Tea – malayalees.ch https://malayalees.ch Malayalam Online News Portal Fri, 17 Jun 2022 04:16:05 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Tea – malayalees.ch https://malayalees.ch 32 32 സാമ്പത്തിക പ്രതിസന്ധി; ജനങ്ങള്‍ ചായ കുടി കുറയ്ക്കണമെന്ന് പാക് കേന്ദ്ര മന്ത്രി https://malayalees.ch/pak-minister-asks-citizens-to-cut-down-on-tea-consumption/ Fri, 17 Jun 2022 04:15:56 +0000 https://malayalees.ch/?p=63480 രാജ്യത്തെ പൗരന്മാര്‍ ചായ കുടി കുറയ്ക്കണമെന്ന് പാകിസ്താന്‍ ഫെഡറല്‍ ആസൂത്രണ വികസന മന്ത്രി അഹ്‌സന്‍ ഇഖ്ബാല്‍. തേയിലയുടെ ഇറക്കുമതി സര്‍ക്കാരിന് അധിക സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്നും രാജ്യത്തെ സമ്പദ്വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകാന്‍ ചായ ഉപഭോഗം കുറച്ച് ജനങ്ങള്‍ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാക്കിസ്താനികള്‍ക്ക് അവരുടെ ചായ ഉപഭോഗം പ്രതിദിനം ‘ഒന്നോ രണ്ടോ കപ്പ്’ കുറയ്ക്കാന്‍ കഴിയുമെന്നാണ് കേന്ദ്ര മന്ത്രി പറയുന്നത്. കടം വാങ്ങിയാണ് രാജ്യം തേയില ഇറക്കുമതി ചെയ്യുന്നതെന്നും അഹ്‌സല്‍ ഇഖ്ബാല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഈ സാമ്പത്തിക വര്‍ഷത്തേക്കുള്ള ഫെഡറല്‍ ബജറ്റ് രേഖയില്‍ പറയുന്നത് പ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 13 ബില്യണ്‍ രൂപയുടെ (60 മില്യണ്‍ യുഎസ് ഡോളര്‍) കൂടുതല്‍ തേയില പാകിസ്താന്‍ ഇറക്കുമതി ചെയ്തിട്ടുണ്ട്.
കുറച്ച് മാസങ്ങളായി പാകിസ്ഥാന്‍ കടുത്ത സാമ്പത്തിക വെല്ലുവിളികളാണ് നേരിടുന്നത്. ഇത് ഭക്ഷ്യ, വാതകം, എണ്ണ എന്നിവയുടെ വില വര്‍ദ്ധനവിനും കാരണമായിട്ടുണ്ട്. വിദേശ കറന്‍സി കരുതല്‍ ശേഖരം അതിവേഗം കുറയുകയാണ്.

ഫെബ്രുവരി അവസാനത്തോടെ സെന്‍ട്രല്‍ ബാങ്കിന്റെ കൈവശമുള്ള ഫണ്ട് 16.3 ബില്യണ്‍ ഡോളറില്‍ നിന്ന് മെയ് മാസത്തില്‍ 10 ബില്യണ്‍ ഡോളറിന് മുകളിലായി കുറഞ്ഞു 6 ബില്യണ്‍ ഡോളറിലധികം ഇടിവാണ് സംഭവിച്ചിട്ടുള്ളത്.

]]>
‘ഇന്ത്യൻ ചായയ്ക്ക് പ്രിയമേറുന്നു’; തേയില കയറ്റുമതി 300 ദശലക്ഷം കിലോഗ്രാമായി ഉയരുമെന്ന് ടീ ബോർഡ് ഓഫ് ഇന്ത്യ https://malayalees.ch/%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b5%bb-%e0%b4%9a%e0%b4%be%e0%b4%af%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af/ Mon, 23 May 2022 12:08:20 +0000 https://malayalees.ch/?p=62279 ഇന്ത്യൻ ചായയ്ക്ക് പ്രിയമേറുന്നു, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തെ തേയില കയറ്റുമതി 300 ദശലക്ഷം കിലോഗ്രാം ആയി വളരുമെന്ന് ടീ ബോർഡ് ഓഫ് ഇന്ത്യ. 2023 – 24 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ തേയില കയറ്റുമതി 240 ദശലക്ഷം കിലോഗ്രാം ആയി ഉയരാൻ സാധ്യതയുണ്ടെന്നും ടീ ബോർഡ് വ്യക്തമാക്കി.(countrys tea exports to grow to nearly 300 million kg)

