tattoo – malayalees.ch https://malayalees.ch Malayalam Online News Portal Fri, 03 Nov 2023 07:47:10 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png tattoo – malayalees.ch https://malayalees.ch 32 32 തമ്പാനൂരിൽ ടാറ്റൂ സെന്ററിന്റെ മറവിൽ ലഹരി കച്ചവടം; മൂന്നു ലക്ഷം രൂപയുടെ എംഡിഎംഎ പിടികൂടി https://malayalees.ch/mdma-siezed-in-stepup-studio-thampanoor/ Fri, 03 Nov 2023 07:47:04 +0000 https://malayalees.ch/?p=90533 തലസ്ഥാനത്ത് വൻ എംഡിഎംഎ ശേഖരം പിടികൂടി. ടാറ്റൂ സെൻറിൻറെ മറവിൽ നടന്ന ലഹരി കച്ചവടം എക്സൈസ് സ്പെഷ്യൽ സ്ക്വാഡാണ് പിടികൂടിയത്. തമ്പാനൂർ എസ്എസ് കോവിൽ റോഡിൽ പ്രവർത്തിക്കുന്ന സ്റ്റെപ്പ് അപ്പ് ടാറ്റൂ സ്റ്റുഡിയോയിൽ നിന്നും 78 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്.

രാജാജിനഗർ സ്വദേശി മജീന്ദ്രൻ,പെരിങ്ങമല സ്വദേശി ഷോൺ അജി എന്നിവർ പിടിയിൽ.എംഡിഎംഎക്ക് മൂന്നു ലക്ഷം രൂപ വില വരുമെന്ന് എക്സൈസ് അറിയിച്ചു.

]]>
’14 ആം വയസിൽ എച്ച്ഐവി ടെസ്റ്റ് നടത്തി, ഫലം നെഗറ്റീവായതോടെ ആശ്വാസം ലഭിച്ചു’; ശിഖർ ധവാൻ https://malayalees.ch/shikhar-dhawan-took-hiv-test-when-he-was-14-years-old/ Mon, 27 Mar 2023 12:05:31 +0000 https://malayalees.ch/?p=78702 തൻ്റെ ആദ്യ ടാറ്റൂവിന് പിന്നാലെ രസകരമായ അനുഭവം പങ്കുവച്ച് ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ. 14 വയസ്സുള്ളപ്പോഴാണ് ആദ്യമായി പച്ചകുത്തിയതെന്നും, അതിന് ശേഷം താൻ ആകെ പേടിച്ച് വിരണ്ടുപോയെന്നും ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ധവാൻ വെളിപ്പെടുത്തി.

‘മണാലി യാത്രയ്ക്കിടെ 14 ആം വയസിലാണ് ആദ്യമായി പച്ചകുത്തുന്നത്. പുറകിലായി ഒരു സ്കോർപ്പിയോ ചിത്രമാണ് ആദ്യത്തെ ടാറ്റൂ. വീട്ടുകാരെ അറിയിക്കാതെയായിരുന്നു പച്ചകുത്തൽ. 4 മാസത്തോളം വീട്ടുകാരിൽ നിന്നും വിവരം മറച്ചുവച്ചു. ടാറ്റൂ കുത്തിയ കാര്യം അച്ഛൻ കണ്ടുപിച്ച ദിവസം എനിക്ക് നല്ല അടി കിട്ടി. എന്നാൽ പിന്നീട് ടാറ്റൂ ചെയ്തതിനെക്കുറിച്ച് ഓർത്ത് അൽപ്പം ഭയപ്പെട്ടു’ – ധവാൻ പറയുന്നു.

‘പലർക്കും ടാറ്റൂ കുത്താൻ ഉപയോഗിച്ച സൂചി കൊണ്ടല്ലേ എനിക്കും പച്ചകുത്തിയതെന്ന് ചിന്തിക്കാൻ തുടങ്ങി. പേടി വർദ്ധിച്ചതോടെ ഞാൻ എച്ച്ഐവി ടെസ്റ്റ് നടത്തി. ഫലം നെഗറ്റീവായതോടെയാണ് സമാധാനമായത്. അതിനു ശേഷം ശിവന്റെയും അർജുനന്റെയും ചിത്രങ്ങൾ കൂടി പച്ചകുത്തി’- ആജ് തക്കിന് നൽകിയ അഭിമുഖത്തിൽ ധവാൻ പറഞ്ഞു. ശുബ്മാൻ ടെസ്റ്റിലും ടി20യിലും മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെന്നും താൻ സെലക്ടറായിരുന്നെങ്കിൽ ശുഭ്മാന് കൂടുതൽ അവസരം നൽകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

