the kashmir files – malayalees.ch https://malayalees.ch Malayalam Online News Portal Sat, 10 Jun 2023 04:40:56 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png the kashmir files – malayalees.ch https://malayalees.ch 32 32 ‘ആദിപുരുഷി’ന്‍റെ 10,000 ടിക്കറ്റുകള്‍ അനാഥാലയങ്ങളിലും വൃദ്ധസദനങ്ങളിലും സൗജന്യമായി നല്‍കും; ‘കശ്‍മീര്‍ ഫയല്‍സ്’ നിര്‍മ്മാതാവ് https://malayalees.ch/10000-free-tickets-for-adipurush-karthikeya-2-producer/ Sat, 10 Jun 2023 04:33:43 +0000 https://malayalees.ch/?p=82488 ‘ആദിപുരുഷി’ന്‍റെ 10,000 ടിക്കറ്റുകള്‍ സൗജന്യമായി നല്‍കാന്‍ ‘കശ്‍മീര്‍ ഫയല്‍സ്’ നിര്‍മ്മാതാവ്. തെലങ്കാന സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകളിലും അനാഥാലയങ്ങളിലും വൃദ്ധസദനങ്ങളിലുമായാണ് ഈ 10,000 സൗജന്യ ടിക്കറ്റുകള്‍ വിതരണം ചെയ്യുക. 

ദി കശ്മീര്‍ ഫയല്‍സ്, കാര്‍ത്തികേയ 2 എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്സ് ആണ് ആദിപുരുഷിന്‍റെ ടിക്കറ്റുകള്‍ സൌജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുന്നത്. നിർമ്മാതാവ് ആളുകൾക്ക് ടിക്കറ്റുകൾ ലഭ്യമാക്കാൻ കഴിയുന്ന ഒരു Google ഫോം ലിങ്കും പങ്കുവച്ചു.

ആദിപുരുഷിന് 10,000 ടിക്കറ്റുകൾ നൽകും, തെലങ്കാനയിലുടനീളമുള്ള വൃദ്ധസദനങ്ങൾ,സ്കൂളുകൾക്കും സൗജന്യമായി ടിക്കറ്റുകൾ ലഭിക്കുന്നതിന് നിങ്ങളുടെ വിശദാംശങ്ങൾ സഹിതം ഗൂഗിൾ ഫോം പൂരിപ്പിക്കുക. ന്റെ ഗാനങ്ങൾ എല്ലാ ദിശകളിലും മുഴങ്ങട്ടെ” അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ചിത്രം കളിക്കുന്ന എല്ലാ തീയറ്ററുകളിലും ഹനുമാന് വേണ്ടിയെന്ന വിശ്വാസത്തില്‍ ഒരു സീറ്റ് ഒഴിച്ചിടുമെന്ന നിര്‍മ്മാതാക്കളുടെ പ്രഖ്യാപനം അടുത്തിടെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

]]>
ജീവിക്കാനുള്ള അവകാശം ‘ദി ഡൽഹി ഫയൽസ്’; പുതിയ ചിത്രം പ്രഖ്യാപിച്ച് വിവേക് അഗ്നിഹോത്രി https://malayalees.ch/after-the-kashmir-files-filmmaker-reveals-his-next-the-delhi-files/ Sat, 16 Apr 2022 05:11:25 +0000 https://malayalees.ch/?p=60172 വിവാദ ചിത്രം ദി കാശ്മീർ ഫയൽസിന് പിന്നാലെ തൻ്റെ പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകൻ വിവേക് അഗ്നിഹോത്രി. ‘ദി ഡൽഹി ഫയൽസ്’ എന്നാണ് പുതിയ സിനിമയുടെ പേര്. ഇൻസ്റ്റഗ്രാമിലൂടെയാണ് വിവേക് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. കാശ്മീർ ഫയൽസിനെ ഏറ്റെടുത്ത എല്ലാ പ്രേക്ഷകർക്കും നന്ദി പറഞ്ഞുകൊണ്ടാണ് പുതിയ സിനിമയെ പറ്റിയുള്ള പോസ്റ്റ്.

“കഴിഞ്ഞ നാലു വർഷം അങ്ങേയറ്റം സത്യസന്ധതയോടെയും ആത്മാർത്ഥതയോടെയും കഠിനാധ്വാനം ചെയ്തു. കാശ്മീർ ഹിന്ദുക്കൾ അനുഭവിച്ച യാതനകളെ പറ്റി മറ്റുള്ളർ ബോധവാന്മാരാവേണ്ടത് പ്രധാനമായിരുന്നു. കാശ്മീർ ഫയൽസിനെ സ്വീകരിച്ച എല്ലാവർക്കും നന്ദി.” ‘ദി ഡൽഹി ഫയൽസ്’ എന്ന പുതിയ ചിത്രത്തിന്റെ പണിയിലാണ് താനെന്നും വിവേക് അഗ്നിഹോത്രി പറഞ്ഞു.

ദി ഡൽഹി ഫയൽസ് എന്ന അടുത്ത ചിത്രത്തെ പറ്റി മുന്പ് തന്നെ അദ്ദേഹം സൂചനകൾ നൽകിയിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ ആരും പറയാത്ത കഥകൾ എന്ന ആശയത്തിലെ അദ്ദേഹത്തിന്റെ മൂന്നാമത്തെ ചിത്രമാണിത്. സത്യത്തിനുള്ള അവകാശം എന്ന ടാഗ് ലൈനിൽ വന്ന ‘ദി തഷ്കെന്ത് ഫയൽസ്’, നീതിക്കുള്ള അവകാശം എന്ന വിശേഷണത്തോടെ അടുത്തിടെ പുറത്തിറങ്ങിയ ‘ദി കാശ്മീർ ഫയൽസ്’ എന്നിവയാണ് ആദ്യത്തെ രണ്ട് ചിത്രങ്ങൾ. ജീവിക്കാനുള്ള അവകാശം എന്ന വിശേഷണത്തിലാണ് മൂന്നാമത്തെ ചിത്രമായ ‘ദി ഡൽഹി ഫയൽസ്’ തയ്യാറാകുന്നത്.

]]>