terrorists – malayalees.ch https://malayalees.ch Malayalam Online News Portal Tue, 11 Jan 2022 04:05:32 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png terrorists – malayalees.ch https://malayalees.ch 32 32 കുൽഗാമിൽ രണ്ട് ഭീകരരെ വധിച്ചു; 11 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 13 തീവ്രവാദികൾ https://malayalees.ch/two-terrorists-gunned-down/ Tue, 11 Jan 2022 04:05:24 +0000 https://malayalees.ch/?p=55302 തെക്കൻ കശ്മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ട ഭീകരർ പുൽവാമയിലെ ഇമാദ് മുസാഫർ വാനി, ഹസൻപോറയിലെ അബ്ദുൾ റാഷിദ് തോക്കർ എന്നിവരാണെന്നും ഇരുവരും അൽ-ബദർ ഭീകര സംഘടനയുടെ പ്രവർത്തകരാണെന്നും പൊലീസ് പറഞ്ഞു.

കുൽഗാമിനും അനന്ത്‌നാഗിനും ഇടയിലുള്ള അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഹസൻപോറ ഗ്രാമത്തിൽ തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള പ്രത്യേക വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച രാത്രി സംയുക്ത സംഘം തെരച്ചിൽ ആരംഭിച്ചിരുന്നു. ഇതിനിടെ തീവ്രവാദികൾ വെടിയുതിർത്തു. തുടർന്നുള്ള ഏറ്റുമുട്ടലിൽ, നിരോധിത ഭീകര സംഘടനയായ അൽ-ബദറിന്റെ രണ്ട് ഭീകരർ കൊല്ലപ്പെടുകയും അവരുടെ മൃതദേഹങ്ങൾ വീണ്ടെടുക്കുകയും ചെയ്തു.

സുരക്ഷാ സേനയ്ക്കും സാധാരണക്കാർക്കും എതിരായ ആക്രമണം ഉൾപ്പെടെ നിരവധി ഭീകര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട ഗ്രൂപ്പുകളുടെ ഭാഗമായിരുന്നു ഇവർ. ഡിസംബർ 19 ന് പുൽവാമയിൽ ഉണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട വാനിക്ക് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇതോടെ ജനുവരി 1 മുതൽ കേന്ദ്രഭരണ പ്രദേശത്തുടനീളമുള്ള ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം 13 ആയി ഉയർന്നു.

]]>
ബുദ്ഗാം ഏറ്റുമുട്ടലിൽ 3 ഭീകരർ കൊല്ലപ്പെട്ടു https://malayalees.ch/3-jem-terrorists-killed-in-budgam-encounter/ Sat, 08 Jan 2022 04:04:27 +0000 https://malayalees.ch/?p=55202 സെൻട്രൽ കശ്മീരിലെ ബുദ്ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ സേന മൂന്ന് ജെയ്‌ഷെ മുഹമ്മദ് (ജെഇഎം) ഭീകരരെ വധിച്ചു. ഇന്നലെ രാത്രിയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഇതോടെ ഏഴ് ദിവസത്തിനിടെ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം 11 ആയി.

ബുദ്ഗാമിലെ സോൾവ ക്രൽപോറ ചദൂരയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ്, സൈന്യം, സിആർപിഎഫ് ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തിയിരുന്നു. തെരച്ചിൽ സംഘത്തിന് നേരെ ഭീകരർ വെടിയുതിർത്തു. സുരക്ഷാ സേന തിരിച്ചടിച്ചതോടെ ഏറ്റുമുട്ടലുണ്ടായി.

ഭീകരരിൽ ഒരാൾ ശ്രീനഗറിലെ നൗഗാമിലെ വസീം മിർ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിന്റെയും കണ്ടെടുത്ത രേഖകളുടെയും അടിസ്ഥാനത്തിൽ, മറ്റ് രണ്ട് ഭീകരർ വിദേശ പൗരന്മാരാണ്. സ്ഥലത്ത് നിന്ന് മൂന്ന് എകെ 56 തോക്കുകൾ കണ്ടെടുത്തതായി ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് അറിയിച്ചു.

]]>
ജമ്മുകശ്‍മീരിലെ ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സൈന്യം വധിച്ചു https://malayalees.ch/jammukashmir-troops-killed-two-terrorists/ Wed, 20 Oct 2021 09:00:27 +0000 https://malayalees.ch/?p=51282 ജമ്മുകശ്‍മീരിലെ ഷോപ്പിയാനിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ജമ്മു കശ്മീരിലെ മൂന്നിടങ്ങളിൽ ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ് . ഷോപ്പിയാൻ, അനന്ത്നാഗ്, പുൽവാമ എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടൽ. ഇവിടങ്ങളിൽ ഭീകരവാദികളുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ സൈന്യം തിരച്ചിൽ നടത്തുകയായിരുന്നു. ഷോപ്പിയാനിൽ സൈന്യം തിരച്ചിൽ നടത്തുന്ന ഘട്ടത്തിൽ ഭീകരവാദികൾ വെടിയുതിർക്കുകയായിരുന്നു.

സംയുക്തസേനയാണ് തിരച്ചിൽ നടത്തിയത്. സേനാവിഭാഗങ്ങളും സിആർപിഎഫും പൊലീസുമൊക്കെ സംയുക്ത സേനയിലുണ്ട്. ഇപ്പോഴും ഇവിടെ തിരച്ചിൽ തുടരുകയാണ്. അതേസമയം കരസേനാ മേധാവി നരവനെ കശ്മീരിൽ തുടരുകയാണ്. അദ്ദേഹം ഇവിടങ്ങളിൽ നേരിട്ട് സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തും.

