Taliban – malayalees.ch https://malayalees.ch Malayalam Online News Portal Fri, 07 Jul 2023 04:38:12 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Taliban – malayalees.ch https://malayalees.ch 32 32 ബ്യൂട്ടി പാർലറുകൾ പൂട്ടിയത് വരൻ്റെ കുടുംബത്തിനുള്ള സാമ്പത്തിക ബാധ്യത കുറയ്ക്കാനെന്ന് താലിബാൻ https://malayalees.ch/taliban-beauty-salon-afghanistan-response/ Fri, 07 Jul 2023 04:38:07 +0000 https://malayalees.ch/?p=83992
രാജ്യത്തെ ബ്യൂട്ടി പാർലറുകൾ പൂട്ടിയതിൽ വിചിത്ര ന്യായീകരണവുമായി താലിബാൻ. ഇസ്ലാമിക വിശ്വാസത്തിന് എതിരായതിനാലും വിവാഹസമയത്ത് വരൻ്റെ കുടുംബത്തിനുണ്ടാവുന്ന ഭീമമായ സാമ്പത്തിക ബാധ്യത കുറയ്ക്കാനുമാണ് ബ്യൂട്ടി പാർലറുകൾ പൂട്ടിയതെന്ന് താലിബാൻ അറിയിച്ചു. ബ്യൂട്ടി പാർലറുകൾ ഒരു മാസത്തിനുള്ളിൽ പൂട്ടണമെന്നായിരുന്നു താലിബാൻ്റെ നിർദ്ദേശം.

താലിബാൻ വക്താവ് സാദിഖ് ആകിഫ് മഹ്ജെർ ഒരു വിഡിയോയിലൂടെയാണ് ഇക്കാര്യങ്ങൾ അറിയിച്ചത്. പുരികം മോടി വരുത്തൽ, സ്വാഭാവിക മുടിയ്ക്ക് നീളം കൂട്ടാനുള്ള വെപ്പുമുടി, മേക്കപ്പ് എന്നിവയൊക്കെ ഇസ്ലാമിൽ നിഷിദ്ധമാണെന്ന് വിഡിയോയിൽ പറയുന്നു. ഇതൊന്നും അണിഞ്ഞ് നിസ്കരിക്കാനാവില്ല. വിവാഹത്തിനു മുൻപ് വധുവിനും ബന്ധുക്കൾക്കും ബ്യൂട്ടി പാർലറിലെ സേവനങ്ങൾക്കുള്ള പണം നൽകേണ്ടത് വരൻ്റെ കുടുംബമാണ്. ഇത് അവർക്ക് കനത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നു.

അഫ്ഗാനിൽ സ്ത്രീകളുടെ അവകാശങ്ങൾ ഓരോന്നായി ഹനിക്കപ്പെടുകയാണ്. പഠനം, ജോലി, പൊതു ഇടങ്ങൾ തുടങ്ങി പലയിടങ്ങളിലും സ്ത്രീകൾക്ക് വിലക്കാണ്.

]]>
‘പരീക്ഷ എഴുതാൻ പാടില്ല’ അഫ്ഗാനിൽ പെൺകുട്ടികൾക്ക് പരീക്ഷാ വിലക്ക് https://malayalees.ch/taliban-warn-women-cant-take-entry-exams-at-universities/ Mon, 30 Jan 2023 04:59:31 +0000 https://malayalees.ch/?p=75266 അഫ്ഗാനിലെ വിദ്യാർഥിനികൾ യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷ എഴുതുന്നതിൽ നിന്ന് താലിബാൻ ഭരണകൂടം വിലക്കി. ഉന്നതവിദ്യാഭ്യാസ മന്ത്രാലയം ഇതുസംബന്ധിച്ചു രാജ്യത്തെ സ്വകാര്യ സർവകലാശാലകൾക്ക് കത്ത് നൽകി. അടുത്തമാസം നടക്കുന്ന പരീക്ഷയിൽ പെൺകുട്ടികളെ പ്രവേശിപ്പിച്ചാൽ കടുത്ത നിയമനടപടി നേരിടേണ്ടിവരുമെന്നു കത്തിൽ മുന്നറിയിപ്പ് നൽകുന്നു.(Taliban warn women can’t take entry exams at universities)

