Teachers – malayalees.ch https://malayalees.ch Malayalam Online News Portal Fri, 24 Sep 2021 04:46:06 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Teachers – malayalees.ch https://malayalees.ch 32 32 രണ്ട് വർഷമായി ശമ്പളവും തൊഴിൽ ദിനങ്ങളുമില്ലാതെ എയ്ഡഡ് കോളജുകളിലെ ഗസ്റ്റ്‌ അധ്യാപകർ https://malayalees.ch/guest-lecturer-crisis/ Fri, 24 Sep 2021 04:45:55 +0000 https://malayalees.ch/?p=50022 കഴിഞ്ഞ രണ്ട് വർഷമായി ശമ്പളവും തൊഴിൽ ദിനങ്ങളുമില്ലാതെ എയ്ഡഡ് കോളേജുകളിലെ ഗസ്റ്റ്‌ അധ്യാപകർ. 2250 ൽ അധികം ഗസ്റ്റ്‌ അധ്യാപകരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. 2019 ലെ യുജിസി റിവൈസ്ഡ് ഗൈഡ്ലൈൻ പ്രകാരം ഗസ്റ്റ് അധ്യാപകരുടെ വേതനം ഉയർത്തണമെന്ന നിർദേശവും ഇത് വരെ നടപ്പിലായിട്ടില്ല. ( guest lecturer crisis )https://ac1ab7834fcb9060cb781a6213d93d58.safeframe.googlesyndication.com/safeframe/1-0-38/html/container.html

തൃശൂർ കേരളവർമ കോളജ് പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിലെ ഗസ്റ്റ്‌ അധ്യാപകനായ അജിത്തിന്റെ മാത്രമല്ല കേരളത്തിലെ 2250 ൽ പരം ഗസ്റ്റ്‌ അധ്യാപകരിൽ ഭൂരിഭാഗം പേരുടെയും അവസ്ഥ ഇതാണ്. കൊവിഡ് പ്രതിസന്ധിക്ക് മുൻപ് കൃത്യമായി അധ്യായനം നടന്ന 2019 ലെ നാലു മാസത്തെ ശമ്പളം പോലും പലർക്കും ഇതുവരെ ലഭിച്ചിട്ടില്ല. ദൈംദിന ജീവിതത്തിന് വരെ ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ് ഇവർ. ഉദ്യോഗസ്ഥ തലത്തിലെ അനാസ്ഥയാണ് ഗസ്റ്റ്‌ അധ്യാപകരുടെ പ്രതിസന്ധികൾക്ക് കാരണമെന്നാണ് ആക്ഷേപം.

അപ്പോയ്ൻമെന്റ് ലെറ്റർ പോലും ലഭിക്കാത്തവർ ഇക്കൂട്ടത്തിലുണ്ട്. കൊവിഡ് പ്രതിസന്ധിയും ലോക്ഡൌണും കോളേജുകളിലെ ഒന്നാം വർഷ വിദ്യാർത്ഥികളുടെ അഡ്മിഷൻ നടപടികൾ വൈകിപ്പിച്ചു. ഓൺലൈൻ ക്ലാസുകൾ കൂടിയായതോടെ ഗസ്റ്റ്‌ അധ്യാപകർക്ക് തൊഴിൽ തന്നെ നഷ്ടപ്പെട്ട അവസ്ഥയായി. 2019 ജനുവരിയിൽ ഇറങ്ങിയ യുജിസി റിവൈസ്ഡ് ഗൈഡ്ലൈൻ പ്രകാരം ഗസ്റ്റ് അധ്യാപകരുടെ വേതനം ഒരു മണിക്കൂറിന് 1000 ത്തിൽ നിന്ന് 1500 ആയി 50000 രൂപ വരെ ഉയർത്തണമെന്നാണ്. എന്നാൽ ഇത് കേരളത്തിൽ നടപ്പിലായിട്ടില്ല. കേരളത്തിൽ മണിക്കൂർ അടിസ്ഥാനത്തിലല്ല. ഒരു ദിവസം 1750 എന്ന കണക്കിലാണ് വേതനം നൽകുന്നത്. അവധി ദിനങ്ങൾ, വെക്കേഷൻ തുടങ്ങി ക്ലാസ് എടുക്കാത്ത ദിവസങ്ങൾ ക്കൊന്നും ശമ്പളം ലഭിക്കില്ല. വര്‍ഷങ്ങളായി ഗസ്റ്റ് അധ്യാപകരായി തുടരുന്നവരുൾപ്പടെ ആയിരക്കണക്കിന് അധ്യാപകര്‍ സര്‍ക്കാര്‍ ഇടപെടലിനായി കാത്തിരിക്കുകയാണ്.

