THALIBAN – malayalees.ch https://malayalees.ch Malayalam Online News Portal Tue, 20 Sep 2022 07:55:28 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png THALIBAN – malayalees.ch https://malayalees.ch 32 32 ‘യുവാക്കളെ വഴി തെറ്റിക്കുന്നു’; പബ്ജിയും ടിക്ക്‌ടോക്കും നിരോധിക്കാനൊരുങ്ങി താലിബാൻ https://malayalees.ch/taliban-orders-ban-on-pubg-and-tiktok/ Tue, 20 Sep 2022 07:55:17 +0000 https://malayalees.ch/?p=68339 അഫ്ഗാനിസ്ഥാനിൽ ടിക്ക്‌ടോക്കും പബ്ജിയും നിരോധിക്കാനൊരുങ്ങുന്നു. മൂന്ന് മാസത്തിനുള്ളിൽ രണ്ടു ആപ്പുകളും രാജ്യത്ത് നിരോധിക്കാനാണ് താലിബാൻ ഭരണകൂടം പദ്ധതിയിടുന്നതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്തെ ടെലികമ്മ്യൂണിക്കേഷൻ, ഇന്റർനെറ്റ് സേവന ദാതാക്കളോട് നിശ്ചിത സമയത്തിനുള്ളിൽ മാർഗനിർദ്ദേശങ്ങൾ പാലിക്കാൻ താലിബാൻ നിർദ്ദേശിച്ചു.

രാജ്യത്ത് ടിക് ടോക്കിന്റെയും പബ്ജിയുടെയും നിരോധനം അനിവാര്യമാണെന്ന് താലിബാൻ വക്താവ് ഇനാമുള്ള സമംഗാനി വ്യക്തമാക്കി.അഫ്ഗാനിസ്ഥാനിലെ യുവാക്കളെ വഴി തെറ്റിക്കുന്നതിനാലാണ് ആപ്പുകൾ നിരോധിക്കുന്നത്.

നേരത്തെ അധാർമ്മിക ഉള്ളടക്കം’ പ്രദർശിപ്പിച്ചെന്ന പേരിൽ 23 ദശലക്ഷത്തിലധികം വെബ്സൈറ്റുകൾ താലിബാൻ നിരോധിച്ചിരുന്നു. ഇതിന് ശേഷമാണ് ഈ ആപ്പുകളുടെ നിരോധനം. വെബ്സൈറ്റുകൾക്ക് പുറമേ, സംഗീതം, സിനിമകൾ, എന്നിവയ്‌ക്കും താലിബാൻ രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയിരുന്നു.

]]>
പെൺകുട്ടികളുടെ വിദ്യാഭ്യാസം തടയാൻ താലിബാൻ ശ്രമിക്കുന്നു; മലാല https://malayalees.ch/malala-yousafzai-reacts-to-talibans-ban-on-education/ Fri, 25 Mar 2022 04:42:52 +0000 https://malayalees.ch/?p=59046 പെൺകുട്ടികളുടെ വിദ്യാഭ്യാസം തടയാനാണ് താലിബാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് മലാല യൂസഫ്‌സായി. പ്രൈമറി സ്‌കൂളിനപ്പുറം പെൺകുട്ടികൾ പഠിക്കുന്നത് തടയാൻ താലിബാൻ ഒഴിവുകഴിവുകൾ നിരത്തുന്നത് തുടരുമെന്ന് മലാല ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ബുധനാഴ്ച പെൺകുട്ടികളുടെ സ്‌കൂളുകൾ തുറക്കുമെന്നാണ് താലിബാൻ പറഞ്ഞിരുന്നത് എന്നാൽ ധരിക്കേണ്ട യൂണിഫോമിനെ സംബന്ധിച്ച് വ്യക്തതയില്ലെന്ന് പറഞ്ഞ് ഇത് മാറ്റി വയ്ക്കുകയുണ്ടായി. വിദ്യാസമ്പന്നരായ സ്ത്രീകളില്ലാത്ത അഫ്ഗാനിസ്താനെ കെട്ടിപ്പടുക്കാനാണ് താലിബാൻ ശ്രമിക്കുന്നതെന്ന് മലാല ആരോപിച്ചു.

