Team India – malayalees.ch https://malayalees.ch Malayalam Online News Portal Mon, 19 Jun 2023 12:12:44 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Team India – malayalees.ch https://malayalees.ch 32 32 ഇന്ത്യൻ ടീമിൽ സുഹൃത്തുക്കളില്ല, സഹപ്രവർത്തകർ മാത്രം; വെളിപ്പെടുത്തലുമായി അശ്വിൻ https://malayalees.ch/ashwin-interview-team-india-friends/ Mon, 19 Jun 2023 12:12:10 +0000 https://malayalees.ch/?p=82970 ഇപ്പോഴത്തെ ഇന്ത്യൻ ടീമിൽ സുഹൃത്തുക്കളില്ലെന്ന് സ്പിന്നർ ആർ അശ്വിൻ. ടീമിലുള്ളത് സഹപ്രവർത്തകർ മാത്രമാണ്. എല്ലാവരും അവരവരുടെ വളർച്ചയ്ക്കാണ് ശ്രമിക്കുന്നത് എന്നും അശ്വിൻ പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിലാണ് അശ്വിൻ്റെ വെളിപ്പെടുത്തൽ. തന്നെ ദേശീയ ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കാത്തത് എന്തുകൊണ്ടെന്നും അശ്വിൻ പ്രതികരിച്ചു.

“ഈ കാലത്ത് എല്ലാവരും സഹപ്രവർത്തകരാണ്. നേരത്തെ, ടീമിലുള്ളവർ സുഹൃത്തുക്കളായിരുന്നു. ഇപ്പോൾ അവർ സഹപ്രവർത്തകരാണ്. അത് തമ്മിൽ വലിയ അന്തരമുണ്ട്. അടുത്തിരിക്കുന്നയാളെക്കാൾ സ്വയം വളർച്ചയാണ് എല്ലാവരുടെയും ലക്ഷ്യം. ‘എന്താണ് വിശേഷം?’ എന്ന് ചോദിക്കാനൊന്നും ആർക്കും സമയമില്ല. സത്യത്തിൽ, പങ്കുവെക്കുമ്പോഴാണ് ക്രിക്കറ്റ് മെച്ചപ്പെടുന്നതെന്ന് എനിക്ക് തോന്നുന്നു. സഹതാരത്തിൻ്റെ യാത്രയും ടെക്നിക്കുമൊക്കെ അറിയുമ്പോൾ നമ്മുടെ കളി മെച്ചപ്പെടും. പക്ഷേ, അതൊന്നും സംഭവിക്കുന്നില്ല. നിങ്ങളെ സഹായിക്കാൻ ആരും വരില്ല. അതൊരു ഒറ്റപ്പെട്ട യാത്രയാണ്. പ്രൊഫഷണലുകളുടെ സഹായം തേടാനും പരിശീലിക്കാനുമൊക്കെ കഴിയും. പക്ഷേ, ക്രിക്കറ്റ് സ്വയം പഠിക്കേണ്ടതാണെന്ന് പലപ്പോഴും നമ്മൾ മറക്കും.”- അശ്വിൻ പറഞ്ഞു.

തന്നെ ക്യാപ്റ്റൻസിയിലേക്ക് പരിഗണിക്കാതിരുന്നത് താൻ അധികമായി ചിന്തിക്കുന്നയാളാണെന്ന് ചിലർ തെറ്റിദ്ധരിക്കുന്നതിനാലാണെന്നും അശ്വിൻ കൂട്ടിച്ചേർത്തു. “15-20 മത്സരങ്ങൾ കളിക്കുന്നവർക്ക് അങ്ങനെ ചെയ്യേണ്ടതില്ല. പക്ഷേ, രണ്ട് മത്സരം മാത്രം കളിക്കുന്നവർ അധികമായി ചിന്തിക്കണം. അത് എൻ്റെ യാത്രയാണ്. നിങ്ങൾ 15 മത്സരം കളിക്കുമെന്നും സംരക്ഷിക്കപ്പെടുമെന്നും, നേതൃസ്ഥാനത്താണെന്നും അധികൃതർ പറഞ്ഞാൽ, ഞാനെന്തിന് അധികമായി ചിന്തിക്കണം?”- അശ്വിൻ ചോദിച്ചു.

]]>
സഞ്ജു സാംസൺ ടീമിൽ; ശ്രീലങ്കക്കെതിരായ ട്വന്‍റി20, ഏകദിന പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചു https://malayalees.ch/india-squad-sl-series-hardik-pandya-to-lead-sanju-samson-returns-for-t20s/ Wed, 28 Dec 2022 04:13:32 +0000 https://malayalees.ch/?p=73529 ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസൺ ട്വന്റി-20 ടീമിൽ ഇടം പിടിച്ചു. ഏകദിന ടീമിനെ രോഹിത് ശർമയും ട്വന്‍റി20 ടീമിനെ ഹാർദിക് പാണ്ഡ്യയും നയിക്കും.