]]>
സ്കൂൾ തുറന്നതിനു പിന്നാലെ തമിഴ്നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ചത് 30ലധികം അധ്യാപകർക്കും വിദ്യാർത്ഥികൾക്കും https://malayalees.ch/students-teachers-covid-schools-tamil-nadu/ Wed, 08 Sep 2021 12:53:13 +0000 https://malayalees.ch/?p=49286 സ്കൂളുകൾ തുറന്നതിനു പിന്നാലെ തമിഴ്നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ചത് 30ലധികം അധ്യാപകർക്കും വിദ്യാർത്ഥികൾക്കും. വിഷയം നാളെ കളക്ടർമാർ ഉൾപ്പെടുന്ന യോഗത്തിൽ സ്റ്റേറ്റ് ചീഫ് സെക്രട്ടറി ചർച്ച ചെയ്യും. സെപ്തംബർ ഒന്ന് മുതലാണ് തമിഴ്നാട്ടിൽ സ്കൂളുകൾ തുറന്നത്. 9 മുതൽ 12 വരെയുള്ള ക്ലാസുകളാണ് നിലവിൽ തുറന്നിട്ടുള്ളത്. (students Covid Tamil Nadu)

സ്കൂളുകൾ തുറക്കുന്നതിനു മുന്നോടിയായി സംസ്ഥാന സർക്കാർ വിദ്യാർത്ഥികളും അധ്യാപകരും കർശനമായി കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന നിർദ്ദേശം നൽകിയിരുന്നു. ഇത്രയൊക്കെ മുൻകരുതലുകൾ എടുത്തിട്ടും സ്കൂൾ തുറന്ന് രണ്ടാം ദിവസം മുതൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കൊവിഡ് സ്ഥിരീകരിച്ചത് ആശങ്കയുണ്ടാക്കുന്നുണ്ട്.

നാമക്കൽ ജില്ലയിലെ തിരുചെങ്കോട് സർക്കാർ സ്കൂളിൽ 10ആാം ക്ലാസ് വിദ്യാർത്ഥിക്കും ജയകൊണ്ടത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ 9ആം ക്ലാസ് വിദ്യാർത്ഥിക്കും കോയമ്പത്തൂർ സുൽത്താൻപേട്ടിലെ സർക്കാർ സ്കൂളിൽ പഠിക്കുന്ന മൂന്ന് 9ആം ക്ലാസ് വിദ്യാർത്ഥികൾക്കും ചെന്നൈ അൽവാർപേട്ടിലെ ഒരു സ്വകാര്യ സ്കൂളിൽ പഠിക്കുന്ന ഒരു പത്താം ക്ലാസ് വിദ്യാർത്ഥിക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പുതുച്ചേരിയിൽ 20 വിദ്യാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 16 പേർ നഴ്സിംഗ് കോളജ് വിദ്യാർത്ഥികളും ബാക്കിയുള്ളവർ ഒരു സർക്കാർ സ്കൂളിലെ വിദ്യാർത്ഥികളുമാണ്. ഈ സ്കൂളുകളൊക്കെ താത്കാലികമായി അടച്ചു. ഇവിടെ അണുനശീകരണം നടത്തിവരികയാണ്. കോണ്ടാക്ട് ട്രേസിംഗും നടത്തുന്നുണ്ട്.

ഗൂഡല്ലൂരിലെ ഒരു ടീച്ചർക്കും തിരുപ്പൂരിലെ നാല് ടീച്ചർമാർക്കും തിരുവണ്ണാമയിലെ മൂന്ന് ടീച്ചർമാർക്കും കൊവിഡ് സ്ഥിരീകരിച്ചു. ചെങ്കല്പേട്ട്, കാരൂർ, സേലം എന്നിവിടങ്ങിലെ സ്കൂളുകളിൽ ജോലിയെടുക്കുന്ന ടീച്ചർമാർക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം, ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം ഒക്ടോബർ 4 മുതൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ കേരള സർക്കാർ തീരുമാനിച്ചു. ടെക്നിക്കൽ, പോളി ടെക്നിക്, മെഡിക്കൽ വിദ്യാഭ്യാസമുൾപ്പെടെയുള്ള ബിരുദ – ബിരുദാനന്തര സ്ഥാപനങ്ങൾക്ക് തുറന്നു പ്രവർത്തിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഒരു ഡോസ് വാക്സിനേഷനെങ്കിലും പൂർത്തിയാക്കിയ അധ്യാപകരേയും വിദ്യാർത്ഥികളേയും ഉൾക്കൊള്ളിച്ചു കൊണ്ട് തുറന്നു പ്രവർത്തിക്കാൻ അനുവദിക്കും. എന്നാൽ ആരും ക്യാമ്പസ് വിട്ടു പോകാൻ പാടില്ലെന്നും ഇപ്പോൾ തന്നെ ഇത്തരം സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

]]>
അധ്യാപക ദിനത്തിന് മുമ്പായി എല്ലാ സ്‌കൂൾ അധ്യാപകർക്കും വാക്‌സിൻ നൽകും: ആരോഗ്യമന്ത്രി https://malayalees.ch/vaccination-for-teachers/ Tue, 31 Aug 2021 04:16:27 +0000 https://malayalees.ch/?p=48849 സെപ്റ്റംബർ അഞ്ചിന് മുമ്പായി എല്ലാ അധ്യാപകരുടെയും വാക്‌സിനേഷൻ പൂർത്തിയാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. വാക്‌സിനെടുക്കാനുള്ള അധ്യാപകർ അടുത്തുള്ള ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടണമെന്നും മന്ത്രി നിർദേശിച്ചു. സംസ്ഥാനത്തിന് എട്ട് ലക്ഷം ഡോസ് വാക്‌സിൻ കൂടി ലഭിച്ചതായും ആരോഗ്യമന്ത്രി അറിയിച്ചു.