അഫാഗാനിസ്താൻ താലിബാൻ പിടിച്ചടക്കിയതിന് ശേഷം നൽകിയ വാഗ്ദാനങ്ങളിൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം അനുവദിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ ഇത് തെറ്റാണെന്നും 1996 മുതലേ താലിബാൻ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് എതിരാണെന്നും മലാല ചൂണ്ടിക്കാട്ടി.

അഫ്ഗാനിസ്താനിൽ ഏഴു മാസത്തെ ഇടവേളക്കു ശേഷം പെൺകുട്ടികളുടെ സ്കൂൾ ഇന്നലെ തുറന്നിരുന്നു. പിന്നാലെയാണ് താലിബാൻ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചത്.
പുതിയ ഉത്തരവ് വരുന്നതു വരെ സിക്സ്ത് ഗ്രേഡിനു മുകളിലുള്ള ക്ലാസുകളിൽ പെൺകുട്ടികൾ വരേണ്ടതില്ലെന്നാണ് താലിബാന്റെ അറിയിപ്പ്.

അഫ്ഗാനിൽ താലിബാൻ അധികാരമേറ്റതോടെ സ്ത്രീകൾ കനത്ത മനുഷ്യാവകാശ ലംഘനമാണ് നേരിട്ടത്. താലിബാൻ അഫ്ഗാന്റെ നിയന്ത്രണം ഏറ്റെടുത്തതോടെ രാജ്യത്തെ എല്ലാ സ്‌കൂളുകളിലും പെൺകുട്ടികൾ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശം പാടെ നിഷേധിച്ചതിനു പുറമേ സ്ത്രീകൾക്ക് സഞ്ചാര സ്വാന്തന്ത്ര്യവും ഉണ്ടായിരുന്നില്ല. പല സ്ത്രീകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് മടങ്ങിവരാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഒട്ടുമിക്ക ജോലികൾ ചെയ്യുന്നതിലും താലിബാൻ സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തിയത് ഇപ്പോഴും വലിയ വിമർശനങ്ങൾക്കിടയാക്കുന്നുണ്ട്.

]]>
അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ എംബസിയിൽ താലിബാൻ പരിശോധന https://malayalees.ch/thaliban-against-indian-embessy/ Fri, 20 Aug 2021 08:16:57 +0000 https://malayalees.ch/?p=48407 അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ എംബസിയിൽ താലിബാൻ പരിശോധന. കാണ്ഡഹാറിലെയും ഹെറാത്തിലെയും കോൺസ്റ്റുലറ്റുകളിൽ തെരച്ചിൽ നടത്തി. കോൺസ്റ്റുലറ്റിലെ വാഹനങ്ങൾ കടത്തിക്കൊണ്ടു പോയി. ജലാലാബാദിലെയും കംബൂളിലെയും ഇന്ത്യൻ നയതന്ത്ര ഓഫീസുകൾക്ക് മുന്നിൽ താലിബാന്റെ കാവൽ. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ അഫ്‌ഗാൻ വിട്ടതിന് പിന്നാലെയാണ് താലിബാന്റെ തെരച്ചിൽ.

റഷ്യയുടെയും അമേരിക്കയുടെയും സഹായത്തോടെ ഇന്ത്യൻ പൗരൻമാരെ നാട്ടിലേക്ക് മടക്കിയെത്തിക്കാനായി ശക്തമായ നീക്കങ്ങളാണ് നടക്കുന്നത്. പൗരന്മാരെ സംഘങ്ങളായി തിരിച്ച് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് ഇന്ത്യ നടത്തുന്നത്. ഇതിൽ താലിബാന് അതൃപ്തിയുണ്ട് ഇന്ത്യ നടത്തുന്ന ഈ നീക്കത്തിൽ മറ്റു രാജ്യങ്ങളുമായുള്ള സഹായ ഏകോപനം തടയാനുള്ള ശ്രമങ്ങളാണ് താലിബാൻ ശ്രമിക്കുന്നതെന്നാണ് വിദേശ കാര്യ നിരീക്ഷകർ പറയുന്നത്. ഇന്ത്യക്കാരെ വിട്ടുകിട്ടുന്നതിന് താലിബാൻ സഹായം തേടണം എന്ന താത്പര്യം താലിബാന് ഉണ്ട് ഇതിന് ഇന്ത്യ തയ്യാറായിട്ടില്ല പകരം അമേരിക്കപോലുള്ള മറ്റ് രാജ്യങ്ങളുടെ സഹായമാണ് തേടിയത്.