തേയില ഉത്പാദനത്തിൽ ആഗോള തലത്തിൽ രണ്ടാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. തേയില കയറ്റുമതിയിൽ അഞ്ചാം സ്ഥാനവും. കയറ്റുമതിയിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ശ്രീലങ്കയിലുണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണം, ആഗോള വിപണിയിൽ സൃഷ്ടിക്കപ്പെട്ട വിടവ് നികത്താൻ ഇന്ത്യയ്ക്ക് സാധിക്കുമെന്ന് ടീ ബോർഡ് ഡെപ്യൂട്ടി ചെയർമാനുമായ സൗരവ് പഹാരി പറഞ്ഞു. കെനിയയുമായും ശ്രീലങ്കയുമായും കടുത്ത മത്സരമാണ് തേയില കയറ്റുമതി രംഗത്ത് ഇന്ത്യ നടത്തുന്നത്.

തേയിലയുടെ ആഭ്യന്തര ഉപഭോഗം വർധിപ്പിക്കുമെന്നും യുവജനങ്ങളിലേക്ക് ചായയുടെ സ്വാദ് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗുണനിലവാരം ഉറപ്പു വരുത്തി മികച്ച ചരക്കുകളായിരിക്കും കയറ്റുമതി ചെയ്യുക. ഇന്ത്യൻ ചായയുടെ രുചി ആഗോള തലത്തിൽ പ്രചരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

]]>
ഈ ചായയ്ക്ക് വില 24,501 രൂപ ! https://malayalees.ch/this-tea-costs-24501-rupees/ Sun, 06 Jan 2019 16:28:43 +0000 https://malayalees.ch/?p=516 ഒരു കാലത്ത് കാപ്പികളിലെ രുചിവൈവിധ്യത്തിനായിരുന്നു ഡിമാൻഡ് എങ്കിൽ ചായകളിലെ വൈവിധ്യമാണ് ഇന്ന് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നത്. ആദ്യകാലത്ത് കട്ടൻ, പാൽ ചായ എന്നിങ്ങനെ രണ്ട് തരം ചായകളാണ് ഉണ്ടായിരുന്നതെങ്കിൽ ഇന്ന് ഗ്രീൻ ടീ, ബ്ലൂ ടീ, ലൈം ടീ, ജിഞ്ചർ ടീ, വാനില ടീ എന്നിങ്ങനെ നിരവധി തരം ചായകളുണ്ട്. ലോകത്ത് 1500 തരം ചായകളുണ്ടെന്നാണ് കണക്കുകൾ. ഇതിൽ വിലപിടിപ്പുള്ള ഒന്നാണ് ‘പർപ്പിൾ ടീ’. ഈ ചായയ്ക്ക് വില 24,501 രൂപ !

അരുണാചൽ പ്രദേശിലാണ് ഈ പ്രത്യേകതരം ചായയുള്ളത്. ആദ്യകാലത്ത് ഈ പ്രത്യേകതരം ചായ കെനിയയിൽ നിന്നാണ് വരുന്നതെന്നാണ് ആദ്യം വിശ്വസിച്ചിരുന്നതെങ്കിലും പിന്നീടുള്ള പഠനങ്ങൾ ചായയുടെ സ്വദേശം ആസാമാണെന്ന് കണ്ടെത്തി. 2015 ലാണ് ടോക്ലൈ ടീ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇത് സംബന്ധിച്ച പേപ്പർ പബ്ലിഷ് ചെയ്യുന്നത്. ഒരു കിലോഗ്രാം പർപ്പിൾ ടീ ഉണ്ടാക്കാൻ 10,000 ഇലകൾ വേണ്ടിവരും.

]]>