Tamil movie – malayalees.ch https://malayalees.ch Malayalam Online News Portal Fri, 27 Jan 2023 12:49:16 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Tamil movie – malayalees.ch https://malayalees.ch 32 32 ധോണിയുടെ രണ്ടാം ഇന്നിംഗ്സ്; ആദ്യ സിനിമ ‘ലെറ്റ്സ് ഗെറ്റ് മാരീഡ്’ https://malayalees.ch/ms-dhoni-movie-production-announced/ Fri, 27 Jan 2023 12:49:07 +0000 https://malayalees.ch/?p=75127 ഇന്ത്യയുടെ മുൻ നായകൻ എംഎസ് ധോണിയുടെ സിനിമാ നിർമാണക്കമ്പനിയായ ധോണി എൻ്റർടെയിന്മെൻ്റ്സ് നിർമിക്കുന്ന ആദ്യ സിനിമ പ്രഖ്യാപിച്ചു. ‘ലെറ്റ്സ് ഗെറ്റ് മാരീഡ്’ എന്നാണ് സിനിമയുടെ പേര്. തമിഴിലാണ് സിനിമ പുറത്തിറങ്ങുക. ഹരീഷ് കല്യാൺ, ഇവാന (അലീന ഷാജി) എന്നിവർ ഒന്നിക്കുന്ന ചിത്രം രമേഷ് തമിൽമണി സംവിധാനം ചെയ്യും.

]]>
മുത്തയ്യയാകാൻ വിജയ് സേതുപതി; സ്പിൻ ഇതിഹാസത്തിന്റെ ജീവിതം സിനിമയാകുന്നു https://malayalees.ch/vijay-sethupathi-to-become-muthayya-the-life-of-a-spin-legend-becomes-a-movie/ Fri, 09 Oct 2020 05:21:24 +0000 https://malayalees.ch/?p=33029 ലോകക്രിക്കറ്റിന് ശ്രീലങ്ക സമ്മാനിച്ച ഇതിഹാസ താരം മുത്തയ്യ മുരളീധരന്റെ ജീവിതം സിനിമയാകുന്നു.താരത്തിന്റെ ക്രിക്കറ്റ് കരിയറിലെയും ജീവിതത്തിലെയും പ്രധാന സംഭവങ്ങളെ കോർത്തിണക്കികൊണ്ടാകും സിനിമയുടെ പോക്ക്.

സ്പിൻ ഇതിഹാസമായി ചിത്രത്തിൽ വേഷമിടുന്നത് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയാണ്. ചിത്രത്തിന്റെ പോസ്റ്റര്‍ വിജയ് സേതുപതി തന്നെയാണ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. ലോക ക്രിക്കറ്റിലെ തന്നെ ഇതിഹാസ താരത്തിനെ ബിഗ്സ്‌ക്രീനിൽ അവതരിപ്പിക്കാൻ അവസരം ലഭിച്ചതിലെ സന്തോഷവും വിജയ് സേതുപതി പങ്കുവെച്ചു.

വിജയ് സേതുപതി നായകനായി വേഷമിടുന്ന ചിത്രം സംവിധാനം ​ചെയ്യുന്നത് എം.എസ്​ ശ്രീപതിയാണ്​. ക്രിക്കറ്റ്​ ഇതിഹാസത്തിന്റെ ജീവിതവും പോരാട്ടവും ഒരുപോലെ അടയാളപ്പെടുത്തുന്ന ചിത്രം ഡാർ മോഷൻ പിക്​ചേഴ്​സ്​ ആണ് നിർമിക്കുന്നത്.

അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിച്ചെങ്കിലും ലോക ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായാണ് മുത്തയ്യയെ ഇപ്പോഴും വിലയിരുത്തുന്നത്. അതുകൊണ്ട് താരത്തിന് ഇപ്പോഴും ആരാധകരേറെയുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ 800 വിക്കറ്റ് നേടിയിട്ടുള്ള താരത്തിന്റെ റെക്കോർഡ് ഇനിയും ക്രിക്കറ്റ് ലോകത്ത് ഭേദിക്കപ്പെടാതെ കിടപ്പുണ്ട് .

]]>