tajmahal – malayalees.ch https://malayalees.ch Malayalam Online News Portal Tue, 06 Dec 2022 04:13:24 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png tajmahal – malayalees.ch https://malayalees.ch 32 32 ‘താജ്മഹലിൻ്റെ പഴക്കം നിർണയിക്കുന്നത് കോടതിയുടെ പണിയല്ല’; ഹർജി തള്ളി സുപ്രിം കോടതി https://malayalees.ch/supreme-court-rejects-plea-taj-mahal/ Tue, 06 Dec 2022 04:13:11 +0000 https://malayalees.ch/?p=72383 താജ്മഹലിൻ്റെ പഴക്കം നിർണയിക്കുന്നത് കോടതിയുടെ പണിയല്ലെന്ന് സുപ്രിം കോടതി. ഇക്കാര്യത്തിൽ സമർപ്പിക്കപ്പെട്ട പൊതുതാത്പര്യ ഹർജി തള്ളിക്കൊണ്ടാണ് സുപ്രിം കോടതിയുടെ നിരീക്ഷണം. ഹർജിക്കാരന് ഈ ആവശ്യവുമായി ആര്‍ക്കിയോളജിക്കല്‍ സര്‍വേയെ സമീപിക്കാമെന്നും കോടതി പറഞ്ഞു. സുര്‍ജിത് സിങ് യാദവ് എന്നയാളാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്.

ചരിത്ര പുസ്തകങ്ങളില്‍നിന്നും പാഠ്യ പുസ്തകങ്ങളില്‍നിന്നും താജ് മഹലിനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ നീക്കണമെന്നായിരുന്നു ഹർജിക്കാരൻ്റെ ആവശ്യം. താജ്മഹലിന്റെ പഴക്കത്തെക്കുറിച്ചു പഠിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേക്ക് നിര്‍ദേശം നല്‍കണം. താജ്മഹല്‍ നിലനിൽക്കുന്ന സ്ഥലത്ത് കൊട്ടാര സദൃശ്യമായ കെട്ടിടം നേരത്തെ ഉണ്ടായിരുന്നതായി തന്റെ ഗവേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ചരിത്രകാരന്‍മാര്‍ ഒരിടത്തും ഇത് പരാമര്‍ശിച്ചില്ലെന്നും ഹർജിക്കാരൻ പറഞ്ഞു.

എന്നാൽ, ചരിത്രം പരിശോധിക്കലല്ല കോടതിയുടെ ജോലി എന്ന് ജസ്റ്റിസുമാരായ എംആര്‍ ഷാ, സിടി രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. പൊതുതാത്പര്യ ഹര്‍ജി ഇത്തരം കാര്യങ്ങള്‍ക്കായല്ലെന്നും കോടതി വ്യക്തമാക്കി.

]]>
താജ്മഹൽ കാണാനെത്തിയ സ്പാനിഷ് വനിതയ്ക്ക് കുരങ്ങ് ആക്രമണം; 10 ദിവസത്തിനിടെ നാലാമത്തെ സംഭവം https://malayalees.ch/monkeys-attack-spanish-tourist-inside-taj-mahal/ Tue, 20 Sep 2022 12:29:46 +0000 https://malayalees.ch/?p=68354 താജ്മഹൽ കാണാനെത്തിയ വിനോദസഞ്ചാരിയായ സ്പാനിഷ് യുവതിയെ കുരങ്ങുകൾ ആക്രമിച്ചു. കഴിഞ്ഞ 10 ദിവസത്തിനിടെ ഇത് നാലാം തവണയാണ് വിനോദസഞ്ചാരികൾ കുരങ്ങുകളുടെ ആക്രമണത്തിനിരയാകുന്നത്. യുവതിയുടെ ഇടതുകാലിനാണ് പരുക്കേറ്റത്. യുവതിക്ക് താജ്മഹലിലെ ജീവനക്കാരും ഫോട്ടോഗ്രാഫർമാരും ചേർന്ന് പ്രാഥമിക ചികിത്സ നൽകി. ഭർത്താവിനൊപ്പമാണ് ഇവർ താജ്മഹൽ കാണാനെത്തിയത്.