കഴിഞ്ഞ ഡിസംബറിൽ കോളജുകളിലും യൂണിവേഴ്സിറ്റികളിലും പഠിക്കുന്നതിന് താലിബാൻ ഭരണകൂടം പെൺകുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ വനിതാ എൻജിഒകളുടെ പ്രവർത്തനവും തടഞ്ഞു. പെൺകുട്ടികൾ പഠിക്കുന്ന സ്കൂളുകൾ മിക്കതും അടച്ചിട്ടിരിക്കുകയാണ്.

പെൺകുട്ടികൾ ആറാംക്ലാസ് വരെ പഠിച്ചാൽ മതിയെന്നാണ് താലിബാന്റെ നയം. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ പെൺകുട്ടികളെ പ്രവേശന പരീക്ഷ എഴുതാൻ അനുവദിക്കരുത് എന്നാവശ്യപ്പെട്ട് താലിബാൻ വിദ്യാഭ്യാസ മന്ത്രാലയം യൂനിവേഴ്സിറ്റികൾക്ക് നോട്ടീസ് നൽകിയിരുന്നു

2021 മേയിലാണ് താലിബാൻ അഫ്ഗാനിൽ അധികാരം പിടിച്ചെടുത്തത്. അന്നുതൊട്ട് പെൺകുട്ടികളെ സ്കൂളുകളിൽ നിന്ന് വിലക്കി. സ്ത്രീകൾ ജോലി ചെ​യ്യാൻ പാടില്ലെന്നും ബന്ധുക്കളുടെ അകമ്പടിയില്ലാതെ പൊതുയിടങ്ങളിൽ ഇറങ്ങരുതെന്നും ഉത്തരവിട്ടു. പുറത്തിറങ്ങുന്ന വേളയിൽ ശരീരവും മുഖവും മുഴുവൻ മൂടുന്ന വസ്ത്രം ധരിക്കണമെന്നും ശഠിച്ചു. ജിമ്മുകളും പാർക്കുകളും സ്ത്രീകൾക്ക് അന്യമായി.

]]>
പെൺകുട്ടികൾ നേരിടുന്ന അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്തു; വിദേശ മാധ്യമ പ്രവർത്തകയെ താലിബാൻ കസ്റ്റഡിയിലെടുത്തു https://malayalees.ch/taliban-detains-magazine-writer-for-columns-on-atrocities-by-them/ Sat, 23 Jul 2022 04:59:04 +0000 https://malayalees.ch/?p=65270 അഫ്ഗാൻ പെൺകുട്ടികൾ നേരിടുന്ന അതിക്രമത്തെ വിമർശിച്ച വിദേശ മാധ്യമ പ്രവർത്തകയെ താലിബാൻ കസ്റ്റഡിയിലെടുത്തു. കൗമാരപ്രായക്കാരായ പെൺകുട്ടികളെ നിർബന്ധിച്ച് വിവാഹം കഴിപ്പിക്കുന്നതായും, ലൈംഗിക അടിമകളായി ഉപയോഗിച്ചുവെന്നും ആരോപിച്ച് റിപ്പോർട്ട് തയ്യാറാക്കിയ ഫോറിൻ പോളിസി റൈറ്റർ ലിൻ ഒ ഡോണലിനെയാണ് തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയത്.

