Teacher – malayalees.ch https://malayalees.ch Malayalam Online News Portal Wed, 17 May 2023 11:47:17 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Teacher – malayalees.ch https://malayalees.ch 32 32 ‘സൺഡേ, മൺഡേ’ ഉച്ചാരണം ശരിയായില്ല; യുകെജി വിദ്യാർത്ഥിയെ തല്ലി അധ്യാപിക, കേസ് https://malayalees.ch/case-teacher-caning-kindergarten-student-spelling-mistake/ Wed, 17 May 2023 11:19:37 +0000 https://malayalees.ch/?p=81366 വാക്കുകൾ ഉച്ചരിച്ചത് ശരിയായില്ലെന്നാരോപിച്ച് യുകെജി വിദ്യാർത്ഥിയെ ചൂരൽ ഉപയോഗിച്ച് തല്ലിയ അധ്യാപികയ്ക്കെതിരെ കേസ്. മഹാരാഷ്ട്രയിലെ താനെയാണ് സംഭവം. ട്യൂഷൻ ടീച്ചറാണ് കുട്ടിയെ തല്ലിയത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

താനെ ജില്ലയിൽ ഈ മാസം 11നാണ് സംഭവം. ഇംഗ്ലീഷ് വിഷയത്തിലാണ് കുട്ടിക്ക് ട്യൂഷൻ എടുത്തിരുന്നത്. പഠിപ്പിക്കുന്നതിനിടെ സൺഡേ, മൺഡേ എന്നീ വാക്കുകൾ ശരിയായ രീതിയിൽ കുട്ടി ഉച്ചരിക്കാൻ കുട്ടിക്ക് കഴിഞ്ഞില്ല. ഇതോടെയാണ് അധ്യാപിക കുട്ടിയെ ചൂരൽ കൊണ്ട് തല്ലിയത്. അടിയിൽ കുട്ടിക്ക് പരുക്കേറ്റു. കരഞ്ഞുകൊണ്ട് വീട്ടിൽ എത്തിയ കുട്ടിയോട് മാതാപിതാക്കൾ കാര്യം തിരക്കിയപ്പോഴാണ് നടന്ന സംഭവം പറഞ്ഞത്. തുടർന്ന് അധ്യാപികയ്ക്കെതിരെ വീട്ടുകാർ പൊലീസിൽ പരാതിനൽകുകയായിരുന്നു.

]]>
കണ്ണൂർ തളിപ്പറമ്പിലെ അധ്യാപകനെതിരെ പീഡനക്കേസ്; 26 വിദ്യാർത്ഥിനികൾ പരാതി നൽകി https://malayalees.ch/sexual-harassment-case-against-teacher-in-kannur/ Sat, 14 Jan 2023 04:18:49 +0000 https://malayalees.ch/?p=74462 കണ്ണൂർ തളിപ്പറമ്പിലെ അധ്യാപകനെതിരായ പീഡനക്കേസ്. 26 വിദ്യാർത്ഥിനികൾ അധ്യാപകനെതിരെ പരാതി നൽകി. പ്രതി ഫൈസലിനെതിരെ 21 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. 6, 7 ക്ലാസുകളിലെ വിദ്യാർത്ഥിനികളാണ് ചൂഷണത്തിന് ഇരയായത്.

സംഭവത്തിൽ 26 വിദ്യാർത്ഥികളുടെയും മൊഴി പോലീസ് രേഖപ്പെടുത്തി. അറസ്റ്റിലായ കൊണ്ടോട്ടി സ്വദേശി ഫൈസൽ റിമാൻഡിലാണ്.

]]>
യുപിയിൽ അധ്യാപികയെ വെടിവച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു https://malayalees.ch/up-man-shoots-woman-teacher-6-times-then-dies-by-suicide/ Wed, 16 Nov 2022 10:24:49 +0000 https://malayalees.ch/?p=71382 പ്രൈമറി സ്കൂൾ അധ്യാപികയെ വെടിവച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ഇറ്റാ ജില്ലയിലെ എക്ദിൽ പ്രദേശത്താണ് സംഭവം. 6 തവണ വെടിയേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ നില ഗുരുതരമാണ്.

പരുക്കേറ്റ നിലയിൽ റോഡിൽ കിടന്ന യുവതിയെ വഴിയാത്രക്കാരാണ് കണ്ടെത്തിയത്. ശേഷം പൊലീസിന് വിവരം കൈമാറി. ബന്ധുക്കളും പൊലീസും ചേർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്വേഷണം ആരംഭിച്ച് അൽപ്പം കഴിഞ്ഞ് ഒരു യുവാവിന്റെ മൃതദേഹം കണ്ടെടുത്തു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ പരുക്കേറ്റ സ്ത്രീയും പുരുഷനും പരസ്പരം അറിയാവുന്നവരാണെന്ന് പൊലീസ് കൂട്ടിച്ചേർത്തു. ആക്രമണ ഉദ്ദേശം പൊലീസ് പരിശോധിക്കുകയാണ്. ഇരുവരും തമ്മിൽ മറ്റ് ബന്ധങ്ങളുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

