Technology – malayalees.ch https://malayalees.ch Malayalam Online News Portal Thu, 16 Nov 2023 04:43:23 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Technology – malayalees.ch https://malayalees.ch 32 32 പോസ്റ്റുകളും റീലുകളും ക്ലോസ് ഫ്രണ്ട്സിന് മാത്രം പങ്കുവെക്കാം; ഇൻസ്റ്റാഗ്രാമിൽ പുതിയ ഫീച്ചർ https://malayalees.ch/instagram-now-lets-you-share-posts-and-reels-with-close-friends/ Thu, 16 Nov 2023 04:43:19 +0000 https://malayalees.ch/?p=91161 അടുത്ത സുഹൃത്തുക്കൾക്ക് മാത്രമായി പോസ്റ്റുകളും റീലുകളും പങ്കുവെക്കാൻ കഴിയുന്ന ഫീച്ചർ അവതരിപ്പിച്ച് ഇൻസ്റ്റാ​ഗ്രാം. സ്റ്റോറീസ്, നോട്ട്‌സ് എന്നിവ ഈ രീതിയിൽ പങ്കുവെക്കാൻ സാധിക്കുന്ന ക്ലോസ് ഫ്രണ്ട്‌സ് ലിസ്റ്റ് നേരത്തെ തന്നെ ഇൻസ്റ്റാഗ്രാമിൽ ലഭ്യമാണ്. പുതിയ ഫീച്ചർ വഴി ഉപഭോക്താക്കൾക്ക് അവരുടെ സ്വകാര്യതയിൽ കൂടുതൽ നിയന്ത്രണം കൈവരുമെന്ന് മാർക്ക് സക്കർബർ​ഗ് പറഞ്ഞു.

പുതിയ അപ്‌ഡേറ്റ് ചെക്ക് ചെയ്യാനായി ഇൻസ്റ്റഗ്രാം ഓപ്പൺ ചെയ്യുക. പുതിയ പോസ്റ്റ് സെലക്ട് ചെയ്ത ശേഷം ക്യാപ്ഷൻ ഓപ്ഷന് താഴെയുള്ള ‘ഓഡിയൻസ്’ ഓപ്ഷനിൽ ടാപ്പ് ചെയ്യുക. ഓപ്ഷനുകളുടെ ലിസ്റ്റിൽ നിന്ന് ‘അടുത്ത സുഹൃത്തുക്കളെ’ തെരഞ്ഞെടുക്കാനും കഴിയും. കൂടാതെ പുതിയ ഫീച്ചർ വരുമാനം ലക്ഷ്യമിടുന്നവർക്ക് ഭാവിയിൽ സഹായകമായേക്കാമെന്നാണ് നിഗമനം.

പണം നൽകാൻ തയ്യാറുള്ള ഫോളോവർമാരുടെ പ്രത്യേക ലിസ്റ്റുണ്ടാക്കുകയും അവർക്ക് എക്സ്ലൂസീവ് ഉള്ളടക്കങ്ങൾ വാഗ്ദാനം ചെയ്യാനും ഇതുവഴി സാധിക്കും. ഡയറക്ട് മെസേജ് ഫീച്ചറിൽ സന്ദേശങ്ങൾ വായിച്ചതായി മറ്റുള്ളവരെ അറിയിക്കുന്ന റീഡ് റെസീപ്റ്റ്‌സ് ഓഫ് ചെയ്യുന്നതിനുള്ള സൗകര്യവും ഇൻസ്റ്റാഗ്രാം പരീക്ഷിച്ചുവരികയാണ്.

]]>
നിഷ്‌ക്രിയമായി കിടക്കുന്ന അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യാനൊരുങ്ങി ഗൂഗിൾ https://malayalees.ch/google-will-start-deleting-inactive-accounts/ Wed, 02 Aug 2023 09:11:04 +0000 https://malayalees.ch/?p=85490 ഈ വർഷം മെയ് മാസത്തിൽ, ഡിസംബർ 31 മുതൽ കുറച്ച് കാലമായി ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുമെന്ന് പ്രഖ്യാപിച്ച് ഗൂഗിൾ. അക്കൗണ്ടുകളുടെ ദുരുപയോഗം തടയാനാണ് ഇങ്ങനെ ചെയ്യുന്നതെന്നും ഗൂഗിൾ പ്രസ്താവനയിൽ പറഞ്ഞു.

