thamarassery churam – malayalees.ch https://malayalees.ch Malayalam Online News Portal Sat, 02 Sep 2023 05:36:07 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png thamarassery churam – malayalees.ch https://malayalees.ch 32 32 താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു https://malayalees.ch/a-lorry-caught-fire-at-thamarassery-churam/ Sat, 02 Sep 2023 05:36:02 +0000 https://malayalees.ch/?p=87124 താമരശ്ശേരി ചുരം ഒന്നാം വളവിന് താഴെ വാഹനത്തിന് തീപിടിച്ചു. ടൈൽസ് കയറ്റി പോവുകയായിരുന്ന ലോറിയാണ് കത്തിനശിച്ചത്. ലോറിയുടെ മുൻഭാഗം പൂർണമായും കത്തി നശിച്ചു. മുക്കത്ത് നിന്ന് അഗ്നിശമന സേനയെത്തി തീ അണച്ചു. ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്.

രാവിലെ അഞ്ചുമണിയോടെയാണ് സംഭവം. താമരശ്ശേരി ചുരത്തിലെ ഒന്നാം വളവിന് സമീപം ടൈൽ കയറ്റി വന്ന ലോറിക്ക് തീപിടിക്കുകയായിരുന്നു. ഷോട്ട് സർക്യൂട്ടാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വാഹനത്തിൽ നിന്ന് തീ ഉയരുന്നത് കണ്ട ലോറി ഡ്രൈവർ, പുറത്തിറങ്ങി അഗ്നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു.

മുക്കത്ത് നിന്ന് അഗ്നിശമന സേനയെത്തി തീ അണച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം. അപകടത്തിന് പിന്നാലെ ചുരത്തിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.

]]>
താമരശ്ശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവം; ഷാഫിയെ കണ്ടെത്തിയെന്ന് പോലീസ് https://malayalees.ch/shafi-found-says-thamarassery-dysp/ Mon, 17 Apr 2023 11:56:38 +0000 https://malayalees.ch/?p=79757 താമരശ്ശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതിയായ ഷാഫിയെ കണ്ടെത്തിയെന്ന് പൊലീസ്. താമരശ്ശേരി ഡിവൈഎസ്പിയാണ് ഷാഫിയെ കണ്ടെത്തിയ കാര്യം സ്ഥിരീകരിച്ചത്. ഷാഫിയെ കേരളത്തിന് പുറത്ത് വച്ച് കണ്ടെത്തിയെന്ന് ഡിവൈഎസ്പി പറഞ്ഞു. 

അതേസമയം, കേസിൽ മറ്റ് നാലുപേരുടെ അറസ്റ്റ് പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. ഇവർക്ക് തട്ടിക്കൊണ്ടു പോകലുമായി ബന്ധമുണ്ടെന്നാണ് പോലീസ് വിശദീകരണം. പൊലീസ് കസ്റ്റഡിയിലായിരുന്ന വയനാട് സ്വദേശിയുടെയും മഞ്ചേശ്വരം സ്വദേശികളായ മൂന്നുപേരുടെയും അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതിൽ വയനാട് സ്വദേശി അക്രമി സംഘത്തിന് വാഹനം വാടകക്ക് നൽകുകയായിരുന്നു. മറ്റു മൂന്നു പേരും ഷാഫിയെ തട്ടിക്കൊണ്ടു പോയ കാറിൽ, സംഭവത്തിന് മുമ്പ് താമരശ്ശേരിയിലും പരിസരത്തും എത്തിയിരുന്നതായി പോലീസ് സ്ഥിരീകരിച്ചു. ഷാഫിയുടെ വീടും പരിസരവും നിരീക്ഷിക്കുന്നതിനും പ്രദേശത്തെ സാഹചര്യം വിലയിരുത്തുന്നതിനുമാണ് ഇവർ എത്തിയതെന്നാണ് പോലീസ് നൽകുന്ന വിവരം.

പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങളിൽ നിന്നാണ് ഇവരുടെ സാന്നിധ്യം പോലീസ് ഉറപ്പിച്ചത്. ഇവർ എത്തിയ വാഹനവും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇസ്മായിൽ ആസിഫ്, ഹുസൈൻ, മുഹമ്മദ് നൗഷാദ്, അബ്ദുറഹ്മാൻ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. തട്ടിക്കൊണ്ടുപോകലിൽ നേരിട്ട് ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ രേഖപ്പെടുത്തുന്ന ആദ്യ അറസ്റ്റ് ആണിത്. ഷാഫിയെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതിന്റെ പേരിൽ രണ്ടുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവർക്ക് തട്ടിക്കൊണ്ടു പോകലിൽ പങ്കില്ലെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.

