The Priest Movie – malayalees.ch https://malayalees.ch Malayalam Online News Portal Wed, 10 Mar 2021 04:20:41 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png The Priest Movie – malayalees.ch https://malayalees.ch 32 32 ‘സജീവ രാഷ്ട്രീയത്തിലേക്കില്ല, സിനിമയാണ് തന്‍റെ രാഷ്ട്രീയം’; മമ്മൂട്ടി https://malayalees.ch/not-into-active-politics-mammootty/ Wed, 10 Mar 2021 04:20:33 +0000 https://malayalees.ch/?p=41320 രാഷ്ട്രീയമുണ്ട്, പക്ഷേ സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് മലയാളത്തിന്‍റെ മെഗാ സ്റ്റാര്‍ മമ്മൂട്ടി. സിനിമയാണ് തന്‍റെ രാഷ്ട്രീയമെന്നും മത്സരിക്കണമെന്നാവശ്യപ്പെട്ട് ഒരു രാഷ്ട്രീയപ്പാർട്ടിയും ഇത് വരെ സമീപിച്ചിട്ടില്ലെന്നും മമ്മൂട്ടി വ്യക്തമാക്കി. തമിഴ്നാട്ടിലെ പോലെ മലയാളത്തില്‍ സൂപ്പര്‍ താരങ്ങള്‍ രാഷ്ട്രീയത്തിലേക്ക് പോകാന്‍ സാധ്യത കുറവാണെന്നും മമ്മൂട്ടി പറഞ്ഞു. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ മമ്മൂട്ടിക്ക് വോട്ട് ചെയ്യാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ആ പ്രശ്നം പരിഹരിച്ചതായി മമ്മൂട്ടി വ്യക്തമാക്കി. ദി പ്രീസ്റ്റ് സിനിമ പുറത്തിറങ്ങുന്നതുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിലാണ് മമ്മൂട്ടി രാഷ്ട്രീയ, സിനിമാ വിശേഷങ്ങള്‍ പങ്കുവെച്ചത്. മാർച്ച് 11നാണ് ദ പ്രീസ്റ്റ് തിയേറ്ററിലെത്തുന്നത്. ശ്യാം മേനോനും ദീപു പ്രദീപും തിരക്കഥ എഴുതിയ ചിത്രത്തിന്‍റെ സംവിധാനം ജോഫീൻ ടി ചാക്കോയാണ്. ബേബി മോണിക്ക, നിഖില വിമൽ, ശ്രീനാഥ് ഭാസി, മധുപാൽ, ജഗദീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. രാഹുൽ രാജാണ് സംഗീത സംവിധാനം. ആന്റോ ജോസഫ് കമ്പനിയും, ജോസഫ് ഫിലിം കമ്പനിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

]]>
തിയറ്ററുകളില്‍ സെക്കന്‍റ് ഷോ ഇല്ല, മമ്മൂട്ടി നായകനായ ദി പ്രീസ്റ്റ് റിലീസ് മാറ്റിവെച്ചു https://malayalees.ch/no-second-show-the-priest-release-postponed/ Wed, 03 Mar 2021 04:18:33 +0000 https://malayalees.ch/?p=40964 സംസ്ഥാനത്തെ തിയറ്ററുകളില്‍ സെക്കന്‍റ് ഷോ ഇല്ലാത്ത സാഹചര്യത്തില്‍ ദി പ്രീസ്റ്റ് റിലീസ് മാറ്റിവെച്ചു. മറ്റു രാജ്യങ്ങളിലെ തിയറ്ററുകള്‍ അടഞ്ഞുകിടക്കുകയും, കേരളത്തില്‍ ഇപ്പോഴും നാല് ഷോ നടത്താനുള്ള അനുമതി ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് റിലീസ് മാറ്റിവെക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. മാര്‍ച്ച് നാലിനായിരുന്നു ദി പ്രീസ്റ്റ് റിലീസ് തിയതിയായി പ്രഖ്യാപിച്ചിരുന്നത്. കോവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം പുറത്തിറങ്ങുമെന്ന് പ്രഖ്യാപിച്ച മമ്മൂട്ടിയുടെ ആദ്യ ചിത്രമായിരുന്നു ദി പ്രീസ്റ്റ്. ഫെബ്രുവരി നാലിനായിരുന്നു ദി പ്രീസ്റ്റ് ആദ്യം റിലീസ് പ്രഖ്യാപിച്ചത്.

ജോഫിൻ ടി ചാക്കോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മഞ്‍ജു വാര്യര്‍ ആണ് പ്രീസ്റ്റില്‍ നായികയാകുന്നത്. ഇതാദ്യമായാണ് ഒരു മമ്മൂട്ടി ചിത്രത്തില്‍ മഞ്‍ജു വാര്യര്‍ നായികയായി എത്തുന്നത്. രാഹുല്‍ രാജ് ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തില്‍ നിഖില വിമല്‍, ബേബി മോണിക്ക, കരിക്ക് ഫെയിം അമേയ, വെങ്കിടേഷ്, ജഗദീഷ്, ടി ജി രവി, രമേശ് പിഷാരടി, ശിവദാസ് കണ്ണൂര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ആന്‍റോ ജോസഫ് ഫിലിം കമ്പനിയും ആര്‍.ഡി ഇല്ലുമിനേഷന്‍സ് പ്രസന്‍സിന്‍റെയും ബാനറില്‍ ആന്‍റോ ജോസഫും, ബി ഉണ്ണികൃഷ്ണനും വി.എന്‍ ബാബുവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്‍റെ കഥ സംവിധായകന്‍റേത് തന്നെയാണ്. തിരക്കഥയൊരുക്കിയിരിക്കുന്നത് ദീപു പ്രദീപും ശ്യാം മേനോനും ചേര്‍ന്നാണ്.

]]>