TEJASHWI YADAV – malayalees.ch https://malayalees.ch Malayalam Online News Portal Tue, 10 Nov 2020 04:47:22 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png TEJASHWI YADAV – malayalees.ch https://malayalees.ch 32 32 ബിഹാർ ജനവിധി ഇന്ന്; വോട്ടെണ്ണല്‍ 8 മണിക്ക് https://malayalees.ch/bihar-election-results-2020/ Tue, 10 Nov 2020 04:47:12 +0000 https://malayalees.ch/?p=34804 ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ അൽപസമയത്തിനകം ആരംഭിക്കും. ഭൂരിപക്ഷം എക്സിറ്റ് പോളുകളും അനുകൂലമായതിന്‍റെ ആത്മവിശ്വാസത്തിലാണ് മഹാസഖ്യം. എന്നാൽ അധികാരം നിലനിർത്തുമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ ക്യാംപ്. 243 സീറ്റുകളിലേക്കാണ് മത്സരം. കോവിഡിന്‍റഎ പശ്ചാത്തലത്തിൽ വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് മൂന്ന് ഘട്ടങ്ങളായാണ് വോട്ടെടുപ്പ്. നിതീഷ്‍ കുമാര്‍ ആണ് എന്‍.ഡി.എയുടെ മുഖ്യമന്ത്രിയുടെ സ്ഥാനാര്‍ഥി. 15 വര്‍ഷമായി നിതീഷ് ആണ് ബിഹാറിന്‍റെ തലപ്പത്ത്. മറുവശത്ത് പ്രതിപക്ഷ സ്വരമായി ലാലുപ്രസാദ് യാദവിന്‍റെ മകന്‍ തേജസ്വി യാദവ്. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ ഇത്തവണ പോരാട്ടം കനത്തതായിരുന്നു. രാംവിലാസ് പാസ്വാന്‍റെ മകന്‍ ചിരാഹ് പാസ്വാന്‍റെ നേതൃത്വത്തിലുള്ള എല്‍ജെപി, ജെഡിയു മത്സരിക്കുന്ന മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്.

മധ്യപ്രദേശിലെ 28 ഉൾപ്പെടെ 11 സംസ്ഥാനങ്ങളിലെ 58 മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലവും ഇന്ന്. മധ്യപ്രദേശിൽ എട്ട് സീറ്റ് ജയിച്ചാൽ ബിജെപിക്ക് ഭരണം നിലനിർത്താം.

]]>
ബിഹാറിനെ പത്ത് വർഷത്തിനുള്ളിൽ യൂറോപ്പ് ആക്കുമെന്ന് വാഗ്ദാനം https://malayalees.ch/who-is-pushpam-priya-choudhary/ Tue, 10 Nov 2020 04:32:04 +0000 https://malayalees.ch/?p=34782 ബിഹാറിനെ പത്ത് വർഷത്തിനുള്ളിൽ യൂറോപ്പ് ആക്കി മാറ്റുമെന്ന വാഗ്ദാനത്തോടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച വ്യക്തിയാണ് പുഷ്പം പ്രയി ചൗധരി. അന്താരാഷ്ട്ര വനിതാ ദിനത്തിലാണ് തന്റെ രാഷ്ട്രീയ പാർട്ടിയായ പ്ലൂറൽസ് പുഷ്പം പ്രിയ ചൗധരി പ്രഖ്യാപിക്കുന്നത്.

ജെഡിയു നേതാവ് വിനോദ് ചൗധരിയുടെ മകളാണ് പുഷ്പം പ്രിയ. 33 കാരിയായ പുഷ്പം പ്രിയയാണ് പ്ലൂറൽസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി. ‘ബിഹാർ മികവ് അർഹിക്കുന്നു, മികവ് സാധ്യമാണ്’ എന്ന വാക്യത്തോടെയാണ് പുഷ്പം പ്രിയയുടെ രാഷ്ട്രീയ പ്രവേശനം.

243 സീറ്റിലും തന്റെ പാർട്ടി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച പുഷ്പം അതിൽ 50 ശതമാനവും സ്ത്രീകളായിരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. 2030 ഓടെ പുഷ്പം ബിഹാറിനെ യൂറോപ്പ് ആക്കി മാറ്റുമെന്നാണ് വാഗ്ദാനം ചെയ്തത്.

Who is Pushpam Priya Choudhary

പാട്‌ന ജില്ലയിലെ ബങ്കിപൂർ അസംബ്ലി സീറ്റിൽ നിന്നാണ് പുഷ്പം മത്സരിക്കുന്നത്. 27.89 ലക്ഷം രൂപയാണ് ആസ്തി. ബർമിംഗ്ഹാമിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസിൽ നിന്ന് ബിരുദം നേടിയ പുഷ്പത്തിന് 4.91 ലക്ഷം രൂപയുടെ വിദ്യാഭ്യാസ ലോണും ഉണ്ടെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.

Who is Pushpam Priya Choudhary

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബങ്കിപ്പൂരിലെ ഗ്രാമങ്ങളിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി കയറിയിറങ്ങുകയാണ് പുഷ്പം.

Who is Pushpam Priya Choudhary

ഗ്രാമവാസികളെ നേരിൽ കണ്ട് വോട്ട് ഉറപ്പാക്കി തന്റെ സാന്നിധ്യം ഉറപ്പാക്കുന്ന പുഷ്പം വിജയിച്ചാൽ സോഷ്യൽ ആക്ടിവിസ്റ്റുകൾ, ഡോക്ടർ, ടീച്ചർമാർ അടക്കം വിദ്യാസമ്പന്നരായ വ്യക്തികളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്നും പറയുന്നു.

]]>