ഓസ്‌ട്രേലിയൻ വനിതയെ 3 ദിവസത്തോളം തടവിൽ പാർപ്പിച്ചു. തൻ്റെ ആരോപണങ്ങൾ തെറ്റാണെന്ന് പറയാനും, നിർവ്യാജം ഖേദം പ്രകടിപ്പിക്കാനും തീവ്രവാദ സംഘടന ഭീഷണിപ്പെടുത്തിയതായി ഖാമ പ്രസ് റിപ്പോർട്ട് ചെയ്തു. ഭീഷണി ഭയന്ന് ലിൻ ക്ഷമാപണവും നടത്തി. “താലിബാൻ അധികാരികൾ കൗമാരക്കാരായ പെൺകുട്ടികളെ ബലമായി വിവാഹം കഴിക്കുകയും, പെൺകുട്ടികളെ കമാൻഡർമാർ ലൈംഗിക അടിമകളാക്കി ഉപയോഗിക്കുകയും ചെയ്യുന്നുവെന്നാരോപിച്ച് എഴുതിയ റിപ്പോർട്ടുകൾക്ക് ക്ഷമ ചോദിക്കുന്നു” – ലിൻ ഒ ഡോണൽ ട്വീറ്റ് ചെയ്തു.

വിഷയം ചർച്ചയായതിന് പിന്നാലെയാണ് താലിബാൻ ഭീഷി ഒ ഡോണൽ വെളിപ്പെടുത്തിയത്. ‘മാപ്പ് പറഞ്ഞില്ലെങ്കിൽ ജയിലിൽ ഇടുമെന്ന് പറഞ്ഞു. താൻ സ്വന്തം ഇഷ്ടത്തോടെയാണ് റിപ്പോർട്ട് പിൻവലിക്കുന്നതെന്നും ആരും നിർബന്ധിച്ചിട്ടില്ലെന്ന് പറഞ്ഞ് എന്റെ വീഡിയോ ഉണ്ടാക്കി. ക്ഷമാപണ ട്വീറ്റ് നിരവധി തവ അവർ മാറ്റം വരുത്തി. എൽജിബിടിക്യു വ്യക്തികളെക്കുറിച്ചുള്ള റിപ്പോർട്ടിംഗിനെ താലിബാൻ തള്ളി, രാജ്യത്ത് സ്വവർഗ്ഗാനുരാഗികൾ ഇല്ലെന്നും അവർ അവകാശപ്പെട്ടു’ ഒ ഡോണൽ കൂട്ടിച്ചേർത്തു.

അതേസമയം ഭീഷണി ഭയന്ന് ലിൻ രാജ്യം വിട്ട് പാകിസ്ഥാനിലേക്ക് പോയതായി റിപ്പോർട്ട് ഉണ്ട്. 20 വർഷത്തിലേറെയായി അന്താരാഷ്ട്ര തലത്തിൽ പ്രശസ്തയായ ഒരു യുദ്ധ പത്രപ്രവർത്തകയാണ് ലിൻ.

]]>
‘മതഭ്രാന്ത് അനുവദിക്കരുത്’; പ്രവാചകനെതിരായ പരാമര്‍ശത്തില്‍ താലിബാന്റെ പ്രതികരണം https://malayalees.ch/%e0%b4%ae%e0%b4%a4%e0%b4%ad%e0%b5%8d%e0%b4%b0%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%85%e0%b4%a8%e0%b5%81%e0%b4%b5%e0%b4%a6%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b5%81/ Thu, 09 Jun 2022 04:51:41 +0000 https://malayalees.ch/?p=63138 ബിജെപി നേതാക്കളുടെ പ്രവാചകനെതിരായ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി താലിബാന്‍ നിയന്ത്രണത്തിലുള്ള അഫ്ഗാന്‍ ഭരണകൂടം. ഇത്തരം മതഭ്രാന്ത് അനുവദിക്കരുതെന്ന് താലിബാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടു. മുസ്ലീം മതവികാരത്തെ വ്രണപ്പെടുത്തരുതെന്നും മതത്തെ പരിഹസിക്കരുതെന്നും താലിബാന്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു താലിബാന്‍ വക്താവ് സബിയുള്ള മുജാഹിദിന്റെ പ്രതികരണം. (taliban response bjp leader remark on prophet)

