tamir jifri – malayalees.ch https://malayalees.ch Malayalam Online News Portal Wed, 06 Sep 2023 06:25:40 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png tamir jifri – malayalees.ch https://malayalees.ch 32 32 താനൂര്‍ കസ്റ്റഡി മരണം; പ്രതികള്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി https://malayalees.ch/accused-filed-an-anticipatory-bail-in-tamir-jifri-custody-death-case/ Wed, 06 Sep 2023 06:25:26 +0000 https://malayalees.ch/?p=87287 താനൂര്‍ കസ്റ്റഡി മരണ കേസിലെ പ്രതികള്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി. ഒന്നു മുതല്‍ നാലുവരെയുള്ള പ്രതികളാണ് മഞ്ചേരി ജില്ലാകോടതിയില്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കിയത്. ഇക്കഴിഞ്ഞ 26-ാം തീയതിയാണ് നാലു പേരെ പ്രതി ചേര്‍ത്ത് അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ഒന്നാം പ്രതി താനൂര്‍ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ ജിനേനേഷ്, രണ്ടാം പ്രതി പരപ്പനങ്ങാടി സ്റ്റേഷനിലെ സിപിഒ ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി കല്‍പ്പകഞ്ചേരി സ്റ്റേഷനിലെ സിപിഒ അഭിമന്യു, നാലാം പ്രതി തിരൂരങ്ങാടി സ്റ്റേഷനിലെ സിപിഒ വിപിന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. കേസിലെ രണ്ടു പ്രതികളായ വിപിന്‍, ആല്‍ബിന്‍ ആഗസ്റ്റിന്‍ എന്നിവര്‍ വിദേശത്തേക്ക് കടന്നതായി താമിര്‍ ജിഫ്രിയുടെ കുടുംബം ആരോപിച്ചു.

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് പ്രതികള്‍ വിദേശത്തേക്ക് കടന്നതായി കുടുംബം ആരോപിക്കുന്നത്. പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി പരിപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പ്രതിപ്പട്ടിക സമര്‍പ്പിച്ചിരുന്നു.

]]>
താമിറിന്റെ ശരീരത്തില്‍ 13 സാരമായ പരുക്കുകള്‍, അടിയേറ്റ പാടുകള്‍; കസ്റ്റഡി മരണമെന്ന് സൂചിപ്പിച്ച്‌ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് https://malayalees.ch/postmortem-report-of-tamir-jifri-out-now-custody-death/ Wed, 02 Aug 2023 08:44:41 +0000 https://malayalees.ch/?p=85481 താനൂരില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച താമിര്‍ ജിഫ്രിയ്ക്ക് ക്രൂരമായി മര്‍ദനമേറ്റതായി തെളിയിച്ച് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. താമിറിന്റെ ശരീരത്തില്‍ 13 പരുക്കുകളുണ്ടായിരുന്നു. ശരീരമാസകലം മര്‍ദനമേറ്റ പാടുകളുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.

താമിര്‍ ജിഫ്രിയുടേത് കസ്റ്റഡി മരണമാണെന്നതിലേക്ക് വിരല്‍ചൂണ്ടുന്ന വിവരങ്ങളാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. താമിറിനെ കസ്റ്റഡിയിലെടുത്തത് നിയമാനുസൃതമായിട്ടല്ലെന്നും ചില ഇന്റലിജന്‍സ് വിവരങ്ങള്‍ സൂചിപ്പിക്കുന്നു. താമിറിന്റെ നടുവിന്റെ കീഴ്ഭാഗത്ത്, തുടയില്‍, കാലിന്റെ അടിഭാഗത്ത് എന്നിവിടങ്ങളിലെല്ലാം താമിറിന് മര്‍ദനമേറ്റിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അടിവരയിടുന്നു. ലാത്തി ഉപയോഗിച്ചാണ് താമിറിന് മര്‍ദനമേറ്റതെന്ന സംശയവും ബലപ്പെടുകയാണ്.

താമിര്‍ ജിഫ്രി ഉള്‍പ്പടെ ലഹരിയുമായി പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത് തിങ്കളാഴ്ച്ച വൈകുന്നേരം 3:30 നാണ്. ഇവരെ താനൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത് രാത്രി 1:45നാണ്.അതുവരെ പൊലീസ് ക്വട്ടേഴ്‌സില്‍ പാര്‍പ്പിച്ചു മര്‍ദിച്ചെന്ന ആരോപണവും ശക്തമാണ്. താനൂര്‍ കസ്റ്റഡി മരണത്തില്‍ സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണവും നടക്കുകയാണ്.

]]>