]]>
താമരശേരി ചുരത്തില്‍ പള്ളിയുടെ മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം https://malayalees.ch/accident-in-thamarassery-kozhikode/ Fri, 16 Dec 2022 03:59:33 +0000 https://malayalees.ch/?p=72911 താമരശേരി ചുരത്തില്‍ ലോറി പള്ളിയുടെ മുകളിലേക്ക് മറിഞ്ഞു.ചുരം റോഡില്‍ ചിപ്പിലിത്തോട് ജുമാ മസ്ജിദിന് മുകളിലേക്ക് ആണ് ലോറി മറിഞ്ഞത്.കര്‍ണാടകയില്‍ നിന്ന് നാരങ്ങയുമായി വരികയായിരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. രാത്രി പന്ത്രണ്ടരയോടെ ആയിരുന്നു അപകടം.

മസ്ജിദിന്റെ മിനാരവും ഒരു ഭാഗവും പൂര്‍ണമായും തകര്‍ന്നു. പരുക്കേറ്റ ലോറി ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

]]>
കെ സ്വിഫ്റ്റിന് നാലാമത്തെ അപകടം; സംഭവം താമരശേരി ചുരത്തിൽവെച്ച് https://malayalees.ch/ourth-accident-to-k-swift/ Thu, 14 Apr 2022 09:51:47 +0000 https://malayalees.ch/?p=60134 കെ.എസ്.ആർ.ടി.സി കെ സ്വിഫ്റ്റ് ബസുകൾ അപകടത്തിൽപ്പെടുന്നത് തുടർക്കഥയാകുന്നു. താമരശേരി ചുരത്തിലെ ആറാം വളവ് തിരിയുന്നതിനിടെ ബസ് പാർശ്വഭിത്തിയിൽ തട്ടിയാണ് ഇത്തവണ അപകടമുണ്ടായത്. ഇതുകൂടി ചേർത്ത് നാലാം തവണയാണ് കെ സ്വിഫ്റ്റ് ബസുകൾ അപകടത്തിൽപ്പെടുന്നത്. ഇതിന് മുൻപ് രണ്ട് ദിവസങ്ങളിലായി മൂന്ന് തവണയാണ് വിവിധയിടങ്ങളിൽവെച്ച് ബസുകൾ അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകിട്ട് ഏഴരയ്ക്ക് തലസ്ഥാനത്ത് നിന്ന് പുറപ്പെട്ട ഡീലക്സ് എയർ ബസാണ് വയനാട്ടിലേക്കുള്ള യാത്രാ മദ്ധ്യേ അപകടത്തിൽപ്പെട്ടത്. യാത്രക്കാർക്ക് അപകടമൊന്നുമുണ്ടായിട്ടില്ല.

തിരുവനന്തപുരം കല്ലമ്പലത്തിന് സമീപമാണ് ആദ്യം അപകടമുണ്ടായത്. അപകടത്തിൽ ബസിന്റെ 35,000 രൂപ വിലയുള്ള സൈഡ് മിറർ ഇളകിയിരുന്നു. ഇന്ന് രാവിലെ അഞ്ചരയ്ക്ക് തൃശൂർ കുന്നുംകുളത്ത് വെച്ചും കെ സ്വിഫ്റ്റ് ബസ് അപകടത്തിൽപ്പെട്ടിരുന്നു. വാനിടിച്ച് നിലത്തുവീണ തമിഴ്നാട് സ്വദേശി പരസ്വാമിയുടെ കാലിൽക്കൂടി കെ.എസ്.ആർ.ടി.സി കെ സ്വിഫ്റ്റ് ബസ് കയറിയിറങ്ങുകയായിരുന്നു. അപകടത്തെ തുടർന്ന് ഇദ്ദേഹം മരിക്കുകയും ചെയ്തു. മരിച്ച പരസ്വാമിയെ ആദ്യം ഇടിച്ചത് പിക്ക് അപ്പ് വാനാണെന്ന് സി.സി ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. നേരത്തേ കെ.എസ്.ആർ.ടി.സി കെ സ്വിഫ്റ്റ് ബസിടിച്ചാണ് ഇദ്ദേഹം മരിച്ചതെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു.

ആദ്യമുണ്ടായ അപകടത്തിൽ ദുരൂഹതയുണ്ടെന്നും ഇതുസംബന്ധിച്ച് ഡി.ജി.പിക്ക് പരാതി നൽകുമെന്നും കെഎസ്ആ‌ർടിസി എം.ഡി ബിജു പ്രഭാകർ പ്രതികരിച്ചിരുന്നു. അപ്രതീക്ഷിതമായുണ്ടായ അപകടത്തിന് പിന്നിൽ സ്വകാര്യ ബസ് ലോബിയാണെന്നും അടിയന്തര അന്വേഷണം വേണമെന്നുമാണ് കെഎസ്ആ‌.ർടിസി എം.ഡി പറഞ്ഞത്.

]]>