്ത് 42 ദിവസത്തിനുള്ളിൽ ഒ.ടി.ടി പ്രദർശനത്തിന് നൽകുന്നതിനെതിരെ തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് രം​ഗത്തെത്തിയിരുന്നു. 

അത്തരം ചിത്രങ്ങളുടെ നിർമാതാക്കളും നടീ നടൻമാരും, വിതരണക്കാരുമായും സഹകരിക്കില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി എല്ലാ സംഘടനകൾക്കും കത്ത് നൽകുമെന്നും ഫിയോക് വ്യക്തമാക്കി. ജനുവരി 1 മുതൽ റിലീസ് ചെയ്യുന്ന ചിത്രങ്ങളുടെ കാര്യത്തിൽ തീരുമാനം നടപ്പാക്കും. താരങ്ങൾക്ക് ഒ.ടി.ടിയിലല്ല ജനങ്ങളുടെ ഹൃദയത്തിലാണ് സ്ഥാനം വേണ്ടത്.

ഏഴും എട്ടും സിനിമകൾ ഒ.ടി.ടിക്ക് നൽകിയ താരത്തിൻ്റെയും നിർമാതാവിൻ്റെയും ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് ഓർക്കണമെന്നും ഫിയോ ക് പ്രസിഡന്റ് കെ. വിജയകുമാർ കൊച്ചിയിൽ പറഞ്ഞു. ഫിയോക് യോഗത്തിനു ശേഷമായിരുന്നു പ്രതികരണം.

]]>
തിയേറ്ററുകൾ തുറക്കാനാകില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ https://malayalees.ch/government-has-told-the-high-court-that-theaters-cannot-be-opened/ Tue, 01 Feb 2022 09:04:08 +0000 https://malayalees.ch/?p=56321 കോവിഡ് നിയന്ത്രണങ്ങളുള്ള സി കാറ്റഗറിയിലുള്ള ജില്ലകളിൽ തിയേറ്ററുകൾ പ്രവർത്തിക്കാൻ അനുവദിക്കുന്നത് പ്രായോഗികമല്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. തിയറ്ററുകൾക്കും മറ്റും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് പൊതുജനാരോഗ്യം കണക്കിലെടുത്താണ്. അടച്ചിട്ട എസി ഹാളുകളിൽ ആളുകൾ തുടർച്ചയായി രണ്ട് മണിക്കൂറിലധികം ചെലവഴിക്കുന്നത് കോവിഡ് വ്യാപനസാധ്യത വർധിപ്പിക്കുമെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ഞായറാഴ്ചകളിൽ സിനിമാ തീയറ്ററുകൾ അടച്ചിടണമെന്ന ഉത്തരവിനെതിരെ തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് നൽകിയ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിച്ചിരുന്നു. ഹരജിയിലാണ് സർക്കാർ ഇന്ന് മറുപടി നൽകിയിരിക്കുന്നത്. ഷോപ്പിങ് മാളുകൾക്കും ബാറുകൾക്കും ഇളവനുവദിച്ച് തീയറ്ററുകൾ അടച്ചിടാൻ നിർദ്ദേശം നൽകുന്നത് വിവേചനമാണെന്നായിരുന്നു ഹരജിക്കാരുടെ വാദം. നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും തിയേറ്ററുകൾ അടച്ചിടാൻ നിർദേശിച്ചിട്ടില്ല. തിയറ്റർ അടച്ചിടണമെന്ന സർക്കാരിന്റെ ഉത്തരവ് സ്റ്റേ ചെയ്യാൻ ഫിയോക് ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല.

