teaser – malayalees.ch https://malayalees.ch Malayalam Online News Portal Mon, 30 Jan 2023 05:35:56 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png teaser – malayalees.ch https://malayalees.ch 32 32 കുഞ്ചാക്കോ ബോബന്റെ ‘ചാവേർ’; മോഷൻ ടീസർ പുറത്ത് https://malayalees.ch/chaver-movie-motion-teaser/ Mon, 30 Jan 2023 05:33:40 +0000 https://malayalees.ch/?p=75289 കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രത്തിൽ എത്തുന്ന ചാവേറിന്റെ മോഷൻ ടീസർ പുറത്ത്. ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അർജുൻ അശോകൻ, ആന്റണി പെപ്പെ, സജിൻ ഗോപി, മനോജ് കെ.യു, അനുരൂപ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. ( chaver movie motion teaser )

അരുൺ നാരായണൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ കാവ്യാ ഫിലിം കമ്പനിയുമായി ചേർന്ന് അരുൺ നാരായാണനും വോണു കുന്നപ്പിള്ളിയും നിർമിക്കുന്ന ചിത്രത്തിന്റെ തിരക്ക്ഥ രചിച്ചിരിക്കുന്നത് ജോയ് മാത്യു ആണ്. ജിന്റോ ജോർജാണ് ഛായാഗ്രഹണം. ജസ്റ്റിൻ വർഗീസാണ് സംഗീതം.

സ്വാതന്ത്ര്യം അർധരാത്രിയിൽ, അജഗജാന്തരം എന്നീ ചിത്രങ്ങൾക്ക് ശേഷം ഹാട്രിക് അടിക്കാൻ മറ്റൊരു ചിത്രവുമായി എത്തുകയാണ് ടിനു പാപ്പച്ചൻ. ‘ന്നാ താൻ കേസ് കൊടു’ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം തീർത്തും വ്യത്യസ്തമായ വേഷപകർച്ചയിലാണ് കുഞ്ചാക്കോ ബോബൻ ചാവേറിൽ എത്തുക.

]]>
കാർത്തിക് സുബ്ബരാജ് അവതരിപ്പിക്കുന്ന ‘രേഖ’; ഫെബ്രുവരി റിലീസ്; പ്രോമോ കാണാം https://malayalees.ch/rekha-official-teaser-release/ Mon, 23 Jan 2023 10:23:13 +0000 https://malayalees.ch/?p=74918 തമിഴ് സിനിമ സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ നിർമാണ കമ്പനിയായ സ്റ്റോൺ ബെഞ്ചേഴ്സ അവതരിപ്പിക്കുന്ന രണ്ടാമത്തെ മലയാള ചിത്രമായ ‘രേഖ’യുടെ ടീസർ പുറത്തിറങ്ങി. വിൻസി അലോഷ്യസ് ടൈറ്റിൽ കഥാപാത്രമായി എത്തുന്ന ചിത്രം ഫെബ്രുവരി 10നു പ്രദർശനത്തിനെത്തും. ഉണ്ണി ലാലു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കാർത്തികേയൻ സന്താനമാണ് രേഖയുടെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. പ്രേമലത തൈനേരി, രാജേഷ് അഴിക്കോടൻ, രഞ്ജി കാങ്കോൽ, പ്രതാപൻ.കെ.എസ്, വിഷ്ണു ഗോവിന്ദൻ എന്നിവരാണ് മറ്റു അഭിനേതാക്കൾ. രേഖയുടെ ജീവിത പരിസരങ്ങളും ചുറ്റുമുള്ള കഥാപാത്രങ്ങളും അടങ്ങുന്ന നർമ്മ രംഗങ്ങളിലൂടെയാണ് ടീസർ സഞ്ചരിക്കുന്നത്.

