tennis – malayalees.ch https://malayalees.ch Malayalam Online News Portal Mon, 11 Sep 2023 08:36:24 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png tennis – malayalees.ch https://malayalees.ch 32 32 യുഎസ് ഓപ്പൺ കിരീടം നൊവാക് ജോക്കോവിച്ചിന്, 24-ാം ഗ്രാൻഡ് സ്ലാം കിരീടം https://malayalees.ch/novak-djokovic-beats-daniil-medvedev-wins-24th-grand-slam-title/ Mon, 11 Sep 2023 08:36:19 +0000 https://malayalees.ch/?p=87561 സെർബിയൻ ടെന്നീസ് ഇതിഹാസം നൊവാക് ജോക്കോവിച്ചിന് യുഎസ് ഓപ്പൺ കിരീടം. പുരുഷ സിംഗിൾസ് ഫൈനലിൽ ഡാനിയൽ മെദ്‌വദേവിനെ പരാജയപ്പെടുത്തി. താരത്തിന്റെ നാലാം യുഎസ് ഓപ്പൺ കിരീടമാണിത്. 24–ാം ഗ്രാൻഡ് സ്ലാം വിജയത്തോടെ ഏറ്റവും കൂടുതൽ ഗ്രാൻഡ് സ്ലാം കിരീടങ്ങള്‍ നേടിയ താരമെന്ന റെക്കോർ‍ഡിൽ ജോക്കോ ഓസ്ട്രേലിയൻ വനിതാ താരം മാർഗരെറ്റ് കോർട്ടിനൊപ്പമെത്തി.

യുഎസ് ഓപ്പണിലെ പത്താം ഫൈനലിൽ റഷ്യയുടെ ദാനിൽ മെദ്‌വദേവിനെ 6–3,7–6,6–3 എന്ന സ്കോറിനാണു ജോക്കോ കീഴടക്കിയത്. 2021ലെ ഫൈനലില്‍ ഇരുവരും ഇവിടെ ഏറ്റുമുട്ടിയപ്പോള്‍ മെദ്‌വദേവിനായിരുന്നു ജയം. യുഎസ് ഓപ്പണ്‍ വിജയിക്കുന്ന പ്രായം കൂടിയ പുരുഷ താരമാണ് ജോക്കോവിച്ച്. സിംഗിള്‍സില്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം നേടിയ പുരുഷതാരമാണ് ജോക്കോവിച്ച്. 22 കിരീടം നേടിയ റാഫേല്‍ നഡാലാണ് തൊട്ടുപിന്നില്‍. റോജര്‍ ഫെഡററാണ് മൂന്നാം സ്ഥാനത്ത്.

റോജർ ഫെ‍ഡറർ കഴിഞ്ഞ വർഷമാണു ടെന്നിസിൽനിന്നു വിരമിച്ചത്. അടുത്ത വർഷം കരിയർ അവസാനിപ്പിക്കുമെന്നാണ് റാഫേൽ നദാലിന്റെ നിലപാട്. കരിയർ ഇനിയും ബാക്കിയുള്ള ജോക്കോവിച്ച്, മാർഗരെറ്റ് കോർട്ടിനെയും മറികടന്ന് ഗ്രാൻഡ് സ്ലാമുകളിൽ മുന്നേറുമെന്ന് ഉറപ്പാണ്.

]]>
യുഎസ് ഓപ്പൺ ടെന്നിസ്; നൊവാക്ക് ജോക്കോവിച്ച് ഫൈനലിൽ https://malayalees.ch/us-open-tennis-novak-djokovic-final/ Sat, 09 Sep 2023 04:56:13 +0000 https://malayalees.ch/?p=87471 യുഎസ് ഓപ്പൺ ടെന്നിസിൻ്റെ പുരുഷ സിംഗിൾസിൽ നൊവാക്ക് ജോക്കോവിച്ച് ഫൈനലിൽ. സെമിയിൽ അമേരിക്കയുടെ ബെൻ ഷെൽട്ടനെ പരാജയപ്പെടുത്തിയാണ് താരം കലാശപ്പോരിലേക്ക് ടിക്കറ്റെടുത്തത്. ജോക്കോവിച്ചിൻ്റെ കരിയറിലെ 10ആം യുഎസ് ഓപ്പൺ ഫൈനലും ഈ വർഷത്തെ നാലാം ഗ്രാൻഡ് സ്ലാം ഫൈനലുമാണ് ഇത്. സ്കോർ 6-3, 6-2, 7-6.

