the kerala story – malayalees.ch https://malayalees.ch Malayalam Online News Portal Sat, 03 Jun 2023 04:34:05 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png the kerala story – malayalees.ch https://malayalees.ch 32 32 നാസി ജർമ്മനിയുടെ വഴിയേ നമ്മൾ പോകുന്നു, എന്തു പറഞ്ഞാലും ‘കേരള സ്‌റ്റോറി’ കാണില്ല; നസീറുദ്ധീന്‍ ഷാ https://malayalees.ch/naseeruddin-shah-talk-about-the-kerala-story-2/ Sat, 03 Jun 2023 04:29:42 +0000 https://malayalees.ch/?p=82163 കേരളാ സ്‌റ്റോറി സിനിമയ്‌ക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ബോളിവുഡ് നടന്‍ നസീറുദ്ധീന്‍ ഷാ. കേരള സ്റ്റോറി താന്‍ കണ്ടിട്ടില്ലെന്നും ഇനി കാണാന്‍ ഉദ്ദേശിക്കുന്നില്ലെന്നും നടന്‍ നസീറുദ്ദീന്‍ ഷാ ഇന്ത്യ ടുഡേയോട് പറഞ്ഞു.

“ഭീദ്, അഫ്‌വ, ഫറാസ് തുടങ്ങി മൂല്യവത്തായ സിനിമകൾ മൂന്നും തകർന്നു. ആരും അവ കാണാൻ പോയില്ല, പക്ഷേ ഞാനിതുവരെ കണ്ടിട്ടില്ലാത്ത കേരള സ്റ്റോറി കാണാൻ അവർ കൂട്ടത്തോടെ ഒഴുകുകയാണ്, ഞാൻ കേരളസ്റ്റോറി കാണാൻ ഉദ്ദേശിക്കുന്നില്ല, കാരണം ഞാൻ അതിനെക്കുറിച്ച് വേണ്ടത്ര വായിച്ചിട്ടുണ്ട്”, എന്ന് നസിറുദ്ദീൻ ഷാ പറയുന്നു.

ഇപ്പോഴുള്ളത് ഒരു ‘അപകടകരമായ ട്രെന്‍ഡ് ആണെന്നും നാസി ജര്‍മനിയുടെ വഴിയെയാണ് നാം ഇപ്പോള്‍ സഞ്ചരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഹിറ്റ്‌ലറുടെ ഭരണകാലത്ത്, അദ്ദേഹം ചെയ്ത കാര്യങ്ങളെയും പുകഴ്ത്തി സിനിമ ചെയ്യാന്‍ അവിടത്തെ പ്രധാന നേതാവ് സിനിമക്കാരെ സമീപിക്കുകയും അതിനായി ശ്രമിക്കുകയും ചെയ്തു. ജര്‍മനിയിലെ അനേകം മികച്ച സിനിമക്കാര്‍ അവിടെ നിന്നും ഹോളിവുഡിലേക്ക് പോയി. സിനിമകള്‍ ചെയ്തു. ഇവിടെയും അതുതന്നെ സംഭവിക്കുമെന്നാണ് തോന്നുന്നതെന്നും നസിറുദ്ദീൻ ഷാ പറയുന്നു.

]]>
അപകടകരമായ ട്രെന്‍ഡ്, എന്തു പറഞ്ഞാലും ‘കേരള സ്‌റ്റോറി’ കാണില്ല; നസീറുദ്ധീന്‍ ഷാ https://malayalees.ch/naseeruddin-shah-talk-about-the-kerala-story/ Fri, 02 Jun 2023 04:35:12 +0000 https://malayalees.ch/?p=82120 കേരളാസ്‌റ്റോറി സിനിമയ്‌ക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ബോളിവുഡ് നടന്‍ നസീറുദ്ധീന്‍ ഷാ. കേരള സ്റ്റോറി താന്‍ കണ്ടിട്ടില്ലെന്നും ഇനി കാണാന്‍ ഉദ്ദേശിക്കുന്നില്ലെന്നും നടന്‍ നസീറുദ്ദീന്‍ ഷാ ഇന്ത്യ ടുഡേയോട് പറഞ്ഞു.

