T20 WORLD CUP – malayalees.ch https://malayalees.ch Malayalam Online News Portal Mon, 14 Nov 2022 04:26:33 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png T20 WORLD CUP – malayalees.ch https://malayalees.ch 32 32 ഇംഗ്ലണ്ട് ടി20 ചാമ്പ്യന്മാർ, പാക്ക് പരാജയം 5 വിക്കറ്റിന് https://malayalees.ch/england-outclass-pakistan-to-win-their-2nd-t20-world-cup-title/ Mon, 14 Nov 2022 04:26:20 +0000 https://malayalees.ch/?p=71232 ഇംഗ്ലണ്ടിന് രണ്ടാം ടി20 ലോകകപ്പ് കിരീടം. ഫൈനലിൽ പാകിസ്താൻ ഉയർത്തിയ 138 റൺസ് വിജയലക്ഷ്യം 5 വിക്കറ്റ് ശേഷിക്കെ മറികടന്നു. ഓൾറൗണ്ടർ ബെൻ സ്റ്റോക്‌സും സാം കുറാനുമാണ് ഇംഗ്ലണ്ട് വിജയശിൽപ്പികൾ. ചരിത്രത്തിൽ ഒരേസമയം ടി20, ഏകദിന ലോക ടൈറ്റിൽസ് സ്വന്തമാക്കുന്ന ആദ്യ ടീമായി ഇംഗ്ലണ്ട്.

ബെൻ സ്‌റ്റോക്‌സ്, സാം കുറാൻ, ആദിൽ റഷീദ് എന്നിവരായിരുന്നു ഫൈനലിലെ താരങ്ങൾ. പാക്ക് ബൗളർമാരുടെ തീ തുപ്പും പന്തുകൾക്ക് മുന്നിൽ പതറാതെ നിന്ന സ്റ്റോക്സ് ടി20 ഐ ക്രിക്കറ്റിലെ തന്റെ ആദ്യ അർധസെഞ്ചുറി രേഖപ്പെടുത്തി. 49 പന്തിൽ 52 റൺസുമായി പുറത്താകാതെ നിന്ന സ്റ്റോക്സ് ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റിന്റെ വിജയത്തിലേക്ക് നയിച്ചു. ട്വന്റി20യിൽ രണ്ടാം തവണയാണ് ഇംഗ്ലണ്ട് ചാമ്പ്യന്മാരാകുന്നത്. ഇതിന് മുമ്പ് 2010ലും ടീം ടി20 ചാമ്പ്യന്മാരായി.

പാകിസ്ഥാൻ കഠിനമായി പൊരുതിയെങ്കിലും സ്ലോഗ് ഓവറുകളിൽ ഷഹീൻ അഫ്രീദി പരുക്ക് മൂലം പിന്മാറിയത് തിരിച്ചടിയായി. ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ 8 വിക്കറ്റ് നഷ്ടത്തിൽ 137 റൺസിൽ ഇംഗ്ലണ്ട് തളച്ചു. പാക്ക്‌ നിരയിൽ ഷാൻ മസൂദ് (28 പന്തിൽ 38), ക്യാപ്റ്റൻ ബാബർ അസം (28പന്തിൽ 32), ഷദാബ് ഖാൻ (14 പന്തിൽ 20) എന്നിവർ മാത്രമാണ് ചെറുത്തുനിന്നത്. മുഹമ്മദ് റിസ്‍വാൻ (14 പന്തിൽ 15) ആണ് രണ്ടക്കം കടന്ന മറ്റൊരു ബാറ്റ്സ്മാൻ. ഇന്നിങ്സിൽ മൊത്തം പിറന്നത് രണ്ടു സിക്സറുകൾ മാത്രം.

നാലോവറിൽ 12 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്ത സാം കറനും 22 റൺസിന് രണ്ടു വിക്കറ്റ് വീഴ്ത്തിയ ആദിൽ റഷീദുമാണ് ഇംഗ്ലീഷ് ബൗ