ഇക്കൊല്ലം ഓസ്ട്രേലിയൻ ഓപ്പൺ, ഫ്രഞ്ച് ഓപ്പൺ എന്നിവയിൽ കിരീടം ചൂടിയ ജോക്കോവിച്ച് വിംബിൾഡണിൽ റണ്ണർ അപ്പായി.

]]>
ഫ്രഞ്ച് ഓപ്പൺ 2023: നിലവിലെ ചാമ്പ്യൻ ഇഗ സ്വിറ്റെക് ക്വാർട്ടറിൽ https://malayalees.ch/french-open-2023-swiatek-to-face-gauff-in-quarterfinals/ Tue, 06 Jun 2023 04:36:37 +0000 https://malayalees.ch/?p=82264 നിലവിലെ ചാമ്പ്യൻ ഇഗ സ്വിറ്റെക് ഫ്രഞ്ച് ഓപ്പൺ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. യുക്രൈൻ എതിരാളിയായ ലെസിയ സുറെങ്കോ ശാരീരിക അസ്വസ്ഥതകൾ കാരണം മത്സരത്തിൽ നിന്ന് പിന്മാറി. ആദ്യ സെറ്റ് 4-1 ന് ലോക ഒന്നാം നമ്പർ താരം സ്വിറ്റെക് നേടിയ ശേഷം, അസ്വസ്ഥത പ്രകടിപ്പിക്കാൻ തുടങ്ങിയ ലെസിയ പിന്നീട് പിൻവാങ്ങുകയായിരുന്നു.

ഫ്രഞ്ച് ഓപ്പൺ ക്വാർട്ടർ ഫൈനലിലെത്താൻ ഇഗ സ്വിറ്റെക്കിന് വെറും 31 മിനിറ്റ് മാത്രമേ വേണ്ടിവന്നുള്ളൂ. ആദ്യ സെറ്റ് നഷ്‌ടപ്പെട്ട ലെസിയ സുറെങ്കോ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിക്കാൻ തുടങ്ങി. തുടർന്ന് പരിശീലകനെ വിളിച്ച് രക്തസമ്മർദ്ദവും പൾസും പരിശോധിച്ചു. അഞ്ച് മിനിറ്റ് മെഡിക്കൽ ടൈംഔട്ടിന് ശേഷം മത്സരം പുനരാരംഭിച്ചെങ്കിലും സുറെങ്കോ പിൻമാറാൻ തീരുമാനിച്ചു. ക്വാർട്ടറിൽ അമേരിക്കയുടെ ആറാം സീഡ് കൊക്കോ ഗൗഫാണ് സ്വിറ്റെക്കിന്റെ എതിരാളി.

]]>
ചാമ്പ്യൻഷിപ്പ് സീരീസ് ദേശീയ ടെന്നിസ് ടൂര്‍ണമെന്റിന് നാളെ തുടക്കം https://malayalees.ch/championship-series-national-tennis-tournament-begins-tomorrow/ Sat, 12 Nov 2022 11:53:45 +0000 https://malayalees.ch/?p=71180 ഓള്‍ ഇന്ത്യ ടെന്നിസ് അസോസിയേഷന്റെ ചാമ്പ്യൻഷിപ്പ് സീരീസ് അണ്ടര്‍ 16 ദേശീയ ടെന്നിസ് ടൂര്‍ണമെന്റിന് നാളെ തുടക്കമാകും. കുമാരപുരം രാമനാഥ കൃഷ്ണന്‍ ടെന്നിസ് കോംപ്ലക്‌സിലെ കേരള ടെന്നിസ് അക്കാദമിയില്‍ ഈ മാസം 18 വരെയാണു ടൂര്‍ണമെന്റ്. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തില്‍ സിംഗിള്‍സ് ഡബിള്‍സ് മത്സരങ്ങളാണ് ടൂര്‍ണമെന്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി ദേശീയ താരങ്ങള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും.

