T-20 – malayalees.ch https://malayalees.ch Malayalam Online News Portal Sat, 06 Nov 2021 04:13:33 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png T-20 – malayalees.ch https://malayalees.ch 32 32 ടി20 ലോകകപ്പ്; നമീബിയയെക്കെതിരെ ന്യൂസിലൻഡിന് 52 റൺസിന്റെ തകർപ്പൻ ജയം https://malayalees.ch/t-20-zealand-beat-namibia/ Sat, 06 Nov 2021 04:13:19 +0000 https://malayalees.ch/?p=52096 ടി20 ലോകകപ്പിൽ നമീബിയക്കെതിരെ ന്യൂസിലൻഡിന് 52 റൺസിന്റെ തകർപ്പൻ ജയം. 164 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ നമീബിയക്ക് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിന് 111 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. ജയത്തോടെ ന്യൂസീലൻഡ് സെമിയോട് ഒരുപടി കൂടി അടുത്തു. നമീബിയക്കു വേണ്ടി സ്റ്റെഫാൻ ബാർഡും മൈക്കിൾ വാൻ ലിങ്ഗനും മികച്ച തുടക്കം നൽകി. ഇരുവരും ചേർന്ന് 47 റൺസ് കൂട്ടിച്ചേർത്തു. മൈക്കിൾ വാൻ ലിങ്ഗൻ (25) , സ്റ്റെഫാൻ ബാർഡ് (21) റൺസും നേടി. 23 റൺസ് കൂട്ടിച്ചേർത്ത സെൻ ഗ്രീനും 16 റൺസ് നേടിയ ഡേവിഡ് വിയസെയും പ്രതീക്ഷ നൽകിയെങ്കിലും ഇരുവരും ഗ്രൗണ്ട് വിട്ടതോടെ നമീബിയ തോൽവിയിലേക്ക് അടുത്തു . പിന്നാലെ എത്തിയവരെല്ലാം നിരാശരാക്കി മടങ്ങി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ന്യൂസീലാൻഡ് ഗ്ലെൻ ഫിലിപ്പ്‌സിന്റെയും നീഷാമിന്റെയും ബാറ്റിങ് മികവിലാണ് മികച്ച സ്‌കോർ കണ്ടെത്തിയത്. നിഷാം (35) ഫിലിപ്സ് (39) റൺസ് നേടി പുറത്താവാതെ നിന്നു. വില്യംസൺ (28) ഡാരിയൽ മിച്ചൽ (19) ഗുപ്റ്റിൽ (18) കോൺവെ (17) റൺസും നേടി. നമീബിയയ്ക്ക് വേണ്ടി ഇറാസ്മസ്, വിയേസി സ്‌കോൾട്‌സ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. അതേസമയം ഗ്രൂപ്പ് രണ്ടിൽ ഒരു വിജയം മാത്രമുള്ള നമീബിയ ഏറെക്കുറെ പുറത്തായിട്ടുണ്ട്. ന്യൂസീലൻഡിന് ഈ മത്സരം നിർണായകമായിരുന്നു.

]]>
ടി-ട്വന്റി ലോകകപ്പ് ; ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് ദയനീയ തോൽവി https://malayalees.ch/t-20nz-won-by-8-wickets/ Mon, 01 Nov 2021 04:26:18 +0000 https://malayalees.ch/?p=51825 ടി-20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് ദയനീയ തോൽവി. 8 വിക്കറ്റിനാണ് ന്യൂസിലന്‍ഡിനോട് ഇന്ത്യ പരാജയപ്പെട്ടത്. ഇന്ത്യ മുന്നോട്ട് വെച്ച 111 റൺസ് വിജയലക്ഷ്യം ന്യൂസിലന്‍ഡ് 33 പന്ത് ശേഷിക്ക് മറി കടന്നു.

മറുപടി ബാറ്റിംഗില്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ(20) നാലാം ഓവറില്‍ ബുമ്ര, ഠാക്കൂറിന്‍റെ കൈകളിലെത്തിച്ചിരുന്നു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഡാരില്‍ മിച്ചല്‍-കെയ്‌ന്‍ വില്യംസണ്‍ സഖ്യം ന്യൂസിലന്‍ഡിനെ 44ലെത്തിച്ചു. പിന്നാലെ മിച്ചലിനെ(49) ബുമ്ര പുറത്താക്കിയതോടെയാണ് കൂട്ടുകെട്ട് പൊളിഞ്ഞത്. തുടർന്ന് വില്യംസണും(33), കോണ്‍വേയും(2) ടീമിനെ ലക്ഷ്യത്തിലെത്തിച്ചു.

ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യയ്ക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 110 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 19 പന്തില്‍ 26 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് ടോപ് സ്‌കോറര്‍. ന്യൂസിലന്‍ഡിനായി ബോള്‍ട്ട് മൂന്നും സോധി രണ്ടും മില്‍നെയും സൗത്തിയും ഓരോ വിക്കറ്റും നേടി.

സൂര്യകുമാറിന് പകരക്കാരനായെത്തിയ ഇഷാന്‍ കിഷനെ കെ എല്‍ രാഹുലിനൊപ്പം അയച്ചാണ് ഇന്ത്യ ഇന്നിംഗ്‌സ് തുടങ്ങിയത്. എന്നാല്‍ ബോള്‍ട്ട് എറിഞ്ഞ മൂന്നാം ഓവറിലെ അഞ്ചാം പന്തില്‍ കിഷന്‍(4) മിച്ചലിന്‍റെ കൈകളിലെത്തി. മൂന്നാമന്‍ രോഹിത് ശര്‍മ്മയെ അവസാന പന്തില്‍ ബൗണ്ടറിയില്‍ മില്‍നെ മടക്കി. അവസാന ഓവറില്‍ രാഹുൽ (18) പുറത്തായി.

രോഹിത് ശര്‍മ്മയേയും(14) നായകന്‍ വിരാട് കോലിയേയും(9) പുറത്താക്കി സോധി ഇന്ത്യക്ക് പ്രഹരമേൽപ്പിച്ചു. ഇതോടെ 10.1 ഓവറില്‍ 48-4 എന്ന നിലയില്‍ പ്രതിസന്ധിയിലായി ഇന്ത്യ. കൂറ്റനടികള്‍ പ്രതീക്ഷിച്ച റിഷഭ് പന്തും(12) നിരാശ സമ്മാനിച്ചു.

]]>