terrorist – malayalees.ch https://malayalees.ch Malayalam Online News Portal Thu, 04 May 2023 04:30:27 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png terrorist – malayalees.ch https://malayalees.ch 32 32 കശ്‌മീരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ച് സൈന്യം https://malayalees.ch/2023-05-04-jammu-kashmir-army-killed-terrorists-html/ Thu, 04 May 2023 04:09:11 +0000 https://malayalees.ch/?p=80653 ജമ്മു കശ്‌മീരിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ബാരാമുള്ള ജില്ലയിലെ പയീന്‍ ക്രീരി മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. പ്രദേശത്ത് തെരച്ചിൽ നടത്തിക്കൊണ്ടിരുന്ന സുരക്ഷാ സേനാംഗങ്ങളെ ഭീകരർ ആക്രമിക്കുകയായിരുന്നു. സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരർ കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ട ഭീകരരുടെ പക്കല്‍ നിന്ന് എകെ 47 തോക്കും നിരവധി ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

]]>
ബുർക്കിന ഫാസോ ഇരട്ട ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 44 ആയി https://malayalees.ch/dozens-killed-in-barbaric-burkina-faso-attacks/ Mon, 10 Apr 2023 12:13:01 +0000 https://malayalees.ch/?p=79400 പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിൽ വ്യാഴാഴ്ചയുണ്ടായ രണ്ട് ആക്രമണങ്ങളിൽ 44 പേർ കൊല്ലപ്പെട്ടതായി അധികൃതർ. നൈജർ അതിർത്തിക്കടുത്തുള്ള സഹേൽ മേഖലയിലെ കുറകൗ, തോണ്ടോബി ഗ്രാമങ്ങളിലാണ് ഇരട്ട ആക്രമണം നടന്നത്. ഗ്രാമത്തിൽ കടന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നുവെന്ന് ഗ്രാമവാസികൾ പറയുന്നു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പ്രദേശത്ത് ജിഹാദി അക്രമങ്ങൾ പതിവാണെന്നും സായുധരായ ഭീകര സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നും അധികൃതർ. അൽ-ഖ്വയ്ദയുമായും ഇസ്ലാമിക് സ്റ്റേറ്റുമായും ബന്ധമുള്ള തീവ്രവാദ ഗ്രൂപ്പുകൾ മേഖലയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. നിന്ദ്യവും പ്രാകൃതവുമായ ആക്രമണമാണ് നടന്നതെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും സഹേൽ മേഖലയിലെ ലെഫ്റ്റനന്റ് ഗവർണർ റോഡോൾഫ് സോർഗോ പറഞ്ഞു.

ആക്രമണത്തിൽ മറ്റ് ഗ്രാമീണർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്, എന്നാൽ അവരുടെ കൃത്യമായ എണ്ണം അറിവായിട്ടില്ല. ദിവസങ്ങൾക്ക് മുമ്പ് കന്നുകാലികളെ മോഷ്ടിക്കാൻ ശ്രമിച്ചതിന് രണ്ട് ജിഹാദികളെ ഗ്രാമവാസികൾ കൊലപ്പെടുത്തിയിരുന്നു. ഇതിന് തിരിച്ചടിയായാണ് ആക്രമണമെന്ന് എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ജൂണിൽ ഡസൻ കണക്കിന് ആളുകൾ കൊല്ലപ്പെട്ട സെയ്റ്റെംഗ ഗ്രാമത്തിന് സമീപമാണ് വ്യാഴാഴ്ച രാത്രി കൊലപാതകങ്ങൾ നടന്നത്.

]]>
പുൽവാമിയിൽ അൽ ബാദര്‍ ഭീകരനെ പിടികൂടി സൈന്യം https://malayalees.ch/j-k-hybrid-terrorist-of-al-badr-arrested-in-pulwama/ Fri, 08 Jul 2022 04:36:20 +0000 https://malayalees.ch/?p=64461 പുൽവാമിയിൽ ഭീകരവാദി അറസ്റ്റിൽ. അൽ ബാദര്‍ ഭീകരവാദ സംഘടനയിലെ ഭീകരവാദിയാണ് അറസ്റ്റിൽ ആയത്. അവന്തിപ്പോര പൊലീസും സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഒരു ഹൈബ്രിഡ് ഭീകരനെ പിടികൂടിയത്.

