thailand – malayalees.ch https://malayalees.ch Malayalam Online News Portal Fri, 27 Jan 2023 04:22:46 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png thailand – malayalees.ch https://malayalees.ch 32 32 രാജവാഴ്ചക്കെതിരെ സമൂഹമാധ്യമ അക്കൗണ്ടിൽ പോസ്റ്റ്; തായ്ലൻഡിൽ യുവാവിന് 28 വർഷം തടവ് https://malayalees.ch/thailand-jail-posts-monarchy/ Fri, 27 Jan 2023 04:22:37 +0000 https://malayalees.ch/?p=75085 രാജവാഴ്ചക്കെതിരെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവച്ച യുവാവിന് തായ്ലൻഡിൽ 28 വർഷം തടവ്. 29കാരനായ മോങ്ങ്കോയ് ടിരകോടെയെയാണ് ചിയാങ്ങ് റായിലെ കോടതി തടവ് ശിക്ഷക്ക് വിധിച്ചത്. ആക്ടിവിസ്റ്റ് കൂടിയായ ഇയാൾ രണ്ട് കേസുകളിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി. 42 വർഷത്തെ തടവാണ് ശിക്ഷയെങ്കിലും കോടതി ഇത് വെട്ടിച്ചുരുക്കുകയായിരുന്നു.

]]>
തായ്‌ലന്‍ഡ് ഉള്‍ക്കടലില്‍ യുദ്ധക്കപ്പല്‍ മുങ്ങി; 31 നാവികരെ കാണാതായി https://malayalees.ch/thailand-warship-capsizes-and-31-sailors-missing/ Tue, 20 Dec 2022 04:13:57 +0000 https://malayalees.ch/?p=73099 തായ്‌ലന്‍ഡില്‍ യുദ്ധക്കപ്പല്‍ മുങ്ങി 31 നാവികരെ കാണാതായെന്ന് റിപ്പോര്‍ട്ട്. നൂറിലധികം നാവികരുമായി പോയ കപ്പല്‍ ഉള്‍ക്കടലില്‍ വച്ച് കൊടുങ്കാറ്റില്‍പ്പെടുകയായിരുന്നെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. എച്ച്ടിഎംഎഎസ് സുഖോത്തായി എന്ന കപ്പലാണ് മുങ്ങിയത്. 75 പേരെ രക്ഷപെടുത്തിയെന്നും 31 പേരെ കണ്ടെത്താനുണ്ടെന്നും അധികൃതര്‍ അറിയിച്ചു. അപകടം നടന്നിട്ട് 12 മണിക്കൂറിലേറെയായെന്നും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും നാവികസേനാ വക്താന് ബിബിസിയോട് പറഞ്ഞു.

കപ്പലില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് മുങ്ങുകയായിരുന്നെന്നും വൈദ്യുതി പെട്ടന്ന് നിലച്ചെന്നും അഡ്മിറല്‍ പോഗ്‌ക്രോംഗ് മൊണ്ടാര്‍ഡ്പാലി പറഞ്ഞു. സേനയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു ദുരന്തം ഉണ്ടാകുന്നത്. ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുന്ന യുദ്ധക്കപ്പലാണ് കൊടുങ്കാറ്റിനെ തുടര്‍ന്ന് മുങ്ങിയത്. മുങ്ങുന്നതിന് മുമ്പ് കപ്പലിന്റെ നിയന്ത്രണം നഷ്ടമാകാതിരിക്കാന്‍ ജീവനക്കാര്‍ പരമാവധി ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പ്രചുവാപ് ഖിരി ഖാന്‍ പ്രവിശ്യയിലെ ബാങ് സഫാനില്‍ നിന്ന് 32 കിലോമീറ്റര്‍ പടിഞ്ഞാറ് പട്രോളിംഗ് നടത്തുകയായിരുന്നു കപ്പല്‍. സംഭവത്തെ കുറിച്ച് തായ് നാവിക സേനയുടെ ട്വിറ്റര്‍ അക്കൗണ്ട് പോസ്റ്റ് ചെയ്തിട്ടുണ്ട്.