]]>
വിംബിൾഡൺ ടെന്നിസ് ടൂർണമെന്റിന് ഇന്ന് തുടക്കം https://malayalees.ch/wimbledon-tennis-tournament-begins-today/ Mon, 27 Jun 2022 04:24:33 +0000 https://malayalees.ch/?p=63919 ഗ്രാസ് കോർട്ടിലെ ഏക ഗ്രാൻഡ് സ്ലാമായ വിംബിൾഡണിന്റെ 135-ാം പതിപ്പിന് ഇന്ന് തുടക്കമാകും. പ്രൊഫഷണൽ ടെന്നീസിലെ മുൻനിര താരങ്ങൾ ഗ്രാൻഡ് സ്ലാം കനവുകൾക്ക് ചിറകുപകരാൻ ലണ്ടണിൽ എത്തിക്കഴിഞ്ഞു. ഉദ്ഘാടന ദിനത്തിൽ നിലവിലെ ചാമ്പ്യൻ നൊവാക് ജോക്കോവിച്ച് ദക്ഷിണ കൊറിയയുടെ ക്വോൺ സൂൺ-വൂവിനെ നേരിടുമ്പോൾ, രണ്ട് തവണ ചാമ്പ്യനായ ആൻഡി മുറെ ജെയിംസ് ഡക്ക്വർത്തുമായി ഏറ്റുമുട്ടും.

ലോക്കൽ ഫേവറിറ്റായ എമ്മ റഡുകാനുവും ഇന്ന് സെന്റർ കോർട്ടിൽ മത്സരിക്കും. ബെൽജിയത്തിന്റെ അലിസൺ വാൻ ഉയ്‌റ്റ്‌വാങ്കിനെ എമ്മ നേരിടും. വിംബിൾഡൺ 2022-ന്റെ ഒന്നാം ദിനം ആദ്യ റൗണ്ട് മത്സരങ്ങൾ കളിക്കുന്ന മറ്റ് ടോപ്പ്-10 സീഡുകളിൽ കാർലോസ് അൽകാരാസ്, കാസ്‌പർ റൂഡ്, ഹ്യൂബർട്ട് ഹർകാസ്, ഓൻസ് ജബേർ, അനെറ്റ് കോന്റവീറ്റ് എന്നിവരും ഉൾപ്പെടുന്നു. അതേസമയം റോജർ ഫെഡറർ, അലക്സിസ് സ്വരേവ്, നവോമി ഒസാക്ക തുടങ്ങിയവർ പരുക്കുമൂലം ഇത്തവണ ഇറങ്ങുന്നില്ല.

കൊവിഡിന്റെ വെല്ലുവിളികൾക്കിടയിലും നടക്കുന്ന ടൂർണമെന്റ് ഇത്തവണ രാഷ്ട്രീയ നിലപാടുകൾകൊണ്ട് വിവാദവുമാകുന്നുണ്ട്. റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന്റെ പേരിൽ റഷ്യൻ, ബെലാറസ് താരങ്ങളെ ടൂർണമെന്റിൽ നിന്ന് വിലക്കിയിരിക്കുകയാണ് അധികൃതർ. ഇതോടെ പുരുഷ വിഭാഗത്തിലെ ഒന്നാം നമ്പർ താരം റഷ്യയുടെ ഡാനിൽ മെദ്‌വദേവ് അടക്കമുള്ളവർക്ക് കളിക്കാനാവില്ല. ഡാനിൽ മെദ്‌വദേവിനെക്കൂടാതെ വിക്ടോറിയ അസരങ്ക,അര്യാന സബലേറ്റ, ആന്ദ്രേ റുബ്ളേവ് തുടങ്ങിയവരും വിലക്കിലാണ്. ഇതിന്റെ പേരിൽ ടൂർണമെന്റിൽ നിന്നുള്ള റാങ്കിംഗ് പോയിന്റുകൾ വെട്ടിക്കുറച്ചിട്ടുമുണ്ട്.

വിംബിൾഡൺ ചാമ്പ്യൻഷിപ്പ് ജൂൺ 27 തിങ്കളാഴ്ച്ച ആരംഭിച്ച് ജൂലൈ 10 ഞായറാഴ്ച അവസാനിക്കും. യുകെയിലെ ലണ്ടനിലുള്ള ഓൾ ഇംഗ്ലണ്ട് ലോൺ ടെന്നീസ് ക്ലബ് ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കും. മിക്ക ഷോ കോർട്ടുകളിലും പ്രാദേശിക സമയം രാവിലെ 11 മണിക്കാണ് മത്സരങ്ങൾ ആരംഭിക്കുന്നത്. സെന്റർ കോർട്ടിൽ, പ്രാദേശിക സമയം ഉച്ചയ്ക്ക് 1:30 നും, കോർട്ട് 1 ന് പ്രാദേശിക സമയം ഉച്ചയ്ക്ക് 1 മണിക്കും ഗെയിമുകൾ ആരംഭിക്കും.

