thamarasseri – malayalees.ch https://malayalees.ch Malayalam Online News Portal Mon, 26 Dec 2022 05:37:07 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png thamarasseri – malayalees.ch https://malayalees.ch 32 32 കോഴിക്കോട് ലിഫ്റ്റില്‍ നിന്ന് വീണ് മധ്യവയസ്‌കന്‍ മരിച്ചു https://malayalees.ch/lift-accident-died-koodathayi/ Mon, 26 Dec 2022 05:37:03 +0000 https://malayalees.ch/?p=73394 കോഴിക്കോട് താമരശേരി കൂടത്തായിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ ലിഫ്റ്റില്‍ നിന്ന് വീണ് മധ്യവയസ്‌കന്‍ മരിച്ചു. കൂടത്തായി പുറായില്‍ കാഞ്ഞിരാപറമ്പില്‍ ദാസന്‍(53) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് കൂടത്തായിലെ ഓഡിറ്റോറിയത്തിലായിരുന്നു അപകടം .

മുകളിലേക്ക് പോവുകയായിരുന്ന ലിഫ്റ്റില്‍ കയറാൻ ശ്രമിച്ചപ്പോള്‍ തലയടിച്ച് വീഴുകയായിരുന്നു. തലക്ക് പരിക്കേറ്റ ദാസനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു. ഭാര്യ: അജിത, മക്കൾ: ആദിൽഷ, ആജിൻഷ, മരുമകൻ: സുജീഷ് മറിവീട്ടിൽ താഴം, സഹോദരങ്ങൾ: ലീല, രാധാ, രാജൻ, രാജേഷ്.

]]>
താമരശേരി ചുരം ഒമ്പതാം വളവിൽ ലോറി താഴേക്ക് പതിച്ചു; ഡ്രൈവർക്ക് പരുക്ക് https://malayalees.ch/lorry-accindet-in-thamarassery-churam/ Tue, 01 Nov 2022 04:17:44 +0000 https://malayalees.ch/?p=70506 കോഴിക്കോട് താമരശേരി ചുരത്തിൽ ഗ്യാസ് സിലിണ്ടറുകൾ കയറ്റിയ ലോറി കൊക്കയിലേക്ക് പതിച്ചു.
ചുരം ഒൻപതാം വളവിൽ രാത്രി പന്ത്രണ്ടരയോടെ ആണ് അപകടം.ബംഗളൂരുവിൽ നിന്ന് ഗ്യാസ് സിലിണ്ടർ കയറ്റി വരികയായിരുന്ന ലോറിയാണ് കൊക്കയിലേക്ക് വീണത്.

ഡ്രൈവർ മാത്രമാണ് ലോറിയിൽ ഉണ്ടായിരുന്നത്. തമിഴ്നാട് സ്വദേശി രവികുമാർ പരിക്കുകളോടെ രക്ഷപ്പെട്ടു. തലയ്ക്ക് പരുക്കേറ്റ ഡ്രൈവർ രവി കുമാറിനെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ചു. ഹൈവേ പോലീസ്, അടിവാരം ഔട്ട് പോസ്റ്റ് പോലീസ്, കൽപ്പറ്റയിൽ രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് ചുരം സംരക്ഷണ സമിതി ജനറൽ സെക്രട്ടറി ഷൗക്കത്തിന്റെ നേതൃത്വത്തിലുള്ള സമിതി പ്രവർത്തകരും സ്ഥലത്തുണ്ട്.

]]>
താമരശേരി തട്ടി കൊണ്ടുപോകൽ; പൊലീസ് അന്വേഷണത്തിൽ നിർണായക കണ്ടെത്തൽ https://malayalees.ch/kidnapped-thamarassery-merchant-case/ Thu, 27 Oct 2022 04:10:26 +0000 https://malayalees.ch/?p=70267 താമരശേരി തട്ടി കൊണ്ടു പോകൽ പൊലീസ് അന്വേഷണത്തിൽ നിർണായക കണ്ടെത്തൽ. തട്ടി കൊണ്ടു പോകലിനു പിന്നിൽ സ്വർണ്ണ കടത്തു സംഘം. 8 പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. ദുബായിയിലും കോഴിക്കോടുമായാണ് ​ഗൂഢാലോചന നടന്നതെന്നാണ് നി​ഗമനം

കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിലും പേരാമ്പ്രയിൽ സ്വർണ ഇടപാടുമായി ബന്ധപ്പെട്ട് അൻസൽ എന്ന യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിലും പ്രതിയായ കൊടിയത്തൂർ ഇല്ലങ്കൽ അലി ഉബൈറാനും (25) ​ഗൂഢാലോചനയിൽ നിർണായക പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തി.

അലി ഉബൈറാന്റെ തിരിച്ചറിയൽ രേഖവെച്ചാണ് ടാറ്റാസുമോ വാടകയ്‌ക്കെടുത്തതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. അലി ഉബൈറാന്റെ വീട്ടിൽ തിരച്ചിൽ നടത്തിയ പൊലീസ്, കുടുംബാംഗങ്ങളെ വിളിച്ചുവരുത്തി ചോദ്യം ചെയ്‌തെങ്കിലും അലി ഒളിവിൽ തുടരുകയായിരുന്നു.

ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയ വ്യാപാരി അഷ്‌റഫ് ചൊവ്വാഴ്ച രാത്രി വീട്ടിൽ തിരിച്ചെത്തിയിരുന്നു. താമരശേരി പൊലീസ് അഷ്‌റഫിനെ വിശദമായി ചോദ്യം ചെയ്തെങ്കിലും അദ്ദേഹം സഹകരിക്കുന്നില്ലെന്ന വിവരമാണ് ലഭ്യമാകുന്നത്.

ശനിയാഴ്ച രാത്രി പത്ത് മണിയാണ് അഷ്‌റഫിനെ തട്ടിക്കൊണ്ടുപോയത്. രാത്രി മുക്കത്തെ സൂപ്പർമാർക്കറ്റ് അടച്ച് സ്‌കൂട്ടറിൽ വീട്ടിലേക്ക് പോകുന്നതിനിടെ താമരശേരി -മുക്കം റോഡിൽ വെഴുപ്പൂർ എൽപി സ്‌കൂളിന് സമീപംവെച്ച് കാറുകളിലെത്തിയ സംഘം സ്‌കൂട്ടർ തടഞ്ഞ് അഷ്റഫിനെ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. സംഭവം കണ്ട ബൈക്ക് യാത്രക്കാരാണ് പൊലീസിൽ വിവരമറിയിച്ചത്.

തട്ടിക്കൊണ്ടുപോകലിന് ഉപയോഗിച്ച രണ്ട് കാറുകൾ പിന്നീട് പൊലീസ് കണ്ടെത്തിയിരുന്നു. കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് ജൗഹറിനെ തിങ്കളാഴ്ച പൊലീസ് പിടിയിലായിരുന്നു. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നാണ് ഇയാളെ പിടികൂടിയത്.

മലപ്പുറം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വർണക്കടത്ത് സംഘമാണ് തട്ടിക്കൊണ്ടുപോവലിന് പിന്നിലെന്നാണ് പൊലീസിന് ലഭിച്ച വിവരം. അഷ്‌റഫിന്റെ ഒരു ബന്ധം വിദേശത്ത് ജോലി ചെയ്യുന്നുണ്ട്. ഇയാളുൾപ്പെട്ട സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ടുപോകലിലേക്ക് നയിച്ചത് എന്നാണ് വിവരം.

]]>