terrorist killed – malayalees.ch https://malayalees.ch Malayalam Online News Portal Thu, 18 Nov 2021 04:33:40 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png terrorist killed – malayalees.ch https://malayalees.ch 32 32 ജമ്മുകശ്മീരില്‍ നാല് ഭീകരരെ സൈന്യം വധിച്ചു https://malayalees.ch/terrorist-killed-in-jammu-kashmir-2/ Thu, 18 Nov 2021 04:33:33 +0000 https://malayalees.ch/?p=52668 ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ നാല് ഭീകരരെ സൈന്യം വധിച്ചു. മേഖലയില്‍ ഭീകരര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയതായി കശ്മീര്‍ ഐജിപി വിജയകുമാര്‍ അറിയിച്ചു. ഉറിയിലെ നുഴഞ്ഞുകയറ്റ ശ്രമവും സൈന്യം തകര്‍ത്തു.

കുല്‍ഗാം ജില്ലയിലെ പോംഭായി, ഗോപാല്‍പ്പോര എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഭീകരരില്‍ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തു. കൊല്ലപ്പെട്ടവര്‍ ഏത് സംഘത്തിലെ ഭീകരരാണെന്ന് വ്യക്തമായിട്ടില്ല. കശ്മീരിലെ ഭീകരവിരുദ്ധ നടപടികള്‍ കര്‍ശനമാക്കിയതിന്റെ ഭാഗമായാണ് ഇന്ന് രാവിലെ മുതല്‍ തന്നെ തെരച്ചില്‍ ശക്തമായിരുന്നു.

അതിനിടയില്‍ ബാരാമുള്ളയില്‍ സുരക്ഷാ സേനയ്ക്ക് നേരെ നടത്തിയ ഭീകരാക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്കും രണ്ട് നാട്ടുകാര്‍ക്കും പരുക്കേറ്റു.

]]>
ജമ്മുകശ്മീരില്‍ 2 ഓപ്പറേഷനുകളിലായി 8 ഭീകരരെ സൈന്യം വധിച്ചു https://malayalees.ch/terrorists-killed-by-security-forces-in-parallel-encounters-in-south-kashmir/ Fri, 19 Jun 2020 09:03:56 +0000 https://malayalees.ch/?p=27325 സേനയും പൊലീസും സംയുക്തമായാണ് ഓപ്പറേഷൻ നടത്തുന്നത്

കശ്മീരിൽ രണ്ട് ഏറ്റുമുട്ടലുകളിലായി സൈന്യം 8 ഭീകരരെ വധിച്ചു. ഷോപ്പിയാനിൽ 5 ഉം പുൽവാമയിൽ 3 ഉം ഭീകരരെയാണ് വധിച്ചത്. സൈന്യവും പൊലീസും സംയുക്തമായി സമീപ മേഖലകളിൽ തിരച്ചിൽ നടത്തുന്നുണ്ട്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി ശക്തമായ ഏറ്റുമുട്ടലാണ് അതിർത്തി മേഖലകളിൽ നടക്കുന്നത്. അതിനാൽ വ്യാപകമായ തിരച്ചിൽ തുടരുകയാണ് സൈന്യവും പൊലീസും. അത്തരമൊരു തിരച്ചിലിനിടയിലാണ് ഷോപ്പിയാനിൽ ഏറ്റുമുട്ടലുണ്ടായത്.

മുനന്ദിൽ വച്ച് ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഭീകരർ ഒളിച്ചിരിപ്പുണ്ട് എന്ന വിവരത്തെ തുടർന്നാണ് പുൽവാമയിലെ പാമ്പോറിൽ സൈന്യവും പൊലീസും തിരച്ചിൽ നടത്തിയത്. പ്രദേശം വളഞ്ഞ സൈന്യം ഭീകരരോട് കീഴടങ്ങാൻ ആവശ്യപ്പെട്ടു.

നിരസിച്ച ഭീകരർ സമീപത്തെ മോസ്കിലേക്ക് അതിക്രമിച്ചു കയറിയതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. മുനന്ദിലും പാമ്പോറിലും ഒരേ സമയമാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഇത്രയും ഭീകരരെ ഒരേസമയം വധിക്കാനായത് വൻ മുന്നേറ്റം ആയാണ് സൈന്യം കാണുന്നത്. ഷോപ്പിയാനിൽ കഴിഞ്ഞ 10 ദിവസത്തിനിടയിൽ അഞ്ചിലധികം ആക്രമണങ്ങളാണ് ഉണ്ടായത്. ഈ വർഷം ഇതുവരെ 100 ഭീകരരെ വധിച്ചതായി പൊലീസ് അറിയിച്ചു.

]]>