]]>
പത്ത് വയസുകാരന്റെ കൈത്തണ്ടയില്‍ ടാറ്റൂ ചെയ്തു; മാതാവും ടാറ്റൂ ആര്‍ട്ടിസ്റ്റും അറസ്റ്റില്‍ https://malayalees.ch/mother-arrested-for-tattooing-her-kids-hand/ Mon, 14 Nov 2022 06:32:00 +0000 https://malayalees.ch/?p=71251 പത്ത് വയസുകാരന് ടാറ്റൂ അടിപ്പിച്ച സംഭവത്തില്‍ മാതാവ് അറസ്റ്റില്‍. ന്യൂയോര്‍ക്കിലെ ഹൈലാന്‍ഡിലാണ് സംഭവം. പ്രാഥമിക വിദ്യാലയത്തില്‍ പഠിക്കുന്ന 10 വയസുകാരനായ ആണ്‍കുട്ടി, സ്‌കൂളിലെ നഴ്‌സിങ് ഓഫീസിലെത്തി വാസ്‌ലിന്‍ ചോദിച്ചപ്പോഴാണ് കുട്ടിയുടെ കൈത്തണ്ടയില്‍ ടാറ്റൂ അടിച്ചത് ശ്രദ്ധിക്കുന്നത്. തുടര്‍ന്ന് നഴ്‌സ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

അമ്മയുടെ അനുമതിയോടെ അയല്‍വാസിയാണ് കയ്യില്‍ ടാറ്റൂ അടിച്ചതെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. മാതാപിതാക്കളുടെ അനുമതിയോടെയോ അല്ലാതെയോ ടാറ്റൂ അടിക്കുന്നതില്‍ നിന്ന് 18 വയസില്‍ താഴെയുള്ള കുട്ടികളെ വിലക്കുന്നതാണ് ന്യൂയോര്‍ക്കിലെ നിയമം. സംഭവത്തില്‍ കുട്ടിയുടെ അമ്മ ക്രിസ്റ്റല്‍ തോമസ്(33), ലൈസന്‍സില്ലാത്തതിന് ടാറ്റൂ ആര്‍ട്ടിസ്റ്റ് ഓസ്റ്റിന്‍ സ്മിത്ത് (20) എന്നിവര്‍ അറസ്റ്റിലായി.

കുട്ടിയുടെ കയ്യിലെ ടാറ്റൂ ചിത്രം സോഷ്യല്‍ മിഡിയയിലും വാര്‍ത്തകളിലും നിറഞ്ഞതോടെ വ്യാപക വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ടാറ്റൂ ചെയ്യുന്ന പ്രായത്തില്‍ മിനിമം പ്രായം ബാധകമല്ലെങ്കിലും ചില സംസ്ഥാനങ്ങളില്‍ അത് വ്യാത്യാസപ്പെട്ടിരിക്കുന്നുവെന്ന് ന്യൂ യോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ന്യൂയോര്‍ക്കില്‍ 18 വയസിന് താഴെയുള്ളവര്‍ ടാറ്റൂ അടിക്കുന്നതിന് കര്‍ശന വിലക്കുണ്ട്. അതേസമയം യുഎസില്‍ ഒഹായോ, വെസ്റ്റ് വെര്‍ജിനിയ, വെര്‍മണ്ട് തുടങ്ങിയ സ്ഥലങ്ങളില്‍ കുട്ടികള്‍ക്ക് മാതാപിതാക്കളുടെ അനുമതിയോടെ ടാറ്റൂ ചെയ്യാം.

അതിനിടെ കുട്ടികള്‍ ടാറ്റൂ ചെയ്യുന്നത് അനുവദിക്കുന്ന നിയമം പുനപരിശോധിക്കണമെന്ന് ഡോ. കോറ ബ്രൂണര്‍ പറയുന്നു. വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി ഓഫ് വാഷിംഗ്ടണ്‍ മെഡിക്കല്‍ സെന്ററിലെ പീഡിയാട്രീഷ്യനും പ്രൊഫസറുമാണ് ഡോ. കോറ ബ്രൂണര്‍. 18 വയസാകുന്നതിന് മുന്‍പ് കുട്ടികള്‍ക്ക് സ്വയം തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും ശരീരത്തില്‍ ആജീവനാന്തമുള്ള അടയാളമാണ് ടാറ്റൂ എന്നും കോറ ബ്രൂണര്‍ പറഞ്ഞു.

ന്യൂയോര്‍ക്കില്‍ 2018ലും 10വയസിന് താഴെയുള്ള കുട്ടിക്ക് വീട്ടില്‍ വച്ച് ടാറ്റൂ ചെയ്ത്തിന് നിക്കി ജെ ഡിക്കിന്‍സണ്‍ എന്ന സ്ത്രീയെ അറസ്റ്റുചെയ്തിരുന്നു.

]]>