T20 – malayalees.ch https://malayalees.ch Malayalam Online News Portal Fri, 01 Dec 2023 04:33:51 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png T20 – malayalees.ch https://malayalees.ch 32 32 ഇന്ത്യ – ഓസ്ട്രേലിയ നാലാം ടി-20 ഇന്ന്; ഇരു ടീമുകൾക്കും ജയിക്കണം https://malayalees.ch/india-australia-4th-t20-today/ Fri, 01 Dec 2023 04:33:46 +0000 https://malayalees.ch/?p=92113 ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള നാലാം ടി-20 ഇന്ന്. രാത്രി 7 മണിക്ക് റായ്പൂരിലാണ് മത്സരം. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ മൂന്ന് മത്സരങ്ങൾ അവസാനിക്കുമ്പോൾ ഇന്ത്യ 2-1ന് മുന്നിലാണ്. ഇന്നത്തെ മത്സരം വിജയിച്ച് പരമ്പര സ്വന്തമാക്കാൻ ഇന്ത്യ ഇറങ്ങുമ്പോൾ കളി ജയിച്ച് പരമ്പര സമനിലയാക്കുകയാണ് ഓസ്ട്രേലിയയുടെ ലക്ഷ്യം.

കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറി നേടി ടീമിൻ്റെ വിജയശില്പിയായ ഗ്ലെൻ മാക്സ്‌വൽ നാട്ടിലേക്ക് മടങ്ങിയത് ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടിയാണ്. അതേസമയം, മാക്സ്‌വെല്ലിൻ്റെ മടക്കം ഇന്ത്യക്ക് ആശ്വാസവുമാണ്. അവസാന രണ്ട് ടി-20കൾക്കായി ടീമിലെത്തിയ ശ്രേയാസ് അയ്യർ നാലാം നമ്പറിൽ തിലക് വർമയ്ക്ക് പകരം കളിക്കും. അങ്ങനെയെങ്കിൽ സൂര്യ അഞ്ചാം നമ്പറിലാവും. ടീമിൽ തിരികെയെത്തിയ മുകേഷ് കുമാർ പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം ഇടം നേടും. ആവേശ് ഖാനെ പുറത്തിരുത്തി ദീപക് ചഹാറിനെ പരീക്ഷിക്കാനും സാധ്യതയുണ്ട്.

പ്രമുഖരൊക്കെ നാട്ടിലേക്ക് മടങ്ങിയതിനാൽ പുതുമുഖങ്ങളടങ്ങിയ ടീമാവും ഇന്ന് ഓസ്ട്രേലിയക്കായി ഇറങ്ങുക. ക്രിസ് ഗ്രീൻ ഇന്ന് അരങ്ങേറിയേക്കും. ബെൻ മക്ഡർമോർട്ട്, ബെൻ ഡ്വാർഷുയിസ് എന്നിവരൊക്കെ ഇന്ന് കളിക്കും.

]]>
ആവേശം വിതറി ഇന്ത്യ-ന്യൂസിലാൻഡ് രണ്ടാം ടി-20; ഇന്ത്യയുടെ വിജയം 6 വിക്കറ്റുകൾക്ക് https://malayalees.ch/india-won-against-new-zealand-on-second-t20/ Mon, 30 Jan 2023 05:03:44 +0000 https://malayalees.ch/?p=75270 ന്യൂസീലൻഡിനെതിരായ രണ്ടാം ടി-20 മത്സരത്തിൽ ഇന്ത്യക്ക് വിജയം. അവസാന ഓവർ വരെ ആവേശം വിതറിയ മത്സരത്തിൽ ഇന്ത്യയുടെ ജയം 6 വിക്കറ്റിന്. ബോളർമാരുടെ സഹായത്താൽ വെറും 99 റണ്ണുകളിൽ കിവികളെ ഒതുക്കിയ ഇന്ത്യക്ക് അതെ നാണയത്തിൽ തന്നെ തിരിച്ചടി നൽകാൻ കിവികൾ ശ്രമിച്ചത് മത്സരത്തിന്റെ ആവേശം വർദ്ധിപ്പിച്ചു. കളിയിൽ നിലയുറപ്പിക്കും മുമ്ബ് ഓപ്പണർ ശുഭ്മൻ ഗില്ലിനെ ഇന്ത്യക്ക് നഷ്ടപ്പെട്ടു. തുടർന്ന് ടീം സ്കോർ അൻപത് റണ്ണിലേക്ക് കയറുന്നതിന് മുൻപ് ഇഷാൻ കിഷനും രാഹുൽ തൃപ്‍തിയും കളം വിട്ടു. India won against new zealand on second t20