“ഭീദ്, അഫ്‌വ, ഫറാസ് തുടങ്ങി മൂല്യവത്തായ സിനിമകൾ മൂന്നും തകർന്നു. ആരും അവ കാണാൻ പോയില്ല, പക്ഷേ ഞാനിതുവരെ കണ്ടിട്ടില്ലാത്ത കേരള സ്റ്റോറി കാണാൻ അവർ കൂട്ടത്തോടെ ഒഴുകുകയാണ്, ഞാൻ കേരളസ്റ്റോറി കാണാൻ ഉദ്ദേശിക്കുന്നില്ല, കാരണം ഞാൻ അതിനെക്കുറിച്ച് വേണ്ടത്ര വായിച്ചിട്ടുണ്ട്”, എന്ന് നസിറുദ്ദീൻ ഷാ പറയുന്നു.

ഇപ്പോഴുള്ളത് ഒരു ‘അപകടകരമായ ട്രെന്‍ഡ് ആണെന്നും നാസി ജര്‍മനിയുടെ വഴിയെയാണ് നാം ഇപ്പോള്‍ സഞ്ചരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഹിറ്റ്‌ലറുടെ ഭരണകാലത്ത്, അദ്ദേഹം ചെയ്ത കാര്യങ്ങളെയും പുകഴ്ത്തി സിനിമ ചെയ്യാന്‍ അവിടത്തെ പ്രധാന നേതാവ് സിനിമക്കാരെ സമീപിക്കുകയും അതിനായി ശ്രമിക്കുകയും ചെയ്തു. ജര്‍മനിയിലെ അനേകം മികച്ച സിനിമക്കാര്‍ അവിടെ നിന്നും ഹോളിവുഡിലേക്ക് പോയി. സിനിമകള്‍ ചെയ്തു. ഇവിടെയും അതുതന്നെ സംഭവിക്കുമെന്നാണ് തോന്നുന്നതെന്നും നസിറുദ്ദീൻ ഷാ പറയുന്നു.

]]>
സിനിമാ മേഖലയ്ക്ക് ‘കേരള സ്‌റ്റോറി’ ഗുണകരം; ചില സംസ്ഥാനങ്ങൾ വിലക്കേര്‍പ്പെടുത്തിയത് ശരിയായില്ല; കങ്കണ റണാവത് https://malayalees.ch/actress-kangana-ranaut-about-the-kerala-story/ Fri, 26 May 2023 04:34:22 +0000 https://malayalees.ch/?p=81772 ചില സംസ്ഥാനങ്ങൾ കേരള സ്റ്റോറിക്ക് വിലക്കേര്‍പ്പെടുത്തിയത് ശരിയായില്ലെന്ന് നടി കങ്കണ റണാവത്. സെന്‍ട്രല്‍ ബോര്‍ഡ് അനുമതി നല്‍കിയ ചിത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് ഭരണഘടനയ്‌ക്ക് എതിരാണെന്ന് കങ്കണ പറഞ്ഞു. ഹരിദ്വാര്‍ സന്ദര്‍ശിച്ച് മടങ്ങവെ മാധ്യമങ്ങളോടായിരുന്നു നടിയുടെ പ്രതികരണം

സെന്‍സര്‍ ബോര്‍ഡ് അംഗീകരിച്ച സിനിമ നിരോധിക്കാന്‍ പാടില്ല. അത് ഭരണഘടനയെ അപമാനിക്കുന്നതിന് തുല്യമാണ്. ഏത് സിനിമയും വിജയിക്കുന്നത് സിനിമാ മേഖലയെ സംബന്ധിച്ച് നല്ല വാര്‍ത്തയാണ്. കേരള സ്റ്റോറി എന്ന സിനിമ നിര്‍മിക്കപ്പെടുമ്പോള്‍ അതിലൂടെ ജനങ്ങളുടെ പരാതികളാണ് പരിഹരിക്കപ്പെടുന്നത്.