ഇയാളുടെ പക്കൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. ഷോപ്പിയാനിലെ സൈനപോരയിലെ കഷ്വ ചിത്രഗാം പ്രദേശത്തുനിന്നുള്ള അമീർ അഹമ്മദാണ് ഇയാളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

തെക്കൻ കശ്മീർ ജില്ലയിലെ ബെയ്ഗുണ്ടിൽ ഭീകരരുടെ നീക്കത്തെക്കുറിച്ചുള്ള പ്രത്യേക വിവരങ്ങളുടെ അടിസ്ഥാനത്തിൽ സുരക്ഷാ സേന പ്രദേശത്ത് ചെക്ക് പോയിന്റ് സ്ഥാപിച്ചതായി പോലീസ് വക്താവ് പറഞ്ഞു.

]]>
ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു https://malayalees.ch/terrorists-killed-encounter-jammu-and-kashmir/ Mon, 27 Jun 2022 12:50:47 +0000 https://malayalees.ch/?p=63957 ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ. ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാ ഉദ്യോഗസ്ഥാരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു. സ്ഥലത്ത് തീവ്രവാദികളുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയ്ക്കൊടുവിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവർ ഏത് തീവ്രവാദ ഗ്രൂപ്പിലുള്ളവരാണെന്ന് വ്യക്തമല്ല.

]]>
കശ്മീരിൽ ഏറ്റുമുട്ടൽ; മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു https://malayalees.ch/terrorists-killed-encounters-kashmir/ Tue, 21 Jun 2022 08:38:25 +0000 https://malayalees.ch/?p=63666 ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ. രണ്ട് വ്യത്യസ്ത ഇടങ്ങളിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു. പുൽവാമ, ബാരാമുള്ള എന്നീ ജില്ലകളിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവരിൽ ഒരാൾ ഭീകര സംഘടനയായ ജയ്ഷേ മുഹമ്മദിലെ അംഗമാണ്.

തീവ്രവാദികളുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് ബാരാമുള്ളയിലെ തൂലിബാൽ ഗ്രാമത്തിൽ സുരക്ഷാ സേന പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയാണ് ഏറ്റുമുട്ടലായി മാറിയത്. ഇവിടെ ഒരാൾ കൊല്ലപ്പെട്ടു. പുൽവാമയിലെ തുജ്ജൻ ഗ്രാമത്തിൽ നടന്ന ഏറ്റുമുട്ടലിലാണ് മറ്റ് രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടത്.

]]>
ടെലിവിഷന്‍ താരത്തെ കൊലപ്പെടുത്തിയ നാല് ഭീകരരെ സുരക്ഷാ സേന വധിച്ചു https://malayalees.ch/police-killed-four-terrorist-in-kashmir/ Fri, 27 May 2022 05:36:50 +0000 https://malayalees.ch/?p=62501 ജമ്മു കശ്മീരിലെ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ സുരക്ഷാ സേന വധിച്ചു. അവന്തിപുരയിലെ ടി വി താരം അമ്രീന്‍ ഭട്ടിനെ കൊലപ്പെടുത്തിയ രണ്ട് ലഷ്‌കര്‍ ഭീകരരെയാണ് വധിച്ചത്. പുല്‍വാമ ജില്ലയില്‍ ഏറ്റുമുട്ടല്‍ നടന്നെന്നും അമ്രീന്‍ ഭട്ടിന്റെ ഘാതകരെ വധിച്ചെന്നും ഐജി അറിയിച്ചു.