ഒരു വിമാനം താലിബാൻ വിമാത്താവളത്തിലുണ്ട് രാത്രിയായിട്ടും 70 പേർ അടങ്ങിയ സംഘത്തെ നാട്ടിലെത്തിക്കാൻ സാധിച്ചിട്ടില്ല.ഇന്ന് വൈകിട്ടോടെ അവരെ നാട്ടിലെത്തിക്കാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് ഇന്ത്യ.

അനസ് ഹഖാനി, സഹോദരന്‍ സിറാജുദ്ദീന്‍ ഹഖാനി എന്നിവരുടെ നേതൃത്വത്തില്‍ ആറായിരത്തോളം കേഡര്‍മാരാണ് കാബൂളിന്റെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത്. മുന്‍ പ്രസിഡന്റ് ഹാമിദ് കര്‍സായി, എച്ച്‌.സി.എന്‍.ആര്‍ ചെയര്‍മാന്‍ അബ്ദുല്ല അബ്ദുല്ല, ഹിസ്ബെ ഇസ്ലാമിയുടെ മുതിര്‍ന്ന നേതാവ് ഗുലാബുദ്ദീന്‍ ഹിക്മതിയാര്‍ തുടങ്ങിയവരുമായി അനസ് ഹഖാനി കൂടിക്കാഴ്ച നടത്തി. ഇവരെല്ലാം താലിബാന്റെ നിയന്ത്രണത്തിലാണെന്നതാണ് ഇത് നല്‍കുന്ന സൂചന.

കാബൂളിന്റെ നിയന്ത്രണം ഹഖാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണെങ്കിലും താലിബാന്റെ മുന്‍ മേധാവി മുല്ല ഉമറിന്റെ മകന്‍ മുല്ല യാഖൂബിന്റെ നേതൃത്വത്തില്‍ കാബൂളിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള നീക്കങ്ങള്‍ കാണ്ഡഹാറില്‍ തൂടങ്ങിയതായാണ് സൂചന. ദോഹയില്‍ നിന്ന് തിരിച്ചെത്തിയ മുല്ല ബരാദര്‍ കഴിഞ്ഞ ദിവസം മുല്ല യാഖൂബുമായി ചര്‍ച്ച നടത്തിയിരുന്നു. അതേസമയം താലിബാന്റെ മതവിഭാഗം മേധാവിയായ മുല്ല ഹൈബത്തുല്ല അഖുന്‍സാദ ഇപ്പോഴും കറാച്ചിയിലാണ്.

]]>
കാബൂൾ വിമാനത്തവാളത്തിൽ വെടിവയ്പ്പ്: യുഎസ് പൗരന്മാർക്ക് മുന്നറിയിപ്പ് :ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്‌ഗാനിസ്ഥാൻ പ്രഖ്യാപനം ഉടനെന്ന് താലിബാൻ https://malayalees.ch/islamic-state-of-afgan-announcement/ Mon, 16 Aug 2021 04:18:58 +0000 https://malayalees.ch/?p=48173 കാബൂൾ വിമാനത്തവാളത്തിൽ വെടിവയ്പ്പ്.കാബൂളിലെ സുരക്ഷാ സാഹചര്യം മാറിക്കൊണ്ടിരിക്കുന്നെന്ന് അമേരിക്കൻ എംബസി. കൂടാതെ കാബൂളിലെ അമേരിക്കൻ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി യുഎസ്. സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് മുന്നറിയിപ്പ്.

കൂടാതെ ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്‌ഗാനിസ്ഥാൻ പ്രഖ്യാപനം ഉടനെന്ന് താലിബാൻ അറിയിച്ചു. പ്രസിഡന്റിന്റെ കൊട്ടാരത്തിൽ നിന്നാകും പ്രഖ്യാപനം.കൂടാതെ, അഫ്‌ഗാനിസ്ഥാൻ ഭരണത്തിന് മൂന്നംഗ താത്കാലിക സമിതി.മുൻ പ്രസിഡന്റ് ഹമീദ് കർസായിയുടെ നേതൃത്വത്തിലുള്ള സമിതിയിൽ താലിബാൻ അംഗവും. മുൻ പ്രധാന മന്ത്രി ഹെക്മത്യാർ, അബ്ദുല്ല അബ്ദുല്ല എന്നിവരും സമിതിയിൽ.

]]>