അത്തരം സിനിമകള്‍ സിനിമാ മേഖലെ സഹായിക്കുന്നുണ്ട്. ജനങ്ങൾ സിനിമ കാണാന്‍ ആഗ്രഹിക്കുന്നതും അതിനെ പുകഴ്ത്തുന്നതും സിനിമാ മേഖലയ്ക്ക് ഗുണം നല്‍കുന്നു. കാണാന്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള സിനിമകളില്ലെന്ന് ബോളിവുഡ് സിനിമാ മേഖലയെ കുറിച്ച് പ്രേക്ഷകര്‍ എപ്പോഴും പരാതി പറയാറുണ്ട്. ഇത്തരം സിനിമകള്‍ നിര്‍മിക്കപ്പെടുമ്പോള്‍ നല്ല അഭിപ്രായങ്ങള്‍ വരുന്നുവെന്നും കങ്കണ പറഞ്ഞു.

]]>
‘ആരെയെങ്കിലും വേദനിപ്പിക്കാനോ മുറിവേല്‍പ്പിക്കാനോ ആവരുത് സിനിമയെടുക്കുന്നത്’; ദി കേരള സ്‌റ്റോറി വിവാദത്തില്‍ പ്രതികരിച്ച് നവാസുദ്ദിന്‍ സിദ്ധിഖി https://malayalees.ch/nawazuddin-siddiqui-reacts-to-the-kerala-story-ban/ Thu, 25 May 2023 09:20:59 +0000 https://malayalees.ch/?p=81726 പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വിവാദ ചിത്രം ദി കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് കഴിഞ്ഞ ദിവസം സുപ്രിംകോടതി ഇടപെട്ട് നീക്കിയിരുന്നു. ദി കേരള സ്റ്റോറി മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളെക്കുറിച്ച് നടന്ന ചര്‍ച്ചകളിലും പിന്നീട് വന്ന പ്രദര്‍ശന വിലക്കിലും പ്രതികരണം അറിയിച്ച് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം നവാസുദ്ദിന്‍ സിദ്ധിഖി. 

നിങ്ങള്‍ ഒരു സിനിമയോട് യോജിച്ചാലും ഇല്ലെങ്കിലും, അത് പ്രൊപ്പഗാണ്ട ആണെങ്കിലും അല്ലെങ്കിലും കുറ്റകരമാണെങ്കിലും അല്ലെങ്കിലും അതിന്റെ പ്രദര്‍ശനം വിലക്കുന്നത് ശരിയല്ലെന്നാണ് നവാസുദ്ദിന്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം ആരെയെങ്കിലും വേദനിപ്പിക്കാനോ മുറിവേല്‍പ്പിക്കാനോ ആവരുത് സിനിമയെടുക്കുന്നത് എന്നും അദ്ദേഹം ചലച്ചിത്ര നിര്‍മാതാക്കളെ ഓര്‍മിപ്പിച്ചു. ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ദി കേരള സ്റ്റോറിയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കിയത്.

ഈ ലോകത്തെ ഭിന്നിപ്പിക്കാനല്ല, ഒന്നിപ്പിക്കാനാണ് കലാകാരന്മാര്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. സഹജീവികളോട് സ്‌നേഹവും ഒത്തൊരുമയും വളര്‍ത്തുന്ന സിനിമകളാണ് ഉണ്ടാകേണ്ടത്. ഒരു സിനിമയ്ക്ക് മനുഷ്യരുടെ ഒത്തൊരുമയെ തകര്‍ക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ അത് മഹാമോശമായ ഒരു കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

]]>
‘അടുത്ത തലമുറകൾ വിശ്വാസികളാകണമെങ്കില്‍ കേരള സ്റ്റോറി കാണൂ’; കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ കൂറ്റന്‍ ഫ്‌ളക്‌സ് https://malayalees.ch/the-kerala-story-flex-board-in-kollur-mookambika-temple/ Thu, 18 May 2023 04:24:30 +0000 https://malayalees.ch/?p=81406 വിവാദ ചിത്രം ‘ദി കേരള സ്റ്റോറി’ കാണാനഭ്യർത്ഥിച്ച് കൊല്ലൂർ മൂകാംബിക ക്ഷേത്ര കവാടത്തിൽ ഫ്ളക്സ് ബോർഡ്. ക്ഷേത്രത്തിന്റെ പിന്‍വശത്തെ ഗേറ്റിന് സമീപമാണ് ഫ്ളക്സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്.അടുത്ത തലമുറകളും മൂകാംബിക വിശ്വാസികള്‍ ആവണമെങ്കില്‍ സിനിമ ദയവായി കാണൂ എന്നാണ് ബോർഡിൽ എഴുതിയിരുന്നത്. ഇംഗ്ലീഷ് ഭാഷയിലാണ് എഴുത്ത്.