സൂര്യകുമാർ യാദവ് നടത്തിയ പോരാട്ടമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. മത്സരം അവസാനിക്കാൻ ഒരു പന്ത് മാത്രം ശേഷിക്കെ മൂന്ന് റണ്ണുകൾ ആവശ്യമായിരുന്ന ഇന്ത്യക്ക് ബൗണ്ടറിയിലൂടെ സൂര്യകുമാർ വിജയം നേടിക്കൊടുത്തു. അഞ്ച് സ്പിന്നർമാരെ കളത്തിലിറക്കി കളി പിടിക്കാനുള്ള ന്യൂസിലൻഡിന്റെ ശ്രമങ്ങൾ തകർന്നത് സൂര്യകുമാറിനെ ബാറ്റിങ്ങിന് മുന്നിലായിരുന്നു. മിഷേൽ ബ്രേസ്‌വെല്ലും ഗ്ലെൻ ഫിലിപ്സുമാണ് ഇന്ത്യൻ ബാറ്റിംഗ് നിരയെ വരിഞ്ഞു മുറുക്കിയത്.

ഇന്ത്യയെ ബോളിങ്ങിന് അയച്ച ന്യൂസിലന്റിന്റെ പ്രതീക്ഷകളെ പവർപ്ലേയിൽ തന്നെ തകർത്താണ് നീലപ്പട തുടങ്ങിയത്. ചഹാൽ അടക്കം സ്പിന്നർമാരെ ഉപയോഗിച്ച ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ തന്ത്രം ഫലിക്കുന്നതാണ് മത്സരത്തിൽ കണ്ടത്. ഫിൻ അലനെ (11) ചഹാലും ഡെവൊൺ കോൺവേയെ (11) വാഷിംഗ്ടൺ സുന്ദറും ഗ്ലെൻ ഫിലിപ്സിനെ (5) ദീപക് ഹൂഡയും ഡാരിൽ മിച്ചലിനെ (8) കുൽദീപ് യാദവും മടക്കിയപ്പോൾ മാർക് ചാപ്മാൻ (14) റണ്ണൗട്ടായി. മൈക്കൽ ബ്രേസ്‌വെലിനെ (14) ഹാർദിക് പാണ്ഡ്യ മടക്കി അയച്ചു.

ഇന്ത്യയുടെ വിജയത്തോടെ പരമ്പര സമനിലയിലായി. പരമ്പരയിലെ നിർണായകമായ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഫെബ്രുവരി 1ന് അഹമ്മദാബാദിൽ വെച്ചു നടക്കും.

]]>
ന്യൂസിലൻഡിനെതിരെ 177 റൺസ് വിജയലക്ഷ്യം; ഇന്ത്യക്ക് മോശം തുടക്കം https://malayalees.ch/india-vs-new-zealand-2/ Sat, 28 Jan 2023 04:49:55 +0000 https://malayalees.ch/?p=75184 ന്യൂസിലൻഡിനെതിരായ ആദ്യ ടി20 മത്സരത്തിൽ ഇന്ത്യക്ക് 177 റൺസ് വിജയലക്ഷ്യം. 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസാണ് കിവീസ് നേടിയത്. ഡാരിൽ മിച്ചൽ, ഡെവൺ കോൺവേ എന്നിവർ അർധസെഞ്ച്വറി നേടി. ഡാരിൽ മിച്ചൽ 30 പന്തിൽ പുറത്താകാതെ 59 റൺസ് നേടിയപ്പോൾ ഡെവൺ കോൺവേ 35 പന്തിൽ 52 റൺസ് നേടി.