പ്രവാചകനെതിരായ പരാമര്‍ശത്തെ അഫ്ഗാനിസ്ഥാന്‍ ശക്തമായി അപലപിക്കുന്നുവെന്നും ഇസ്ലാമിനെ അപമാനിക്കാന്‍ മതഭ്രാന്തരെ അനുവദിക്കരുതെന്നും താലിബാന്‍ വ്യക്തമാക്കി. യുഎഇ, ഖത്തര്‍, സൗദി അറേബ്യ, കുവൈത്ത് തുടങ്ങി 14 രാജ്യങ്ങള്‍ പരാമര്‍ശത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് താലിബാന്റെ പ്രതികരണം.

ബിജെപി ദേശീയ വക്താവായിരുന്ന നുപുര്‍ ശര്‍മയാണ് വിവാദ പ്രസ്താവന നടത്തിയത്. ഇത് പിന്നീട് ഇവര്‍ പിന്‍വലിച്ചു. തന്റെ പരാമര്‍ശം ആരുടെയെങ്കിലും മതവികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ പ്രസ്താവന പിന്‍വലിക്കുകയാണെന്ന് നുപുര്‍ പറഞ്ഞു. വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ നുപുറിനെ ബിജെപി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ട്വിറ്ററിലൂടെ ഇവര്‍ പ്രസ്താവന പിന്‍വലിക്കുന്നതായി അറിയിച്ചത്. ബിജെപിയുടെ ഡല്‍ഹി ഘടകം മാധ്യമ വിഭാഗത്തിന്റെ ചുമതലയില്‍ നിന്ന് നവീന്‍ കുമാര്‍ ജിന്‍ഡലിനെയും നീക്കിയിരുന്നു.

ഗ്യാന്‍വാപി സംഭവത്തെ കുറിച്ചുള്ള ഒരു ടിവി ചര്‍ച്ചയിലാണ് നുപുര്‍ വിവാദ പരാമര്‍ശം നടത്തിയത്. ഇസ്ലാമിക മതഗ്രന്ഥങ്ങളില്‍ നിന്നുള്ള ചില കാര്യങ്ങള്‍ ആളുകള്‍ പരിഹാസ പാത്രമാണെന്ന് നുപുര്‍ പറഞ്ഞു. മുസ്ലീങ്ങള്‍ ഹിന്ദു വിശ്വാസത്തെ പരിഹസിക്കുകയാണെന്നും മസ്ജിദ് സമുച്ചയത്തിനുള്ളില്‍ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന ‘ശിവലിംഗം’ ജലധാരയ്ക്കുപയോഗിച്ച സ്ഥൂപമാണെന്നാണ് അവര്‍ പറയുന്നതെന്നും നുപുര്‍ ആരോപിച്ചു. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഇവര്‍ക്കെതിരെ നേരത്തെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

]]>
താലിബാൻ നേതാക്കളുമായി സംസാരിക്കാൻ ആദ്യമായി ഇന്ത്യൻ സംഘം അഫ്ഗാനിൽ https://malayalees.ch/indian-officials-kabul-taliban/ Thu, 02 Jun 2022 08:16:06 +0000 https://malayalees.ch/?p=62790 താലിബാൻ നേതാക്കളുമായി സംസാരിക്കാൻ ആദ്യമായി ഇന്ത്യൻ സംഘം അഫ്ഗാനിസ്ഥാനിൽ. ഇന്ത്യൻ സംഘംകാബൂളിലെത്തി. താലിബാൻ്റെ മുതിർന്ന നേതാക്കളുമായി ഇവർ കൂടിക്കാഴ്ച നടത്തും. അമേരിക്ക പിൻവാങ്ങിയതിനു ശേഷം ഇത് ആദ്യമായാണ് ഇന്ത്യ അഫ്ഗാനിലെത്തുന്നത്.

