thamil nadu – malayalees.ch https://malayalees.ch Malayalam Online News Portal Fri, 24 Mar 2023 14:29:30 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png thamil nadu – malayalees.ch https://malayalees.ch 32 32 ‘ബിജെപിക്ക് രാഹുൽ ഗാന്ധിയെ എത്രത്തോളം ഭയമുണ്ടെന്ന് ഇപ്പോൾ മനസിലാകുന്നു’ : എം.കെ സ്റ്റാലിൻ https://malayalees.ch/mk-stalin-against-rahul-gandhi-disqualification/ Fri, 24 Mar 2023 14:29:14 +0000 https://malayalees.ch/?p=78552 രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയെ രൂക്ഷ ഭാഷയിൽ വിമർശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഇന്ത്യയുടെ യുവ നേതാവായ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ ഫാസിസ്റ്റ് നടപടിയെ അപലപിക്കുന്നുവെന്നും ഇത് രാഹുൽ ഗാന്ധിയുടെ അഭപ്രായ സ്വാതന്ത്ര്യത്തിനുള്ള ഭീഷണിയാണെന്നും എം.കെ സ്റ്റാലിൻ കുറിച്ചു. ( MK Stalin against Rahul Gandhi disqualification )

രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിന്റെ പേരിൽ സൂറത്ത് ജില്ലാ കോടതിയിൽ ക്രിമിനൽ മാനനഷ്ട കേസാണ് ഫയൽ ചെയ്തിരിക്കുന്നത്. കേസിൽ രണ്ട് വർഷത്തെ തടവിനാണ് രാഹുൽ ഗാന്ധിയെ ശിക്ഷിച്ചിരിക്കുന്നത്. മേൽക്കോടതിയെ സമീപിക്കാനായി 30 ദിവസം വരെ രാഹുൽ ഗാന്ധിക്ക് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് സമയവും അനുവദിച്ചിട്ടുണ്ട്. പക്ഷേ അപ്പീലിന് പോകും മുൻപേ തന്നെ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കുന്നത് ഒരു ജനപ്രതിനിധിയുടെ അവകാശങ്ങൾ തട്ടിയെടുക്കുന്നതിന് തുല്യമാണെന്ന് സ്റ്റാലിൻ ചൂണ്ടിക്കാട്ടി.

നിലവിൽ ജില്ലാ കോടതി മാത്രമാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നതെന്നും, രാഹുൽ ഗാന്ധിക്ക് ഹൈക്കോടതിയിൽ അപ്പീലിന് പോകാമെന്നും, സുപ്രിംകോടതിയാണ് അന്തിമ വിധി പുറപ്പെടുവിക്കേണ്ടതെന്നും സ്റ്റാലിൻ വ്യക്തമാക്കി. ബിജെപി തക്കം പാർത്തിരുന്ന പേലെയാണ് പെരുമാറുന്നതെന്നും സ്റ്റാലിൻ ആരോപിച്ചു.

‘ബിജെപിക്ക് രാഹുൽ ഗാന്ധിയെ എത്രത്തോളം ഭയമുണ്ടെന്ന് ഇപ്പോൾ മനസിലാകുന്നു. സഹോദരൻ രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയിൽ ഉണ്ടാക്കിയ പ്രഭാവം ബിജെപിയുടെ ഭയത്തിന് കാരണമായി. രാഹുൽ ഗാന്ധി പാർലമെന്റിലേക്ക് തിരിച്ച് വരുമോ എന്ന പേടികൊണ്ടാണ് അദ്ദേഹത്തെ അയോഗ്യനാക്കിയത്. ഇതോടെ ‘ജനാധിപത്യം’ എന്ന ഉച്ചരിക്കാൻ പോലുമുള്ള അവകാശം ബിജെപിക്ക് നഷ്ടമായി’- സ്റ്റാലിൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ഒരാൾ ഉന്നയിക്കുന്ന ചോദ്യത്തിന് ഉത്തരം നൽകുന്നതിന് പകരം അയാളെ അയോഗ്യനാക്കുന്നത് നല്ലതല്ലെന്നും , അയോഗ്യനാക്കിയ തീരുമാനം തിരുത്തണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു. രാജ്യത്തെ പുരോഗമന ജനാധിപത്യ ശക്തികളെ കശാപ്പ് ചെയ്യുന്നതാണ് രാഹുൽ ഗാന്ധിക്കെതിരായ നടപടിയെന്നും ഇതിനെതിരെ പ്രതിപക്ഷ പാർട്ടികൾ ാെറ്റക്കെട്ടായി നിന്ന് പ്രതിഷേധിക്കണമെന്നും സ്റ്റാലിൻ കുറിച്ചു.

