t20-top-scorer-for-india – malayalees.ch https://malayalees.ch Malayalam Online News Portal Fri, 25 Feb 2022 04:19:30 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png t20-top-scorer-for-india – malayalees.ch https://malayalees.ch 32 32 ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍, ശ്രീലങ്കയുടെ തുടക്കം പാളി https://malayalees.ch/t20-top-scorer-for-india/ Fri, 25 Feb 2022 04:19:20 +0000 https://malayalees.ch/?p=57590 ട്വന്റി20യില്‍ ശ്രീലങ്കയ്ക്ക് മുന്നില്‍ 200 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിലാണ് 199 റണ്‍സടിച്ചത്. ഇഷാന്‍ കിഷന്‍ (89), ശ്രേയസ് അയ്യര്‍ (57*), രോഹിത് ശര്‍മ (44) എന്നിവരുടെ ബാറ്റിങ്ങാണ് ഇന്ത്യക്ക് തുണയായത്. ദസുന്‍ ഷണക, ലഹിരു കുമാര എന്നിവര്‍ ശ്രീലങ്കയ്ക്കായി ഓരോ വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 4.2 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 23 റണ്‍സെന്ന നിലയിലാണ്.

ഇന്ത്യയുടെ തുടക്കം സ്വപ്ന തുല്യമായിരുന്നു. രോഹിത് ശര്‍മയും (44), ഇഷാന്‍ കിഷനും (89) തുടക്കം മുതല്‍ തല്ലിത്തകര്‍ത്തതോടെ ഇന്ത്യക്ക് മികച്ച അടിത്തറ ലഭിച്ചു. മോശം ഫോമിലായിരുന്ന ഇഷാന്‍ തകര്‍പ്പന്‍ തിരിച്ചുവരവാണ് നടത്തിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 11.5 ഓവറില്‍ 111 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഇഷാനും രോഹിത്തും തുടക്കം മുതല്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

]]>