‘താലിബാൻ്റെ മുതിർന്ന നേതാക്കളുമായി ഇന്ത്യൻ ടീം ചർച്ച നടത്തും. അഫ്ഗാൻ ജനതയ്ക്കുള്ള മാനുഷിക പിന്തുണ നൽകുന്നതിനെപ്പറ്റിയും സംസാരിക്കും.’- വിദേശകാര്യ മന്ത്രാലയം വാർത്താകുറിപ്പിൽ വ്യക്തമാക്കി.

]]>
അഫ്ഗാനിസ്ഥാനിൽ നാലിടത്ത് സ്ഫോടനം, 14 പേർ കൊല്ലപ്പെട്ടു https://malayalees.ch/%e0%b4%85%e0%b4%ab%e0%b5%8d%e0%b4%97%e0%b4%be%e0%b4%a8%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%bf%e0%b5%bd-%e0%b4%a8%e0%b4%be%e0%b4%b2%e0%b4%bf%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4/ Thu, 26 May 2022 04:30:39 +0000 https://malayalees.ch/?p=62430 അഫ്ഗാൻ തലസ്ഥാനമായ കാബൂളിലും, വടക്കൻ നഗരമായ മസാർ-ഇ-ഷെരീഫിലും വൻ സ്ഫോടനം. നാലിടങ്ങളിൽ ഉണ്ടായ സ്ഫോടനത്തിൽ 14 പേർ കൊല്ലപ്പെടുകയും, 32 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മസാർ-ഇ-ഷെരീഫിലാണ് ആദ്യ മൂന്ന് സ്ഫോടനങ്ങൾ നടന്നത്. കാബൂൾ പള്ളിയിലാണ് നാലാം സ്ഫോടനം.

PD 10, PD 5 പ്രദേശങ്ങളിൽ ബസിലും വാനിലുമാണ് ആക്രമണം ഉണ്ടായത്. ബാൽഖ് പ്രവിശ്യയുടെ തലസ്ഥാനമായ വടക്കൻ നഗരത്തിൽ വൈകുന്നേരം യാത്രക്കാരെ കയറ്റിക്കൊണ്ടു പോകുകയായിരുന്നു ലക്ഷ്യമിട്ട ബസുകൾ. സംഭവത്തിൽ ഒമ്പത് യാത്രക്കാർ കൊല്ലപ്പെടുകയും, 15 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

മൂന്ന് സ്ഫോടനത്തിന് പിന്നാലെ കാബൂൾ പള്ളിയിലാണ് അവസാന ആക്രമണം. ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും, 17 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഹസ്രത്ത്-ഇ-സെക്രിയ മസ്ജിദിൽ പ്രാർത്ഥന നടത്തുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായതെന്ന് സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇതുവരെ, ഒരു സംഘമോ വ്യക്തിയോ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.

]]>
സ്ത്രീകൾക്ക് ഇസ്ലാമിക അവകാശങ്ങൾ നൽകണം; താലിബാൻ നേതാവ് https://malayalees.ch/%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%80%e0%b4%95%e0%b5%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%87%e0%b4%b8%e0%b5%8d%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%95-%e0%b4%85%e0%b4%b5/ Mon, 23 May 2022 10:13:33 +0000 https://malayalees.ch/?p=62267 സ്ത്രീകളുടെ വിദ്യാഭ്യാസ അവകാശങ്ങളെ പിന്തുണച്ച് താലിബാന്റെ മുതിർന്ന നേതാവ് ഷേർ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്‌സായി. രാജ്യത്തെ സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. അഫ്ഗാൻ സംസ്‌കാരത്തിലും ഇസ്ലാമിക മൂല്യങ്ങളിലും അധിഷ്ഠിതമായ അവകാശങ്ങൾ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മുൻ ഇസ്ലാമിക് എമിറേറ്റ് നേതാവ് മുല്ല അക്തർ മുഹമ്മദ് മൻസൂറിന്റെ ചരമവാർഷിക ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് മുഹമ്മദ് അബ്ബാസ് സ്റ്റാനിക്‌സായി നിലപാട് അറിയിച്ചത്. “അഫ്ഗാനിസ്ഥാനിലെ ജനസംഖ്യയുടെ പകുതിയും സ്ത്രീകളാണ്. ഇവർക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കപ്പെടുന്നു, ശരീഅത്തിന്റെ പാഠങ്ങൾ എവിടെ നിന്ന് പഠിക്കും?” മുഹമ്മദ് അബ്ബാസ് ചോദിച്ചു.

