taxi – malayalees.ch https://malayalees.ch Malayalam Online News Portal Tue, 26 Jul 2022 04:27:21 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png taxi – malayalees.ch https://malayalees.ch 32 32 ഓലെയ്ക്കും ഊബറിനും ബദലായി കേരള സവാരി; ചിങ്ങം ഒന്ന് മുതൽ ഓട്ടം തുടങ്ങും https://malayalees.ch/kerala-savari-comes-as-an-alternative-to-ola-and-uber/ Tue, 26 Jul 2022 04:27:11 +0000 https://malayalees.ch/?p=65410 കേരളത്തിൻ്റെ സ്വന്തം ഓൺലൈൻ ഓട്ടോ ടാക്സി സർവീസായ കേരള സവാരി ചിങ്ങം ഒന്നു മുതൽ ആരംഭിക്കും. ഓലെയ്ക്കും ഊബറിനും ബദലായാണ് ഓൺലൈൻ ഓട്ടോ ടാക്സി സർവീസ് വരുന്നത്. 500 ഡ്രൈവർമാരുടെ പരിശീലനം പൂർത്തിയായിക്കഴിഞ്ഞതായി അധികൃതർ അറിയിച്ചു.

തർക്കങ്ങളില്ലാത്ത സുരക്ഷിത യാത്രയാണ് കേരള സവാരിയുടെ പ്രധാന ലക്ഷ്യം. ഐ.ടി, പൊലീസ് വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടം തിരുവനന്തപുരത്താണ് നടപ്പാക്കുക. സർക്കാർ മേഖലയിലെ ആദ്യ ഓട്ടോ ടാക്സി സംവിധാനമാണ് ഇതോടെ യാഥാർത്ഥ്യമാകുന്നത്.

ഊബർ, ഓല മാതൃകയിൽ കേരള സവാരി എന്ന പേരിൽ ഓൺലെൻ ഓട്ടോ, ടാക്സി സേവനം തുടങ്ങുന്നത് സംബന്ധിച്ച് കേരള മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡാണ് സർക്കാറിന് നിർദേശം സമർപ്പിച്ചത്. പരീക്ഷണാടിസ്ഥാനത്തിൽ കഴിഞ്ഞ നവംബർ ഒന്നിന് തിരുവനന്തപുരത്ത് പദ്ധതിക്ക് തുടക്കമാകുമെന്ന് പ്രഖ്യാപിച്ചെങ്കിലും പലവിധ കാരണങ്ങളാൽ നീണ്ടുപോവുകയായിരുന്നു.

24 മണിക്കൂറും പ്രവർത്തിക്കുന്ന കാൾ സെന്‍ററാണ് പദ്ധതിയുടെ പ്രധാന പ്രത്യേകത. സോഫ്റ്റ്‍വെയർ, ജി.പി.എസ് ഏകോപനം, കാൾ സെന്‍റർ എന്നിവ സജ്ജമായിക്കൊണ്ടിരിക്കുകയാണ്. പൊതുജനങ്ങൾക്ക് ഓട്ടോ ടാക്സി ബുക്ക് ചെയ്യുന്നതിന് മൊബൈൽ ആപ്പും ലഭ്യമാക്കും.

]]>
കള്ള ടാക്സികൾ കുടുങ്ങും; നടപടി സ്വീകരിക്കാൻ മന്ത്രിയുടെ നിർദേശം https://malayalees.ch/fake-taxis-will-be-caught-minister-s-order-to-take-action/ Fri, 11 Jun 2021 04:24:28 +0000 https://malayalees.ch/?p=45429 സ്വകാര്യ വാഹനങ്ങൾ നികുതി വെട്ടിച്ച് ടാക്സിയായി ഓടുന്നത് തടയാൻ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി ആൻറണി രാജു. കള്ള ടാക്സികൾ മൂലം നികുതിയിനത്തിൽ കനത്ത നഷ്ടമാണ് സർക്കാരിനുണ്ടാകുന്നതെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. സ്വകാര്യ വാഹനം ടാക്സിയായി ഓടുന്നത് മോട്ടോർ വാഹന നിയമത്തിന്‍റെ (സെക്ഷൻ 66) ലംഘനമാണ്.