”മലയാളി വിശ്വാസികള്‍ക്ക് മൂകാംബിക ക്ഷേത്രത്തിലേക്ക് സ്വാഗതം. നിങ്ങളുടെ അടുത്ത തലമുറകളും മൂകാംബിക ദേവിയുടെ വിശ്വാസികള്‍ ആവണമെങ്കില്‍ ദ കേരള സ്റ്റോറി കാണൂ” എന്നാണ് ഫ്‌ളക്‌സിലുള്ളത്.

ഒരു സംഘടനയുടെയോ വ്യക്തിയുടേയോ പേര് പരാമര്‍ശിക്കാതെ ഫ്ളക്സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. ക്ഷേത്രത്തിന് പുറത്താണ് ബോര്‍ഡെന്നും ആരാണ് സ്ഥാപിച്ചതെന്ന് അറിയില്ലെന്നും ക്ഷേത്രം മാനേജിങ് കമ്മിറ്റി പ്രസിഡന്റ് ചന്ദ്രശേഖര്‍ ഷെട്ടി പറഞ്ഞു.

]]>
കേരള സ്റ്റോറി പ്രദർശനം തടയണം; ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീൽ സുപ്രിംകോടതി ഇന്ന് പരിഗണിക്കും https://malayalees.ch/sc-to-hear-appeal-against-hc-refusal-to-stay-the-kerala-story-release/ Mon, 15 May 2023 04:22:26 +0000 https://malayalees.ch/?p=81237 ദി കേരള സ്റ്റോറിയുടെ പ്രദർശനം തടയണമെന്ന ആവശ്യം തള്ളിയ കേരള ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീൽ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ഹർജി സുപ്രിംകോടതി മൂന്ന് തവണ പരിഗണിക്കാതെ ഹൈക്കോടതിയി​ലേക്ക് അയച്ചിരുന്നു.സിനിമ പ്രദർശനത്തിന് ഹൈകോടതി ഇടക്കാല സ്റ്റേ അനുവദിച്ചിട്ടില്ലെന്ന് അഭിഭാഷകൻ കപിൽ സിബൽ അറിയിച്ചപ്പോഴാണ് ഹർജി ഇന്ന് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അറിയിച്ചത്.

അതേസമയം കേരള സ്റ്റോറി നിരോധനവുമായി ബന്ധപ്പെട്ട് തമിഴ്നാട് ബംഗാൾ സർക്കാരുകൾക്ക് സുപ്രിംകോടതി നോട്ടീസ് അയച്ചിരുന്നു.

അതിനിടെ വിവാദങ്ങൾക്കിടയിലും ഒൻപത് ദിവസം കൊണ്ട് 100 കോടി കടന്ന് ‘ദി കേരള സ്റ്റോറി’. ആദാ ശർമ്മയുടെ ‘ദി കേരള സ്റ്റോറി’ ബോക്‌സ് ഓഫീസിൽ ശക്തമായി മുന്നേറുകയാണ്. ചിത്രം ഇപ്പോൾ 113 കോടിയും കടന്ന് കുതിക്കുകയാണ്. ബോക്സ് ഓഫീസിൽ ഒരാഴ്ച കൊണ്ട് തന്നെ 93.7 കോടിയിലധികം ചിത്രം വാരിക്കൂട്ടിയതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു.