ഇന്ത്യക്കായി വാഷിംഗ്ടൺ സുന്ദർ രണ്ട് വിക്കറ്റ് വീഴ്ത്തി. അതേസമയം അർഷ്ദീപ്, കുൽദീപ്, ശിവം മാവി എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. നേരത്തെ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ ഇന്ത്യയ്ക്ക് 3 വിക്കറ്റുകൾ നഷ്ടമായി. മൂന്ന് ഓവർ പിന്നിടുമ്പോൾ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 15 റൺസ് എടുത്തിട്ടുണ്ട്.

]]>
ആദ്യ ടി20യിൽ ഇന്ത്യയ്ക്ക് തോൽവി, ന്യൂസിലൻഡ് ജയം 21 റൺസിന് https://malayalees.ch/washington-sundars-fifty-in-vain-as-india-lose-by-21-runs-against-nz/ Sat, 28 Jan 2023 04:46:11 +0000 https://malayalees.ch/?p=75180 റാഞ്ചിയിൽ നടന്ന ആദ്യ ടി20യിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്ക് 21 റൺസിന്റെ തോൽവി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യൻ ടീമിന് 20 ഓവറിൽ ഒമ്പത് വിക്കറ്റിന് 155 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിൽ ന്യൂസിലൻഡ് 1-0ന് മുന്നിലെത്തി.

ഹാർദിക്കിന്റെ നായകത്വത്തിൽ ഇന്ത്യൻ ടീമിന്റെ രണ്ടാം തോൽവിയാണിത്. ഇന്ത്യക്കായി വാഷിംഗ്ടൺ സുന്ദർ 50 റൺസും സൂര്യകുമാർ യാദവ് 47 റൺസും നേടി. ഏഴ് ബാറ്റ്സ്മാൻമാർക്ക് രണ്ടക്കം തൊടാൻ പോലും കഴിഞ്ഞില്ല. ന്യൂസിലൻഡിനായി മൈക്കൽ ബ്രേസ്‌വെൽ, ലോക്കി ഫെർഗൂസൺ, മിച്ചൽ സാന്റ്‌നർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

അതേസമയം ഇന്ത്യൻ ബൗളർമാരുടെ പ്രകടനവും നിരാശപ്പെടുത്തുന്നതായിരുന്നു. നാല് ഓവറിൽ 51 റൺസാണ് അർഷ്ദീപ് നൽകിയത്. ഉംറാൻ ഒരോവറിൽ 16 റൺസും മാവി രണ്ടോവറിൽ 19 റൺസും ഹാർദിക് മൂന്നോവറിൽ 33 റൺസും വഴങ്ങി. നേരത്തെ ന്യൂസിലൻഡിനായി ഡെവൺ കോൺവെ 52ഉം ഡാരിൽ മിച്ചൽ പുറത്താകാതെ 59ഉം റൺസെടുത്തു. പരമ്പരയിലെ രണ്ടാം മത്സരം ഞായറാഴ്ച ലഖ്‌നൗവിലെ ഏകാന സ്റ്റേഡിയത്തിൽ നടക്കും.

]]>
‘ടി20-യിൽ നിന്ന് വിട്ടുനിൽക്കാൻ പദ്ധതിയില്ല, എന്ത് സംഭവിക്കുമെന്ന് നോക്കാം’; രോഹിത് ശർമ്മ https://malayalees.ch/rohit-has-no-plans-of-giving-up-on-t20is/ Tue, 10 Jan 2023 04:32:11 +0000 https://malayalees.ch/?p=74219 ടി20 ക്രിക്കറ്റിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ്മയുടെ ഭാവി തുലാസിൽ നിൽക്കുകയാണ്. ഈ ഫോർമാറ്റിൽ തന്റെ ഭാവി എന്തായിരിക്കുമെന്ന് ഇപ്പോൾ രോഹിത് ശർമ്മ തന്നെ പറഞ്ഞിരിക്കുന്നു. ടി20 അന്താരാഷ്ട്ര മത്സരങ്ങൾ ഉപേക്ഷിക്കാൻ പദ്ധതിയില്ലെന്നാണ് താരത്തിൻ്റെ പ്രതികരണം. ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പര ആരംഭിക്കുന്നതിന് മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് രോഹിത് ഇക്കാര്യം അറിയിച്ചത്.