]]>
എൻ.എസ്.എസ് പരിപാടിക്കാണെന്ന് പറഞ്ഞ് പ്ലസ് വൺ വിദ്യാർത്ഥിനിയെ സ്കൂളിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകൻ അറസ്റ്റിൽ https://malayalees.ch/pocso-case-teacher-arrested-malappuram/ Mon, 07 Nov 2022 10:28:55 +0000 https://malayalees.ch/?p=70852 എൻ.എസ്.എസ് പരിപാടിക്കാണെന്ന് പറഞ്ഞ് പ്ലസ് വൺ വിദ്യാർത്ഥിനിയെ സ്കൂളിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകൻ അറസ്റ്റിൽ.

പ്ലസ് വൺ വിദ്യാർത്ഥിയുടെ പരാതിയിലാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്. വാഴക്കാട് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ വൈദ്യ പരിശോധനയ്ക്കായി മഞ്ചേരി ഗവ. ജില്ലാ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്.

]]>
12 വയസുകാരനെ തുടർച്ചയായി അഞ്ചു വർഷം പീഡിപ്പിച്ചു; മലപ്പുറത്ത് അധ്യാപകൻ അറസ്റ്റിൽ https://malayalees.ch/teacher-arrested-for-raping-student-malappuram/ Tue, 25 Oct 2022 12:03:37 +0000 https://malayalees.ch/?p=70185 തുടർച്ചയായി അഞ്ചു വർഷം സ്വന്തം വിദ്യാർത്ഥിയെ പീഡിപ്പിച്ച അധ്യാപകൻ മലപ്പുറം നിലമ്പൂരിൽ അറസ്റ്റിൽ. പന്ത്രണ്ട് വയസുള്ള ആൺകുട്ടിയായ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. മലപ്പുറം നിലമ്പൂർ ചുങ്കത്തറ മാമ്പൊയിൽ സ്വദേശി പൊട്ടെങ്ങൽ അസൈനാർ (42) ആണ് നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

നിലമ്പൂരിലെ ഒരു ഗവൺമെന്റ് സ്കൂളിലെ അധ്യാപകൻ ആണ് അറസ്റ്റിലായ അസൈനാർ. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് പൊലീസ് നടപടി.

]]>
വഴക്ക് പറഞ്ഞതിലെ പക; യുപിയില്‍ പ്രിന്‍സിപ്പലിന് നേരെ മൂന്ന് റൗണ്ട് വെടിയുതിര്‍ത്ത് പ്ലസ് ടു വിദ്യാര്‍ഥി https://malayalees.ch/plus-two-student-open-fire-at-school-principal-in-uttar-pradesh/ Sat, 24 Sep 2022 13:38:38 +0000 https://malayalees.ch/?p=68530 സ്‌കൂള്‍ പ്രിന്‍സിപ്പലിന് നേരെ വെടിവച്ച് പ്ലസ് ടു വിദ്യാര്‍ഥി. ഉത്തര്‍പ്രദേശിലെ സീതപൂരിലാണ് സംഭവം നടന്നത്. അധ്യാപകന് നേരെ വിദ്യാര്‍ഥി മൂന്ന് റൗണ്ട് വെടിയുതിര്‍ത്തു. അധ്യാപകന്റെ നില ഗുരുതരമായി തുടരുകയാണ്.

ആദര്‍ശ് രാംസ്വരൂപ് വിദ്യാലയത്തിലെ പ്രിന്‍സിപ്പലായ രാം വെര്‍മയ്ക്കാണ് വെടിയേറ്റത്. ഇന്നലെ വിദ്യാര്‍ഥി മറ്റ് കുട്ടികളുമായി വഴക്കുണ്ടാക്കിയപ്പോള്‍ പ്രിന്‍സിപ്പല്‍ ഇടപെട്ടിരുന്നു. ഇതിന്റെ പകയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആക്രമണത്തിന് ശേഷം വിദ്യാര്‍ഥി സംഭവ സ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ടെന്നാണ് എഎസ്പി സൗത്ത് എന്‍പി സിംഗ് പറയുന്നത്. വിദ്യാര്‍ഥി ഉപയോഗിച്ചത് ലൈസന്‍സില്ലാത്ത തോക്കാണെന്നും അദ്ദേഹം വ്യക്തമാക്കി.

അധ്യാപകന് നേരെ വെടിയുതിര്‍ത്ത വിദ്യാര്‍ഥിയെ കണ്ടെത്താനായി രണ്ട് പ്രത്യേകസംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്. സര്‍ദാര്‍പുര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. മറ്റിടങ്ങളിലേക്കും പൊലീസ് തെരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ട്.