സുദീപ്തോ സെൻ സംവിധാനം ചെയ്ത ചിത്രം 2023 മെയ് 5 ന് പുറത്തിറങ്ങിയതിനു മുൻപും ശേഷവും ഏറെ കോളിളക്കം സൃഷ്‌ടിച്ചിരുന്നു. മെയ് അഞ്ചിനാണ് ദി കേരള സ്റ്റോറി റിലീസ് ചെയ്തത്. ഇതുവരെ ഉള്ള കണക്ക് പ്രകാരം അതായത്, ഒൻപത് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ ചിത്രം ഇടം പിടിച്ചുവെന്നാണ് റിപ്പോർട്ട്.

]]>
‘ഒരു മതില്‍ പങ്കിട്ട് പാളയം പള്ളിയും ഗണപതി കോവിലും’: എന്റെ കേരള സ്‌റ്റോറിയെന്ന് റസൂല്‍ പൂക്കുട്ടി https://malayalees.ch/resul-pookutty-kerala-story-twitter-post/ Wed, 10 May 2023 04:19:16 +0000 https://malayalees.ch/?p=80995 സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത കേരള സ്‌റ്റോറി വിവാദങ്ങളും ചര്‍ച്ചകളും കത്തിപ്പടരുന്നതിനിടെ ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയുടെ ട്വീറ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തിരുവനന്തപുരത്തെ പാളയം മസ്ജിദും ഗണപതി കോവിലും ഒരേ മതില്‍ പങ്കിടുന്നത് അറിയാമോ എന്നാണ് റസൂല്‍ പൂക്കുട്ടി ചോദിച്ചത്. മൈ കേരള സ്‌റ്റോറി എന്ന ഹാഷ്ടാഗിനൊപ്പമാണ് പൂക്കുട്ടിയുടെ ചോദ്യം.

MyKeralaStory തിരുവനന്തപുരത്തെ #പാളയം മസ്ജിദും അയൽപക്കത്തുള്ള #ഗണപതികോവിലും ഒരേ മതിൽ പങ്കിടുന്നുണ്ടെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാമോ…? എന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്‌തത്‌.

കമന്റുകളില്‍ നിറയെ കേരളം രാജ്യത്തിന് മാതൃകയായ സാഹോദര്യത്തിന്റേയും ഒരുമയുടേയും സംഭവങ്ങളും ഒട്ടേറെ പേര്‍ കുറിക്കുന്നുണ്ട്. കേരള സ്റ്റാറി എന്ന ചിത്രം ഉയര്‍ത്തിയ വിവാദത്തിന് പിന്നാലെയാണ് ഇത്തരം നീക്കങ്ങളെ പ്രമുഖ വ്യക്തികള്‍ അടക്കം ശക്തമായി പ്രതിരോധിക്കുന്നത്.

ഇതേ സമയം ‘ദി കേരള സ്റ്റോറി’ കേരളത്തിൽ 20 തിയറ്ററുകളിലാണ് വെള്ളിയാഴ്ച പ്രദര്‍ശിപ്പിച്ചത്. സിനിമയുടെ പ്രദർശനം തടയണമെന്ന ആവശ്യം കേരള ഹൈക്കോടതി തള്ളിയിരുന്നു. ചിത്രം പ്രദർശിപ്പിക്കുന്നതുകൊണ്ട് ഒന്നും സംഭവിക്കില്ലെന്നും സാങ്കൽപിക ചിത്രമാണത്, ചരിത്രസിനിമയല്ലെന്നും കോടതി പറഞ്ഞിരുന്നു.

]]>
കേരള സ്റ്റോറിക്കെതിരെ വേവലാതിപ്പെട്ടവർ ഐ എസ് തീവ്രവാദികൾ; എംടി രമേശ് https://malayalees.ch/m-t-ramesh-support-on-the-kerala-story-movie/ Sat, 06 May 2023 07:49:31 +0000 https://malayalees.ch/?p=80830 കേരള സ്റ്റോറിക്കെതിരെ വേവലാതിപ്പെട്ടവർ ഐ എസ് തീവ്രവാദികളെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. സിനിമയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വസ്‌തുതാ വിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. ബോധപൂർവം കേരളത്തിലെ മത സൗഹാർദ്ദം തകർക്കാൻ ശ്രമിച്ചതിന് ഇരുവരും മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന രണ്ടു വ്യക്തികൾ കേരളത്തിന്റെ മതസൗഹാർദ്ദം തകർക്കാനുള്ള ശ്രമമാണ് നടത്തിയതെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. പ്രചരിപ്പിച്ചത് വലിയ നുണയാണെന്ന കാര്യം അംഗീകരിക്കാൻ ഇവർ തയ്യാറാകണം.