സ്റ്റോൺ ബെഞ്ചേഴ്സ് മലയാളത്തിൽ ആദ്യമായി അവതരിപ്പിച്ച അറ്റെൻഷൻ പ്ലീസ് എന്ന സിനിമയുടെ സംവിധായകൻ ജിതിൻ ഐസക്ക് തോമസ് തന്നെയാണ് രേഖയും സംവിധാനം ചെയ്യുന്നത്. സിനിമയുടെ രചനയും ജിതിൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. സ്റ്റോൺ ബെഞ്ചേഴ്സിന്റെ ബാനറിൽ കാർത്തികേയൻ സന്താനമാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അമിസാറാ പ്രൊഡക്ഷൻസാണ് “രേഖ” തിയറ്ററുകളിലേക്കെത്തിക്കുന്നത്. നെറ്റ്ഫ്ലിക്സിനാണ് സിനിമയുടെ ഡിജിറ്റൽ അവകാശം.

എബ്രഹാം ജോസഫാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ദി എസ്കേപ് മീഡിയം, മിലൻ വി എസ്, നിഖിൽ വി എന്നിവർ ചേർന്നാണ് സിനിമയ്ക്ക് സംഗീതം നൽകിയിരിക്കുന്നത്. രോഹിത് വി എസ് വാര്യത്താണ് എഡിറ്റർ. കൽരാമൻ, എസ്.സോമശേഖർ, കല്യാൺ സുബ്രമണ്യൻ എന്നിവരാണ് സഹനിർമ്മാതാക്കൾ. അസ്സോസിയേറ്റ് നിർമ്മാതാക്കൾ- തൻസിർ സലാം, പവൻ നരേന്ദ്ര, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എം. അശോക് നാരായണൻ, പ്രൊഡക്ഷൻ ഡിസൈൻ- മാനവ് സുരേഷ്, വസ്‌ത്രാലങ്കാരം- വിപിൻ ദാസ്, മേക്ക് ആപ്പ് – റോണി വെള്ളത്തൂവൽ, ബിജിഎം- അബി ടെറൻസ് ആന്റണി, ടീസർ എഡിറ്റ്- അനന്ദു അജിത്, പി.ആർ & മാർക്കറ്റിംഗ്- വൈശാഖ് സി വടക്കേവീട്, വിഎഫ്എക്സ്- സ്റ്റുഡിയോ മാക്രി, സൗണ്ട് ഡിസൈൻ- ആശിഷ് ഇല്ലിക്കൽ.

]]>
നമ്പി നാരായണന്റെ ജീവിതം പറയുന്ന ‘റോക്കട്രി ദി നമ്പി എഫക്റ്റ്’; ചിത്രത്തിലെ ഗാനത്തിന്റെ ടീസര്‍ പുറത്ത് https://malayalees.ch/rocketry-sri-venkatesa-suprabhatham-song-teaser-release/ Sat, 25 Jun 2022 08:23:36 +0000 https://malayalees.ch/?p=63900 വിഖ്യാത ശാസ്ത്രഞ്ജന്‍ നമ്പി നാരായണന്റെ ജീവിതം പറയുന്ന ‘റോക്കട്രി ദി നമ്പി എഫക്റ്റ്’ എന്ന ചിത്രത്തിലെ ഗാനത്തിന്റെ ടീസര്‍ പുറത്തിറങ്ങി. സംവിധായകന്‍ കൂടിയായ മാധവനാണ് സുപ്രഭാതത്തിന്റെ പുതിയ വേര്‍ഷന്‍ പുറത്തുവിട്ടത് .

‘ശ്രീ വെങ്കിടേശ്വര സുപ്രഭാതം’ വീഡിയോ ടീസര്‍ മാധവന്‍ തന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘ഇത് ഞങ്ങളുടെ റോക്കട്രി’ എന്ന ചിത്രത്തിന് വേണ്ടി ഒരുക്കിയ സുപ്രഭാതത്തിന്റെ മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള പതിപ്പാണ്. സുപ്രഭാതത്തിന്റെ സ്ലോ വേര്‍ഷന്‍ എനിക്ക് എപ്പോഴും ഇഷ്ടമാണ്. പക്ഷേ, ആളുകള്‍ ഒരു നിശ്ചിത താളത്തിലാണ് പാടിയിരിക്കുന്നതെന്ന് മനസിലായി. തുടര്‍ന്ന് സുപ്രഭാതം വീണ്ടും കമ്പോസ് ചെയ്യണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ എന്റെ സംഗീതസംവിധായകന്‍ ദിവാകര്‍ അത് ശരിക്കും ചെയ്തുവെന്ന് മാധവന്‍ പറഞ്ഞു.

മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള സുപ്രഭാതം ടീസര്‍ കഴിഞ്ഞ ദിവസണാണ് പുറത്തുവിട്ടത്. ക്ഷേത്രങ്ങളില്‍ ദേവനെ ഉണര്‍ത്താന്‍ അതിരാവിലെ തന്നെ ഹിന്ദു മതത്തില്‍ ചൊല്ലുന്ന വാക്യങ്ങളുടെ ഒരു ശേഖരമാണിത്. റോക്കട്രി ദി നമ്പി ഇഫക്റ്റ്’ എന്ന ചിത്രത്തിലെ ‘ശ്രീ വെങ്കിടേശ്വര സുപ്രഭാതം’ ദിവാകര്‍ സുബ്രഹ്‌മണ്യമാണ് പുനരവതരിപ്പിച്ചത്.

2022 ജൂലായ് 1 നാണ് ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്യുന്നത്. നേരത്തെ ചിത്രം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുഗു, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പാനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലുമായിട്ടാണ് ചിത്രം ഒരുങ്ങുന്നത്.

ആര്‍. മാധവന്റെ ട്രൈ കളര്‍ ഫിലിംസും മലയാളിയായ ഡോക്ടര്‍ വര്‍ഗീസ് മൂലന്റെ വര്‍ഗീസ് മൂലന്‍ പിക്ചര്‍സിന്റെയും ബാനറിലാണ് ചിത്രം പുറത്തുവരുന്നത്. പ്രമുഖ വ്യവസായ ഗ്രൂപ്പായ വര്‍ഗീസ് മൂലന്‍ ഗ്രൂപ്പ് 2018-ല്‍ ആണ് സിനിമാ നിര്‍മാണ മേഖലയില്‍ എത്തുന്നത്. ‘വിജയ് മൂലന്‍ ടാക്കീസിന്റെ ബാനറില്‍ ”ഓട് രാജാ ഓട്” എന്ന തമിഴ് ചിത്രമാണ് ആദ്യ സംരംഭം.

ചിത്രം സംവിധാനം ചെയ്യുന്നതും മാധവന്‍ തന്നെയാണ്. ഐ.എസ്.ആര്‍.ഒ ശാസ്ത്രഞ്ജനായിരുന്ന നമ്പി നാരായണന്റെ ജീവിതമാണ് ചിത്രം പറയുന്നത്.100 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ചിലവെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ നിര്‍ണായക വേഷത്തില്‍ ഷാരൂഖ് ഖാനും സൂര്യയുമെത്തുന്നുണ്ട്. ഹിന്ദിയില്‍ ഷാരുഖ് ഖാന്‍ ചെയ്യുന്ന റോളില്‍ തമിഴില്‍ സൂര്യ ആയിരിക്കും എത്തുക.

വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവന്‍ നടത്തിയ മേക്ക് ഓവറുകള്‍ വൈറലായിരുന്നു. നമ്പി നാരായണന്റെ ജീവിതത്തിലെ ഏറ്റവും സംഭവാത്മകമായ 27 വയസ്സു മുതല്‍ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് സിനിമയുടെ പ്രമേയം. വിവിധ കാലങ്ങട്ടങ്ങളിലെ നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി ശാരീരികമായും മാധവന്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിരുന്നു. തലയിലെ നര മാത്രമാണ് ആര്‍ട്ടിഫിഷ്യലായി ഉപയോഗിച്ചിട്ടുള്ളത്.