]]>
ടി20 ലോകകപ്പ് ഫൈനൽ: ചരിത്രം പാക്ക് പടയ്‌ക്കൊപ്പം, ഇംഗ്ലണ്ടിന് കൂട്ടായി ഫോം; ജയം ആർക്കൊപ്പം? https://malayalees.ch/t20-world-cup-final-history-favours-pakistan-form-is-with-england/ Sat, 12 Nov 2022 08:33:08 +0000 https://malayalees.ch/?p=71158 ടി20 ക്രിക്കറ്റിലെ ലോക ചാമ്പ്യന്മാരെ അറിയാൻ ഒരു ദിവസം മാത്രമാണ് ശേഷിക്കുന്നത്. ചരിത്രപ്രസിദ്ധമായ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ പാകിസ്താനും ഇംഗ്ലണ്ടും ടൈറ്റിലിനായി ഏറ്റുമുട്ടും. സെമിയിൽ ഇന്ത്യയെ 10 വിക്കറ്റിന് തോൽപ്പിച്ച് ഇംഗ്ലണ്ട് ഫൈനലിൽ പ്രവേശിച്ചപ്പോൾ ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയാണ് പാകിസ്താൻ കിരീടപ്പോരാട്ടത്തിൽ പ്രവേശിച്ചത്. ചരിത്രം പാക്ക് പടയ്ക്ക് മുൻതൂക്കം നൽകുമ്പോൾ, ഫോം ഇംഗ്ലണ്ട് നിരയ്‌ക്കൊപ്പമാണ്.

നാളെ നടക്കുന്ന ഫൈനലിന് 1992ലെ ഏകദിന ലോകകപ്പുമായി ഏറെ സാമ്യമുണ്ടെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. ഫൈനല്‍ പോരാട്ടം ഓസ്‌ട്രേലിയയിലെ മെല്‍ബണിലാണെന്നതും 1992ല്‍ ഇതേ വേദിയിലാണ് പാകിസ്താനും ഇംഗ്ലണ്ടും ലോകകപ്പ് ഫൈനലിനായി ഇറങ്ങിയത് എന്നതുമാണ് പ്രധാന സാമ്യം. അന്ന് പാക്ക് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് കിരീടം നേടിയപോലെ ഇത്തവണയും വിജയം ആവര്‍ത്തിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 1992ല്‍ പാകിസ്താൻ ഏതു ടീമിനെ പരാജയപ്പെടുത്തിയാണോ ഫൈനലിലെത്തിയത് അതേ ടീമിനേയാണ് ഇത്തവണയും മറികടന്നത്.

1992 ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്മാരും സഹ ആതിഥേയരുമായിരുന്നു ഓസ്ട്രേലിയ. 1992 ലോകകപ്പിന്റെ ഫൈനലില്‍ ഇംഗ്ലണ്ട് എത്തി, എന്നാല്‍ അന്ന് സിംബാബ്‌വെയ്‌ക്കെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ പരാജയപ്പെട്ടു. ടൂര്‍ണമെന്റില്‍ സിംബാബ്‌വെയുടെ ഏക ജയമാണിത്. അതുപോലെ 2022ല്‍ സൂപ്പര്‍ 12 റൗണ്ടിലെ അയര്‍ലന്‍ഡിന്റെ ഏക വിജയം ഇംഗ്ലണ്ടിനെതിരെയായിരുന്നു.1992 ലോകകപ്പില്‍ രണ്ട് മത്സരങ്ങള്‍ മാത്രമാണ് ഇന്ത്യ വിജയിച്ചത്. അതിലൊന്ന് പാകിസ്താനെതിരെ ആയിരുന്നു.

ടൂർണമെന്റിന്റെ തുടക്കത്തിൽ ചിരവൈരികളായ ഇന്ത്യയോടും സിംബാബ്‌വെയോടും തോൽവി ഏറ്റുവാങ്ങിയ പാകിസ്താൻ ഫൈനൽ കാണുമെന്ന് സ്വപ്നത്തിൽ പോലും ആരും പ്രതീക്ഷിച്ചിരുന്നില്ല. 2009-ലെ ചാമ്പ്യൻമാരുടെ ഫൈനൽ പ്രവേശനം ഹോളിവുഡ് ത്രില്ലർ സ്‌ക്രിപ്റ്റിനെ പോലും തോൽപ്പിക്കും. നിശ്ചയദാർഢ്യമുള്ള ബാബർ അസം ടീമിന് കിരീടം സമ്മാനിച്ചാൽ അത് ചരിതമാണ്. പാകിസ്താൻ ക്രിക്കറ്റിന്റെ ഹാൾ ഓഫ് ഫെയിമിൽ മഹാനായ ഇമ്രാൻ ഖാന്റെ അരികിൽ ബാബർ അസമിനും തന്റെ ഇരിപ്പിടം ഉറപ്പാക്കാം.