]]>
തമിഴ്നാട്ടില്‍ 65 ശതമാനം പോളിങ്; പുതുച്ചേരിയിൽ 78 ശതമാനം https://malayalees.ch/thamil-nadu-election-polling-2/ Wed, 07 Apr 2021 04:11:40 +0000 https://malayalees.ch/?p=42581 തമിഴ്നാട്ടിലും പുതുച്ചേരിയിലും മികച്ച പോളിങ്. തമിഴ്നാട്ടിൽ 65 ശതമാനം പേർ വോട്ട് ചെയ്തു. പുതുച്ചേരിയിൽ 78 ശതമാനത്തിലധികം പേരും വോട്ട് രേഖപ്പെടുത്തി.

തമിഴ്നാട്ടിൽ 234 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഒറ്റപ്പെട്ട സംഭവങ്ങൾ ഒഴിച്ചാൽ സമാധാനപരമായിരുന്നു. മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി സിലുവമ്പളയത്തിലും എം.കെ സ്റ്റാലിൻ ചെന്നൈയിലും വോട്ട് രേഖപ്പെടുത്തി. മക്കൾ നീതിമയ്യം നേതാവ് കമൽഹാസൻ തെയ്നംപേട്ടിലും രജനികാന്ത് തൗസണ്ട് ലൈറ്റ്സ് മണ്ഡലത്തിലും വോട്ട് രേഖപ്പെടുത്തി.

തൊണ്ടമുതിറിലെ ഡി.എം.കെ സ്ഥാനാർഥി കാർതികേയ ശിവസേനാപതി യുടെ കാർ ഒരു സംഘം തകർത്തു. രാമനാഥപുരത്ത് പോളിങ് ബൂത്ത് തകർന്ന് 5 വോട്ടർമാർക്ക് പരിക്ക് പറ്റി. കോവിഡ് മാനദണ്ഡം ലംഘിച്ചതിന്റെ പേരിൽ മന്ത്രി വേലുമണി അടക്കം 3 പേർക്കെതിരെ കേസെടുത്തു.

കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ ബി.ജെ.പി വോട്ടർമാർക്ക് പണം വിതരണം നടത്തിയെന്ന് ആരോപിച്ച് മക്കൾ നീതി മയ്യം നേതാവ് കമൽഹാസൻ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. വോട്ടർമാർക്ക് ഡി.എം.കെ പണം നൽകിയെന്ന് ആരോപിച്ച് തൗസന്റ് ലൈറ്റ്സ് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി ഖുഷ്ബു സുന്ദർ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.

മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് നടനും ഡി.എം.കെ സ്ഥാനാർഥിയുമായി ഉദയനിധി സ്റ്റാലിനെതിരെ എ.ഐ.എ.ഡി.എം.കെ പരാതി നൽകി. പുതുച്ചേരിയിൽ 30 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഉച്ചക്ക് മുമ്പ് തന്നെ 50 ശതമാനത്തിലധികം പേർ വോട്ട് രേഖപ്പെടുത്തി. കാര്യമായ അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

തമിഴ് താരങ്ങളടക്കം പ്രമുഖർ പലരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താൻ എത്തി. സൈക്കിൾ ചവിട്ടി വോട്ട് രേഖപ്പെടുത്താൻ എത്തിയ സൂപ്പർ താരം വിജയ് ആയിരുന്നു സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ഇന്ധന വിലവർധനവിനെതിരായ പ്രതിഷേധ സൂചകമായാണ് വിജയ് സൈക്കിളിലെത്തിയത്.

]]>