ഐഎസ്‌ഐഎസിലേക്ക് റിക്രൂട്ട് ചെയ്ത പെൺകുട്ടികളുടെ കഥയാണ് സിനിമയായത്. അതെങ്ങനെ ഒരു മതവിഭാഗത്തെ അപമാനിക്കുന്നതാകും? ഐഎസ്ഐഎസിനെ വിമർശിക്കുന്നത് കൊണ്ട് സിപിഐഎമ്മിനും കോൺഗ്രസിനും എന്താണ് പ്രശ്നമെന്നും എം ടി രമേശ് ചോദിച്ചു.ഐഎസ് എന്നാൽ ഇസ്ലാം എന്നാണ് സിപിഐഎമ്മും കോൺഗ്രസും ചിന്തിക്കുന്നതെങ്കിൽ അത് വ്യക്തമാക്കണമെന്നും എം ടി രമേശ് ചോദിച്ചു.

]]>
കേരളാ സ്റ്റോറി ഇന്ന് റിലീസ് ചെയ്യാനിരിക്കെ തമിഴ്നാട്ടിൽ ജാഗ്രതാ നിർദ്ദേശം https://malayalees.ch/the-kerala-story-release-tamilnadu/ Fri, 05 May 2023 04:33:05 +0000 https://malayalees.ch/?p=80733 വിവാദ ചലച്ചിത്രം കേരളാ സ്റ്റോറി ഇന്ന് റിലീസ് ചെയ്യാനിരിക്കെ തമിഴ്നാട്ടിൽ ജാഗ്രതാ നിർദ്ദേശം. ജില്ലാ കളക്ടർമാർക്കും, പൊലീസ് മേധാവിമാർക്കുമാണ് സർക്കാർ നിർദ്ദേശം നൽകിയത്. സിനിമ പ്രദർശിപ്പിച്ചാൽ സംഘർഷവും പ്രതിഷേധവുമുണ്ടാകാൻ സാധ്യതയുണ്ടെന്ന പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിനെ തുടർന്നാണ് സർക്കാർ നടപടി. (kerala story release tamilnadu)

അതേസമയം, സിനിമ നിരോധിക്കണം എന്നാവശ്യപ്പെട്ട് നൽകിയ പൊതുതാത്പര്യ ഹർജി മദ്രാസ് ഹൈക്കോടതി ഇന്നലെ തള്ളി. സിനിമയ്ക്കെതിരെ നിയമ പോരാട്ടം നടത്തുന്ന മാധ്യമപ്രവർത്തകനായ ബി.ആർ.അരവിന്ദാക്ഷനാണ് ഹർജി നൽകിയത്. സമാനമായ ഹർജികൾ സുപ്രിം കോടതിയും കേരള ഹൈക്കോടതിയും തള്ളിയ സാഹചര്യത്തിലാണ് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി. അനിഷ്ട സംഭവങ്ങൾ തടയാൻ നടപടികൾ റിലീസ് കേന്ദ്രങ്ങളിൽ ഉണ്ടാകണമെന്ന് ഡിജിപി ശൈലേന്ദ്രബാബു പൊലീസ് സേനക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

സെൻസർ ബോർഡിന്റെ നിർദേശമനുസരിച്ച് മാറ്റങ്ങൾ വരുത്തിയ രണ്ട് മണിക്കൂർ പത്തൊമ്പത് മിനിറ്റ് ദൈർഘ്യമുള്ള ഭാഗമാണ് ഇന്ന് തീയറ്ററുകളിൽ എത്തുക. ചിത്രത്തിന് എ സർട്ടിഫിക്കറ്റ് അനുവദിച്ചിരുന്നു. സബ്‌ടൈറ്റിൽ പരിഷ്‌കരിക്കുകയും മലയാള ഗാനത്തിന് സബ്‌ടൈറ്റിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