ബുധനാഴ്ച വൈകുന്നേരമാണ് ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയില്‍ 35 കാരിയായ അമ്രീന്‍ ഭട്ട് തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന 10 വയസുള്ള ബന്ധുവിനും ആക്രമണത്തില്‍ പരുക്കേറ്റിരുന്നു.

അതിനിടെ ശ്രീനഗറിലെ സൗര ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ലഷ്‌കര്‍ ഭീകരരേയും പൊലീസ് വധിച്ചു. സൗരയിലെ ബുച്ച്‌പോറയിലെ ഷാ ഫൈസല്‍ കോളനിയില്‍ നടന്ന തീവ്രവാദ വിരുദ്ധ ഓപ്പറേഷനിലാണ് ഇരുവരും കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.

]]>
ഷോപിയാനിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ; ഒരു തീവ്രവാദി കൊല്ലപ്പെട്ടു https://malayalees.ch/terrorist-killed-encounter-jammu-kashmir/ Fri, 01 Apr 2022 05:05:03 +0000 https://malayalees.ch/?p=59389 ജമ്മു കശ്മീരിലെ ഷോപിയാനിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട തീവ്രവാദിയെ തിരിച്ചറിഞ്ഞിട്ടില്ല. സ്ഥലത്ത് തീവ്രവാദികളുണ്ടെന്ന വിവരത്തെ തുടർന്ന് സുരക്ഷാ സേന ഇവിടെ തെരച്ചിൽ നടത്തിയിരുന്നു. ഈ തെരച്ചിൽ ഏറ്റുമുട്ടലാവുകയും കനത്ത വെടിവെപ്പിനൊടുവിൽ സുരക്ഷാ സേന ഒരു തീവ്രവാദിയെ വധിക്കുകയുമായിരുന്നു.

നേരത്തെ, ജമ്മു കശ്മീരിലെ പൂഞ്ചിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 പേർ മരണപ്പെട്ടിരുന്നു. നാല് പേർക്ക് പരുക്കേറ്റു. സുരൻകോട്ടയിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നവരാണ് അപകടത്തിൽപ്പെട്ടത്. ബഫ്ലിയാസിലേക്കുള്ള യാത്രയ്ക്കിടെ ജീപ്പ് തരാരൻ വാലി ഗലിയിലെ കൊക്കയിലേക്ക് മറിയുകയായിരുന്നു.

മരിച്ചവരിൽ ആറുപേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പതിമൂന്ന് പേരാണ് ജീപ്പിനുള്ളിൽ ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. അപകടത്തിൽ ഗവർണർ എൽജി മനോജ് സിൻഹ അനുശോചനം രേഖപ്പെടുത്തി. പരുക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകിയതായും ഗവർണർ ട്വീറ്റ് ചെയ്തു.

]]>
കുൽഗാം ഏറ്റുമുട്ടലിൽ ജെയ്‌ഷെ ഭീകരൻ കൊല്ലപ്പെട്ടു https://malayalees.ch/jem-terrorist-killed-in-jks/ Thu, 13 Jan 2022 08:43:21 +0000 https://malayalees.ch/?p=55453 ജമ്മു കശ്മീരിലെ കുൽഗാം ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ജയ്‌ഷെ മുഹമ്മദ് (ജെഎം) ഭീകരൻ, 2018 മുതൽ ഷോപ്പിയാനിലും കുൽഗാമിലും സജീവമായ പാകിസ്താൻ പൗരനായ ബാബർ ആണെന്ന് തിരിച്ചറിഞ്ഞതായി ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് (കശ്മീർ) വിജയ് കുമാർ അറിയിച്ചു. ഒരു റൈഫിൾ, ഒരു പിസ്റ്റൾ, രണ്ട് ഗ്രനേഡുകൾ എന്നിവ ഭീകരനിൽ നിന്ന് കണ്ടെടുത്തതായി ഐജിപി പറഞ്ഞു. ബുധനാഴ്ച രാവിലെയാണ് ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിലെ പരിവാൻ മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. സ്ഥലത്ത് ഇന്ത്യൻ സൈന്യത്തിന്റെയും ജെ-കെ പൊലീസിന്റെയും സംയുക്ത പരിശോധന പുരോഗമിക്കുകയാണ്. രക്ഷാസേന വീടുതോറുമുള്ള തെരച്ചിൽ നടത്തുകയാണ്.