England:
Jos Buttler (captain), Alex Hales, Phil Salt, Harry Brook, Liam Livingstone, Adil Rashid, Moeen Ben Stokes, Moeen Ali, David Willey, Chris Woakes, Chris Jordan, Dawid Malan, Sam Curran, Mark Wood, Tymal Mills.

Pakistan:
Babar Azam (captain), Mohammed Rizwan, Shan Masood, Iftikhar Ahmed, Mohammed Haris, Khushdil Shah, Asif Ali, Haider Ali, Mohammed Wasim, Naseem Shah, Haris Rauf, Shadab Ahmed, Mohammed Nawaz, Shaheen Shah Afridi, Mohammed Hasnain.

]]>
ടി 20 ക്രിക്കറ്റ് ലോകകപ്പ്; രണ്ടാം സെമിയില്‍ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും https://malayalees.ch/t20-worldcup-semi-ind-vs-eng/ Thu, 10 Nov 2022 07:50:03 +0000 https://malayalees.ch/?p=71024 ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് രണ്ടാം സെമിയില്‍ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. ആദ്യ സെമിയില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച് പാകിസ്താൻ ഫൈനലിലെത്തി. അഡ്ലെയ്ഡില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30നാണ് മത്സരം.

ഗ്രൂപ്പുഘട്ടത്തില്‍ ഇംഗ്ലണ്ടിനേക്കാള്‍ മികച്ച പ്രകടനം കാഴ്ചവച്ചാണ് ഇന്ത്യ സെമിയിലെത്തിയത്. സൂപ്പര്‍ 12ല്‍ അഞ്ചു മത്സരങ്ങളിൽ നാലിലും ജയിക്കാന്‍ ഇന്ത്യക്കായിരുന്നു. ഇന്ത്യ-പാകിസ്താൻ കലാശപ്പോരാട്ടമാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ഗ്രൂപ്പ് ഒന്നില്‍ മികച്ച നെറ്റ് റണ്‍റേറ്റിന്റെ പിന്‍ബലത്തിലാണ് ഇംഗ്ലണ്ട് സെമി ഫൈനലിലെത്തിയത്. അഞ്ചു മല്‍സരങ്ങളില്‍ ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നീ മൂന്നു ടീമുകള്‍ക്കും ഏഴു പോയിന്റ് വീതമാണ് ലഭിച്ചത്. മികച്ച നെറ്റ് റണ്‍റേറ്റില്‍ കിവികള്‍ ഒന്നാമതും ഇംഗ്ലണ്ട് രണ്ടാമതുമെത്തി.

അതേസമയം ട്വന്‍റി 20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ സെമിക്ക് മുമ്പ് ഇംഗ്ലണ്ട് പേസറായ മാര്‍ക്ക് വുഡിനെ പരുക്കിനെ തുടര്‍ന്ന് പ്ലേയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കി. ഇതോടെ ക്രിസ് ജോര്‍ദാന്‍ പകരക്കാരനായി വരുമെന്നും ഇന്‍സൈഡ് സ്പോര്‍ട് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.

]]>
ടി 20 ലോകകപ്പ് സെമി; ടോസ് നേടിയ ന്യൂസിലന്‍ഡ് ബാറ്റിംഗ് തെരഞ്ഞെടുത്തു https://malayalees.ch/t20-world-cup-semi-final/ Wed, 09 Nov 2022 10:51:28 +0000 https://malayalees.ch/?p=70987 ടി 20 ലോകകപ്പിലെ ന്യൂസിലന്‍ഡ്-പാകിസ്താൻ സെമിഫൈനലിൽ ടോസ് നേടിയ കിവീസ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഇരു ടീമുകളും അവസാന സൂപ്പര്‍-12 മത്സരത്തിലെ അതേ പ്ലേയിംഗ് ഇലവനെയാണ് ഇന്ന് അണിനിരത്തിയത്.

ഇന്ന് ജയിക്കുന്നവര്‍ നാളെ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം സെമി ജേതാക്കളെ ഫൈനലില്‍ 13-ാം തിയതി നേരിടും. ലോകകപ്പുകളിൽ തുടർച്ചയായി അഞ്ചാമത്തെ സെമിഫൈനലിലാണ് ന്യൂസിലൻഡ് കളിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. നാളെയാണ് ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം സെമി. ഉച്ചക്ക് 1.30ന് അഡ്‍ലെയ്‌ഡിലാണ് കളി.