കേരളത്തിൽ നിന്നും ഇസ്ലാമിക് സ്‌റ്റേറ്റിലേക്ക് പോയ യുവതികളുടെ കഥപറയുന്ന ദ കേരള സ്റ്റോറി നിരോധിക്കണമെന്ന ഹർജി മദ്രാസ് ഹൈക്കോടതിയും തള്ളി. ഇതോടെ ചിത്രം ഇന്ന് തമിഴ്‌നാട്ടിലും പ്രദർശനം നടത്തും.

ചിത്രത്തിന്റെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ നൽകിയ ഹർജിയും തള്ളിയിരുന്നു. കേരളത്തിൽ 21 തീയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. സിനിമയുടെ കേരളത്തിലെ ആദ്യത്തെ പ്രദർശനം ഇന്ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം ഏരീസ് പ്ലെക്‌സിൽ നടക്കും.

സിനിമയ്ക്ക് എ സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയത്. 10 രംഗങ്ങൾ ഒഴിവാക്കണമെന്ന് നിർദ്ദേശത്തോടെയാണ് അനുമതി. കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ ആചാരങ്ങൾ പാലിക്കാറില്ല എന്ന ഡയലോഗ്, ഹിന്ദു ദൈവങ്ങൾക്കെതിരായ ഡയലോഗുകൾ, ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾ കാപട്യക്കാരാണ് എന്ന ഡയലോഗിലെ ‘ഇന്ത്യൻ’ എന്നിവ നീക്കണമെന്ന് സെൻസർ ബോർഡ് നിർദ്ദേശിച്ചു. മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനുമായുള്ള അഭിമുഖം പൂർണമായി നീക്കി. ആകെ 41 സെക്കൻഡാണ് സിനിമയിൽ നിന്ന് ഒഴിവാക്കിയത്.

]]>
ദി കേരള സ്റ്റോറിയുടെ റിലീസ് തടയണമെന്ന് ആവശ്യം; ഹര്‍ജി ഫയലില്‍ സ്വീകരിക്കാതെ സുപ്രിംകോടതി https://malayalees.ch/supreme-court-refused-to-entertain-a-petition-challenging-kerala-story-release-html/ Thu, 04 May 2023 11:39:39 +0000 https://malayalees.ch/?p=80682 ദി കേരള സ്റ്റോറിയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഫയലില്‍ സ്വീകരിക്കാതെ സുപ്രിംകോടതി. നാളത്തെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രിംകോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കാന്‍ വീണ്ടും സുപ്രിംകോടതി നിര്‍ദേശിക്കുകയായിരുന്നു. 

നാളെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ സിനിമയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. സിനിമ സ്റ്റേ ചെയ്യുന്ന കാര്യം വളരെ ശ്രദ്ധിച്ച് ചെയ്യേണ്ട ഒന്നാണെന്നും നടന്മാരുടേയും മറ്റ് അണിയറ പ്രവര്‍ത്തകരുടേയും പ്രൊഡ്യൂസറുടേയുമെല്ലാം അധ്വാനം സിനിമയ്ക്ക് പിന്നിലുണ്ടെന്നും ബെഞ്ച് ഓര്‍മിപ്പിച്ചു.

ദി കേരള സ്റ്റോറി സിനിമയ്‌ക്കെതിരായ ഹര്‍ജികള്‍ അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം മുന്നിലെത്തിയപ്പോള്‍ കഴിഞ്ഞ ദിവസവും സുപ്രിംകോടതി അതില്‍ ഇടപെടാന്‍ വിസമ്മതിച്ചിരുന്നു. ഹര്‍ജിക്കാര്‍ക്ക് ആക്ഷേപങ്ങള്‍ കേരള ഹൈക്കോടതിയെ അറിയിക്കാമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യുന്ന ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ബെഞ്ച് നിര്‍ദേശിക്കുകയായിരുന്നു.

]]>