teacher arrested' – malayalees.ch https://malayalees.ch Malayalam Online News Portal Mon, 12 Jun 2023 04:44:48 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png teacher arrested' – malayalees.ch https://malayalees.ch 32 32 പതിനഞ്ച് വയസുള്ള വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം; ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ https://malayalees.ch/tuition-teacher-arrested-for-molest-fifteen-year-old-student/ Mon, 12 Jun 2023 04:25:02 +0000 https://malayalees.ch/?p=82559 പതിനഞ്ചു വയസുള്ള വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ. ആലപ്പുഴ ചെന്നിത്തല തൃപെരുംതുറ അർജുൻ നിവാസിൽ ബിജുവിനെ ആണ് മാന്നാർ പോലിസ് അറസ്റ്റ് ചെയ്തത്. 

വീടുകളിൽ പോയി കുട്ടികൾക്ക് ട്യൂഷൻ എടുക്കുന്ന ആളാണ് ബിജു. ഇയാൾ ട്യൂഷൻ എടുക്കുന്നതിനായി എത്തിയ ഒരു വീട്ടിൽ വെച്ചാണ് കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. ജൂൺ അറിനാണ് സംഭവം നടന്നത്. ഈ വിവരം പെൺകുട്ടി മാതാപിതാക്കളോട് പറയുകയും തുടർന്ന് അവർ മാന്നാർ പോലീസിൽ പരാതി നൽകുകയും ചെയ്തു.

തുടർന്ന് മാന്നാർ പോലിസ് ഇൻസ്‌പെക്ടർ എസ് എച്ച് ഒ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

]]>
കൊല്ലത്ത് അധ്യാപകനെതിരെ പോക്‌സോ കേസ്; പരാതി നല്‍കിയത് പൂര്‍വ വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ https://malayalees.ch/pocso-case-against-school-teacher-at-kollam/ Thu, 24 Nov 2022 10:46:01 +0000 https://malayalees.ch/?p=71809 കൊല്ലത്ത് പോക്‌സോ കേസില്‍ അധ്യാപകന്‍ കസ്റ്റഡിയില്‍. കിഴക്കേക്കല്ലടയില്‍ സ്വകാര്യ സ്‌കൂളിലെ അധ്യാപകനാണ് പിടിയിലായത്. പൂര്‍വ വിദ്യാര്‍ത്ഥികളടക്കം നല്‍കിയ പരാതിയിലാണ് പൊലീസിന്റെ നടപടി. കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.

ഈയടുത്താണ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനി ആദ്യം അധ്യാപകനെതിരെ പരാതി നല്‍കിയത്. പിന്നാലെ പൊലീസ് അധ്യാപകനെ വിളിച്ചുവരുത്തി ചോദ്യം ചെയ്ത് വിട്ടയച്ചു. പിന്നാലെ സ്‌കൂളിലെ നിരവധി വിദ്യാര്‍ത്ഥികള്‍ പരാതിയുമായി രംഗത്തെത്തി. തുടര്‍ന്ന് പൂര്‍വ വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ അധ്യാപകനെതിരെ പീഡന പരാതി നല്‍കി.

സ്‌കൂള്‍ പ്രിന്‍സിപ്പലിന് ലഭിച്ച പരാതികള്‍, പ്രിന്‍സിപ്പല്‍ സിഡബ്ല്യുസിക്കും പൊലീസിനും കൈമാറുകയായിരുന്നു. സിഡബ്ല്യുസി അധികൃതരും സ്‌കൂളിലെത്തി വിദ്യാര്‍ത്ഥികളുടെ മൊഴി രേഖപ്പെടുത്തി. പ്രതിയുടെ അറസ്റ്റ് അല്‍പസമയത്തിനകം രേഖപ്പെടുത്തും.

]]>