കുരങ്ങിന്റെ ചിത്രമെടുക്കുന്നതിനിടെയാണ് യുവതി ആക്രമിക്കപ്പെട്ടതെന്ന് താജ്മഹലിലെ കൺസർവേഷൻ അസിസ്റ്റന്റ് രാജകുമാരൻ വാജ്പേയി പറഞ്ഞു. അവർക്ക് ഉടൻ തന്നെ പ്രഥമശുശ്രൂഷ നൽകി. വിനോദസഞ്ചാരികളെ കുരങ്ങുകളിൽ നിന്ന് സംരക്ഷിക്കാൻ ജീവനക്കാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.വർധിച്ചുവരുന്ന കുരങ്ങ് ശല്യത്തിന് പരിഹാരവും കണ്ടെത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്കും പ്രാദേശിക അധികാരികൾക്കും കഴിഞ്ഞിട്ടില്ലെന്ന് സഞ്ചാരികൾ ആരോപിക്കുന്നു.

കുരങ്ങ് ശല്യത്തിന് പരിഹാരം കാണുന്നതിനായി ജില്ലാ ഭരണകൂടത്തിനും പൗരസമിതിക്കും വനംവകുപ്പിനും കത്തയച്ചിട്ടുണ്ടെന്നും സൂപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റ് രാജ്കുമാർ പട്ടേൽ പറഞ്ഞു. കുരങ്ങുകളുടെ കൂടെ ഫോട്ടോയെടുക്കുന്നതും അവരുമായി കൂട്ടുകൂടാൻ നോക്കുന്നതും വിലക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

]]>
താജ്മഹലും കുത്തബ്മിനാറും അടക്കമുള്ള ചരിത്രസ്മാരകങ്ങൾ മെയ് 15 വരെ അടച്ചിടും https://malayalees.ch/taj-mahal-other-centrally-protected-monuments-closed-till-may-15/ Fri, 16 Apr 2021 04:04:52 +0000 https://malayalees.ch/?p=42983 താജ്മഹലും കുത്തബ്മിനാറും അടക്കമുള്ള ചരിത്രസ്മാരകങ്ങൾ മെയ്15 വരെ അടച്ചിടും. കൊവിഡ് നിരക്ക് ഉയർന്ന സാഹചര്യത്തിലാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നടപടി.

നേരത്തെ കൊറോണ വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിലും ചരിത്ര സ്മാരകങ്ങൾ അടച്ചിട്ടിരുന്നു. പിന്നീട് ആറ് മാസങ്ങൾക്ക് ശേഷം കർശന നിയന്ത്രണങ്ങളോടെയാണ് തുറന്ന് പ്രവർത്തിക്കാൻ ആരംഭിച്ചത്.

അതേസമയം, രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം വർദ്ധിക്കുകയാണ്. രണ്ട് ലക്ഷത്തിലധികം പേർക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, കർണാടക, ഉത്തർപ്രദേശ്, ഡൽഹി, മധ്യപ്രദേശ്, തമിഴ്നാട്, കേരളം, ഗുജറാത്ത്, രാജസ്ഥാൻ എന്നീ 10 സംസ്ഥാനങ്ങളിൽ പ്രതിദിന രോഗികളുടെ എണ്ണം വർദ്ധിച്ചു.

]]>
ബോംബ് ഭീഷണി; താജ്മഹൽ അടച്ചു https://malayalees.ch/taj-mahal-shut/ Thu, 04 Mar 2021 12:06:52 +0000 https://malayalees.ch/?p=41055 ആഗ്ര: ബോംബ് ഭീഷണിയെ തുടർന്ന് താജ്മഹൽ അടച്ചു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. യുപി പൊലീസിന് ലഭിച്ച സന്ദേശത്തെ തുടർന്നാണ് മുൻകരുതൽ എന്ന രീതിയിൽ ചരിത്ര സ്മാരകം അടച്ചത്.

ഫോൺ സന്ദേശം ലഭിക്കുന്ന വേളയിൽ താജിനുള്ളിൽ ആയിരത്തോളം സന്ദർശകരുണ്ടായിരുന്നു. ആളുകളെ ഒഴിപ്പിച്ച് നടത്തിയ പരിശോധനയിൽ സ്‌ഫോടക വസ്തുക്കൾ ഒന്നും കണ്ടെത്തിയില്ലെന്ന് ആഗ്ര എഡിജി രാജീവ് കൃഷ്ണ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൊഴിൽ ലഭിക്കാത്തതിൽ നിരാശനായ യുവാവാണ് വ്യാജ സന്ദേശം നൽകിയതെന്ന് പൊലീസ് പറയുന്നു. സുരക്ഷാ പരിശോധനയ്ക്ക് ശേഷം താജ് ഇപ്പോൾ തുറന്നു നൽകിയിട്ടുണ്ട്.

]]>