ഏകദിനത്തിലും ടെസ്റ്റ് മത്സരങ്ങളിലും മാത്രമേ രോഹിത് ടീമിനെ നയിക്കൂ എന്നും ടി20യിൽ ഹാർദിക്കിന് മുഴുവൻ സമയ ക്യാപ്റ്റൻസി നൽകുമെന്നും ഊഹാപോഹമുണ്ട്. ഇതോടൊപ്പം ചില സീനിയർ താരങ്ങളെ ഇനി ഏകദിനത്തിനും ടെസ്റ്റ് ക്രിക്കറ്റിനും മാത്രമായി തെരഞ്ഞെടുക്കുമെന്നതും ചർച്ചയാകുന്നുണ്ട്. ശ്രീലങ്കയ്‌ക്കെതിരെ അടുത്തിടെ സമാപിച്ച ടി20 പരമ്പരയ്ക്കുള്ള ഹ്രസ്വ ഫോർമാറ്റ് ടീമിൽ രോഹിത്, മുൻ നായകൻ വിരാട് കോലി, കെ.എൽ രാഹുൽ എന്നിവരെ ഉൾപ്പെടുത്തിയിരുന്നില്ല. ഇതിനിടെയാണ് രോഹിത്തിന്റെ പ്രതികരണം.

‘ഒന്നാമതായി, ബാക്ക് ടു ബാക്ക് മത്സരങ്ങൾ കളിക്കാൻ കഴിയില്ല. വിശ്രമം അത്യാവശ്യമാണ്. ന്യൂസീലൻഡിനെതിരേ മൂന്ന് ടി20 മത്സരങ്ങളടങ്ങിയ പരമ്പര വരുന്നുണ്ട്. ഐപിഎല്ലിന് ശേഷം എന്ത് സംഭവിക്കുമെന്ന് നോക്കാം. ഈ ഫോർമാറ്റ് വിടാൻ ഞാൻ ഇതുവരെ തീരുമാനിച്ചിട്ടില്ല’ – രോഹിത് ശർമ്മ പറഞ്ഞു. പരുക്ക് മൂലം ജസ്പ്രീത് ബുംറ ഏകദിന പരമ്പരയിൽ നിന്ന് പുറത്തായ സാഹചര്യവും രോഹിത് വ്യക്തമാക്കി. ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ നെറ്റ്സിൽ ബൗൾ ചെയ്യുമ്പോൾ ജസ്പ്രീത് ബുംറയ്ക്ക് കാഠിന്യം അനുഭവപ്പെട്ടിരുന്നതായി അദ്ദേഹം പറഞ്ഞു.

ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിൽ രോഹിത് ശർമ്മയുടെ അഭാവത്തിൽ വിക്കറ്റ് കീപ്പർ ഇഷാൻ കിഷനും ശുഭ്മാൻ ഗില്ലും ഓപ്പണിംഗ് ജോഡിയായി ഇറങ്ങി. രോഹിത് തിരിച്ചെത്തിയതോടെ ഒരു താരത്തിന് ഓപ്പണിംഗ് സ്ഥാനം ഒഴിയേണ്ടി വരും. ശ്രീലങ്കയ്‌ക്കെതിരെ ഏകദിന മത്സരത്തിൽ മുൻ ക്യാപ്റ്റൻ വിരാട് കോലിയും തിരിച്ചെത്തുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ ശ്രേയസ് അയ്യരെയും ഇഷാൻ കിഷനെയും എവിടേക്കാണ് ഇന്ത്യ ടീമിൽ ഉൾപ്പെടുത്തുക എന്ന് കണ്ടറിയണം.

]]>
ഇന്ത്യക്ക് വിജയത്തുടക്കം; ശ്രീലങ്കയെ രണ്ട് റൺസിന് പരാജയപ്പെടുത്തി https://malayalees.ch/shivam-mavis-four-fer-helps-india-secure-2-run-win/ Wed, 04 Jan 2023 05:02:52 +0000 https://malayalees.ch/?p=73893 പുതുവർഷത്തിൽ ഇന്ത്യക്ക് വിജയത്തുടക്കം. ആവേശകരമായ ആദ്യ ടി20 യിൽ ശ്രീലങ്കയെ രണ്ട് റൺസിന് പരാജയപ്പെടുത്തി. 163 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് 20 ഓവറിൽ 160 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. അരങ്ങേറ്റ മത്സരത്തിൽ നാല് വിക്കറ്റ് വീഴ്ത്തിയ ശിവം മാവിയാണ് ലങ്കയെ എറിഞ്ഞിട്ടത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ടീം ഇന്ത്യ 1-0ന് മുന്നിലെത്തി.