]]>
ജമ്മു കശ്മീരിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു https://malayalees.ch/2-terrorists-killed-in-jammu-kashmir/ Sat, 16 Oct 2021 04:22:53 +0000 https://malayalees.ch/?p=51079 ജമ്മു കശ്മീരിലെ വിവിധ ഇടങ്ങളിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. പുൽവാമയിലും ശ്രീനഗറിലുമാണ് സൈനിക നടപടി ഉണ്ടായത്. ജമ്മു കശ്മീർ പൊലീസ് ഉദ്യോഗസ്ഥനായ റാഷിദ് അഹ്മദിനെ കൊലപ്പെടുത്തിയ ഭീകരനെയാണ് ശ്രീനഗറിൽ സൈന്യം വധിച്ചത്. ഭീകര വാദി പട്ടികയിലുള്ള ഷാഹിദ് ബഷീർ ഷൈഖിനെ പുൽവാമയിൽ വച്ച് വധിച്ചു.

പ്രൊബേഷൻ എസ്ഐ ആയ റാഷിദ് അഹ്മദിനെ നവംബർ 12ന് ഭീകരർ വധിച്ചിരുന്നു. ഇത് വലിയ രീതിയിൽ ചർച്ചയായി. ഒരു തീവ്രവാദി പകൽ സമയത്ത് എല്ലാവരുടെയും കൺമുന്നിൽ വച്ചാണ് കൃത്യം നടത്തിയത്. ഈ ഭീകരനെയാണ് ഇന്ന് സൈന്യം വധിച്ചത്. ജമ്മു കശ്മീർ പൊലീസും സിആർപിഎഫും അടങ്ങിയ സംഘമാണ് സൈനിക നടപടി നടത്തിയത്.

എകെ 47 അടക്കമുള്ള ആയുധങ്ങൾ ഷാഹിദ് ബഷീർ ഷൈഖിൻ്റെ പക്കൽ നിന്ന് കണ്ടെടുത്തു. ജമ്മു കശ്മീരിലെ വിവിധ ഇടങ്ങളിൽ തെരച്ചിൽ തുടരുകയാണ്.

]]>
ഭീകര സംഘടനയുമായി ബന്ധം; കൊൽക്കത്തയിൽ മൂന്ന് ഭീകരർ പിടിയിൽ https://malayalees.ch/bengal-police-arrests-3-suspected-jamaat-ul-mujahideen-bangladesh-terrorists/ Mon, 12 Jul 2021 04:06:35 +0000 https://malayalees.ch/?p=46624 ഭീകര സംഘടനയായ ജമാഅത്ത് ഉൾ മുജാഹിദീൻ ബംഗ്ലാദേശുമായി ബന്ധമുള്ള മൂന്ന് ഭീകരർ പിടിയിലായി. കൊൽക്കത്തയിൽ നിന്ന് സ്പെഷ്യൽ ടാസ്‌ക് ഫോഴ്സാണ് ഇവരെ പിടികൂടിയത്.

സംഘത്തിൽ നിന്ന് ഭീകര സംഘടനയുമായി ബന്ധപ്പെട്ട ലഘുലേഖകൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്. ഇവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വിശദമായി പരിശോധിച്ചുവരികയാണ്. ഇവർ താമസിച്ചിരുന്ന പ്രദേശത്തെ ആളുകളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. പിടിയിലായവരെ നാളെ കോടതിയിൽ ഹാജരാക്കും.

]]>
കശ്മീരില്‍ അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടു https://malayalees.ch/five-terrorists-killed-in-kashmir/ Thu, 08 Jul 2021 07:45:54 +0000 https://malayalees.ch/?p=46545 കശ്മീരില്‍ അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടു. പുലര്‍ച്ചെ പുല്‍വാമയില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ കൂടി വധിച്ചു. രണ്ടാഴ്ചയായി ഭീകരവാദി സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. പൊലീസും സുരക്ഷാ സേനയും സംയുക്തമായാണ് സുരക്ഷയൊരുക്കുന്നത്.

പുഛല്‍ മേഖലയില്‍ വച്ച് രണ്ട് ലക്ഷ്‌കര്‍ ഇ ത്വയ്ബ ഭീകരരെ വധിച്ചു. ഇവരുടെ പേരും മറ്റ് വിവരങ്ങളും പൊലീസ് അന്വേഷിക്കുകയാണ്. ഗുല്‍ഗാവിലെ സോദര്‍ മേഖലയില്‍ വച്ചാണ് രണ്ട് ഭീകരരെ വധിച്ചത്. ഹിസ്ബുള്‍ മുജാഹിദീന്‍ തീവ്രവാദിയെ വധിച്ചത് അസ്ദ്വാരയില്‍ വച്ചാണ്. ഇയാള്‍ മുതിര്‍ന്ന നേതാവാണെന്നും വിവരം.

വ്യോമകേന്ദ്രത്തിലുണ്ടായ ആക്രമണത്തിന് ശേഷം കശ്മീരില്‍ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം വര്‍ധിക്കുകയാണ്. നുഴഞ്ഞുകയറിയവരുടെ നേതൃത്വത്തില്‍ ഭീകരവാദി ക്യാമ്പുകള്‍ സജീവം എന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അതേസമയം പ്രദേശത്ത് തെരച്ചില്‍ തുടരുന്നു.

]]>