നീണ്ട കാലത്തോളം നിഷ്‌ക്രിയമായി കിടന്ന അക്കൗണ്ട് ഒന്നെങ്കിൽ ക്രെഡൻഷ്യൽസ് മറന്നുപോയതുകൊണ്ടോ മറ്റോ നിഷ്ക്രിയമായതായിരിക്കാം. അതുകൊണ്ട് തന്നെ ഈ അക്കൗണ്ടുകളിലൊന്നും two-factor authentication സജ്ജീകരിച്ചിട്ടുണ്ടാകില്ല. അതിനാൽ ഉപയോക്താവിന്റെ സ്വകാര്യ ഡാറ്റ സുരക്ഷിതമാകാതിരിക്കാനും സാധ്യതയുണ്ട്. അക്കൗണ്ടുകളുടെ ദുരുപയോഗം തടയുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെ ചെയ്യുന്നതെന്നും ഗൂഗിൾ പ്രൊഡക്‌റ്റ് മാനേജ്‌മെന്റ് വൈസ് പ്രസിഡന്റ് റൂത്ത് ക്രിചെലി പറഞ്ഞു.

കഴിഞ്ഞ രണ്ട് വർഷമായി ഗൂഗിളിൽ സൈൻ ഇൻ ചെയ്‌തിട്ടില്ലെങ്കിൽ ആ അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതായിരിക്കും. എങ്കിലും Gmail, Drive, Docs, Photos, Meet, Calendar തുടങ്ങിയ സേവനങ്ങളിൽ നിന്ന് അക്കൗണ്ട് ഇല്ലാതാക്കുന്നതിന് മുമ്പ്, ഉപയോക്താക്കളെ അറിയിക്കുമെന്നും വ്യക്തമാക്കി.

ഒരു അക്കൗണ്ട് ഇല്ലാതാക്കിക്കഴിഞ്ഞാൽ, ഒരു പുതിയ അക്കൗണ്ടിനായി സൈൻ അപ്പ് ചെയ്യുന്നതിന് അനുബന്ധ Gmail വിലാസം ഉപയോഗിക്കാൻ കഴിയില്ല. നിങ്ങൾ അപൂർവ്വമായി ഉപയോഗിക്കുന്ന അക്കൗണ്ട് നിലനിർത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഓരോ രണ്ട് വർഷത്തിലും ലോഗിൻ ചെയ്യുക, Google അത് നിഷ്‌ക്രിയമായി ഫ്ലാഗ് ചെയ്യില്ല.

പകരമായി, നിങ്ങൾക്ക് ഇമെയിലുകൾ അയയ്‌ക്കാനോ വായിക്കാനോ കഴിയും, Google ഡ്രൈവ് ഉപയോഗിക്കുക, YouTube-ൽ തിരയുക അല്ലെങ്കിൽ വീഡിയോകൾ കാണുക, മറ്റ് വെബ്‌സൈറ്റുകളിൽ Google ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുക.

കമന്റുകൾ, ചാനലുകൾ, വീഡിയോകൾ എന്നിവ പോലെയുള്ള YouTube ആക്‌റ്റിവിറ്റിയുള്ള അല്ലെങ്കിൽ പണ ബാലൻസ് ഉള്ള അക്കൗണ്ടുകൾ ഇല്ലാതാക്കില്ലെന്ന് Google കുറിക്കുന്നു. നിങ്ങൾ ഇനി ഒരു Google അക്കൗണ്ട് ഉപയോഗിക്കുന്നില്ലെങ്കിൽ, അതുമായി ബന്ധപ്പെട്ട എല്ലാ ഡാറ്റയും ഡൗൺലോഡ് ചെയ്യാൻ നിങ്ങൾക്ക് ‘Google Takeout’ സേവനം ഉപയോഗിക്കാം. പകരമായി, നിങ്ങളുടെ അക്കൗണ്ട് ഒരു നിശ്ചിത കാലയളവിലേക്ക് നിഷ്‌ക്രിയമായിരുന്നെങ്കിൽ സ്വയം ഓർമ്മപ്പെടുത്താൻ നിങ്ങൾക്ക് കമ്പനിയുടെ നിഷ്‌ക്രിയ അക്കൗണ്ട് മാനേജർ ഉപയോഗിക്കാം.