ട്വന്‍റി20 ടീം: ഹാർദിക് പാണ്ഡ്യ (നായകൻ), സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മാൻ ഗിൽ, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, സഞ്ജു സാംസൺ, വാഷിങ്ടൺ സുന്ദർ, യുസ്വേന്ദ്ര ചഹൽ, അക്സർ പട്ടേൽ, അർഷ്ദീപ് സിങ്, ഹർഷൽ പട്ടേൽ, ഉംറാൻ മാലിക്, ശിവം മാവി, മുകേഷ് കുമാർ.

ഏകദിന ടീം: രോഹിത് ശർമ (നായകൻ), ഹാർദിക് പാണ്ഡ്യ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, ഇഷാൻ കിഷൻ, വാഷിങ്ടൺ സുന്ദർ, യുസ്വേന്ദ്ര ചഹൽ, കുൽദീപ് യാദവ്, അക്സർ പട്ടേൽ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉംറാൻ മാലിക്, അർഷ്ദീപ് സിങ്.

]]>
ശ്രീലങ്കക്കെതിരായ ഇന്ത്യൻ ടീം പ്രഖ്യാപനം ഇന്ന്; സഞ്ജുവിന് ടി-20യിൽ സാധ്യത https://malayalees.ch/srilanka-tour-india-team-today/ Tue, 27 Dec 2022 04:26:51 +0000 https://malayalees.ch/?p=73476 ശ്രീലങ്കക്കെതിരായ പരിമിത ഓവർ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപനം ഇന്ന്. 3 വീതം ഏകദിന, ടി-20 മത്സരങ്ങൾക്കായുള്ള ടീമുകളെയാണ് പ്രഖ്യാപിക്കുക. പരുക്കേറ്റ രോഹിത് ശർമയ്ക്ക് പകരം ഹാർദിക് പാണ്ഡ്യ ടീമുകളെ നയിച്ചേക്കുമെന്നാണ് വിവരം. ചുരുങ്ങിയ പക്ഷം ടി-20 ടീമിനെ ഹാർദിക് തന്നെ നയിക്കും. മലയാളി താരം സഞ്ജു സാംസൺ ടി-20 ടീമിൽ ഉൾപ്പെട്ടേക്കും.

കെഎൽ രാഹുലിനെ ടി-20 ടീമിൽ പരിഗണിക്കില്ലെന്നാണ് റിപ്പോർട്ട്. ടി-20 ലോകകപ്പിലെ മോശം പ്രകടനങ്ങളാണ് രാഹുലിനു തിരിച്ചടി ആയത്. ഏകദിനത്തിൽ രാഹുൽ തുടർന്നേക്കും. അതുകൊണ്ട് തന്നെ ടീമിനെ രാഹുൽ തന്നെ നയിക്കാനും സാധ്യതയുണ്ട്. ടി-20കളിൽ രോഹിത് ശർമ, വിരാട് കോലി, ആർ അശ്വിൻ, ദിനേഷ് കാർത്തിക് തുടങ്ങിയ മുതിർന്ന താരങ്ങൾ കളിക്കില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിൽ കോലി പുറത്തിരിക്കുമോ എന്ന് കണ്ടറിയണം. പരുക്കേറ്റ് പുറത്തായ രവീന്ദ്ര ജഡേജയും ജസ്പ്രീത് ബുംറയും തിരികെയെത്താൻ സാധ്യതയുണ്ട്.

]]>
കളത്തിനു പുറത്തെ കളിയും ജയിച്ച് ടീം ഇന്ത്യ; ഈ ജയത്തിന് മധുരമേറെ https://malayalees.ch/team-india-all-round-performance-in-australia/ Tue, 19 Jan 2021 09:22:32 +0000 https://malayalees.ch/?p=38848 ഒന്നാം ടെസ്റ്റിലെ തോല്‍വി, പര്യടനത്തിനായി എത്തിയ പകുതിയോളം കളിക്കാര്‍ പരിക്കേറ്റ് പുറത്ത്, ഓസീസ് കാണികളുടെ വംശീയാധിക്ഷേപം… പ്രതിന്ധികളുടെ കയത്തില്‍ നിന്ന് ആസ്‌ട്രേലിയന്‍ മണ്ണില്‍ ടീം ഇന്ത്യ നേടിയ വിജയത്തിന് പത്തരമാറ്റിന്റെ പൊന്‍തിളക്കം.

അതില്‍ യുവരക്തങ്ങളുടെ അടങ്ങാത്ത ആത്മവീര്യത്തിന്റെ കനലുണ്ട്. അജിന്‍ക്യ രഹാനെ എന്ന പുതിയ നായകന്റെ ആത്മവിശ്വാസമുണ്ട്. എല്ലാറ്റിനും മുകളില്‍ ഒരു ടീം എന്ന നിലയിലുള്ള ഒത്തിണക്കവും പോരാട്ടവീര്യവും.

