Tesla – malayalees.ch https://malayalees.ch Malayalam Online News Portal Tue, 18 Jul 2023 04:27:45 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Tesla – malayalees.ch https://malayalees.ch 32 32 ടെസ്ല എത്തുന്നൂ ഇന്ത്യയിലേക്ക്; ഫാക്ടറി നിര്‍മ്മിക്കാന്‍ മസ്‌ക് https://malayalees.ch/elon-musk-led-tesla-to-set-up-a-factory-in-india/ Tue, 18 Jul 2023 04:27:40 +0000 https://malayalees.ch/?p=84546 ഇലക്ട്രിക് വാഹനരംഗത്ത് വലിയ മാറ്റവും തരംഗവും സൃഷ്ടിച്ച ഇലക്ട്രിക് വാഹന കമ്പനിയാണ് ഇലോണ്‍ മസ്‌കിന്റെ ടെസ്ല. ഏറെ നാളായി വാഹനപ്രേമികള്‍ കേള്‍ക്കാനാഗ്രഹിച്ച ഒന്നാണ് ടെസ്ലയുടെ ഇന്ത്യയിലേക്കുള്ള വരവ്. ഇപ്പോഴിതാ മസ്‌ക് ഇന്ത്യയില്‍ ഒരു ഫാക്ടറി നിര്‍മ്മിക്കാന്‍ നീക്കം നടത്തുന്നതായാണ് റിപ്പോര്‍ട്ട്.

ടെസ്ല ഇന്ത്യയിലേക്കെത്തിയാല്‍ രാജ്യത്തെ മൂന്നാമത്തെ വലിയ കാര്‍ നിര്‍മ്മാതാക്കായി മാറും. അടുത്തിടെ അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ടെസ്ല മേധാവി ഇലോണ്‍ മസ്‌കുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അടുത്തവര്‍ഷം വീണ്ടും ഇന്ത്യ സന്ദര്‍ശിക്കുന്ന കാര്യം തന്റെ പരിഗണനയിലുണ്ടെന്ന് ഇലോണ്‍ മസ്‌ക് അറിയിച്ചിരുന്നു.

ഇന്‍ഡോ-പസഫിക് മേഖലയിലെ രാജ്യങ്ങളിലേക്ക് കാറുകള്‍ കയറ്റുമതി ചെയ്യുന്നതിനായി ഇന്ത്യയെ ഒരു നിര്‍മ്മാണ കേന്ദ്രമായി ഉപയോഗിക്കുന്നതിനുള്ള സാധ്യതയും ടെസ്ല പര്യവേക്ഷണം ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം വാഹനങ്ങളുടെ ഇറക്കുമതി നികുതി കുറയ്ക്കാന്‍ സര്‍ക്കാര്‍ വിസമ്മതിച്ചതോടെ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാനുള്ള പദ്ധതിയില്‍ ടെസ്ലയ്ക്ക് തിരിച്ചടി നേരിട്ടിരുന്നു. നിലവില്‍ രാജ്യം ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 100 ശതമാനം വരെ ഇറക്കുമതി നികുതി ചുമത്തുന്നത്.

ഇന്ത്യയില്‍ തന്നെ ടെസ്ല വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ ഇന്ത്യ വലിയ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ വിപണിയിലെ ഡിമാന്‍ഡ് വിലയിരുത്തുന്നതിനായി തങ്ങളുടെ കാറുകള്‍ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യാനാണ് കമ്പനി ആദ്യം ലക്ഷ്യമിട്ടത്.

തങ്ങളുടെ കാറുകള്‍ക്കും ബാറ്ററി നിര്‍മ്മാണത്തിനും സര്‍ക്കാര്‍ നല്‍കുന്ന സാധ്യതകള്‍ പര്യവേക്ഷണം ചെയ്യാന്‍ ടെസ്ല ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി മെയ് മാസത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ടെസ്ല ഇന്ത്യയില്‍ എത്തുമെന്നും ഈ കാര്യത്തില്‍ തനിക്ക് ആത്മവിശ്വാസമുണ്ടെന്നും മസ്‌ക് പറഞ്ഞിരുന്നു. വേറെ ഏത് വലിയ രാജ്യങ്ങളെക്കാളും സാധ്യതകള്‍ മുന്നിലുള്ള രാജ്യമാണ് ഇന്ത്യയെന്ന് മസ്‌ക് അഭിപ്രായപ്പെടുകയും ചെയ്തു.

]]>
മസ്‌കിനെതിരായ പീഡന പരാതി 2.5 ലക്ഷം ഡോളർ നൽകി ഒത്തുതീർപ്പാക്കിയെന്ന് റിപ്പോർട്ട് https://malayalees.ch/air-hostess-who-accused-musk-of-sexual-misconduct-paid-250000-by-spacex-to-keep-quiet-report/ Fri, 20 May 2022 07:50:44 +0000 https://malayalees.ch/?p=62082 സ്‌പേസ് എക്സ്, ടെസ്ല സിഇഒയും ലോക ധനികരിൽ ഒന്നാമനുമായ ഇലോൺ മസ്കിനെതിരെ ലൈം​ഗിക പീഡന ആരോപണം. 2016-ൽ ഒരു വിമാനത്തിൽ വച്ച് എയർഹോസ്റ്റസിനെ ലൈം​ഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് ചെയ്തു. ലൈംഗികാരോപണം പുറത്ത് പറയാതിരിക്കാൻ 2018ൽ സ്‌പേസ് എക്‌സ് എയർഹോസ്റ്റസിന് 2.5 ലക്ഷം ഡോളർ നൽകിയെന്നും റിപ്പോർട്ടിൽ ഉണ്ട്.