]]>
പരീക്ഷയിൽ മാർക്ക് കുറവ്; അധ്യാപകനും ക്ലാർക്കിനും വിദ്യാർത്ഥികളുടെ മർദനം https://malayalees.ch/exam-mark-students-beaten-teacher/ Wed, 31 Aug 2022 04:38:20 +0000 https://malayalees.ch/?p=67348 പരീക്ഷയിൽ കുരവ് മാർക്ക് നൽകിയതിന് അധ്യാപകനെയും സ്കൂൾ ക്ലാർക്കിനെയും മർദിച്ച് വിദ്യാർത്ഥികൾ. ഝാർഖണ്ഡിലെ ദുംക ജില്ലയിലാണ് സംഭവം. ദുംകയിലെ ഒരു റെസിഡെൻഷ്യൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾ പ്രാക്ടിക്കൽ പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് അധ്യാപകനേയും ക്ലാർക്കിനേയും മർദിക്കുകയായിരുന്നു.

ഒൻപതാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോൾ 32 വിദ്യാർത്ഥികൾ പരാജയപ്പെട്ടു. ഇതിൽ 11 കുട്ടികൾ സ്കൂളിലെത്തി അധ്യാപകനെയും ക്ലാർക്കിനെയും മർദിക്കുകയായിരുന്നു. സ്കൂൾ അധികൃതർ പരാതി നൽകാത്തതിനാൽ കേസെടുത്തിട്ടില്ല. സ്‌കൂൾ അധികൃതരോട് പരാതി എഴുതിനൽകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും കുട്ടികളുടെ ഭാവിയെക്കരുതി അവർ അതിനു തയ്യാറായില്ല എന്ന് പൊലീസ് പറഞ്ഞു.

]]>
പിഎസ്‍സി സാങ്കേതിക തകരാര്‍: അധ്യാപക തസ്തികയിലേക്ക് കണ്‍ഫര്‍മേഷന്‍ സമര്‍പ്പിക്കാനാകുന്നില്ല https://malayalees.ch/upsa-confirmation-submission-issue/ Wed, 02 Sep 2020 08:44:27 +0000 https://malayalees.ch/?p=31203 കണ്‍ഫര്‍മേഷന്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി സെപ്തംബര്‍ 11 ആണെന്നിരിക്കെ പരീക്ഷയെഴുതാനാകുമോ എന്നാണ് ഇവരുടെ ആശങ്ക.

യു.പി സ്കൂള്‍ അധ്യാപക തസ്തികയിലേക്ക് അപേക്ഷിച്ചെങ്കിലും കണ്‍ഫര്‍മേഷന്‍ സമര്‍പ്പിക്കാനാകാത്ത അവസ്ഥയിലാണ് ഉദ്യോഗാര്‍ഥികള്‍. കണ്‍ഫര്‍മേഷന്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി സെപ്തംബര്‍ 11 ആണെന്നിരിക്കെ പരീക്ഷയെഴുതാനാകുമോ എന്നാണ് ഇവരുടെ ആശങ്ക.

2019ല്‍ വിജ്ഞാപനം ക്ഷണിച്ച കാറ്റഗറി നമ്പര്‍ 517/2019 യു.പി.എസ്.എ ഒഴിവിലേക്കാണ് സ്വന്തം പ്രൊഫൈല്‍ വഴി ഉദ്യോഗാര്‍ഥികള്‍ അപേക്ഷിച്ച സമര്‍പ്പിച്ചത്. നടപടികള്‍ പൂര്‍ത്തിയാക്കി സബ്മിറ്റ് ലിങ്ക് ക്ലിക്ക് ചെയ്താണ് അപേക്ഷ നല്‍കിയത്. പി.എസ്.സി പരീക്ഷയ്ക്ക് ഹാജരാകുന്നു എന്ന് ഉറപ്പാക്കാന്‍ ഉദ്യോഗാര്‍ഥികള്‍ കണ്‍ഫര്‍‍മേഷന്‍ സമര്‍പ്പിക്കണം എന്ന വ്യവസ്ഥയുണ്ടായിരിക്കെയാണ് ഈ ദുരവസ്ഥ. ഇവരുടെ പ്രൊഫൈലില്‍ അപേക്ഷാ ഫോമും കാണാനില്ല. ഇതോടെ നിരവധി പേരാണ് പരീക്ഷയെഴുതാനാകുമോ എന്ന ആശങ്കയിലായത്.

സാങ്കേതിക കാരണങ്ങളാണെങ്കിലും കണ്‍ഫര്‍മേഷന്‍ നല്‍കാനുള്ള തിയ്യതി അടുത്ത് വരുന്നത് ഉദ്യോഗാര്‍ഥികളെ വലയ്ക്കുകയാണ്. മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പി.എസ്.സി ചെയര്‍മാനുമടക്കം പരാതി നല്‍കി കാത്തിരിക്കുകയാണ് ഉദ്യോഗാർഥികൾ.

]]>