]]>
ലോക ഒന്നാം നമ്പർ ആഷ്‍ലി ബാർട്ടി ടെന്നീസിൽ നിന്ന് വിരമിച്ചു https://malayalees.ch/world-no-1-ashleigh-barty-announces-shes-retiring-from-professional-tennis/ Wed, 23 Mar 2022 04:14:19 +0000 https://malayalees.ch/?p=58922 ലോക ഒന്നാം നമ്പർ വനിതാ താരം ആഷ്‍ലി ബാർട്ടി ടെന്നീസിൽ നിന്ന് വിരമിച്ചു. 25-ാം വയസിലാണ് ഓസ്‌ട്രേലിയൻ താരത്തിൻ്റെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം. മറ്റ് സ്വപ്നങ്ങളെ പിന്തുടരാൻ ആഗ്രഹിക്കുന്നുവെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോയിൽ താരം പറയുന്നു. ടെന്നിസിൽ നിന്ന് അവധിയെടുത്ത ബാർട്ടി പ്രഫഷണൽ ക്രിക്കറ്ററായി അരങ്ങേറിയിരുന്നു.

“വിജയതൃഷ്ണ നഷ്ടമായി, ക്ഷീണിതയാണ്…കരിയറിനെ കുറിച്ച് അഭിമാനവും സംതൃപ്തിയും തോന്നുന്നു. തുടക്കം മുതൽ സഹായിച്ചവർക്കും, പിന്തുണച്ചവർക്കും, വിമർശിച്ചവർക്കും നന്ദി… ടെന്നീസ് നൽകിയ ഓർമ്മകൾ ആജീവനാന്തം കൂടെയുണ്ടാകും.” വികാരഭരിതയായി ആഷ്‍ലി പറയുന്നു

1978ന് ശേഷം ഓസ്‌ട്രേലിയൻ ഓപ്പൺ സിംഗിൾസ് കിരീടം നേടുന്ന ആദ്യ ഓസ്‌ട്രേലിയൻ താരമാണ് ബാർട്ടി. അമേരിക്കയുടെ ഡാനിയേല കോളിന്‍സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ച് തന്‍റെ ആദ്യ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം ചൂടിയത്. ബാര്‍ട്ടിയുടെ കരിയറിലെ മൂന്നാം ഗ്രാന്‍ഡ്‌സ്ലാം കിരീടമായിരുന്നു ഇത്. 2019 ഫ്രഞ്ച് ഓപ്പണിലാണ് ബാർട്ടി തന്റെ ആദ്യ ഗ്രാൻഡ്സ്ലാം കിരീടം നേടിയത്.

2021ല്‍ വിംബിള്‍ഡണ്‍ നേടിയതോടെ ഓപ്പൺ യു​ഗത്തിൽ വിംബിൾഡൺ കിരീടം നേടുന്ന മൂന്നാമത്തെ മാത്രം ഓസ്ട്രേലിയൻ വനിതാ താരമെന്ന നേട്ടത്തിലെത്തിയിരുന്നു ബാര്‍ട്ടി. മാർ​ഗരറ്റ് കോർട്ടും ​ഗൂലാ​ഗോം​ഗ് കൗളിയുമായിരുന്നു ബാർട്ടിക്ക് മുമ്പ് വിംബിൾഡൺ കിരീടം സ്വന്തമാക്കിയവർ. WTA ടൂറിൽ 12 ഡബിൾസ് കിരീടങ്ങളും, 15 സിംഗിൾസ് കിരീടങ്ങൾ ബാർട്ടി നേടിയിട്ടുണ്ട്. 114 ആഴ്ചയായി ലോക ഒന്നാം നമ്പര്‍ സ്ഥാനത്ത് തുടരുകയാണ് ഓസ്‌ട്രേലിയൻ തരാം.

]]>