ന്യൂസിലന്‍ഡ് ടീം: Finn Allen, Devon Conway(w), Kane Williamson(c), Glenn Phillips, Daryl Mitchell, James Neesham, Mitchell Santner, Tim Southee, Ish Sodhi, Lockie Ferguson, Trent Boult

പാകിസ്ഥാന്‍ ടീം: Mohammad Rizwan(w), Babar Azam(c), Mohammad Nawaz, Mohammad Haris, Shan Masood, Iftikhar Ahmed, Shadab Khan, Mohammad Wasim Jr, Naseem Shah, Haris Rauf, Shaheen Afridi

]]>
ട്വന്റി 20 ലോകകപ്പ്; ഫൈനല്‍ വേദിയില്‍ ഗാനമാലപിക്കാന്‍ മലയാളി ഗായിക ജാനകി ഈശ്വര്‍ https://malayalees.ch/australian-malayalee-singer-janaki-easwar-to-perform-t20-world-cup-final/ Sat, 05 Nov 2022 04:30:56 +0000 https://malayalees.ch/?p=70778 ട്വന്റി 20 ലോകകപ്പ് ഫൈനല്‍ വേദിയില്‍ ഗാനമാലപിക്കാന്‍ മലയാളി ഗായിക ജാനകി ഈശ്വര്‍. നവംബര്‍ 13 ഞായറാഴ്ച മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ടി20 ലോകകപ്പ് ഫൈനല്‍. മത്സരത്തിനു മുമ്പ് ഓസ്‌ട്രേലിയയിലെ പ്രശസ്ത റോക്ക് ബാന്‍ഡായ ഐസ്ഹൗസ് വേദിയില്‍ പരിപാടി അവതരിപ്പിക്കുന്നുണ്ട് ഇവര്‍ക്കൊപ്പമാണ് 13-കാരിയായ ജാനകി ഗാനമാലപിക്കുന്നത്.

ഓസ്‌ട്രേലിയയിലെ ലോകപ്രശസ്ത റിയാലിറ്റി ഷോയിലൂടെ ആഗോള ശ്രദ്ധ നേടിയ മലയാളി ഗായികയാണ് ജാനകി ഈശ്വര്‍. ദി വോയ്‌സ് ഷോയുടെ പത്താം സീസണിലായിരുന്നു ജാനകി മത്സരിക്കാനെത്തിയത്. ഈ മത്സരത്തില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥിയും ആദ്യ ഇന്ത്യന്‍ വംശജയുമായിരുന്നു ജാനകി. ഓസ്‌ട്രേലിയയില്‍ താമസമാക്കിയ കോഴിക്കോട് കക്കോടി സ്വദേശികളായ അനൂപിന്റേയും ദിവ്യയുടേയും മകളാണ്.

]]>
ടി-20 ലോകകപ്പ്: പാകിസ്താനെ തകർത്ത് സിംബാബ്‌വെ, വിജയം ഒരു റണ്ണിന് https://malayalees.ch/zimbabwe-beat-pakistan-t20-world-cup-2022/ Fri, 28 Oct 2022 04:25:34 +0000 https://malayalees.ch/?p=70338 ടി-20 ലോകകപ്പില്‍ പാകിസ്താനെ തകർത്ത് സിംബാബ്‌വെ. ഒരു റണ്ണിനായിരുന്നു സിംബാബ്‌വെയുടെ ജയം. ടോസ് നേടി ബാറ്റിംഗിനെത്തിയ സിംബാബ്‌വെ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ പാകിസ്താന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ആദ്യ മത്സരത്തില്‍ ഇന്ത്യയോട് തോറ്റ പാകിസ്താന്റെ സെമി ഫൈനല്‍ സാധ്യതകള്‍ മങ്ങി.

മോശം തുടക്കമായിരുന്നു പാകിസ്ഥാന്റേത്. സ്‌കോര്‍ബോര്‍ഡില്‍ 23 റണ്‍സ് മാത്രമുള്ളപ്പോള്‍ ബാബര്‍ അസം (4), മുഹമ്മദ് റിസ്‌വാന്‍ (14) എന്നിവരെ പാകിസ്ഥാന് നഷ്ടമായി. മൂന്നാമനായി ക്രീസിലെത്തിയ ഷാന്‍ മസൂദ് (44) മാത്രമാണ് പിടിച്ചുനിന്നത്. മുഹമ്മദ് നവാസ് (22) റൺസെടുത്തു.