സാമ്പത്തിക വികസനത്തിനായുള്ള സർക്കാർ ബജറ്റിനെയും സ്റ്റാനിക്‌സായി വിമർശിച്ചു. സാമ്പത്തിക വെല്ലുവിളികൾ കാരണം ആളുകൾ രാജ്യം വിടേണ്ടിവരുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അതേ സമ്മേളനത്തിൽ സംസാരിച്ച മറ്റൊരു താലിബാൻ നേതാവ് മുല്ല മുഹമ്മദ് യാക്കൂബ് അഫ്ഗാനിസ്ഥാനിലെ സാമ്പത്തിക ഉപരോധത്തെ വിമർശിച്ചതായി ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു.

ആറാം ക്ലാസിന് മുകളിലുള്ള വിദ്യാർത്ഥികളെ സ്‌കൂളിൽ പോകുന്നതിൽ നിന്ന് വിലക്കാനുള്ള താലിബാന്റെ തീരുമാനം ദേശീയ അന്തർദേശീയ തലങ്ങളിൽ വ്യാപകമായ വിമർശനത്തിന് ഇടയാക്കിയിരുന്നു.

]]>
അഫ്ഗാൻ വനിതാ വോളിബോൾ താരത്തെ കഴുത്തറുത്ത് കൊന്ന് താലിബാൻ https://malayalees.ch/taliban-behead-junior-volleyball-player/ Thu, 21 Oct 2021 09:19:05 +0000 https://malayalees.ch/?p=51335 അഫ്ഗാനിസ്ഥാൻ ദേശീയ ജൂനിയർ വനിതാ വോളിബോൾ ടീം അംഗത്തെ കഴുത്തറുത്ത് കൊന്ന് താലിബാൻ. മെഹ്ജബിൻ ഹക്കിമി എന്ന വോളിബോൾ താരത്തെയാണ് കൊലപ്പെടുത്തിയത്. ഒളിവിലായിരുന്ന ഹക്കിമിയെ താലിബാൻ പിടികൂടി കഴുത്തറുത്ത് കൊന്നെന്നാണ് വിവരം.

ഈ മാസം ആദ്യമാണ് കൊലപാതകം നടന്നത്. ഹക്കിമിയെ കൊലപ്പെടുത്തിയ വിവരം പരിശീലകയാണ് വെളിപ്പെടുത്തിയത്. സംഭവം പുറത്തുപറയരുതെന്ന് കുടുംബാംഗങ്ങൾക്ക് ഭീഷണിയുണ്ടായിരുന്നു. ഇതേ തുടർന്ന് കുടുംബാംഗങ്ങൾ ആരും വിവരം പുറത്തുപറയാൻ തയ്യാറായില്ല. ഇതിനിടെ ദിവസങ്ങൾക്ക് മുൻപ് ഹക്കിമിയുടെ ഛേദിച്ച ശിരസിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചു

അഫ്ഗാനിസ്ഥാനിലെ വോളിബോൾ ടീം അംഗങ്ങളിൽ ഭൂരിഭാഗം പേർക്കും താലിബാൻ അധികാരത്തിൽ എത്തുന്നതിന് മുൻപ് രാജ്യം വിടാൻ സാധിച്ചിരുന്നില്ല. താലിബാൻ ഭരണം ഏറ്റെടുത്തതോടെ താരങ്ങൾ ഒളിവിൽ പോകുകയായിരുന്നു.