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ആവേശകരമായ വിജയമാണ് ഇന്ത്യൻ ടീം നേടിയത്. 163 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലങ്കയുടെ തുടക്കം വളരെ മോശമായിരുന്നു. അവസാന ഓവറുകളിൽ ചാമിക കരുണരത്‌നെയുടെ വെടിക്കെട്ട് ബാറ്റിംഗ് ടീമിന് പ്രതീക്ഷ നൽകിയെങ്കിലും രണ്ട് റൺസ് അകലെ ജയം നഷ്ടമായി. സന്ദർശകർക്കായി നായകൻ ദസുൻ ഷനക 27 പന്തിൽ 45 റൺസെടുത്ത് ടോപ് സ്കോററായി. കുസൽ മെൻഡിസ് (25 പന്തിൽ 28), വനിന്ദു ഹസരംഗ (10 പന്തിൽ 21) എന്നിവരും പൊരുതി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ശുഭ്മാൻ ഗില്ലും ഇഷാൻ കിഷനും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ആദ്യ ഓവറിൽ 17 റൺസ് കൂട്ടിച്ചേർത്തു. 27 റൺസിനിടെ ഇന്ത്യയുടെ ആദ്യ വിക്കറ്റ് വീണു. അരങ്ങേറ്റ മത്സരത്തിൽ ഏഴ് റൺസ് നേടിയ ശേഷം ശുഭ്മാൻ ഗിൽ പുറത്തായി. ഇതിന് പിന്നാലെ ഏഴ് റൺസെടുത്ത സൂര്യകുമാർ യാദവും പുറത്ത്. അഞ്ച് റൺസെടുത്ത സഞ്ജു സാംസണും പവലിയനിലേക്ക് മടങ്ങി. പിന്നാലെ ഇഷാൻ കിഷൻ 37 റൺസിനും ഹാർദിക് പാണ്ഡ്യ 29 റൺസിനും പുറത്തായി.

94 റൺസിന് അഞ്ച് വിക്കറ്റ് എന്ന നിലയിൽ നിൽക്കേ ദീപക് ഹൂഡയും അക്സർ പട്ടേലും ചേർന്ന് 68 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി ഇന്ത്യയുടെ സ്കോർ അഞ്ചിന് 162ൽ എത്തിച്ചു. ദീപക് ഹൂഡ 41 റൺസോടെയും അക്സർ പട്ടേൽ 31 റൺസോടെയും പുറത്താകാതെ നിന്നു. ശ്രീലങ്കയ്ക്ക് വേണ്ടി കസുൻ രജിത ഒഴികെ എല്ലാ ബൗളർമാരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

]]>
‘വൈകിയാണെങ്കിലും ഇന്ത്യ ഞങ്ങളെ ബഹുമാനിക്കാൻ തുടങ്ങി’; റമീസ് രാജ https://malayalees.ch/ramiz-rajas-huge-billion-dollar-industry-remark-before-t20-wc-clash/ Sat, 08 Oct 2022 07:56:07 +0000 https://malayalees.ch/?p=69259 ക്രിക്കറ്റ് മൈതാനത്ത് ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുമ്പോഴെല്ലാം ലോക ശ്രദ്ധ ലഭിക്കുന്നുണ്ട്. രണ്ട് രാജ്യങ്ങൾക്കുമിടയിൽ ഉഭയകക്ഷി പരമ്പരകൾ നടക്കാറില്ലെങ്കിലും, മൾട്ടിനാഷണൽ ടൂർണമെന്റുകളിൽ ചിരവൈരികൾ പരസ്പരം ഏറ്റുമുട്ടുന്നു. നേർക്കുനേർ പോരാട്ടത്തിൽ ഇന്ത്യക്ക് മുൻ‌തൂക്കം ഉണ്ടായിരുന്നെങ്കിലും, അടുത്തിടെ കാര്യങ്ങൾ മാറിമറിഞ്ഞു.