ഇഫ്തികര്‍ അഹമ്മദ് (5), ഷദാബ് ഖാന്‍ (17), ഹൈദര്‍ അലി (0), ഷഹീന്‍ അഫ്രീദി (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മൂന്ന് വിക്കറ്റ് വീഴ്ത്തിയ സിക്കന്ദര്‍ റാസയാണ് പാകിസ്ഥാനെ തകര്‍ത്തത്. ബ്രാഡ് ഇവാന്‍സിന് രണ്ട് വിക്കറ്റുണ്ട്.

മികച്ച തുടക്കമാണ് സിംബാബ്‌വെയ്ക്ക് ലഭിച്ചത്. അഞ്ച് ഓവറില്‍ 42 റണ്‍സ് നേടാന്‍ സിംബാബ്‌വെ ഓപ്പണര്‍മാര്‍ക്ക് സാധിച്ചിരുന്നു. എന്നാല്‍ ക്രെയ്ഗ് ഇര്‍വിനെ (19) പുറത്താക്കി മുഹമ്മദ് വസിം പാകിസ്ഥാന് ബ്രേക്ക് ത്രൂ നല്‍കി. സ്‌കോര്‍ 43 ആവുമ്പോള്‍ വെസ്ലി മധെവേരെയും (17) പവലിയനില്‍ തിരിച്ചെത്തി. പിന്നീടെത്തിയവരില്‍ വില്യംസ് ഒഴികെ മറ്റാര്‍ക്കും പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല.വാലറ്റത്ത് ബ്രാഡ് ഇവാന്‍സ്, റ്യാന്‍ ബേള്‍ എന്നിവരുടെ പ്രകടനമാണ് സ്‌കോര്‍ 130ലെത്തിച്ചത്.

]]>
ടി-20 ലോകകപ്പ്: നെതർലൻഡിനെ വീഴ്ത്തി ശ്രീലങ്ക സൂപ്പർ 12ൽ https://malayalees.ch/t20-world-cup-srilanka-won-netherlands/ Thu, 20 Oct 2022 08:37:29 +0000 https://malayalees.ch/?p=69922 ടി-20 ലോകകപ്പിൽ ശ്രീലങ്ക സൂപ്പർ 12ൽ. ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ നെതർലൻഡിനെ 16 റൺസിനു വീഴ്ത്തിയാണ് ശ്രീലങ്ക സൂപ്പർ 12 ഉറപ്പിച്ചത്. ശ്രീലങ്ക മുന്നോട്ടുവച്ച 163 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ നെതർലൻഡ്സിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 146 റൺസ് മാത്രമേ നേടാനായുള്ളൂ. ശ്രീലങ്കക്കായി ബാറ്റിംഗിൽ കുശാൽ മെൻഡിസും (79 റൺസ്) ബൗളിംഗിൽ വനിന്ദു ഹസരങ്കയും (3 വിക്കറ്റ്) തിളങ്ങി.

മോശം തുടക്കമാണ് ശ്രീലങ്കയ്ക്ക് ലഭിച്ചത്. നെതർലൻഡ്സ് കൃത്യമായി പന്തെറിഞ്ഞതോടെ റൺ വരണ്ടു. സമ്മർദ്ദത്തിൽ പാത്തും നിസങ്ക (21 പന്തിൽ 14) വേഗം പുറത്തായി. ധനഞ്ജയ ഡിസിൽവ നേരിട്ട ആദ്യ പന്തിൽ തന്നെ മടങ്ങി. മൂന്നാം വിക്കറ്റിൽ ചരിത് അസലങ്കയും കുശാൽ മെൻഡിസും ചേർന്ന് 60 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. അസലങ്ക (30 പന്തിൽ 31 റൺസ്) പുറത്തായതിനു പിന്നാലെ കുശാൽ മെൻഡിസ് 34 പന്തുകളിൽ ഫിഫ്റ്റിയിലെത്തി. ഫിഫ്റ്റിക്ക് ശേഷം അവസാന ഓവറുകളിൽ മെൻഡിസ് നടത്തിയ കൂറ്റനടികളാണ് ശ്രീലങ്കയെ 160 കടത്തിയത്. ഭാനുക രജപക്സെയും (13 പന്തിൽ 19) മികച്ചുനിന്നു. 44 പന്തുകളിൽ 79 റൺസെടുത്ത മെൻഡിസ് അവസാന ഓവറിൽ പുറത്താവുകയായിരുന്നു.