എന്നാൽ തിയറ്ററുകളോട് സർക്കാർ വിവേചനം കാണിച്ചിട്ടില്ലെന്നും, മാളുകളിൽ ആളുകളെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. മാളുകളിലും മറ്റും ആൾക്കൂട്ടമുണ്ടാകുന്നില്ല എന്ന് ഉറപ്പാക്കാൻ സെക്ടറൽ മജിസ്‌ട്രേറ്റ്മാരെ നിയോഗിച്ചതായും സർക്കാർ അറിയിച്ചു. സ്വിമ്മിങ് പൂളുകളിലും ജിമ്മുകളിലും കോവിഡ് വ്യാപന സാധ്യത കൂടുതലാണെന്നും സർക്കാരിൻറെ വിശദീകരണപത്രിക വ്യക്തമാക്കുന്നു.എന്നാൽ മാളുകളിലും ബാറുകളിലുമുണ്ടാകുന്ന അത്ര രോഗബാധ തിയേറ്ററുകളിൽ ഉണ്ടാവില്ലെന്ന് കാട്ടി ഫിയോക് സത്യവാങ് മൂലം സമർപ്പിച്ചിട്ടുണ്ട്. 50 ശതമാനം സീറ്റുകളിലെങ്കിലും പ്രവേശനം ആവശ്യപ്പെട്ടാണ് ഫിയോക് ഹരജി നൽകിയിരിക്കുന്നത്. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിലല്ല തീയറ്ററുകൾ അടച്ചിടാൻ സർക്കാർ തീരുമാനമെടുത്തതെന്നും ഹരജിക്കാർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ വിദഗ്ധ സമിതി യുടെ നിർദ്ദേശ പ്രകാരമാണ് നിയന്ത്രണമേർപ്പെടുത്തിയതെന്നാണ് സർക്കാരിന്റെ വാദം.

]]>
തീയേറ്ററുകൾ തുറക്കാൻ അനുകൂല സാഹചര്യമെന്ന് സജി ചെറിയാൻ https://malayalees.ch/theaters-will-open-soon-kerala/ Tue, 21 Sep 2021 09:06:23 +0000 https://malayalees.ch/?p=49882 സംസ്ഥാനത്ത് തീയേറ്ററുകൾ തുറക്കാൻ അനുകൂല സാഹചര്യമെന്ന് സജി ചെറിയാൻ. തീയേറ്ററുകളും ഓഡിറ്റോറിയങ്ങളും തുറക്കുന്നത് അടുത്ത ഘട്ടത്തിൽ പരിഗണിക്കും. സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ നൽകിയപ്പോൾ ഉയരുന്ന ആവശ്യമാണ് തീയേറ്ററുകൾ തുറന്ന് പ്രവർത്തിക്കണമെന്ന്.

തീയേറ്റർ ഉടമകളുടെ സംഘടന ഇക്കാര്യം സർക്കാരിനെ അറിയിച്ചിരുന്നു. എന്നാൽ ആരോഗ്യവകുപ്പിന്റെയും, ഐഎംഎയുടെയും നിർദേശം കണക്കിലെടുത്ത് കൊണ്ട് എ.സി ഹാളുകൾ പ്രവർത്തിക്കുന്ന സംവിധാനമായതിനാൽ ഇത് രോഗവ്യാപനത്തിനിടയാക്കും എന്നതാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.

എന്നാൽ ഇപ്പോൾ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നു, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ കാര്യമായ കുറവുണ്ടാകുന്നു അതുകൊണ്ടുതന്നെ തീയേറ്ററുകൾ തുറക്കാനുള്ള അനുകൂല സാഹചര്യമാണുള്ളത്. തീയേറ്ററുകളും ഓഡിറ്റോറിയങ്ങളും തുറക്കുന്നത് അടുത്ത ഘട്ടത്തിൽ പരിഗണിക്കുമെന്നാണ് മന്ത്രി സജി ചെറിയാൻ പറഞ്ഞത്.

തീയേറ്റർ ഉടമകളുടെ പ്രതിസന്ധി പരിഹരിക്കാൻ സഹായം നൽകുമെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു. ഇക്കാര്യം സർക്കാരിന്റെ അന്തിമ പരിഗണനയിൽ ആണെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.

കൊവിഡിന്റെ ആദ്യ തരംഗത്തിന് ശേഷം 2021 ജനുവരിയാലാണ് പിന്നീട് തീയേറ്ററുകൾ തുറന്നത്. ദീർഘനാൾ തീയേറ്ററുകൾ അടച്ചിടുന്നത് ഗുണപ്രദമാകില്ലെന്ന പൊതുവികാരം കണക്കിലെടുത്തായിരുന്നു അന്ന് തീരുമാനമെടുത്തത്.