മൾട്ടിനാഷണൽ ടൂർണമെന്റുകളിൽ ഇന്ത്യൻ ടീം പാകിസ്താനോട് തോൽവി ഏറ്റുവാങ്ങാൻ തുടങ്ങി. പാക്ക് നിരയിലെ വീര്യം വർധിച്ചത് ഇന്ത്യൻ താരങ്ങൾ പോലും അഭിനന്ദിച്ചിരുന്നു. ഇപ്പോൾ ഇതാ പാക്ക് ടീമിൻ്റെ മെച്ചപ്പെട്ട പ്രകടനത്തിൽ പ്രതികരണവുമായി പി.സി.ബി ചീഫ് റമീസ് രാജ രംഗത്ത് വന്നു. വളരെ വൈകിയാണെങ്കിലും ഇന്ത്യ തങ്ങളെ ബഹുമാനിക്കാൻ തുടങ്ങി എന്നായിരുന്നു പ്രതികരണം.

പാകിസ്താന് ഒരിക്കലും തങ്ങളെ തോൽപ്പിക്കാൻ കഴിയില്ലെന്ന് ഇന്ത്യ കരുതിയിരുന്നു. എന്നാൽ ഇന്ന് ഇന്ത്യ തങ്ങളെ ബഹുമാനിക്കാൻ തുടങ്ങി. സമീപകാലത്തെ തോൽവിയും, ടീമിൻ്റെ മെച്ചപ്പെട്ട പ്രകടനവുമാണ് ഇതിന് കാരണം. ഒരു ബില്യൺ ഡോളർ ടീം ക്രിക്കറ്റ് ഇൻഡസ്‌ട്രിയെ തോൽപ്പിച്ചതിനാൽ പാകിസ്താന് ക്രെഡിറ്റ് നൽകണമെന്നും അദ്ദേഹം പറഞ്ഞു.

“ഞാൻ തന്നെ ലോകകപ്പ് കളിച്ചിട്ടുണ്ട്, ഞങ്ങൾക്ക് ഇന്ത്യയെ തോൽപ്പിക്കാൻ കഴിഞ്ഞില്ല. ഈ ടീമിന് ക്രെഡിറ്റ് നൽകണം, കാരണം ഇന്ത്യയെ അപേക്ഷിച്ച് പരിമിതമായ സൗകര്യങ്ങൾ ഉപയോഗിച്ച് മത്സരിക്കാൻ അവർ തയ്യാറാണ്.” രാജ പറയുന്നു. വരാനിരിക്കുന്ന ഇന്ത്യ-പാക്ക് മത്സരത്തെക്കുറിച്ചും റമീസ് രാജ സംസാരിച്ചു. നൈപുണ്യത്തിനും കഴിവിനുമപ്പുറം ഈ പോരാട്ടം മാനസിക മത്സരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

]]>
ടി20 പരമ്പര ഇന്ത്യയ്ക്ക്; സൗത്ത് ആഫ്രിക്കയെ തകർത്തത് പതിനാറ് റൺസിന് https://malayalees.ch/%e0%b4%9f%e0%b4%bf20-%e0%b4%aa%e0%b4%b0%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b0-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b8/ Mon, 03 Oct 2022 04:17:25 +0000 https://malayalees.ch/?p=68911 സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടി20യിലും വിജയിച്ചതോടെ പരമ്പര ഇന്ത്യ സ്വന്തമാക്കി. പതിനാറ് റൺസിനായിരുന്നു ഇന്ത്യയുടെ ഉജ്ജ്വല വിജയം. ഇനി ഒരു മത്സരം കൂടി ശേഷിക്കുന്നുണ്ട്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 237 റൺസാണ് അടിച്ചുകൂട്ടിയത്. വലിയ വിജയലക്ഷ്യം പിന്തുടർന്ന സൗത്ത് ആഫ്രിക്കയ്ക്ക് 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 221 റൺസെടുക്കാനേ സാധിച്ചുള്ളൂ. 46 പന്തിൽ സെഞ്ച്വറിയടിച്ച ഡേവിഡ‍് മില്ലർ 47 ബോളിൽ എട്ട് ഫോറും ഏഴ് സിക്‌സും സഹിതം 106 റൺസ് നേടി പുറത്താകാതെ നിന്നെങ്കിലും ദക്ഷിണാഫ്രിക്കയ്ക്ക് വിജയത്തിലെത്താൻ സാധിച്ചില്ല. ക്വിൻറൺ ഡികോക്ക് ദക്ഷിണാഫ്രിക്കയ്ക്കായി അർധ സെഞ്ച്വറി നേടി. ( India won the T20 series against South Africa ).