]]>
സ്മാര്‍ട്ടാകാന്‍ സ്മാര്‍ട്ട് മോതിരങ്ങള്‍; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍ https://malayalees.ch/how-to-pick-the-right-smart-ring-fitness-tracker/ Fri, 28 Jul 2023 07:35:57 +0000 https://malayalees.ch/?p=85172 ഫിറ്റ്‌നസ് ഗാഡ്ജറ്റുകള്‍ ഉപയോഗിക്കുന്നവരില്‍ ആരും തന്നെ പിന്നിലല്ല. ഇപ്പോള്‍ സ്മാര്‍ട്ട് വാച്ച് പോലെ തന്നെ ട്രെന്‍ഡിങ്ങാകാന്‍ ഒരുങ്ങുകയാണ് സ്മാര്‍ട്ട് റിങ്ങുകള്‍. നേരത്തെ ബോട്ട് സ്മാര്‍ട്ട് റിങ്ങുകള്‍ പുറത്തിറക്കിയിരുന്നു ഇതിന് പിന്നാലെ നോയ്‌സും സ്മാര്‍ട്ട് റിങ് അവതരിപ്പിച്ചു. ഫിറ്റ്‌സിന് പ്രാധാന്യം നല്‍കുന്നവര്‍ക്കാണ് ഇത് ഏറ്റവും കടുതല്‍ ഉപയോഗപ്പെടാന്‍ പോകുക.

എന്നാല്‍ ഇതു വാങ്ങാന്‍ താത്പര്യപ്പെടുന്നവര്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം. എങ്ങനെയാണ് അനുയോജ്യമായ സ്മാര്‍ട്ട് റിങ് തെരഞ്ഞെടുക്കുക. വിരലിന്റെ വലുപ്പത്തിന് അനുസരിച്ച് ലഭിച്ചില്ലെങ്കില്‍ ഹെല്‍ത്ത് ട്രാക്കിങ് കൃത്യമായി ലഭിക്കില്ല. ഇത് കൃത്യമായി അറിയാന്‍ അള്‍ട്രാഹ്യൂമന്‍ കമ്പനി സൈസിങ് കിറ്റ് ലഭ്യമാക്കിയിട്ടുണ്ട്. ഇതുപയോഗിച്ച് 6 മുതല്‍12 സൈസ് വരെയുള്ള മോതിരങ്ങള്‍ തെരഞ്ഞെടുക്കാന്‍ കഴിയും.

എന്നാല്‍ 24 മണിക്കൂര്‍ തുടര്‍ച്ചയായി അണിഞ്ഞെങ്കില്‍ മാത്രമേ മോതിരത്തിന്റെ അളവ് കൃത്യമാണോ എന്നറിയാന്‍ കഴിയൂ. കൂടാതെ മോതിരം വാങ്ങുമ്പോള്‍ വാട്ടര്‍ പ്രൂഫ് ആണോ എന്ന് തന്നെ നോക്കി വാങ്ങണം. കൂടാതെ സ്മാര്‍ട്ട് റിങ്ങിന്റെ ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയുമോ എന്നറിയണം.

ഇന്ത്യന്‍ വിപണിയില്‍ നിലവില്‍ ബോട്ട്, നോയ്‌സ് തുടങ്ങിയവ സ്മാര്‍ട്ട് റിങ് എത്തിക്കാനൊരുങ്ങുകയാണ്. ഇതിന് പിന്നാലെ സാംസങും സ്മാര്‍ട്ട് റിങ് വിപണിയിലെത്തിക്കും. ഇതോടെ വിപണിയില്‍ മത്സരം മുറുകും.

]]>
മോസ്റ്റ് വാല്യുബിള്‍ പ്രൊഫഷണല്‍; രണ്ടാം തവണയും മൈക്രോസോഫ്റ്റ് അവാര്‍ഡ് നേടി കോഴിക്കോട് സ്വദേശി https://malayalees.ch/kozhikode-native-won-microsofts-most-valuable-professional-award-second-time/ Sat, 08 Jul 2023 04:45:16 +0000 https://malayalees.ch/?p=84058
മൈക്രോസോഫ്റ്റിന്റെ മോസ്റ്റ് വാല്യുബിള്‍ പ്രൊഫഷണല്‍ അവാര്‍ഡ് കരസ്ഥമാക്കി കോഴിക്കോട് സ്വദേശി മുഹമ്മദ് അല്‍ഫാന്‍. ഇത് രണ്ടാം തവണയാണ് മുഹമ്മദ് അല്‍ഫാന്‍ മൈക്രോസോഫ്റ്റിന്റെ അംഗീകാരം നേടുന്നത്. ഡാറ്റ അനലിസ്റ്റ് ആയ മുഹമ്മദ് അല്‍ഫാന്‍ കുറ്റിച്ചിറ സ്വദേശിയാണ്.