]]>
അഫ്ഗാനിലെ വനിതാ ക്ഷേമ മന്ത്രാലയം പിരിച്ചുവിട്ടു; പകരം ‘നന്മതിന്മ’ മന്ത്രാലയം https://malayalees.ch/taliban-replace-womens-ministry-virtue-vice/ Sat, 18 Sep 2021 04:24:57 +0000 https://malayalees.ch/?p=49770 അഫ്ഗാനിസ്ഥാനിലെ വനിതാ ക്ഷേമ മന്ത്രാലയം പിരിച്ചുവിട്ടു. പകരം നന്മതിന്മ മന്ത്രാലയമാണ് രൂപീകരിച്ചിരിക്കുന്നത്. രാജ്യത്ത് നന്മ പ്രോത്സാഹിപ്പിക്കുകയും തിന്മ തടയുകയും ചെയ്യലാണ് മന്ത്രാലയത്തിൻ്റെ ജോലി. ഇസ്ലാമിക വസ്ത്രധാരണം ആളുകൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതും രാജ്യത്ത് ശരീഅത്ത് നിയമങ്ങൾ നടപ്പിലാക്കേണ്ടതും ഈ സദാചാര പൊലീസിൻ്റെ ജോലിയാണ്. (Taliban Women’s Virtue Vice)

അഫ്ഗാനിസ്ഥാനിലെ വനിതാ മന്ത്രാലയം പിരിച്ചുവിട്ടതിനു പിന്നാലെ കെട്ടിടത്തിനകത്തുനിന്ന് വനിതാ ജീവനക്കാരെ പുറത്താക്കിയിരുന്നു. കെട്ടിടത്തിനു പുറത്തെ വനിതാ ക്ഷേമ മന്ത്രാലയം എന്ന ബോർഡ് മാറ്റി ‘പ്രാർത്ഥന, മാർഗനിർദ്ദേശം, നന്മ പ്രോത്സാഹിപ്പിക്കൽ, തിന്മ തടയൽ മന്ത്രാലയം’ എന്ന ബോർഡാണ് സ്ഥാപിച്ചിരിക്കുന്നത്.

അതേസമയം, വെടിയേറ്റു മരിച്ചെന്ന വാര്‍ത്തകള്‍ തള്ളി മുതിര്‍ന്ന താലിബാന്‍ നേതാവും അഫ്ഗാന്‍ ഉപ പ്രധാനമന്ത്രിയുമായ മുല്ല അബ്ദുള്‍ ഗനി ബറാദര്‍ രംഗത്തെത്തി. താന്‍ തീവിച്ചിരിപ്പുണ്ടെന്ന് വ്യക്തമാക്കുന്ന ബറാദറിന്റെ ശബ്ദ സന്ദേശം പുറത്തുവന്നു. താലിബാന്‍ വക്താവ് മുഹമ്മദ് നയീം ട്വിറ്ററിലൂടെയാണ് ശബ്ദ സന്ദേശം പുറത്തുവിട്ടത്.

ബറാദര്‍ വെടിയേറ്റ് മരിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അഫ്ഗാനിസ്താനില്‍ അധികാരം പിടിച്ചതിന് പിന്നാലെ താലിബാന്‍ നേതാക്കള്‍ക്കിടെ ഉണ്ടായ ആഭ്യന്തര തര്‍ക്കത്തിനിടെ ബറാദര്‍ വെടിയേറ്റ് മരിച്ചതായായിരുന്നു വാര്‍ത്തകള്‍. ഇതിന് പിന്നാലെയാണ് മരിച്ചിട്ടില്ലെന്ന് വിശദീകരിച്ച് ബറാദര്‍ തന്നെ രംഗത്തെത്തിയത്.