സ്‌പേസ് എക്‌സിന്റെ കോർപ്പറേറ്റ് ജെറ്റ് ഫ്‌ളീറ്റിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന അറ്റൻഡന്റിനോടാണ് മസ്ക് അപമര്യാദയായി പെരുമാറിയത്. മസ്‌ക് ന​ഗ്നത പ്രദർശിപ്പിച്ചെന്നും, സമ്മതമില്ലാതെ യുവതിയുടെ കാലിൽ തടവി‌യെന്നും, ഉത്തേജിപ്പിക്കുന്ന രീതിയിൽ മസാജ് ചെയ്ത് നൽകിയാൽ കുതിരയെ വാങ്ങി നൽകാമെന്നും വാ​ഗ്ദാനം ചെയ്തതായും ബിസിനസ് ഇൻസൈഡർ റിപ്പോർട്ടിൽ പറയുന്നു. ഫ്‌ളൈറ്റ് അറ്റൻഡന്റ് ജോലി ലഭിച്ചതിന് ശേഷം മസാജ് ചെയ്യാനുള്ള ലൈസൻസ് എ‌ടുക്കാനും അവളെ നിർദ്ദേശിച്ചു.

2016ൽ ദേഹം മുഴുവൻ മസാജ് ചെയ്യുന്നതിനായി വിമാനയാത്രയ്ക്കിടെ തന്റെ മുറിയിലേക്ക് വരാൻ മസ്‌ക് ആവശ്യപ്പെട്ടതായി ഫ്ലൈറ്റ് അറ്റൻഡന്റ് സുഹൃത്തിനോട് പറഞ്ഞു. മുറിയിൽ പ്രവേശിച്ചപ്പോൾ അരക്ക് താഴെ ടവ്വൽ മാത്രമായിരുന്നു മസ്ക് ധരിച്ചിരുന്നത്. മസാജിനിടെ മസ്‌ക് സ്വകാര്യഭാ​ഗം പ്രദർശിപ്പിച്ചു. തുടർന്ന് അവളെ സ്പർശിക്കുകയും, കൂടുതൽ ചെയ്യുകയാണെങ്കിൽ ഒരു കുതിരയെ വാങ്ങി നൽകാമെന്നും വാഗ്ദാനം ചെയ്തു. എന്നാൽ ആരോപണങ്ങൾ മസ്ക് തള്ളി. ഈ കഥയിൽ ഇനിയും ഒരുപാട് പറയാനുണ്ടെന്നും റിപ്പോർട്ട് രാഷ്ട്രീയപ്രേരിതമാണെന്നും മസ്ക് പറഞ്ഞു. ലൈംഗിക പീഡനത്തിന് താൽപര്യമുള്ളയാളാണെങ്കിൽ എന്റെ 30 വർഷത്തെ കരിയറിൽ ഇതാദ്യമാകാൻ സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മസ്കിനെതിരെ ആരോപണം ഉന്നയിച്ച അറ്റൻഡറിന്റെ ആരോപണം സത്യമാണെന്ന് വ്യക്തമാക്കി അവരുടെ ഒരു സുഹൃത്ത് ഒപ്പിട്ട സത്യപ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്. ഈ സത്യപ്രസ്താവനയെ അടിസ്ഥാനമാക്കിയാണ് വാർത്ത റിപ്പോർട്ട് ചെയ്തതെന്നും ഇമെയിൽ ഇടപാടുകളും തെളിവായി കൈയിലുണ്ടെന്നും ബിസിനസ് ഇൻസൈഡർ റിപ്പോർട്ടിൽ പറയുന്നു.

]]>
ഓടുന്ന വണ്ടിയിൽ ഡ്രൈവർമാർക്ക് ഗെയിം കളിക്കാൻ സൗകര്യം; ടെസ്‌ലക്കെതിരെ പ്രതിഷേധം https://malayalees.ch/tesla-allowing-drivers-to-play-video-games-in-moving-cars/ Fri, 10 Dec 2021 08:26:10 +0000 https://malayalees.ch/?p=53795 ഓടുന്ന വാഹനത്തിൽ ഡ്രൈവർമാർക്ക് ഗെയിം കളിക്കാനുള്ള സൗകര്യവുമായി പ്രമുഖ വാഹനനിർമാതാക്കളായ ടെസ്‌ല. അമേരിക്കയിൽ ഇതിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. വിൻസ് പാറ്റൺ എന്ന 59കാരനായ മാധ്യമപ്രവർത്തകൻ ടെസ്‌ലക്കെതിരെ പരാതി നൽകി. ഇത് കാരണം ആരെങ്കിലുമൊക്കെ കൊല്ലപ്പെടുമെന്നാണ് വിൻസ് പറയുന്നത്. മുൻ സീറ്റിൽ ലൈവ് വിഡിയോയും വെബ് ബ്രൗസിങും ഗെയിമിങുമെല്ലാം നിർത്തലാക്കണമെന്നും ഇയാൾ പരാതിയിൽ പറയുന്നു.

]]>