Taha Fazal – malayalees.ch https://malayalees.ch Malayalam Online News Portal Fri, 29 Oct 2021 08:34:56 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Taha Fazal – malayalees.ch https://malayalees.ch 32 32 പന്തീരാങ്കാവ് യുഎപിഎ കേസ്; താഹ ഫസലിനെ മോചിപ്പിക്കാൻ ഉത്തരവിട്ട് കൊച്ചി എൻഐഎ കോടതി https://malayalees.ch/uapa-case-taha-fazal-released/ Fri, 29 Oct 2021 08:34:48 +0000 https://malayalees.ch/?p=51736 പന്തീരാങ്കാവ് യുഎപിഎ കേസിൽ താഹ ഫസലിനെ മോചിപ്പിക്കാൻ ഉത്തരവിട്ട് കൊച്ചി എൻഐ എ കോടതി. സുപ്രിംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് എൻഐഎ കോടതിയുടെ നടപടി. കഴിഞ്ഞ ദിവസമാണ് താഹ ഫസലിന് സുപ്രിംകോടതി ജാമ്യം അനുവദിച്ച്. അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എൻ ഐ എ ആവശ്യവും സുപ്രിംകോടതി തള്ളിയിരുന്നു.

പ്രതികളുടെ പ്രായം ,വിദ്യാഭ്യാസ സാഹചര്യങ്ങൾ തുടങ്ങിയങ്ങിയവ പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. അതേസമയം അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന ഘട്ടത്തിൽ ഹാജരാകണമെന്ന നിർദേശവും സുപ്രിംകോടതി നൽകിയിരുന്നു.

സുപ്രിംകോടതിയുടെ നടപടി എൻ ഐ എയ്ക്ക് വലിയ തിരിച്ചടിയാണ്. ജാമ്യം നൽകിയാൽ പ്രതികൾ തെളിവ്‌ നശിപ്പിക്കുമെന്നതടക്കമുള്ള വാദങ്ങൾ എൻ ഐ എ അഭിഭാഷകൻ കോടതിയിൽ ഉന്നയിച്ചിരുന്നു. എന്നാൽ വാദങ്ങൾ കോടതി അംഗീകരിച്ചില്ല.

]]>