]]>
പുൽവാമയിൽ ഏറ്റുമുട്ടൽ, 3 ഭീകരരെ വധിച്ചു; 5 ദിവസത്തിനിടെ കൊല്ലപ്പെട്ടത്ത് 7 പേർ https://malayalees.ch/security-forces-eliminate-3-terrorist/ Wed, 05 Jan 2022 04:18:52 +0000 https://malayalees.ch/?p=55028 ജമ്മു കശ്മീരിലെ പുൽവാമയിൽ വീണ്ടും ഏറ്റുമുട്ടൽ. 3 ഭീകരരെ സേന വധിച്ചു. ഇന്ന് പുലർച്ചെയാണ് ചന്ദ്ഗാം മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവരിൽ ഒരാൾ പാകിസ്താൻ പൗരനാണെന്ന് പൊലീസ് അറിയിച്ചു. അതേസമയം 2022ൻ്റെ ആദ്യ 5 ദിവസത്തിനുള്ളിൽ 7 ഭീകരരെയാണ് സൈന്യം കശ്മീരിൽ വധിക്കുന്നത്. ഇവരിൽ 6 പേർ മൂന്ന് ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടപ്പോൾ, നുഴഞ്ഞുകയറ്റ ശ്രമം നടത്തിയ ഒരാളെ സേന വെടിവെച്ചും കൊന്നു.

]]>
ജമ്മുവിൽ മൂന്ന് വർഷത്തിനിടെ ഉണ്ടായത് 1,033 ഭീകരാക്രമണങ്ങൾ https://malayalees.ch/jk-witnessed-1033-terrorist-incidents-in-3-years/ Tue, 30 Nov 2021 04:14:13 +0000 https://malayalees.ch/?p=53236 ജമ്മു കശ്മീരിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഉണ്ടായത് 1,033 ഭീകരാക്രമണങ്ങൾ. 2019 ൽ പരമാവധി 594 ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന് സർക്കാർ രാജ്യസഭയെ അറിയിച്ചു. കേന്ദ്ര ഭരണപ്രദേശത്ത് കഴിഞ്ഞ വർഷം 244 ഭീകരാക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ നടപ്പുവർഷത്തെ എണ്ണം നവംബർ 15 വരെ 196 ആണെന്നും പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് സഭയെ അറിയിച്ചു.

രാജ്യത്ത് 2019 മുതൽ 2021 നവംബർ പകുതി വരെ ഉണ്ടായിട്ടുള്ള 1,034 ഭീകരാക്രമണങ്ങളിൽ ഒരെണ്ണം മാത്രമാണ് ഡൽഹിയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഈ കാലയളവിൽ കേന്ദ്ര സായുധ പൊലീസ് സേനയിലെ(സിഎപിഎഫ്) 177 പേർ തീവ്രവാദ വിരുദ്ധ ഓപ്പറേഷനിൽ കൊല്ലപ്പെട്ടതായും ഭട്ട് വ്യക്തമാക്കി. 2019 ൽ 80 പേരും 2020 ൽ 62 പേരും ഈ വർഷം (നവംബർ 15 വരെ) 35 പേരും മരിച്ചു.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രാജ്യത്ത് നടന്ന ഭീകരാക്രമണങ്ങളുടെ എണ്ണവും ആക്രമണത്തിൽ കൊല്ലപ്പെട്ട സായുധ സേനാംഗങ്ങളുടെ എണ്ണവും സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. തീരദേശ, കടൽ, കടൽ സുരക്ഷ എന്നിവ ശക്തിപ്പെടുത്തുന്നതിന് സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഭട്ട് സഭയെ അറിയിച്ചു.

]]>