മറുപടി ബാറ്റിംഗിൽ നെതർലൻഡിനും മോശം തുടക്കമാണ് ലഭിച്ചത്. 7 റൺസ് മാത്രം നേടിയ വിക്രംജിത്ത് സിംഗ് 4ആം ഓവറിൽ പുറത്തായതിനു പിന്നാലെ തുടർച്ചയായ ഇടവേളകളിൽ നെതർലൻഡിനു വിക്കറ്റ് നഷ്ടമായി. നെതർലൻഡിൻ്റെ 6 താരങ്ങളാണ് ഒറ്റയക്കത്തിൽ പുറത്തായത്. സ്കോട്ട് എഡ്വാർഡ്സ് (15 പന്തിൽ 21), ബസ് ഡെ ലീഡ് (10 പന്തിൽ 14) എന്നിവർ ഭേദപ്പെട്ടുനിന്നപ്പോൾ 53 പന്തുകളിൽ 71 റൺസെടുത്ത് പുറത്താവാതെ നിന്ന ഓപ്പണർ മാക്സ് ഒഡോവ്ഡ് ആണ് നെതർലൻഡിൻ്റെ ടോപ്പ് സ്കോറർ.

ജയത്തോടെ മൂന്ന് മത്സരങ്ങളിൽ രണ്ട് ജയവുമായി ശ്രീലങ്ക സൂപ്പർ 12ൽ എത്തി. ഇന്ന് യുഎഇക്കെതിരായ മത്സരത്തിൽ വിജയിച്ചാൽ ശ്രീലങ്കയ്ക്കൊപ്പം നമീബിയ അടുത്ത റൗണ്ടിലെത്തും.

]]>
ബ്രെറ്റ് ലീയ്ക്ക് പിന്നാലെ ഉമ്രാൻ മാലിക്കിനായി വാദിച്ച് വസീം അക്രം https://malayalees.ch/wasim-akram-umran-malik-t20-world-cup/ Thu, 13 Oct 2022 09:00:53 +0000 https://malayalees.ch/?p=69532 ബ്രെറ്റ് ലീയ്ക്ക് പിന്നാലെ ഉമ്രാൻ മാലിക്കിനായി വാദിച്ച് മുൻ പാകിസ്താൻ താരം വസീം അക്രം. ടി-20യിൽ തല്ലുകിട്ടുക സ്വാഭാവികമാണെന്നും ഉമ്രാനെ പിന്തുണയ്ക്കണമെന്നും അക്രം പറയുന്നു. ലോകത്തിലെ ഏറ്റവും മികച്ച കാർ ഉണ്ടായിട്ടും ഇന്ത്യ അത് ഗ്യാരേജിൽ ഇട്ടിരിക്കുകയാണെന്നാണ് ബ്രെറ്റ് ലീ പറഞ്ഞത്.

“നിങ്ങള്‍ അവനെ കാണുന്നുണ്ടോ? ഉമ്രാന്‍ മാലിക്ക്… അവനു വേഗതയുണ്ട്. ഇന്ത്യ അവനെ അയര്‍ലന്‍ഡിലേക്ക് കൊണ്ടുപോയി. പക്ഷേ തല്ലുവാങ്ങി. ടി-20യില്‍ അങ്ങനെ സംഭവിക്കും. എങ്കിലും അവനെ പിന്തുണയ്ക്കണം. നിങ്ങളുടെ സ്ഥാനത്ത് ഞാനാണെങ്കില്‍ അവനെ എപ്പോഴും സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തും. എത്ര കൂടുതൽ കളിക്കുന്നോ, അത്ര മികച്ച താരമായി അവൻ മാറും. ടി-20യിൽ മത്സരപരിചയം വളരെ അത്യാവശ്യമാണ്.”- വസീം അക്രം പറയുന്നു.

