Tajikistan – malayalees.ch https://malayalees.ch Malayalam Online News Portal Tue, 24 Aug 2021 04:37:33 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Tajikistan – malayalees.ch https://malayalees.ch 32 32 അഫ്ഗാനിലെ ഇന്ത്യാക്കാരുമായുള്ള വിമാനം തജികിസ്താനിൽ നിന്നും പുറപ്പെട്ടു https://malayalees.ch/iaf-aircraft-in-tajikistan-to-ferry-indian-nationals-from-kabul/ Tue, 24 Aug 2021 04:37:26 +0000 https://malayalees.ch/?p=48493 അഫ്ഗാനിൽ നിന്നുള്ള ഇന്ത്യാക്കാരുമായുള്ള വ്യോമസേന വിമാനം തജികിസ്താനിൽ നിന്നും പുറപ്പെട്ടു. ഇന്നലെയാണ് ഇന്ത്യക്കാരുമായുള്ള വിമാനം അഫ്ഗാനിൽ നിന്ന് തജികിസ്താനിൽ എത്തിയത്. 25 ഇന്ത്യക്കാരടക്കം 78 യാത്രക്കാരുമായാണ് വിമാനം പുറപ്പെട്ടത്.

അഫ്ഗാനിൽ നിന്ന് തജിക്കിസ്ഥാനിൽ എത്തിയ മലയാളി കന്യാസ്ത്രീ തെരസ ക്രാസ്തയും ഇന്ത്യയിലെത്തും. നാനൂറിലേറെ ഇന്ത്യക്കാർ ഇപ്പോഴും അഫ്ഗാനിസ്ഥാനിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇവർ എല്ലാവരും സുരക്ഷിതരാണെന്നാണ് കേന്ദ്ര വിദേശ കാര്യ മന്ത്രാലയം നൽകുന്ന വിവരം. അതേസമയം അഭായാർത്ഥി കാർഡ് ആവശ്യപ്പെട്ട് യു.എൻ ഹൈക്കമ്മീഷന് മുന്നിൽ ഇന്ത്യയിലെ അഫ്ഗാൻ അഭയാർത്ഥികളുടെ പ്രതിഷേധം ഇന്നും തുടരാനാണ് സാധ്യത.

]]>
മൂന്ന് രാജ്യങ്ങൾക്കു കൂടി ഐസിസി അംഗത്വം https://malayalees.ch/switzerland-mongolia-tajikistan-become-new-icc-members/ Tue, 20 Jul 2021 04:20:18 +0000 https://malayalees.ch/?p=47002 മൂന്ന് രാജ്യങ്ങൾക്ക് കൂടി അസോസിയേറ്റ് അംഗത്വം നൽകി ഐസിസി. സ്വിറ്റ്സർലൻഡ്, മംഗോളിയ, തജികിസ്ഥാൻ എന്നീ രാജ്യങ്ങൾക്കാണ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിൻ്റെ 78ആമത് വാർഷിക ജനറൽ യോഗം പുതുതായി അംഗത്വം നൽകിയത്. ഇതോടെ ഐസിസി അംഗീകാരമുള്ള ക്രിക്കറ്റ് രാജ്യങ്ങൾ 106 ആയി.

മംഗോളിയയും തജികിസ്ഥാനും ഏഷ്യയിൽ നിന്നുള്ള യഥാക്രമം 22, 23 അംഗരാജ്യങ്ങളാണ്. യൂറോപ്പിൽ നിന്നുള്ള 35ആം അംഗമാണ് സ്വിറ്റ്സർലൻഡ്. 106 രാജ്യങ്ങളിൽ 96 രാജ്യങ്ങളും അസോസിയേറ്റ് അംഗങ്ങളാണ്. 10 രാജ്യങ്ങൾ മാത്രമാണ് സ്ഥിരാംഗങ്ങൾ.

2007 മുതൽ മംഗോളിയൻ ക്രിക്കറ്റ് അസോസിയേഷൻ നിലവിലുണ്ട്. എന്നാൽ, 2018ൽ മാത്രമാണ് സർക്കാരിനു കീഴിലുള്ള കായികവിനോദമായി ക്രിക്കറ്റ് അംഗീകരിക്കപ്പെട്ടത്. വനിതാ ക്രിക്കറ്റിനാണ് മംഗോളിയയിൽ കൂടുതൽ പ്രചാരം. 2011ൽ തജികിസ്ഥാൻ ക്രിക്കറ്റ് ഫെഡറേഷൻ നിലവിൽ വന്നു. 22 പുരുഷ ടീമുകളും 15 വനിതാ ടീമുകളുമാണ് അസോസിയേഷനു കീഴിലുള്ളത്. 2014ൽ നിലവിൽ വന്ന സിറ്റ്സർലൻഡ് ക്രിക്കറ്റ് അസോസിയേഷനു കീഴിൽ 33 ക്ലബുകളുണ്ട്.

]]>