പേസർ അർഷ്‌ദീപ് സിംഗ് കൃത്യതയോടെ പന്തെറിഞ്ഞതോടെ 1.4 ഓവറിൽ രണ്ട് റൺസിനിടെ ദക്ഷിണാഫ്രിക്കയ്‌ക്ക് ഇരട്ട വിക്കറ്റാണ് നഷ്‌ടമായത്. ക്യാപ്റ്റൻ തെംബാ ബാവുമയും റിലീ റൂസ്സോയും റൺസൊന്നും കൂട്ടിച്ചേർക്കാനാകാതെ കൂടാരം കയറുകയായിരുന്നു. 19 പന്ത് നേരിട്ട് നാല് ഫോറും ഒരു സിക്‌സറും ഉൾപ്പടെ 33 റൺസുമായി ഏയ്‌ഡൻ മാർക്രം മുന്നോട്ട് കുതിക്കവേയാണ് അക്‌സർ പട്ടേലിന് മുന്നിൽ കീഴടങ്ങിയത്. അവിടുന്നങ്ങോട്ടാണ് ക്വിൻറൺ ഡികോക്കും ഡേവിഡ് മില്ലറും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചത്.

13 ഓവർ പൂർത്തിയാകുമ്പോൾ 110/3 എന്ന നിലയിലായിരുന്നു സൗത്ത് ആഫ്രിക്ക. മില്ലർ 25 പന്തിൽ ഫിഫ്റ്റി പൂർത്തിയാക്കി. പിന്നാലെ അക്‌സറിനെ അടിച്ചുപറത്തി ഡികോക്കും ട്രാക്കിലായി. ഇരുവരും ചേർന്ന് 58 പന്തിൽ 100 റൺസിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. ഡിക്കോക്കും ഫിഫ്റ്റി കണ്ടെത്തി. എങ്കിലും 238 എന്ന കൂറ്റൻ ലക്ഷ്യത്തിലേക്ക് എത്താൻ സന്ദർശകർക്ക് കഴിഞ്ഞില്ല. ഡികോക്ക് 48 പന്തിൽ 69 റൺസുമായി പുറത്താകാതെ നിന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ഇന്ത്യ 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 237 റൺസ് അടിച്ചെടുത്തത്. കെ എൽ രാഹുൽ (28 പന്തിൽ 57), രോഹിത് ശർമ്മ (37 പന്തിൽ 43), സൂര്യകുമാർ യാദവ് (22 പന്തിൽ 61), വിരാട് കോലി (28 പന്തിൽ 49), ഡികെ(7 പന്തിൽ 17) എന്നിങ്ങനെയാണ് ഇന്ത്യൻ താരങ്ങളുടെ സ്കോർ.

]]>
ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ടി20 ഇന്ന് https://malayalees.ch/india-vs-england-2nd-t20i/ Sat, 09 Jul 2022 08:49:04 +0000 https://malayalees.ch/?p=64542 India vs England 2nd T20: ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ രണ്ടാം ടി20 മത്സരം ഇന്ന്. ബിർമിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ ഇന്ത്യൻ സമയം രാത്രി ഏഴു മണിക്കാണ് മത്സരം. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലാണ്. അതേസമയം ഇന്ത്യൻ ടീമിൽ ഇന്ന് ഒട്ടേറെ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. ഇംഗ്ലണ്ട് നിരയിൽ മാറ്റം ഉണ്ടായേക്കില്ല.