തന്റെ അസാന്നിധ്യം മുതലെടുത്ത് മാധ്യമങ്ങള്‍ വ്യാജ വാര്‍ത്തകളുണ്ടാക്കുകയായിരുന്നുവെന്ന് ബറാദര്‍ പറഞ്ഞു. മരിച്ചെന്ന തരത്തില്‍ പ്രചരിക്കുന്ന കിംവദന്തികള്‍ വിശ്വസിക്കരുത്. താനും തന്റെ അണികളും സുരക്ഷിതരാണെന്നും ബറാദര്‍ അറിയിച്ചു.

താലിബാന്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾ ഒഴിവാക്കിയിരുന്നു. പണവും മറ്റ് വിഭവങ്ങളും പാഴാക്കുന്നത് ഒഴിവാക്കാൻ വേണ്ടിയാണ് അഫ്ഗാനിസ്ഥാനിലെ തങ്ങളുടെ പുതിയ ഇടക്കാല സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് പൂർണ്ണമായും റദ്ദാക്കാൻ താലിബാൻ തീരുമാനിച്ചത്.

അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ തകർത്തതിന്റെ ഇരുപതാം വാഷികത്തിൽ താലിബാൻ സർക്കാർ അധികാരമേൽക്കുമെന്നായിരുന്നു പുറത്തു വന്നിരുന്ന വിവരങ്ങൾ. എന്നാൽ പിന്നീട് ഇത് മാറ്റി.. അതേസമയ, സഖ്യകക്ഷികളായ രാജ്യങ്ങളുടെ എതിർപ്പിനെ തുടർന്നാണ് 9/11ന് നടത്താനിരുന്ന സത്യപ്രതിജ്ഞാ ചടങ്ങ് ഒഴിവാക്കിയതെന്നും വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 9/11ന് സത്യപ്രതിജ്ഞ നടത്തിയാല്‍ പങ്കെടുക്കില്ലെന്ന് റഷ്യ നേരത്തെ അറിയിച്ചിരുന്നു.

]]>
താലിബാന്‍ സര്‍ക്കാരിനെ ഇന്ത്യ ഉടന്‍ അംഗീകരിക്കില്ല https://malayalees.ch/india-neaver-accpt-taliban-govt/ Tue, 07 Sep 2021 04:00:13 +0000 https://malayalees.ch/?p=49176 താലിബാന്‍ സര്‍ക്കാരിനെ ഉടന്‍ ഔദ്യോഗികമായി അംഗീകരിക്കേണ്ടെന്ന് തീരുമാനിച്ച് ഇന്ത്യ.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അഫ്ഗാന്‍ വിഷയത്തിലെ ഉന്നതാധികാര സമിതിയുടെതാണ് തീരുമാനം.

കാബൂളിലെ ഇന്ത്യന്‍ എംബസി തുറക്കാനുള്ള താലിബാന്‍ അഭ്യര്‍ത്ഥന ഇന്ത്യ നിരസിച്ചു. കാബൂളിലെ ഇന്ത്യന്‍ എംബസി ഉടന്‍ തുറക്കേണ്ടതില്ലെന്നാണ് തീരുമാനം. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയുടെ ബന്ധം അഫ്ഗാനിസ്താനിലെ പൗര്‍ന്മാരുമായി മാത്രമായിരിക്കും. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടെ ഉന്നതാധികാര സമിതി ചര്‍ച്ച ചെയ്ത് തീരുമാനമെടുത്തു.

അഫ്ഗാനിസ്താനില്‍ നിന്ന് അടിയന്തരമായി മടക്കികൊണ്ടുവരേണ്ടത് 150 ഇന്ത്യക്കാരെ എന്നാണ് വിലയിരുത്തല്‍. അന്താരാഷ്ട്ര വിമാന സര്‍വീസ് പുനഃരാരംഭിക്കുമ്പോള്‍ അഫ്ഗാനികള്‍ക്ക് ഇ-വിസ അനുവദിക്കും.

]]>