thankam film – malayalees.ch https://malayalees.ch Malayalam Online News Portal Thu, 26 Jan 2023 04:45:25 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png thankam film – malayalees.ch https://malayalees.ch 32 32 സ്വർണ്ണ ഏജന്‍റുമാരുടെ കഥ പറയുന്ന ‘തങ്കം’ നാളെ മുതൽ തിയറ്ററുകളിൽ https://malayalees.ch/thankam-film-release-tomorrow/ Thu, 26 Jan 2023 04:45:11 +0000 https://malayalees.ch/?p=75038 ജനപ്രിയ സിനിമകളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസ്സ് കീഴടക്കിയ ഭാവന സ്റ്റുഡിയോസിന്‍റെ ഏറ്റവും പുതിയ ചിത്രമായ ‘തങ്കം’ നാളെ മുതൽ തിയറ്ററുകളിലെത്തുകയാണ്. ഉദ്വേഗ മുനയിൽ നിർ‍ത്തുന്ന ട്രെയിലര്‍ പുറത്തിറങ്ങിയപ്പോൾ മുതൽ സിനിമാ പ്രേമികൾ കാത്തിരിപ്പിലാണ്. സ്വർണ്ണ ഏജന്‍റുമാരായ രണ്ടുപേരുടെ പലവഴി സഞ്ചാരങ്ങളും പോലീസ് കേസും മറ്റുമൊക്കെയായി ഒരു ക്രൈം ഡ്രാമ തന്നെയാണ് സിനിമയെന്നാണ് ട്രെയിലറിൽ നിന്ന് മനസ്സിലാക്കാനാകുന്നത്. ശ്യാം പുഷ്കരൻ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രം സഹീദ് അറാഫത്താണ് സംവിധാനം ചെയ്യുന്നത്.

ബിജു മേനോനും വിനീത് ശ്രീനിവാസനും ഏറെ വ്യത്യസ്തമായ റോളിലാണ് സിനിമയിലുള്ളത്. ഏറെ അഭിനയ സാധ്യതയുള്ള വേഷങ്ങളാണ് ഇരുവർക്കുമുള്ളതെന്നാണ് ട്രെയിലറിൽ നിന്ന് അറിയാനാകുന്നത്. ആദ്യമായാണ് ഇരുവരും ശ്യാം പുഷ്കരൻ തിരക്കഥയൊരുക്കിയ സിനിമയുടെ ഭാഗമാകുന്നതെന്നതും പ്രത്യേകതയാണ്. ഏറെ ശക്തമായ ഒരു വേഷത്തിൽ അപര്‍ണ ബാലമുരളിയും സിനിമയിലുണ്ട്.

ബോളിവുഡ് സംവിധായകനും നടനും തിരക്കഥാകൃത്തുമായ ഗിരീഷ് കുൽക്കർണി പോലീസ് ഓഫീസറുടെ വേഷത്തിൽ ചിത്രത്തിലുണ്ട്. കൊച്ചുപ്രേമൻ, വിനീത് തട്ടിൽ, ശ്രീകാന്ത് മുരളി, ഇന്ദിര പ്രസാദ് തുടങ്ങിയവരാണ് ‘തങ്ക’ത്തിലുള്ള മറ്റ് പ്രധാന താരങ്ങൾ. നിരവധി മറാത്തി തമിഴ് താരങ്ങളും മറ്റനവധി താരങ്ങളും സിനിമയിലുണ്ട്. ചിത്രം നിർമ്മിക്കുന്നത് ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നാണ്. കുമ്പളങ്ങി നൈറ്റ്സ്, ജോജി, പാല്‍തു ജാന്‍വര്‍ എന്നിവയാണ് ഈ ബാനറിന്‍റേതായി ഇതുവരെ പുറത്തിറങ്ങിയ ചിത്രങ്ങള്‍.

ഛായാഗ്രഹണം ഗൗതം ശങ്കര്‍ ആണ്. സംഗീതം ബിജിബാല്‍, എഡിറ്റിംഗ് കിരണ്‍ ദാസ്, കലാസംവിധാനം ​ഗോകുല്‍ ദാസ് തുടങ്ങിയവരാണ്. സൗണ്ട് ഡിസൈൻ ഗണേഷ് മാരാരും മേക്കപ്പ് റോണക്സ് സേവ്യറും നിർവ്വഹിച്ചിരിക്കുന്നു. ആക്‌ഷൻ സുപ്രീം സുന്ദർ, ജോളി ബാസ്റ്റിൻ, കോസ്റ്യൂം ഡിസൈൻ മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ ബിനു മണമ്പൂർ, സൗണ്ട് മിക്സിങ് തപസ് നായിക്ക്, കോ പ്രൊഡ്യൂസേഴ്‌സ് രാജൻ തോമസ്, ഉണ്ണിമായ പ്രസാദ്, വിഎഫ്എക്സ് എഗ് വൈറ്റ് വിഎഫ്എക്സ്, ഡി.ഐ കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് ബെന്നി കട്ടപ്പന ജോസ് വിജയ്, കോ ഡയറക്ടർ പ്രിനീഷ് പ്രഭാകരൻ.

]]>