ഉമ്രാൻ മാലിക്ക് മണിക്കൂറിൽ 150 കിലോമീറ്റർ വേഗത്തിലാണ് പന്തെറിയുന്നത്. ലോകത്തിലെ ഏറ്റവും മികച്ച കാർ ഉണ്ടായിട്ടും അത് നിങ്ങൾ ഗ്യാരേജിൽ ഇട്ടിരിക്കുകയാണ്. പിന്നെ, ആ കാർ ഉള്ളതുകൊണ്ട് എത് പ്രയോജനം? ഉമ്രാൻ മാലിക്ക് ഇന്ത്യയുടെ ടി-20 ലോകകപ്പ് സ്ക്വാഡിൽ ഉൾപ്പെടേണ്ടതായിരുന്നു. അത് അവൻ ചെറുപ്പക്കാരനാണ്. പക്ഷേ, അവൻ മണിക്കൂറിൽ 150 കിലോമീറ്ററിനു മുകളിൽ പന്തെറിയുന്നു. അതുകൊണ്ട് അവനെ ടീമിലെടുക്കൂ. 140 കിലോമീറ്റർ വേഗതയിൽ പന്തെറിയുന്നതും 150 കിലോമീറ്റർ വേഗതയിൽ പന്തെറിയുന്നതും തമ്മിൽ വ്യത്യാസമുണ്ട്.”- ബ്രെറ്റ് ലീ പറഞ്ഞു.

ടി-20 ലോകകപ്പിൽ ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനായി മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശാർദുൽ താക്കൂർ എന്നിവരിൽ ഒരാളെ പരിഗണിച്ചേക്കുമെന്നാണ് റിപ്പോർട്ട്. മൂവരും ഓസ്ട്രേലിയയ്ക്ക് പറക്കുമെന്നും ഇവരിൽ ഒരാൾ ലോകകപ്പ് ടീമിൽ ഉൾപ്പെടും എന്നുമാണ് റിപ്പോർട്ട്. സംഘം ഒക്ടോബർ 13ന് യാത്ര തിരിക്കുമെന്നാണ് സൂചന.

കൊവിഡ് മുക്തനായ ഷമി ഫിറ്റ്നസ് ടെസ്റ്റ് പാസായിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ മികച്ച പ്രകടനം നടത്തിയതോടെയാണ് സിറാജും താക്കൂറും പരിഗണനാ പട്ടികയിൽ ഉൾപ്പെട്ടത്. ലോകകപ്പ് ടീമിൽ സ്റ്റാൻഡ് ബൈ താരമായിരുന്ന ദീപക് ചഹാറിനെ പരുക്കേറ്റതിനെ തുടർന്ന് ടീമിൽ പരിഗണിക്കില്ല. ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരക്കിടെ പരുക്കേറ്റ താരം ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്.

]]>
ടി-20 ലോകകപ്പിനുള്ള ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു; മഹ്‌മൂദുള്ള പുറത്ത് https://malayalees.ch/t20-world-cup-bangladesh-team/ Wed, 14 Sep 2022 12:35:09 +0000 https://malayalees.ch/?p=68063 ഈ വർഷം ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പിനുള്ള ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷത്തെ ടി-20 ലോകകപ്പിൽ ടീമിനെ നയിച്ച മുതിർന്ന താരം മഹ്‌മൂദുള്ളയെ 15 അംഗ ടീമിൽ പരിഗണിച്ചില്ല. അടുത്തിടെ ടി-20കളിൽ നിന്ന് വിരമിച്ച മുഷ്ഫിക്കർ റഹീം ഉൾപ്പെടെ ഈ മാസം ദുബായിൽ നടന്ന ഏഷ്യാ കപ്പിൽ കളിച്ച 5 താരങ്ങളെയും ലോകകപ്പിൽ പരിഗണിച്ചില്ല.

ഏഷ്യാ കപ്പിനുള്ള സ്ക്വാഡിൽ ഉൾപ്പെട അനാമുൽ ഹഖ്, മുഹമ്മദ് നയിം, പർവേസ് ഹുസൈൻ, മെഹദി ഹസൻ എന്നിവരെയാണ് ടി-20 ലോകകപ്പിനുള്ള ടീമിൽ നിന്ന് ഒഴിവാക്കിയത്. ഇവർക്ക് പകരം നസ്‌മുൽ ഹുസൈൻ, ലിറ്റൺ ദാസ്, യാസിർ അലി, നൂറുൽ ഹസൻ, ഹസൻ മഹ്‌മൂദ് എന്നിവർ ലോകകപ്പ് ടീമിൽ ഉൾപ്പെട്ടു. ഷൊരീഫുൽ ഇസ്ലാം, റിഷാദ് ഹുസൈൻ, മെഹദി ഹസൻ, സൗമ്യ സർക്കാർ എന്നിവരാണ് റിസർവ് താരങ്ങൾ. ഷാക്കിബ് അൽ ഹസൻ ടീമിനെ നയിക്കും.