വിജയത്തിന് ശേഷം ബ്രിസ്‌ബെയ്ന്‍ സ്റ്റേഡിയം വലംവയ്ക്കുന്ന ടീം ഇന്ത്യ
വിജയത്തിന് ശേഷം ബ്രിസ്‌ബെയ്ന്‍ സ്റ്റേഡിയം വലംവയ്ക്കുന്ന ടീം ഇന്ത്യ

കളിക്കളത്തിലെ പതിനൊന്നു പേരോടും അവരുടെ ചീത്തവിളിയോടും മാത്രമായിരുന്നില്ല ഈ പരമ്പരയില്‍ ഇന്ത്യ എതിരിട്ടത്. വംശവെറി നിറഞ്ഞ കാണികളോടു കൂടിയായിരുന്നു. അതു കൊണ്ടു തന്നെയാണ് ഈ ജയവും പരമ്പരയും ഏറെ മധുരതരമാകുന്നത്.

പുതിയ കപ്പിത്താന്‍

ആദ്യ ടെസ്റ്റില്‍ കളിച്ച നായകന്‍ വിരാട് കോലി നാട്ടിലേക്ക് മടങ്ങിയത് തിരിച്ചടിയാകുമോ എന്ന ഭയം ടീം ഇന്ത്യയ്ക്കും ആരാധകര്‍ക്കുമുണ്ടായിരുന്നു. എന്നാല്‍ കിട്ടിയ അവസരം മുതലാക്കിയ വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ ടീമിനെ മുന്നില്‍ നിന്നു നയിച്ചു.

കളത്തിനു പുറത്തെ കളിയും  ജയിച്ച് ടീം ഇന്ത്യ; ഈ ജയത്തിന് മധുരമേറെ

രണ്ടാം ടെസ്റ്റിലെ ഐതിഹാസികമായ ജയത്തിന് പിന്നില്‍ രഹാനെയുടെ സെഞ്ച്വറിയും ക്യാപ്റ്റന്‍സിയുമുണ്ടായിരുന്നു. മൂന്നാം ടെസ്റ്റില്‍ വീരോചിത സമനില. നാലാം ടെസ്റ്റില്‍ വിജയവും. സിഡ്‌നിയിലെ മൂന്നാം ടെസ്റ്റിലാണ് മുഹമ്മദ് സിറാജിനും ജസ്പ്രീത് ബുംറയ്ക്കും കാണികളില്‍ നിന്ന് വംശീയാധിക്ഷേപം നേരിട്ടത്. കളി നിര്‍ത്തിവച്ച് കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് കളത്തില്‍ യഥാര്‍ത്ഥ നായകനായി അന്ന് രഹാനെ.

രഹാനെയുടെ കളി ജീവിതത്തിലെ ഏറ്റവും മികച്ച മുഹൂര്‍ത്തങ്ങളിലൊന്നാകും ഓസീസിനെതിരെയുള്ള പരമ്പര ജയം എന്നതില്‍ സംശയമില്ല. ഗൂഗ്ള്‍ സിഇഒ സുന്ദര്‍പിച്ചൈ അതിനെ നിരീക്ഷിക്കുന്നത് ഇങ്ങനെയാണ്;

”എക്കാലത്തെയും മികച്ച ടെസ്റ്റ് വിജയങ്ങളില്‍ ഒന്ന്. ഇന്ത്യയ്ക്ക് അഭിനന്ദനം. ഓസീസും നന്നായി കളിച്ചു. എന്തൊരു പരമ്പര!’

ഇതാ പുതിയ ഇന്ത്യ!

വിരാട് കോലി, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ആര്‍ അശ്വിന്‍, കെഎല്‍ രാഹുല്‍ തുടങ്ങിയ വന്‍ തോക്കുകളുടെ സേവനം ലഭിക്കാത്ത പരമ്പരയില്‍ ഉയര്‍ന്നു വന്നത് ഒരുപിടി പുതിയ താരങ്ങളാണ്.

നാലാം ടെസ്റ്റില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ച റിഷഭ് പന്തിന്റെ ബാറ്റിങ്
നാലാം ടെസ്റ്റില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ച റിഷഭ് പന്തിന്റെ ബാറ്റിങ്

ശുഭ്മാന്‍ ഗില്‍, മുഹമ്മദ് സിറാജ്, ശാര്‍ദുല്‍ ഠാക്കൂര്‍, വാഷിങ്ടണ്‍ സുന്ദര്‍ ടി നടരാജന്‍…തുടങ്ങി ഒരുപിടി താരങ്ങള്‍. ടീം ഇന്ത്യയുടെ ഭാവി സുരക്ഷിതമാണ് എന്ന് തെളിയിക്കുന്ന പരമ്പര കൂടിയാണ് അവസാനിക്കുന്നത്.

നെറ്റില്‍ പരിശീലനത്തിനായി പന്തെറിയാനായി വന്ന നടരാജനും ശാര്‍ദുലുമൊക്കെ ടീമിനെ മൊത്തം തോളിലേറ്റി എന്നതു ഏത് ക്രിക്കറ്റ് ആരാധകനെയാണ് ആഹ്ലാദിപ്പിക്കാത്തത്?

]]>