വെള്ളം കയറി തുടങ്ങിയപ്പോള്‍ തന്നെ മൂന്ന് നാവിക കപ്പലുകളും ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനത്തിന് പുറപ്പെട്ടിരുന്നു. 1980കളില്‍ യുഎസിലെ തായ് നാവികസേനയ്ക്ക് വേണ്ടിയാണ് എച്ച്ടിഎംഎസ് സുഖോത്തായി നിര്‍മ്മിച്ചത്.

]]>
തായ്‌ലൻഡിൽ കാർ ബോംബ് പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു, 30 ഓളം പേർക്ക് പരുക്കേറ്റു https://malayalees.ch/1-dead-nearly-30-injured-as-car-bomb-explodes-in-thailand/ Tue, 22 Nov 2022 10:27:39 +0000 https://malayalees.ch/?p=71684 തെക്കൻ തായ്‌ലൻഡിലെ പൊലീസ് കോമ്പൗണ്ടിനുള്ളിൽ കാർ ബോംബ് പൊട്ടിത്തെറിച്ച് ഒരു മരണം. 30 ഓളം പേർക്ക് പരുക്കേറ്റു. കൊല്ലപ്പെട്ടത് ഒരു പൊലീസ് ഉദ്യോഗസ്ഥനാണെന്നും റിപ്പോർട്ടുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

തെക്കൻ തായ്‌ലൻഡിലെ പൊലീസ് കോമ്പൗണ്ടിനുള്ളിൽ കാർ ബോംബ് പൊട്ടിത്തെറിച്ച് ഒരു മരണം. 30 ഓളം പേർക്ക് പരുക്കേറ്റു. കൊല്ലപ്പെട്ടത് ഒരു പൊലീസ് ഉദ്യോഗസ്ഥനാണെന്നും റിപ്പോർട്ടുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

]]>
തായ്ലൻഡിലും മ്യാന്മറിലും ഐടി ജോലികൾ വാഗ്ധാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പുമായി കേന്ദ്രം https://malayalees.ch/fake-it-job-offers-thailand/ Sat, 24 Sep 2022 08:30:44 +0000 https://malayalees.ch/?p=68520 തായ്ലൻഡിലും മ്യാന്മറിലും ഐടി ജോലികൾ വാഗ്ധാനം ചെയ്ത് തട്ടിപ്പ്. ക്രിപ്റ്റോകറൻസി തട്ടിപ്പിലും കാൾ സെൻ്റർ തട്ടിപ്പിലും ഉൾപ്പെട്ട കമ്പനികളാണ് ഇന്ത്യയിലെ ഐടി പ്രൊഷണലുകളെ ലക്ഷ്യമിട്ട് രംഗത്തെത്തിയിരിക്കുന്നത്. ‘ഡിജിറ്റൽ സെയിൽസ് ആൻഡ് മാർക്കറ്റിങ്ങ് എക്സിക്യൂട്ടിവ്സ്’ എന്ന പോസ്റ്റിലേക്കാണ് ക്ഷണം. എന്നാൽ, ഇത് തട്ടിപ്പാണെന്നും ഇതിൽ വീഴരുതെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

സമൂഹമാധ്യമങ്ങളിലൂടെ പരസ്യം നൽകിയാണ് തട്ടിപ്പ് നടക്കുന്നത് എന്ന് മന്ത്രാലയം പറയുന്നു. മ്യാന്മറിലൂടെ നിയമവിരുദ്ധമായി ആളുകളെ കടത്തുന്ന തട്ടിപ്പ് സംഘം ഇവരെ മോശം സാഹചര്യങ്ങളിൽ നിർബന്ധിച്ച് ജോലിയെടുപ്പിക്കുകയാണ്. സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന ഇത്തരം വ്യാജ ജോലി വാഗ്ധാനങ്ങളിൽ വീഴരുതെന്ന് മന്ത്രാലയം അറിയിച്ചു. ജോലി ആവശ്യങ്ങൾക്കായി പോകുന്നതിനു മുൻപ് വിദേശ ജോലിദാതാക്കളുടെ ആധികാരികത ഔദ്യോഗിക മാർഗങ്ങളിലൂടെ മനസ്സിലാക്കണം എന്നും മന്ത്രാലയം പറയുന്നു.

]]>