ആറ് രാജ്യങ്ങളിലധികം ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നിരുന്നു. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം കൊവിഡിനെ തുടര്‍ന്ന് റിലീസ് മാറ്റിവെയ്ക്കുകയായിരുന്നു. സിമ്രാന്‍ ആണ് ചിത്രത്തില്‍ മാധവന്റെ നായികയായി എത്തുന്നത്. ഇരുവരും പതിനഞ്ച് വര്‍ഷത്തിന് ശേഷമാണ് സിനിമയില്‍ ഒന്നിക്കുന്നത്. നിരവധി ഹോളിവുഡ് താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

മലയാളി സംവിധായകന്‍ പ്രജേഷ് സെന്‍ ചിത്രത്തിന്റെ കോ ഡയറക്ടറാണ്. ശ്രീഷ റായ് ആണ് ചിത്രത്തിന്റെ ക്യാമറ, എഡിറ്റിംഗ് ബിജിത്ത് ബാല, സംഗീതം സാം സി.എസ്, പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

]]>
പ്രണവ് മോഹൻലാൽ നായകനാകുന്ന’ഹൃദയം’; ടീസർ ലോഞ്ച് ചെയ്‍ത് മോഹൻലാൽ https://malayalees.ch/hridhyam-teaser-launched-by-mohanlal/ Thu, 18 Nov 2021 04:40:15 +0000 https://malayalees.ch/?p=52674 പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്‍ത ‘ഹൃദയ’ത്തിൻറെ ടീസർ ലോഞ്ച് ചെയ്‍ത് മോഹൻലാൽ. മോഹൻലാൽ തന്റെ ഫേസ്‍ബുക്കിലൂടെ ടീസർ ലോഞ്ച് ചെയ്‍തത്. നേരത്തെ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തിറങ്ങിയിരുന്നു. പ്രണവിൻറെയും ദർശന രാജേന്ദ്രൻറെയും കഥാപാത്രങ്ങളായിരുന്നു ഉണ്ടായിരുന്നതെങ്കിൽ ടീസറിൽ കല്യാണി പ്രിയദർശൻ അവതരിപ്പിക്കുന്ന കഥാപാത്രവും ഉണ്ട്.

https://www.facebook.com/ActorMohanlal/videos/195138499459909/

ജേക്കബിൻറെ സ്വർഗ്ഗരാജ്യം പുറത്തിറങ്ങി അഞ്ച് വർഷത്തിനു ശേഷമാണ് വിനീത് ശ്രീനിവാസൻ മറ്റൊരു ചിത്രവുമായി എത്തുന്നത്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൻറെ സംഗീത സംവിധായകൻ ഹിഷാം അബ്‍ദുൾ വഹാബ് ആണ്. 15 പാട്ടുകളാണ് ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’നു ശേഷം പ്രണവ് മോഹൻലാൽ നായകനാവുന്ന ചിത്രവുമാണ് ഹൃദയം.

മെറിലാൻഡ് സിനിമാസിൻറെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് നിർമ്മാണം. ഒരുകാലത്ത് മലയാള സിനിമയിലെ പ്രശസ്‍ത ബാനർ ആയിരുന്ന മെറിലാൻഡിൻറെ തിരിച്ചുവരവ് ചിത്രവുമാണ് ഹൃദയം. ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിൽ. എഡിറ്റിംഗ് രഞ്ജൻ എബ്രഹാം. വസ്ത്രാലങ്കാരം ദിവ്യ ജോർജ്. ചമയം ഹസൻ വണ്ടൂർ. ചീഫ് അസോസിയേറ്റ് ഡയറക്റ്റർ അനിൽ എബ്രഹാം. അസോസിയേറ്റ് ഡയറക്റ്റർ ആൻറണി തോമസ് മാങ്കാലി. സംഘട്ടനം മാഫിയ ശശി. കൈതപ്രം, അരുൺ ആലാട്ട്, ബുല്ലേ ഷാ, വിനീത് എന്നിവരുടേതാണ് വരികൾ.

]]>