സാങ്കേതിക വൈദഗ്ദ്യവും അറിവും മറ്റുള്ളവര്‍ക്ക് പങ്കിടാന്‍ തയ്യാറാകുന്ന സാങ്കേതിക വിദഗ്ദര്‍ക്ക് മൈക്രോസോഫ്റ്റ് നല്‍കുന്ന അംഗീകാരമാണിത്. ഡാറ്റ അനലിസ്റ്റ് കാറ്റഗറിയില്‍ ഇന്ത്യയില്‍ ഇതുവരെ നാല് പേര്‍ക്ക് മാത്രമാണ് ഈ അവാര്‍ഡ് ലഭിച്ചിട്ടുള്ളത്. മൈക്രോസോഫ്റ്റിന്റെ 365 ആപ്ലിക്കേഷന്‍ വിഭാഗത്തില്‍ ആണ് അല്‍ഫാന് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്.

ഇന്ത്യയിലെ ജുവനൈല്‍ ഹോമുകള്‍, ബംഗളൂരു നഗരത്തിലെ ഉന്നത സ്ഥാപനങ്ങള്‍, മിഡില്‍ ഈസ്റ്റിലെ അജ്മാന്‍ യൂണിവേഴ്‌സിറ്റി, ഖലീഫ യൂണിവേഴ്‌സിറ്റി, ഖത്തര്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഡാറ്റ അനലിറ്റിക്‌സില്‍ പരിശീലനം നല്‍കിവരുന്ന അല്‍ഫാന്റെ പേര് യുഎസിലെ മൈക്രോസോഫ്റ്റ് ആസ്ഥാനത്തെ എംപി വാളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഡാറ്റ അനലിറ്റിക്‌സ് സംബന്ധിച്ച് ഇദ്ദേഹം എഴുതിയ പുസ്തകം ചെന്നൈയിലെ മദ്രാസ് ക്രിസ്ത്യന്‍ കോളേജിലെ ബിബിഎ ടെസ്റ്റ് ബുക്ക് ആണ്. കഴിഞ്ഞ വര്‍ഷവും അല്‍ഫാന്‍ എംവിപി പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു.

]]>
ലിങ്ക്ഡ്ഇനിൽ ജോലി; ജോയിൻ ചെയ്യുന്നതിന് മുമ്പ് പിരിച്ചുവിട്ട് കമ്പനി… https://malayalees.ch/woman-secured-job-at-linkedin-but-laid-off-before-joining/ Sat, 13 May 2023 04:21:42 +0000 https://malayalees.ch/?p=81188 ടെക് കമ്പനികളിലെ വ്യാപക പിരിച്ചിവിടൽ തുടരുകയാണ്. മെറ്റ, ട്വിറ്റർ, ആമസോൺ തുടങ്ങി മൈക്രോസോഫ്റ്റ് ഉൾപ്പെടെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടിരുന്നു. ഇപ്പോൾ ലിങ്ക്ഡ്ഇനും ജീവനക്കാരെ പിരിച്ചുവിടുകയാണ് എന്നാണ് റിപ്പോർട്ടുകൾ. ചില ലിങ്ക്ഡ്ഇൻ ജീവനക്കാർക്ക് ടെർമിനേഷൻ ലെറ്റർ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ലിങ്ക്ഡ്ഇന്നിലെ ഒരു പോസ്റ്റ് സൂചിപ്പിക്കുന്നത് ഇങ്ങനെയാണ്, കമ്പനി മാസങ്ങൾക്ക് മുമ്പ് പുതിയ ആളുകൾക്ക് ജോലി വാഗ്ദാനം ചെയ്ത് നൽകിയ ഓഫർ ലെറ്ററുകൾ റദ്ദാക്കുകയാണ്.