അധ്യാപക ദിനത്തിന് മുമ്പായി രാജ്യത്തെ എല്ലാ സ്‌കൂൾ അധ്യാപകർക്കും വാക്‌സിൻ നൽകാൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നേരത്തെ നിർദ്ദേശം നൽകിയിരുന്നു. അധ്യാപകർക്ക് വാക്‌സിനേഷൻ പൂർത്തിയാക്കാൻ കേന്ദ്രം 2 കോടി അധിക വാക്‌സിൻ നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ പറഞ്ഞു. അധ്യാപകരെ മുൻഗണനാപട്ടികയിൽ ഉൾപ്പെടുത്തി വാക്‌സിൻ നൽകാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. പരാമവധി അധ്യാപകർക്ക് സെപ്റ്റംബർ അഞ്ചിന് മുമ്പ് വാക്‌സിൻ നൽകാൻ സംസ്ഥാനങ്ങൾ ശ്രമിക്കണമെന്ന് അദ്ദേഹം ട്വീറ്ററിൽ കുറിച്ചു. കൊവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്തെ സ്‌കൂൾ അടഞ്ഞുകിടക്കുകയാണ്. പ്രദേശിക അടിസ്ഥാനത്തിൽ കൊവിഡ് വ്യാപനം പരിശോധിച്ച് സ്‌കൂളുകൾ തുറക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് അനുമതി നൽകിയിരുന്നു.

ഗുജറാത്തിൽ സെപ്തംബർ മുതൽ സ്‌കൂളുകൾ തുറക്കും. കൊവിഡ് വ്യാപനം നേരിയ രീതിയിൽ കുറഞ്ഞ സാഹചര്യത്തിലാണ് സർക്കാർ തീരുമാനം. 6,7,8 ക്ലാസുകളാണ് ആദ്യ ഘട്ടത്തിൽ തുറക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന കഴിഞ്ഞ വർഷമാണ് സംസ്ഥാനത്തെ സ്‌കൂളുകളും കോളേജുകളും അടച്ചത്. അനിന് ശേഷം ഈ വർഷം ജനുവരിയിൽ 10,12 ക്ലാസുകൾ വീണ്ടും തുറന്നെങ്കിലും കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് അടക്കുകയായിരുന്നു. തമിഴ്‌നാട്ടിൽ സ്‌കൂളുകളും കോളേജുകളും സെപ്റ്റംബർ ഒന്ന് മുതൽ തുറന്ന് പ്രവർത്തിക്കും. സ്‌കൂളുകൾ ആദ്യ ഘട്ടത്തിൽ 9 മുതൽ 12 വരെ ക്ലാസുകളാണ് തുറക്കുക. കൊവിഡ് സാഹചര്യം പരിശോധിച്ച് കൂടുതൽ ക്ലാസുകൾ തുറക്കുന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കും. സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കാനുള്ള മാനദണ്ഡങ്ങൾ സർക്കാർ നേരത്തെ പുറത്തിറക്കിയിരുന്നു.

]]>
അധ്യാപകരെ ഉടൻ നിയമിക്കണം ; നിയമന ശുപാർശ കിട്ടിയ അധ്യാപകരെ ജോലിയിൽ പ്രവേശിപ്പിക്കാൻ സർക്കാർ തീരുമാനം https://malayalees.ch/teachers-kerala-govt/ Tue, 29 Jun 2021 04:15:18 +0000 https://malayalees.ch/?p=46147 സംസ്ഥാനത്ത് നിയമന ഉത്തരവ് ലഭിച്ച അധ്യാപകരെ ഉടൻ ജോലിയിൽ പ്രവേശിപ്പിക്കാൻ സർക്കാർ തീരുമാനം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. നിയമന ഉത്തരവ് ലഭിച്ച 1600 ഓളം പേർക്ക് ഇതോടെ ജോലിയിൽ പ്രവേശിക്കാനാകും.

സ്കൂളുകൾ തുറന്ന ശേഷം മാത്രമേ ജോലിയിൽ പ്രവേശിപ്പിക്കൂവെന്ന നിയമസഭയിലടക്കം മുഖ്യമന്ത്രി വ്യക്തമാക്കിയ തീരുമാനം മാറ്റിയാണ് ജോലിയിൽ പ്രവേശിപ്പിക്കുന്നത്. ഡിജിറ്റൽ ക്ലാസുകൾ മുന്നോട്ടു കൊണ്ടു പോകാൻ അധ്യാപകരുടെ കുറവ് വലിയ തിരിച്ചടിയാകുന്ന ഘട്ടത്തിലാണ് സർക്കാർ നിർണായക തീരുമാനമെടുത്തത്.

]]>