ഇനി തീയേറ്റർ തുറക്കാൻ സർക്കാർ സമ്മതിച്ചാൽ തന്നെ എന്ന് പ്രദർശനം തുടങ്ങാൻ കഴിയുമെന്ന് വ്യക്തതയില്ല. ഒരാഴ്ചയെങ്കിലും മുന്നൊരുക്കം നടത്തിയാൽ മാത്രമേ തീയേറ്ററുകൾ പ്രദർശന സജ്ജമാകൂ. കൊവിഡ് സാഹചര്യത്തിൽ കർശന സുരക്ഷാ നടപടികൾ സ്വീകരിച്ചായിരിക്കും തീയേറ്റുകൾ പ്രവർത്തിക്കാൻ ഒരുങ്ങുക.

തീയേറ്ററുകളിൽ ഒന്നിടവിട്ട സീറ്റുകളിലേ പ്രവേശനം പാടുള്ളുവെന്നതായിരുന്നു ആരോഗ്യ വകുപ്പിന്റെ നിർദേശം. രാവിലെ 9 മുതൽ രാത്രി ഒൻപതുവരെ മാത്രമായിരുന്നു പ്രവർത്തന സമയം. മൾട്ടി പ്ലക്‌സ്‌ തീയേറ്ററുകളിൽ ആൾക്കൂട്ടം ഒഴിവാക്കാൻ ഓരോ ഹാളിലും വ്യത്യസ്ത സമയങ്ങളിൽ പ്രദർശനം നടത്താനും നിർദേശം നൽകിയിരുന്നു.

സീറ്റുകളുടെ 50 ശതമാനം പേരെയേ പ്രവേശിപ്പിച്ചിരുന്നുള്ളൂ. കൊവിഡ് ലക്ഷണങ്ങളുള്ളവരെ ഒരിക്കലും സിനിമ ഹാളിൽ പ്രവേശിക്കാൻ അനുവദിച്ചിരുന്നില്ല. ആവശ്യമായ മുൻകരുതലുകൾ തീയേറ്റർ അധികൃതർ എടുക്കണം തുടങ്ങിയവയായിരുന്നു അന്ന് നൽകിയ നിർദേശങ്ങൾ.

]]>
സംസ്ഥാനത്ത് തീയറ്ററുകൾ ഉടൻ തുറക്കില്ല https://malayalees.ch/theaters-wont-open-soon/ Thu, 12 Aug 2021 08:42:41 +0000 https://malayalees.ch/?p=48027 സംസ്ഥാനത്ത് തീയറ്ററുകൾ ഉടൻ തുറക്കില്ലെന്ന് മന്ത്രി സജി ചെറിയാൻ.
ടി പി ആർ കുറഞ്ഞാൽ മാത്രമേ തീയറ്ററുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുവന്ന് സജി ചെറിയാൻ അറിയിച്ചു.

ടിപിആർ എട്ട് ശതമാനമെങ്കിലുമായാൽ തീയറ്ററുകൾ തുറക്കാം. വിനോദ നികുതി ഇളവ് നൽകുന്നത് സർക്കാർ പരിഗണനയിലുണ്ടെന്നും സജി ചെറിയാൻ അറിയിച്ചു.

സംസ്ഥാനത്ത് തീയറ്ററുകള്‍ തുറക്കുന്നത് സംബന്ധിച്ച് സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടെന്ന് തീയറ്റര്‍ ഉടമകള്‍ തീരുമാനിച്ചിരുന്നു. സര്‍ക്കാര്‍ പറയുന്നത് അനുസരിച്ചേ തീയറ്ററുകള്‍ തുറക്കൂ എന്നും ഫിയോക് ഭാരവാഹികള്‍ പറഞ്ഞു. ഫിയോകിന്റെ അടിയന്തര എക്സിക്യൂട്ടിവ് യോ​ഗത്തിലായിരുന്നു തീരുമാനം.

കൊവിഡ് സാഹചര്യത്തില്‍ തീയറ്റര്‍ തുറക്കാത്തത് കടുത്ത പ്രതിസന്ധി ഉണ്ടാക്കുകയാണ്. തീയറ്റര്‍ ഉടമകള്‍ വലിയ പ്രതിസന്ധിയിലാണെന്നും ലോണ്‍ തിരിച്ചടയ്ക്കാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും സംഘടന മുമ്പ് സർക്കാരിനെ അറിയിച്ചിരുന്നു. തീയറ്ററുകള്‍ വിറ്റ് നടപടി ഒഴിവാക്കാനുള്ള സാഹചര്യം ഇപ്പോള്‍ നടക്കുന്നില്ല.

]]>