മികച്ച പ്രകടനം കാഴ്ചവെച്ച ഫ്രെഷർമാരിൽ ഒരാളാണ് ലിയ ഷുമാച്ചർ, ഇതിനുമുമ്പ് ലിങ്ക്ഡ്ഇനിൽ ഇന്റേൺ ആയി പ്രവർത്തിച്ചിട്ടുണ്ട്. 2022 സെപ്റ്റംബറിൽ കമ്പനി തനിക്ക് ജോലി വാഗ്ദാനം ചെയ്തതായി അവരുടെ പോസ്റ്റിൽ സൂചിപ്പിക്കുന്നു. എന്നാൽ മാസങ്ങളുടെ കാത്തിരിപ്പിന് ശേഷം ലിങ്ക്ഡ്ഇൻ ഓഫർ ലെറ്റർ റദ്ദാക്കി. തെളിവായി ലിങ്ക്ഡ്ഇൻ ടീമിൽ നിന്നുള്ള ഇമെയിലിന്റെ സ്‌ക്രീൻഷോട്ടും യുവതി അറ്റാച്ച് ചെയ്തിട്ടുണ്ട്.

ലിങ്ക്ഡ്ഇനിൽ ജോലി ലഭിച്ചതുകൊണ്ട് ഈ മാസങ്ങളിലെല്ലാം മറ്റ് ജോലി ഓഫറുകളും അവസരങ്ങളും അവഗണിച്ചുവെന്ന് യുവതി പറയുന്നു.ഏറെ നിരാശകരമാണെന്നും ഇത് പ്രതീക്ഷിച്ചിരുന്നില്ല എന്നും യുവതി കൂട്ടിച്ചേർത്തു.

]]>
കൊവിഡ് ലക്ഷണങ്ങളുള്ള ആപ്പിൾ ജീവനക്കാർക്ക് 5 ദിവസത്തെ അവധി; അൺലിമിറ്റഡ് സിക്ക് ലീവ് പോളിസി അവസാനിപ്പിക്കാനൊരുങ്ങി ആപ്പിൾ https://malayalees.ch/apple-employees-with-covid-symptoms-will-get-only-5-days-leave-as-company-ends-unlimited-sick-leave-policy/ Thu, 26 Jan 2023 14:26:44 +0000 https://malayalees.ch/?p=75076 കൊവിഡ് കേസുകൾ കുറഞ്ഞതോടെ മിക്ക രാജ്യങ്ങളിലെയും കമ്പനികൾ തങ്ങളുടെ കൊവിഡ് നയങ്ങളിൽ ഇളവ് വരുത്തുകയാണ്. കമ്പനിയിൽ ചില കൊവിഡ് നയങ്ങൾ പിൻവലിച്ചിരിക്കുകയാണ് ആപ്പിൾ. ഓഫീസ് പരിസരത്ത് പ്രവേശിക്കുന്നതിന് ജീവനക്കാർക്ക് ഉണ്ടായിരുന്ന കൊവിഡ് ടെസ്റ്റ് ഒഴിവാക്കുകയും ചെയ്തു. കൊവിഡ് രൂക്ഷമായ സമയത്ത് ആപ്പിൾ ജീവനക്കാർക്കുള്ള പരിശോധന വേഗത്തിലാക്കുകയും എല്ലാ വാക്സിൻ ഡോസുകളും എടുക്കാൻ വേണ്ട സജ്ജീകരണങ്ങൾ ഒരുക്കുകയും ചെയ്തിരുന്നു. കൊവിഡ് ലക്ഷണങ്ങൾ അനുഭവപ്പെടുന്ന ജീവനക്കാർക്ക് അൺലിമിറ്റഡ് സിക്ക് ലീവും അനുവദിച്ചിരുന്നു.

എന്നാൽ കൊവിഡ് നയങ്ങളിൽ മാറ്റം വരുത്താൻ ഒരുങ്ങുകയാണ് ആപ്പിൾ. “ഓഫീസിൽ വരുന്നതിന് മുമ്പ് ജീവനക്കാർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കുന്നത് നിർത്തും. കോവിഡ് ലക്ഷണങ്ങൾ അനുഭവിക്കുന്ന തൊഴിലാളികൾക്ക് അനുവദിച്ചിരുന്ന പ്രത്യേക സിക്ക് ലീവ് പോളിസിയും പിൻവലിക്കുകയാണ് എന്നാണ്” ആപ്പിൾ ട്വീറ്റ് ചെയ്തത്.

