Thavanur constituency – malayalees.ch https://malayalees.ch Malayalam Online News Portal Fri, 19 Mar 2021 07:57:01 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Thavanur constituency – malayalees.ch https://malayalees.ch 32 32 ഫിറോസ് കുന്നംപറമ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു https://malayalees.ch/firos-kunnamparambil-filed-nomination-papers/ Fri, 19 Mar 2021 07:56:54 +0000 https://malayalees.ch/?p=41770 തവനൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഫിറോസ് കുന്നംപറമ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഇന്ന് രാവിലെ 11 മണിക്ക് പെരുമ്പടപ്പ് ബ്ലോക്ക് ഓഫീസിലാണ് ഫിറോസ് കുന്നംപറമ്പില്‍ പത്രിക സമര്‍പ്പിച്ചത്.

പത്രികാസമര്‍പ്പണത്തിന് മുമ്പ് ഇന്നലെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ഫിറോസ് കുന്നംപറമ്പിൽ സന്ദർശിച്ചിരുന്നു. തവനൂരിലേക്ക് പോകുന്നതിനു മുൻപ് രാത്രിയാണ് ഹൈദരലി ശിഹാബ് തങ്ങളെ പാണക്കാട് വീട്ടിലെത്തി കുന്നംപറമ്പിൽ കണ്ടത്.

ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനം വരും മുമ്പെ തവനൂരിൽ റോഡ് ഷോയുമായി ഫിറോസ് കുന്നംപറമ്പിൽ രംഗത്ത് വന്നിരുന്നു. എടപ്പാൾ വട്ടംകുളത്ത് നിന്നാരംഭിച്ച യാത്രയിൽ യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ അണി നിരന്നു. ഫിറോസിന്‍റെ സ്ഥാനാർത്ഥിത്വത്തിനെതിരെ നേരത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയം ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ പരസ്യപ്രതികരണങ്ങള്‍ അവസാനിച്ചിട്ടുണ്ട്. തവനൂരിലെ ഫിറോസ് കുന്നംപറമ്പിലിന്‍റെ എതിരാളിയും സിറ്റിങ് എംഎല്‍എയുമായ മന്ത്രി കെ.ടി. ജലീല്‍ തിങ്കളാഴ്ച്ചയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.

]]>
ഫിറോസ് കുന്നംപറമ്പിലിന് തവനൂരില്‍ വീണ്ടും നറുക്ക് വീണേക്കും https://malayalees.ch/firoz-kunnamparambil-may-contest-in-thavanur-udf-candidate/ Tue, 16 Mar 2021 04:50:01 +0000 https://malayalees.ch/?p=41572 കോൺഗ്രസിലെ തർക്ക സീറ്റുകളിൽ പ്രശ്ന പരിഹാരത്തിന് പുതിയ നീക്കം. തവനൂര്‍ നിയോജക മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ഫിറോസ് കുന്നംപറമ്പിലിനെ വീണ്ടും പരിഗണിച്ചേക്കും. നേരത്തെ തവനൂരിലേക്ക് പരിഗണിച്ചിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് റിയാസ് മുക്കോളിയെ പട്ടാമ്പിയിലേക്ക് മത്സരിപ്പിക്കാന്‍ ധാരണയായതാണ് പുറത്തുവരുന്ന വിവരങ്ങള്‍.

വനിതാ പ്രാതിനിധ്യം സംബന്ധിച്ച വിമർശനം മറിക്കടക്കുന്നതിനായി വട്ടിയൂർക്കാവിൽ ജ്യോതി വിജയകുമാറിനെയും കോണ്‍ഗ്രസ് പരിഗണിക്കുന്നുണ്ട്. നേരത്തെ ഫിറോസ് കുന്നംപറമ്പിലിന്‍റെ പേര് തവനൂര്‍ മണ്ഡലത്തില്‍ ഉയര്‍ന്നപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം അറിയിച്ചിരുന്നു. റിയാസ് മുക്കോളിയെ വെട്ടി ഫിറോസ് കുന്നംപറമ്പിലിനെ കൊണ്ടുവരുന്നതിനെതിരെയായിരുന്നു പ്രതിഷേധം.

റിയാസ് മുക്കോളിയെ പട്ടാമ്പിയിലേക്ക് പരിഗണിച്ചുകൊണ്ടാണ് ഈ പ്രശ്നത്തിന് കോണ്‍ഗ്രസ് നേതൃത്വം പരിഹാരം കാണാന്‍ ശ്രമിക്കുന്നത്. റിയാസ് മുക്കോളിയെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നതോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം കെട്ടടങ്ങും.

പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം പിസി വിഷ്ണുനാഥിനെ കോണ്‍ഗ്രസ് വീണ്ടും കുണ്ടറയിൽ മത്സരിപ്പിക്കാന്‍ ശ്രമം നടത്തുന്നുണ്ട്. ആദ്യം കുണ്ടറയില്‍ പരിഗണിച്ചിരുന്ന വിഷ്ണുനാഥിനെ പിന്നീട് വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ഥിയായി നിര്‍ത്താന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ പി സി വിഷ്ണുനാഥിനെ കോണ്‍ഗ്രസ് വീണ്ടും വട്ടിയൂര്‍ക്കാവിലേക്ക് സ്ഥാനാര്‍ഥിയായി കൊണ്ടുവരാന്‍ ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ട്.

]]>