ഇത്തരം വാഹനങ്ങളുടെ വിവരം ശേഖരിക്കാനും വാഹന പരിശോധനകൾ കർശനമാക്കാനും ഗതാഗത മന്ത്രി മോട്ടോർ വാഹന വകുപ്പിന് നിർദേശം നൽകി. ചില പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ, ബാങ്കുകൾ എന്നിവ വ്യാപകമായി, കരാർ അടിസ്ഥാനത്തിൽ സ്വകാര്യ വാഹനങ്ങളെ ടാക്സിയാക്കി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും നിയമവിരുദ്ധമായി നടത്തുന്ന ഇത്തരം പ്രവൃത്തികള്‍ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു.

കള്ള ടാക്സികളിൽ യാത്ര ചെയ്യുന്നവർക്ക് എന്തെങ്കിലും അപകടം സംഭവിച്ചാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല എന്ന കാര്യം പലർക്കും അറിയില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സർക്കാരിനോ, സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾക്കോ ചിലവ് ചുരുക്കലിന്‍റെ ഭാഗമായി വാഹനങ്ങൾ വാടകയ്ക്കടുക്കാൻ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഇതിന്‍റെ മറവിൽ സ്വകാര്യ വാഹനങ്ങൾ ടാക്സിയായി സർവീസുകൾ നടത്തുന്നുണ്ട്. വാഹന ഉടമകളാണ് യാഥാർത്ഥ്യം മറച്ചു വെച്ച് ഇത്തരം പ്രവർത്തികൾ കൂടുതലായും ചെയ്യുന്നത്.

]]>
കുവൈത്തില്‍ ലോക്ഡൌണിന് കൂടുതല്‍ ഇളവുകള്‍; ടാക്സി സര്‍വീസ് പുനരാരംഭിച്ചു https://malayalees.ch/lockdown-rules/ Wed, 29 Jul 2020 05:00:10 +0000 https://malayalees.ch/?p=29211 കോവിഡ് നിന്ത്രണങ്ങളെ തുടര്‍ന്ന് നിര്‍ത്തിവെച്ച ടാക്സി സര്‍വീസ് കുവൈത്തില്‍ പുനരാരംഭിച്ചു. നാലുമാസത്തെ ഇടവേളയ്ക്കു ശേഷമാണ് ടാക്സികള്‍ നിരത്തിലിറങ്ങിയത്. ഒരാള്‍ക്ക് മാത്രമേ ടാക്സിയില്‍ യാത്ര ചെയ്യാന്‍ അനുമതിയുള്ളൂ. കുവൈത്തിൽ നിരവധി മലയാളികൾ തൊഴിലെടുക്കുന്ന മേഖലയാണ് ടാക്സി സർവീസ്. കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് നാലുമാസത്തിലേറെയായി നിരത്തുകളിലിറങ്ങാതിരിക്കുകയായിരുന്നു ടാക്‌സികൾ .

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മാർച്ച് 21 നാണു ടാക്സി സർവീസ് നിര്‍ത്തലാക്കിയത്. ഇളവുകളുടെ മൂന്നാം ഘട്ടത്തിൽ ഒരു യാത്രക്കാരനെ മാത്രം കയറ്റി സർവീസ് നടത്താനാണു മന്ത്രിസഭ അനുമതി നൽകിയത്. ഒരു യാത്രക്കാരൻ എന്ന നിബന്ധനയുണ്ടായിട്ടും താലിയ ടാക്സി ആപ്പ് വഴിയും മറ്റും നിരവധി പേരാണ് ആദ്യ ദിനം ടാക്സികാബുകൾ ബുക്ക് ചെയ്തത് . നീണ്ട ഇടവേളയ്ക്കു ശേഷം ജോലി പുനരാരംഭിച്ചതിന്റെ സന്തോഷത്തിലാണ് ഡ്രൈവർമാരും മേഖലയിലെ മറ്റു തൊഴിലാളികളും

]]>