“കൊവിഡ് പോസിറ്റീവ് ആയാൽ ജീവനക്കാർക്ക് പരമാവധി 5 ദിവസത്തെ അസുഖ അവധി ലഭിക്കും. ജനുവരി 30 മുതൽ ആപ്പിൾ ജീവനക്കാർക്ക് കൊവിഡ് പരിശോധനയ്ക്ക് വിധേയരാകാതെ ഓഫീസിൽ കയറാം. എങ്കിലും കൊവിഡ് ലക്ഷണങ്ങളുണ്ടെങ്കിൽ, കമ്പനി അൺലിമിറ്റഡ് സിക്ക് ലീവ് പോളിസി നിർത്തലാക്കിയതിനാൽ അവർക്ക് 5 ദിവസത്തെ ലീവ് എടുക്കാം. മുമ്പ്, കൊവിഡ് ലക്ഷണങ്ങളുള്ള ജീവനക്കാർക്ക് അവധിയെടുത്ത് അനിശ്ചിതകാലത്തേക്ക് വീട്ടിൽ നിന്ന് ജോലി ചെയ്യാമായിരുന്നു. എന്നാൽ, ജനുവരി 30 മുതൽ അത് നിലനിൽക്കില്ല.

]]>
സക്കർബർഗിന്റെയും ഫേസ്ബുക്ക് ഫോളോവേഴ്‌സിൽ ഇടിവ് , എണ്ണം11.9 കോടിയിൽ നിന്ന് 9,995 ലേക്ക്; കാരണം തിരക്കി സോഷ്യൽ മീഡിയ https://malayalees.ch/mark-zuckerbergs-facebook-followers-drop-from-11-9-crore-to-9995/ Thu, 13 Oct 2022 10:10:52 +0000 https://malayalees.ch/?p=69541 ഫേസ്ബുക്ക് സ്ഥാപകനും സിഇഒയുമായ മാർക്ക് സക്കർബർഗിന്റെ ഫോളോവേഴ്‌സ് 11.9 കോടിയിൽ നിന്ന് 9,995 ആയി കുറഞ്ഞു. വിദേശമാധ്യമങ്ങൾ റിപ്പോർട് ചെയ്തത് പ്രകാരം സോഫ്റ്റ്വെയർ ബഗ് ആയിരിക്കാം ഫോളോവേഴ്‌സിന്റെ പെട്ടെന്നുള്ള ഇടിവിന് കാരണമെന്നാണ് പറയുന്നത്. മാർക്ക് സക്കർബർഗിന്റെ മാത്രമല്ല പലരുടെയും അവസ്ഥ ഇതാണ്. ഒന്നുറങ്ങി എണീറ്റപ്പോൾ മിക്ക ഫേസ്ബുക്ക് ഉപയോക്താക്കളുടെയും ഫോളോവേഴ്‌സിന്റെ എണ്ണം പകുതിയോ അതിൽ കുറവോ ആയി കുറഞ്ഞിരുന്നു.

ഈ ആഴ്ച തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ യു‌എസ്‌എയിലെ നിരവധി മാധ്യമങ്ങളുടെ ഫേസ്ബുക്ക് ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ പെട്ടെന്നുണ്ടായ ഇടിവ് സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. അനലിറ്റിക്‌സ് പ്ലാറ്റ്‌ഫോമായ ക്രൗഡ് ടാങ്കിളിൽ നിന്നുള്ള ഡാറ്റ അനുസരിച്ച്, ഒക്ടോബർ 3, 4 തീയതികളിൽ ന്യൂയോർക്ക് ടൈംസ്, വാഷിംഗ്ടൺ പോസ്റ്റ്, ഹഫിംഗ്ടൺ പോസ്റ്റ്, ദി ഹിൽ, യുഎസ്എ ടുഡേ, ന്യൂയോർക്ക് പോസ്റ്റ്, ന്യൂസ് വീക്ക് എന്നിവയുടെയെല്ലാം ഫോളോവേഴ്‌സ് കുറഞ്ഞിരുന്നു.

ഫോളോവേഴ്‌സ് കുറയുന്നത് ഒരു ബഗിന്റെയോ സാങ്കേതിക തകരാറിന്റെയോ ഫലമായാണ് എന്നാണ് ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറയുന്നത്. യു‌എസ്‌എ ടുഡേ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ 13,723, 11,392 ഫോളോവേഴ്‌സിന്റെ ഇടിവ് രേഖപ്പെടുത്തി. ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഇടിവ് വന്നതായി ബംഗ്ലാ എഴുത്തുകാരി തസ്ലീമ നസ്രീനും പറഞ്ഞു. അതേസമയം, ഇത് സംബന്ധിച്ച് ഫേസ്ബുക്ക് ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.