ന്യൂസീലൻഡും പാകിസ്താനും ഉൾപ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയിലും ഈ ടീം തന്നെയാവും ബംഗ്ലാദേശിനായി കളിക്കുക.

ടി-20 ലോകകപ്പിനുള്ള ബംഗ്ലാദേശ് ടീം:

Shakib Al Hasan, Sabbir Rahman, Mehidy Hasan Miraz, Afif Hossain, Mossadek Hossain, Liton Das, Yasir Ali, Nurul Hasan, Mustafizur Rahman, Saifuddin, Taskin Ahmed, Ebadot Hossain, Hasan Mahmud, Najmul Hossain, Nasum Ahmed

]]>
സഞ്ജു ടി-20 ലോകകപ്പ് ടീമിലേക്ക്?; അഭ്യൂഹം ശക്തം https://malayalees.ch/sanju-samson-t20-world-cup-team/ Sat, 10 Sep 2022 08:21:09 +0000 https://malayalees.ch/?p=67868 മലയാളി താരം സഞ്ജു സാംസൺ ടി-20 ലോകകപ്പ് ടീമിലേക്കെന്ന് സൂചന. സഞ്ജു ലോകകപ്പ് ടീമിൽ ഉൾപ്പെടാൻ നല്ല സാധ്യതയുണ്ടെന്ന് ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ച് സ്പോർട്സ്കീഡ റിപ്പോർട്ട് ചെയ്തു. ലോകകപ്പ് ടീമിൽ ചില മാറ്റങ്ങളുണ്ടാവുമെന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ പറഞ്ഞതും ഈ റിപ്പോർട്ടിനു ശക്തി പകർന്നു. എന്നാൽ, ഇതിൽ ഔദ്യോഗിക അറിയിപ്പുകൾ വന്നിട്ടില്ല. 

ടി-20യിൽ വർഷങ്ങളായി മോശം പ്രകടനങ്ങൾ നടത്തുന്ന ഋഷഭ് പന്തിനു പകരമാവും സഞ്ജു ഉൾപ്പെടുക എന്നാണ് സൂചന. നിലവിൽ ഫോമും സമീപകാല പ്രകടനങ്ങളും സഞ്ജുവിനെ തുണച്ചേക്കും. ഏഷ്യാ കപ്പിൽ പന്തിൻ്റെ ബാറ്റിംഗിനൊപ്പം കീപ്പിംഗും വിമർശനവിധേയമായിരുന്നു. രാജ്യാന്തര ടി-20യിൽ 58 മത്സരങ്ങൾ കളിച്ച പന്ത് വെറും 24 ശരാശരിയിലും 126 സ്ട്രൈക്ക് റേറ്റിലും നേടിയത് 934 റൺസ് മാത്രമാണ്.

അതേസമയം, ടി-20 ലോകകപ്പ് സന്നാഹമത്സരങ്ങൾ നിശ്ചയിച്ചു. ഒക്ടോബർ 10 മുതൽ 19 വരെയാണ് സന്നാഹമത്സരങ്ങൾ നടക്കുക. ഓസ്ട്രേലിയ, ന്യൂസീലൻഡ് എന്നീ ടീമുകളെ സന്നാഹമത്സരങ്ങളിൽ ഇന്ത്യ നേരിടും. ഗാബയിലാണ് ഇന്ത്യയുടെ രണ്ട് മത്സരങ്ങളും. ഒക്ടോബർ 16നാണ് ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുക.

ഒക്ടോബർ 10ന് നടക്കുന്ന ആദ്യ സന്നാഹമത്സരത്തിൽ വെസ്റ്റ് ഇൻഡീസ് യുഎഇയെ നേരിടും. 17ന് ഇന്ത്യ ഓസ്ട്രേലിയയെ നേരിടും. ഇന്ത്യൻ സമയം ഉച്ച തിരിഞ്ഞ് 2ന് ഗാബയിൽ വച്ചാണ് മത്സരം. 19ന് ന്യൂസീലൻഡുമായി ഇതേ സ്റ്റേഡിയത്തിൽ ന്യൂസീലൻഡുമായി ഇന്ത്യ കളിക്കും. ഇന്ത്യൻ സമയം വൈകിട്ട് ആറിനാണ് മത്സരം.

]]>