the-co-win-portal-will-be-updated – malayalees.ch https://malayalees.ch Malayalam Online News Portal Sat, 25 Sep 2021 11:30:51 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png the-co-win-portal-will-be-updated – malayalees.ch https://malayalees.ch 32 32 വിദേശയാത്ര നടത്തുന്നവർക്കായി കൊ-വിൻ പോർട്ടൽ പരിഷ്‌കരിക്കും https://malayalees.ch/the-co-win-portal-will-be-updated/ Sat, 25 Sep 2021 11:30:39 +0000 https://malayalees.ch/?p=50116 വിദേശയാത്ര നടത്തുന്നവർക്കായി കൊ-വിൻ പോർട്ടൽ പരിഷ്‌കരിക്കും. വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ ജനന തീയതി ഉൾപ്പെടുത്തും. അടുത്ത ആഴ്ചയോടെ പുതിയ മാറ്റം പ്രാബല്യത്തിൽ വരും. ഇന്ത്യയുടെ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ബ്രിട്ടൻ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് ഇപ്പോൾ കൊ-വിൻ പോർട്ടൽ പരിഷ്‌കരിക്കാൻ നടപടി സ്വീകരിച്ചിരിക്കുന്നത്.

കൊവിഷീൽഡും അംഗീകൃത പട്ടികയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ യാത്രാമാർഗരേഖ പരിഷ്കരിച്ചെങ്കിലും 14 ദിവസത്തെ നിർബന്ധിത ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കിയിരുന്നില്ല. വാക്‌സിൻ സർട്ടിഫിക്കറ്റിലെ ആശയക്കുഴപ്പം നിലനിൽക്കുന്നതിനാലാണിതെന്നും ഇക്കാര്യത്തിൽ ചർച്ചകൾ നടക്കുകയാണെന്നും ഡൽഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷൻ അറിയിച്ചിരുന്നു.

]]>