]]>
ഫേസ്‌ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് റഷ്യ https://malayalees.ch/a-russian-court-bans-facebook-and-instagram-as-extremist/ Thu, 13 Oct 2022 04:44:24 +0000 https://malayalees.ch/?p=69520 ഇൻസ്റ്റാഗ്രാമിന്റെയും ഫെയ്‌സ്ബുക്കിന്റെയും മാതൃ കമ്പനിയായ മെറ്റയെ റഷ്യ അതിന്റെ ഭീകര സംഘടനയുടെ പട്ടികയിൽ ഉൾപ്പെടുത്തി റഷ്യ. മാതൃ കമ്പനിയായ മെറ്റയെ തീവ്രവാദിയെന്ന് മുദ്രകുത്തി ഈ വർഷം ആദ്യം റഷ്യൻ കോടതി ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും രാജ്യത്ത് നിരോധിച്ചിരുന്നു. രാജ്യത്തെ സാമ്പത്തിക ഇടപാടുകൾ നിരീക്ഷിക്കുന്ന ഏജൻസിയാണ് മെറ്റയെ ഭീകരസംഘടനകളുടെ പട്ടികയിൽപ്പെടുത്തിയത്. ഫെബ്രുവരിയിൽ റഷ്യ യുക്രെയ്‌നെതിരെ യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സോഷ്യൽ മീഡിയ ഭീമന്മാർക്കെതിരെ ക്രെംലിൻ നടപടി ആരംഭിച്ചത്.

കഴിഞ്ഞ ഏപ്രിലിൽ, മെറ്റാ സിഇഒ മാർക്ക് സക്കർബർഗിനെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിൽ നിന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം തടഞ്ഞിരുന്നു. റഷ്യൻ മാധ്യമങ്ങൾക്കും വിവരസ്രോതസ്സുകൾക്കും എതിരെ ഫെയ്സ്ബുക് സ്വീകരിച്ച നടപടികളെത്തുടർന്നാണ് റഷ്യൻ കമ്യൂണിക്കേഷൻ ഏജൻസിയായ റോസ്‌കോമാട്സര്‍ നിരോധനം ഏർപ്പെടുത്തിയത്.

ഇൻസ്റ്റാഗ്രാമിന്റെയും ഫെയ്‌സ്ബുക്കിന്റെയും മാതൃ കമ്പനിയായ മെറ്റയെ റഷ്യ അതിന്റെ ഭീകര സംഘടനയുടെ പട്ടികയിൽ ഉൾപ്പെടുത്തി റഷ്യ. മാതൃ കമ്പനിയായ മെറ്റയെ തീവ്രവാദിയെന്ന് മുദ്രകുത്തി ഈ വർഷം ആദ്യം റഷ്യൻ കോടതി ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും രാജ്യത്ത് നിരോധിച്ചിരുന്നു. രാജ്യത്തെ സാമ്പത്തിക ഇടപാടുകൾ നിരീക്ഷിക്കുന്ന ഏജൻസിയാണ് മെറ്റയെ ഭീകരസംഘടനകളുടെ പട്ടികയിൽപ്പെടുത്തിയത്. ഫെബ്രുവരിയിൽ റഷ്യ യുക്രെയ്‌നെതിരെ യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സോഷ്യൽ മീഡിയ ഭീമന്മാർക്കെതിരെ ക്രെംലിൻ നടപടി ആരംഭിച്ചത്.

കഴിഞ്ഞ ഏപ്രിലിൽ, മെറ്റാ സിഇഒ മാർക്ക് സക്കർബർഗിനെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിൽ നിന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം തടഞ്ഞിരുന്നു. റഷ്യൻ മാധ്യമങ്ങൾക്കും വിവരസ്രോതസ്സുകൾക്കും എതിരെ ഫെയ്സ്ബുക് സ്വീകരിച്ച നടപടികളെത്തുടർന്നാണ് റഷ്യൻ കമ്യൂണിക്കേഷൻ ഏജൻസിയായ റോസ്‌കോമാട്സര്‍ നിരോധനം ഏർപ്പെടുത്തിയത്.