രണ്ടാം ടി20യിൽ ക്യാപ്റ്റൻ രോഹിത് ശർമ്മയ്‌ക്കൊപ്പം മികച്ച ഫോമിലുള്ള ദീപക് ഹൂഡ ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യും. വിരാട് കോലി മൂന്നാം നമ്പറിലും, സൂര്യകുമാർ യാദവിന് നാലാം നമ്പറിലും, ഋഷഭ് പന്ത് അഞ്ചാമതും ഇറങ്ങും. ദിനേശ് കാർത്തിക്കും ഹാർദിക് പാണ്ഡ്യയും ഫിനിഷറുടെ റോളിൽ എത്തിയേക്കും. ബൗളിംഗിലേക്ക് ജസ്പ്രീത് ബുംറയുടെ തിരിച്ചുവരവ് ഉറപ്പാണ്. അക്സർ പട്ടേലിനു പകരം രവീന്ദ്ര ജഡേജയും ടീമിൽ തിരിച്ചെത്താം.

ആദ്യ ടി20യിൽ ആതിഥേയർ 50 റൺസിന്റെ തോൽവി ഏറ്റുവാങ്ങിയെങ്കിലും ഇംഗ്ലണ്ട് നിരയിൽ മാറ്റങ്ങൾ ഉണ്ടായേക്കില്ല. ക്യാപ്റ്റൻ ജോസ് ബട്ട്‌ലറും ജേസൺ റോയിയും വീണ്ടും ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യും. മധ്യനിരയിൽ ഹാരി ബ്രൂക്ക്, ലിയാം ലിവിംഗ്സ്റ്റൺ, മൊയിൻ അലി, ഡേവിഡ് മലാൻ എന്നിവരും ഉണ്ടാകും. ബൗളിംഗിൽ ടൈമൽ മിൽസ്, റീസ് ടോപ്ലി, സാം കുറാൻ, ക്രിസ് ജോർദാൻ എന്നിവർ ഉറപ്പാണ്.

]]>
ടി-20 പരമ്പര സ്വന്തമാക്കി ഇന്ത്യ; ന്യൂസിലൻഡിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചു https://malayalees.ch/t20-india-beat-new-zealand-by-7-wickets/ Sat, 20 Nov 2021 04:37:44 +0000 https://malayalees.ch/?p=52793 ന്യൂസിലൻഡിനെതിരായ ടി-ട്വന്റി പരമ്പര സ്വന്തമാക്കി ഇന്ത്യ. രണ്ടാം മത്സരത്തിൽ ന്യൂസിലൻഡിനെ ഇന്ത്യ ഏഴ് വിക്കറ്റിന് തോൽപ്പിച്ചു. 154 റണ്‍സ് വിജയലക്ഷ്യം 16 പന്തുകൾ ഇന്ത്യ ശേഷിക്കെ മറികടന്നു. ഓപ്പണര്‍മാരായ കെ എല്‍ രാഹുലിന്‍റെയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും അര്‍ധസെഞ്ചുറികളാണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്.

49 പന്തില്‍ 65 റണ്‍സെടുത്ത രാഹുല്‍ ആണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. രോഹിത് 36 പന്തില്‍ 55 റണ്‍സടിച്ച് വിജയത്തിനരികെ പുറത്തായി. പിന്നാലെ എത്തിയ സൂര്യകുമാര്‍ യാദവ്(1) നിരാശപ്പെടുത്തിയെങ്കിലും വെങ്കടേഷ് അയ്യരും റിഷഭ് പന്തും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കിവീസ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്തു. മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യൻ ബൗളർമാരാണ് കിവീസിനെ ചെറിയ സ്‌കോറിലൊതുക്കിയത്. ഓപണിങ് ബാറ്റ്‌സ്മാൻമാരായ മാർട്ടിൻ ഗുപ്ട്ടിലും ഡാരിയൽ മിറ്റ്ച്ചലും ചേർന്ന് മികച്ച തുടക്കമാണ് കിവീസിന് നൽകിയത്. നാല് ഓവറിൽ തന്നെ കിവീസ് 50 റൺസ് കടന്നിരുന്നു. 15 ബോളിൽ 31 റൺസെടുത്ത് നിൽക്കവെ ചഹർ, ഗുപ്റ്റലിനെ വീഴ്ത്തി. മാർക്ക് ചാപ്‌മെനെ 21 റൺസിൽ നിൽക്കവെ അക്‌സർ പട്ടേലും മടക്കി. ഗ്ലേൻ ഫിലിപ്‌സ് 34 ഉം സീഫേര്‍ട്ട് 13 റൺസും നേടി.

]]>