The Guardian – malayalees.ch https://malayalees.ch Malayalam Online News Portal Sat, 08 Jul 2023 04:17:27 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png The Guardian – malayalees.ch https://malayalees.ch 32 32 ഡി.വൈ.എഫ്.ഐയുടെ ‘ഹൃദയപൂർവം’ഭക്ഷണപ്പൊതിയെ പ്രശംസിച്ച് ദ ഗാർഡിയൻ https://malayalees.ch/the-guardian-about-kerala-food-parcel-scheme/ Sat, 08 Jul 2023 04:17:22 +0000 https://malayalees.ch/?p=84033
സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം നല്‍കുന്ന ഡിവൈഎഫ്‌ഐയുടെ ഹൃദയപൂര്‍വം പൊതിച്ചോര്‍ പദ്ധതിയെ പ്രശംസിച്ച് അന്താരാഷ്ട്ര മാധ്യമമായ ദി ഗാര്‍ഡിയന്‍. ദിവസവും 40,000 രോഗികള്‍ക്ക് ഭക്ഷണം നല്‍കുന്ന പദ്ധതി വിജയകരവും മാതൃകാപരവുമാണെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കേരളത്തിലെ ഈ ഭക്ഷണപ്പൊതികൾക്ക് തിരിച്ചറിയൽ അടയാളങ്ങളൊന്നും പതിപ്പിച്ചിട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു. ഭക്ഷണം പാകം ചെയ്യുന്നയാൾക്ക് ഗുണഭോക്താവിന്റെ ജാതിയെക്കുറിച്ചോ മതത്തെക്കുറിച്ചോ തിരിച്ചും അറിയില്ല.”ഡി വൈ എഫ് ഐ യുടെ ‘ഹൃദയപൂർവ്വം’ഭക്ഷണപ്പൊതി വിതരണം സംബന്ധിച്ച റിപ്പോർട്ടിൽ അന്താരാഷ്ട്ര മാധ്യമമായ ‘ദ ഗാർഡിയൻ’ രേഖപ്പെടുത്തിയ വാക്കുകൾ ആണിത്. അഭിമാനമെന്നും മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു.

2017ലാണ് ഡിവൈഎഫ്‌ഐ പൊതിച്ചോര്‍ വിതരണം ആരംഭിച്ചത്. ആഘോഷ ദിവസങ്ങള്‍ ഉള്‍പ്പെടെ വര്‍ഷത്തില്‍ 365 ദിവസവും പൊതിച്ചോര്‍ വിതരണം ചെയ്യുന്നുണ്ട്. പ്രാദേശിക അടിസ്ഥാനത്തില്‍ സംഘടനാ നേതൃത്വം മുന്‍കൂട്ടി തയ്യാറാക്കുന്ന ലിസ്റ്റ് പ്രകാരം വളന്റിയര്‍മാരുടെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ കുടുംബങ്ങളില്‍ നിന്നുമാണ് ഭക്ഷണം ശേഖരിക്കുന്നത്. വീട്ടുകാര്‍ അവര്‍ക്കുള്ള ഭക്ഷണം തയ്യാറാക്കുന്നതിനൊപ്പം ഒന്നോ രണ്ടോ പേര്‍ക്ക് കഴിക്കാനുള്ള ഭക്ഷണം അധികം പാചകം ചെയ്ത് നല്‍കിയാണ് പൊതിച്ചോര്‍ പദ്ധതിയോട് സഹകരിക്കുന്നത്.

ദാരിദ്ര്യം ഇല്ലായ്മ ചെയ്യുന്നതിനപ്പുറം ജാതി മത വ്യത്യാസമില്ലാതെ മനുഷ്യര്‍ ഭക്ഷണം കഴിക്കുന്ന സാഹചര്യമാണ് പൊതിച്ചോറിലൂടെ സാധ്യമാവുന്നതെന്ന് ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് എഎ റഹീം ഗാര്‍ഡിയനോട് പറഞ്ഞു. താഴ്ന്ന ജാതിക്കാര്‍ സ്‌കൂളില്‍ ഭക്ഷണം പാചകം ചെയ്താല്‍ ഉയര്‍ന്ന ജാതിക്കാരായ രക്ഷിതാക്കള്‍ പ്രതിഷേധിക്കുന്നതും താഴ്ന്ന ജാതിക്കാര്‍ക്ക് ഭക്ഷണ ശാലകളില്‍ പ്രത്യേക കപ്പും പ്ലേറ്റും നല്‍ക്കുന്നതുമെല്ലാം ഇന്ത്യയിലെ മറ്റിടങ്ങളില്‍ കാണാം. എന്നാല്‍ ഗുണഭോക്താവിന്റെ ജാതിയോ മതമോ നോക്കാതെ പതിനായിരങ്ങള്‍ക്കാണ് കേരളത്തിലെ കുടുംബങ്ങള്‍ ഭക്ഷണമുണ്ടാക്കുന്നത് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

]]>
‘കേരള റോക്ക് സ്റ്റാർ’; ആരോഗ്യമന്ത്രിയെ പ്രശംസിച്ച് ദ ​ഗാർഡിയൻ https://malayalees.ch/the-guardian-on-kk-shailaja-covid/ Fri, 15 May 2020 12:45:15 +0000 https://malayalees.ch/?p=25638 മഹാമാരിക്ക് നാല് മാസത്തിന് ശേഷവും, അഞ്ഞൂറിൽപരം കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്.