]]>
ടെലികോം സേവനം പിടിച്ചെടുക്കാന്‍ അദാനി; രാജ്യമൊട്ടാകെ ടെലികോം സേവനം നല്‍കാനുള്ള ഏകീകൃത ലൈസന്‍സ് ലഭിച്ചു https://malayalees.ch/adani-data-networks-gets-license-for-full-fledged-telecom-services/ Wed, 12 Oct 2022 14:21:53 +0000 https://malayalees.ch/?p=69491 രാജ്യമൊട്ടാകെ ടെലികോം സേവനം നല്‍കാനുള്ള ഏകീകൃത ലൈസൻസ് അദാനി എന്റര്‍പ്രൈസസിന്റെ യൂണിറ്റായ അദാനി ഡാറ്റ നെറ്റ് വര്‍ക്ക്‌സ് ലിമിറ്റഡിന് അനുവദിച്ചു. വ്യോമയാനം, വൈദ്യുതി വിതരണം, തുറമുഖം, സിമെന്റ് തുടങ്ങിയ മേഖലകളിലേയ്ക്ക് അദാനി ഗ്രൂപ്പ് പ്രവര്‍ത്തനം വ്യാപിപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് ടെലികോം സേവനവും പിടിച്ചെടുക്കാന്‍ അദാനി ഗ്രൂപ് ഒരുങ്ങുന്നത്.

അടുത്തിടെ നടന്ന ലേലത്തിൽ സ്‌പെക്‌ട്രം വാങ്ങിയ ശേഷമാണ് അദാനി ഗ്രൂപ്പ് ടെലികോം മേഖലയിലേക്ക് പ്രവേശിച്ചത്. “അദാനി ഡാറ്റ നെറ്റ്‌വർക്കുകൾക്ക് ലൈസൻസ് അനുവദിച്ചു” എന്ന് ഒരു ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. തിങ്കളാഴ്ചയാണ് അനുമതി ലഭിച്ചത്.

അദാനി എന്റർപ്രൈസസ് ലിമിറ്റഡിന്റെ യൂണിറ്റായ അദാനി ഡാറ്റാ നെറ്റ്‌വർക്ക് ലിമിറ്റഡ് (എഡിഎൻഎൽ) അടുത്തിടെ നടന്ന 5ജി സ്പെക്‌ട്രം ലേലത്തിൽ 20 വർഷത്തേക്ക് 212 കോടി രൂപ വിലമതിക്കുന്ന 26GHz മില്ലിമീറ്റർ വേവ് ബാൻഡിൽ 400MHz സ്പെക്‌ട്രം ഉപയോഗിക്കാനുള്ള അവകാശം സ്വന്തമാക്കിയിരുന്നു.

“പുതിയതായി ഏറ്റെടുത്ത 5G സ്പെക്‌ട്രം ഒരു ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം സൃഷ്ടിക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അത് അദാനി ഗ്രൂപ്പിന്റെ പ്രധാന ഇൻഫ്രാസ്ട്രക്ചർ, പ്രാഥമിക വ്യവസായം, ബി 2 സി ബിസിനസ് പോർട്ട്‌ഫോളിയോ എന്നിവയുടെ ഡിജിറ്റലൈസേഷന്റെ വേഗതയും വ്യാപ്തിയും ത്വരിതപ്പെടുത്തും” എന്നും അദാനി ഗ്രൂപ്പ് പ്രസ്താവനയിൽ പറഞ്ഞു.

ഇതോടെ ജിയോ-എയര്‍ടെല്‍ എന്നിവയോട് മത്സരിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കങ്ങൾ എന്തൊക്കെയാണ് എന്നാണ് ഇനി കാണാനിരിക്കുന്നത്. ലൈസന്‍സ് സ്വന്തമാക്കിയത് സംബന്ധിച്ച് അദാനി ഗ്രൂപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍, തമിഴ്‌നാട്, മുംബൈ, ഗുജറാത്ത്, കര്‍ണാടക ഉള്‍പ്പടെയുള്ള ആറ് സര്‍ക്കിളുകളിലെ സേവനത്തിന് മാത്രമാണ് ഇപ്പോൾ ലൈസന്‍സ് ലഭിച്ചിരിക്കുന്നത് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോര്‍ട്ടുകൾ.

]]>