t20-world-cup – malayalees.ch https://malayalees.ch Malayalam Online News Portal Sat, 30 Oct 2021 04:11:58 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png t20-world-cup – malayalees.ch https://malayalees.ch 32 32 ടി 20 ലോകകപ്പിൽ സെമി ഉറപ്പിച്ച്‌ പാകിസ്താൻ, സൂപ്പർ 12 പോരാട്ടത്തിൽ ഹാട്രിക് ജയം https://malayalees.ch/t20-world-cup-2021-pakistan-beat-afghanistan-by-5-wickets/ Sat, 30 Oct 2021 04:11:49 +0000 https://malayalees.ch/?p=51760 ടി 20 ലോകകപ്പിൽ സൂപ്പർ 12 പോരാട്ടത്തിൽ ഹാട്രിക് ജയവുമായി പാകിസ്താൻ. അഫ്ഗാനിസ്ഥാനെതിരെ 5 വിക്കറ്റ് ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് നേടിയപ്പോൾ. പാകിസ്താൻ 6 പന്തും 5 വിക്കറ്റും ബാക്കിനിൽക്കെ ലക്ഷ്യം മറികടന്നു. ജയത്തോടെ പാകിസ്താൻ സെമി ഫൈനൽ ഉറപ്പിച്ചു.

ഫിനിഷർ’ റോളിലെ പുത്തൻ താരോദയമായി പാക്കിസ്ഥാൻ താരം ആസിഫ് അലിയാണ് അവസാന ഓവറുകളിൽ പാകിസ്താനെ വിജയത്തിലേക്ക് നയിച്ചത്. ടൂർണമെന്റിലെ രണ്ടാം അർധസെഞ്ചുറി കുറിച്ച ക്യാപ്റ്റൻ ബാബർ അസമാണ് പാക്കിസ്ഥാന്റെ ടോപ് സ്കോററെങ്കിലും ആസിഫ് അലിയാണ് കളിയിലെ താരം.

അവസാന രണ്ട് ഓവറിൽ പാകിസ്താന് വിജയത്തിലേക്ക് വേണ്ടിയിരുന്നത് 24 റൺസായിരുന്നു. 19–ാം ഓവറിൽ നാലു പടുകൂറ്റൻ സിക്സറുകൾ സഹിതം വിജയത്തിലേക്ക് ആവശ്യമായ 24 റൺസും അടിച്ചെടുത്ത ആസിഫ്, അവസാന ഓവർ ബാക്കിയാക്കി ടീമിനെ വിജയത്തിലെത്തിച്ചു. ആസിഫ് അലി ഏഴു പന്തിൽ നാലു സിക്സറുകൾ സഹിതം 25 റൺസുമായി പുറത്താകാതെ നിന്നു.

സ്കോർ അഫ്ഗാനിസ്ഥാൻ 20 ഓവറിൽ 147-8, പാകിസ്താൻ 19 ഓവറിൽ 148-5. യുഎയിൽ കളിച്ച കഴിഞ്ഞ 18 മത്സരങ്ങളിൽ അഫ്ഗാനിസ്ഥാൻറെ ആദ്യ തോൽവിയാണിത്. യുഎഇയിൽ പാകിസ്താന്റെ തുടർച്ചയായ പതിനാലാം ജയവും.

]]>
ടി20 ലോകകപ്പ്: അനായാസം ഓസീസ്; സൂപ്പർ 12 പോരാട്ടത്തിൽ ശ്രീലങ്കയ്ക്ക് ഏഴ് വിക്കറ്റ് തോൽവി https://malayalees.ch/t20-world-cup-2021-australia-beat-sri-lanka-by-7-wickets/ Fri, 29 Oct 2021 04:18:06 +0000 https://malayalees.ch/?p=51723 ടി20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടത്തിൽ ശ്രീലങ്കയെ ഏഴ് വിക്കറ്റിന് തോൽപ്പിച്ച് ഓസ്ട്രേലിയ. ലങ്ക ഉയർത്തിയ 155 റൺസ് വിജയലക്ഷ്യം മൂന്ന് ഓവറും ഏഴ് വിക്കറ്റും ബാക്കി നിർത്തി ഓസീസ് മറികടന്നു. ഫോമിലേക്ക് മടങ്ങിയെത്തിയ ഓപ്പണർ ഡേവിഡ് വാർണറിന്റെ അർധസെഞ്ചുറിയുടെ മികവിലാണ് ഓസീസ് അനായാസം ലക്ഷ്യത്തിലെത്തിയത്. 42 പന്തിൽ 65 റൺസെടുത്ത വാർണറാണ് ഓസീസിൻറെ ടോപ് സ്കോറർ.

ശ്രീലങ്കയുടെ സ്കോറായ 154/6 ചേസ് ചെയ്ത ഓസ്ട്രേലിയയ്ക്ക് 17 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ വിജയം. ഡേവിഡ് വാർണറും ആരോൺ ഫിഞ്ചും ഒന്നാം വിക്കറ്റിൽ 6.5 ഓവറിൽ 70 റൺസാണ് ഓപ്പണിങ് കൂട്ടുകെട്ട് നേടിയത്.

23 പന്തിൽ 37 റൺസ് നേടിയ ഫിഞ്ചിനെ വനിൻഡു ഹസരംഗ ബൗൾഡാക്കിയപ്പോൾ തന്റെ അടുത്ത ഓവറിൽ മാക്സ് വെല്ലിനെയും ഹസരംഗ പുറത്താക്കി.എന്നാൽ സ്മിത്തും വാർണറും ചേർന്ന് മൂന്നാം വിക്കറ്റിൽ 50 റൺസാണ് കൂട്ടിചേർത്തത്. വാർണർ പുറത്തായ ശേഷം സ്മിത്ത് – സ്റ്റോയിനിസ് കൂട്ടുകെട്ട് അവശേഷിക്കുന്ന 25 റൺസ് നേടി ടീമിന്റെ വിജയം ഉറപ്പാക്കി. സ്മിത്ത് 28 റൺസും സ്റ്റോയിനിസ് 16 റൺസും നേടിയാണ് ഓസ്ട്രേലിയൻ വിജയം അനായാസമാക്കിയത്.

ഓസീസിനായി ആദം സാംപ നാലോവറിൽ 12 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്തപ്പോൾ മിച്ചൽ സ്റ്റാർക്ക് നാലോവറിൽ 27 റൺസിന് രണ്ട് വിക്കറ്റും പാറ്റ് കമിൻസ് നാലോവറിൽ 34 റൺസിന് രണ്ട് വിക്കറ്റും വീഴ്ത്തി.

]]>