കോവിഡ് പ്രതിരോധത്തിൽ ആരോഗ്യമന്ത്രി കെ.കെ ശെെലജയെ പ്രശംസിച്ച് ബ്രിട്ടീഷ് മാധ്യമം. കേരളത്തിന്റെ റോക്ക് സ്റ്റാർ ആരോഗ്യമന്ത്രി എവ്വിധമാണ് മഹാമാരിയെ പ്രതിരോധിക്കുന്നതിൽ മാതൃകാപരമായ വഴി സ്വീകരിച്ചതെന്നാണ് ലേഖനത്തിൽ പറയുന്നത്. ദി ഗാര്‍ഡിയനിലെ ലോറ സ്പിന്നിയാണ് കെ.കെ ശെെലജയെ പ്രശംസിച്ചുള്ള ലേഖനം തയ്യാറാക്കിയത്.

രാജ്യത്ത് തന്നെ മികച്ച രീതിയിൽ ആരോഗ്യരംഗത്ത് ഇടപെടുന്ന കെ.കെ ശെെലജക്ക് കൊറോണ വെെറസിന്റെ അന്തകയെന്ന വിശേഷണമാണ് പലരും നൽകിയിരിക്കുന്നതെന്ന് ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. വുഹാനിൽ വെെറസ് സ്ഥിരീകരിച്ച തൊട്ടടുത്ത ദിവസം തന്നെ ആരോഗ്യമന്ത്രി സംസ്ഥാനത്ത് വേണ്ട നടപടികൾ സ്വീകരിച്ചു. ജനുവരി ഇരുപതിനാലിന് തന്നെ സംസ്ഥാനത്ത് കണ്ട്രോൾ റൂം തുറന്നു. മൂന്ന് ദിവസത്തിന് ശേഷം, ജനുവരി ഇരുപത്തി ഏഴിനാണ് കേരളത്തിൽ ആദ്യമായി കോവിഡ് സ്ഥിരീകരിക്കുന്നത്. വുഹാനിൽ നിന്നും എത്തിയ വിദ്യാർഥിക്കായിരുന്നു രോഗം ആദ്യമായി സ്ഥിരീകരിച്ചത്.

അപ്പോഴേക്കും ലോകാരോഗ്യ സംഘടനയുടെ മാർഗ നിർദേശപ്രകാരമുള്ള പരിശോധനാ രീതികളും പ്രതിരോധ മാർഗങ്ങളും സംസ്ഥാനത്ത് നടപ്പിലാക്കിയിരുന്നുവെന്നും ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.

മഹാമാരിക്ക് നാല് മാസത്തിന് ശേഷവും, അഞ്ഞൂറിൽപരം കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. നാല് പേർ മരിച്ചു. എന്നാൽ ബ്രിട്ടനിലും അമേരിക്കയിലും നാൽപ്പതിനായിരവും എൻപതിനായിരവും മരണങ്ങളാണ് യഥാക്രമം ഇക്കാലയളവിലുണ്ടായത്. പലയിടത്തും സമൂഹവ്യാപനം ഉണ്ടായെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടി.

ഒന്നേമുക്കാൽ ലക്ഷം പേരെയാണ് തുടക്കത്തിൽ സംസ്ഥാനത്ത് ക്വാറന്റയിനിൽ പ്രവേശിപ്പിച്ചത്. അതിനിടെ രാജ്യത്ത് ലോക്ക്ഡ‍ൗൺ പ്രഖ്യാപിച്ചു. പിന്നീട് സംസ്ഥാനത്തെ ക്വാറെന്റയിനിലുള്ളവരുടെ എണ്ണം ഇരുപതിനായിരത്തിലേക്ക് എത്തി. ഇക്കാലയളവിൽ തന്നെ ഒന്നര ലക്ഷത്തോളം വരുന്ന അതിഥി തൊഴിലാളികളുടെ കാര്യത്തിലും സംസ്ഥാനം ശ്രദ്ധ നൽകിയെന്നും മന്ത്രിയെ ഉദ്ധരിച്ച് ഗാർഡിയൻ പറഞ്ഞു. നിപ കാലത്തെ കേരളത്തിന്റെ അപരാജിത പോരാട്ടവും, അതേ കുറിച്ച് മലയാളത്തിൽ തന്നെ ഇറങ്ങിയ വെെറസ് ചിത്രത്തെ കുറിച്ചും ലേഖനത്തിൽ പരാമർശമുണ്ട്.

ലേഖനം ട്വിറ്ററിൽ പങ്കുവെച്ച കോൺഗ്രസ് എം.പി ശശി തരൂർ, കോവി‍ഡ് പ്രതിരോധപ്രവർത്തിയിൽ ആരോ\ഗ്യമന്ത്രി പ്രശംസയർഹിക്കുന്നതായും കുറിച്ചു.

]]>