T-20 WORLD CUP – malayalees.ch https://malayalees.ch Malayalam Online News Portal Fri, 11 Nov 2022 04:20:16 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png T-20 WORLD CUP – malayalees.ch https://malayalees.ch 32 32 വിദേശ ലീഗുകളിൽ കളിക്കുന്നത് താരങ്ങൾക്ക് ഗുണം ചെയ്യും, പക്ഷേ രഞ്ജി ട്രോഫി തകരും: രാഹുൽ ദ്രാവിഡ് https://malayalees.ch/rahul-ravid-t20-leagues/ Fri, 11 Nov 2022 04:20:04 +0000 https://malayalees.ch/?p=71058 വിദേശ ലീഗുകളിൽ കളിക്കുന്നത് ഇന്ത്യൻ താരങ്ങൾക്ക് ഗുണം ചെയ്യുമെന്ന് പരിശീലകൻ രാഹുൽ ദ്രാവിഡ്. ബിസിസിഐ ആണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടതെന്നും ദ്രാവിഡ് പ്രതികരിച്ചു. ഇംഗ്ലണ്ടിനെതിരായ സെമിഫൈനൽ മത്സരത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ദ്രാവിഡിൻ്റെ അഭിപ്രായ പ്രകടനം.

“ഒരുപാട് താരങ്ങൾക്ക് ഇത്തരം വിദേശ ലീഗുകളിൽ കളിക്കാനുള്ള അവസരം നഷ്ടമാവുന്നുണ്ട്. അതൊരു വലിയ പ്രതിസന്ധിയാണ്. ബിസിസിഐ ആണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. പക്ഷേ, ഈ ലീഗുകൾ പലതും നടക്കുന്നത് നമ്മുടെ ആഭ്യന്തര സീസണിനിടയിലാണ്. ആ സമയത്ത് ഇന്ത്യൻ താരങ്ങൾ ഈ ലീഗിൽ കളിച്ചാൽ നമ്മുടെ രഞ്ജി ട്രോഫി അവസാനിക്കും. അതായത്, ടെസ്റ്റ് ക്രിക്കറ്റ് അവസാനിക്കും.”- ദ്രാവിഡ് പ്രതികരിച്ചു.

സെമിഫൈനലിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് തകർപ്പൻ ജയം നേടിയിരുന്നു. വിക്കറ്റിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ വീഴ്ത്തിയത്. ഇന്ത്യ മുന്നോട്ടുവച്ച 169 റൺസ് വിജയലക്ഷ്യം വെറും 16 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ഇംഗ്ലണ്ട് മറികടന്നു. അലക്സ് ഹെയിൽസ് (47 പന്തിൽ 4 ബൗണ്ടറിയും 7 സിക്സറും സഹിതം 86) ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോററായപ്പോൾ ക്യാപ്റ്റൻ ജോസ് ബട്ലറും ( 49 പന്തിൽ 9 ബൗണ്ടറിയും 3 സിക്സറും സഹിതം 80) തിളങ്ങി.

]]>
ഇടിമിന്നലായി ഓപ്പണർമാർ; ഇന്ത്യയെ തകർത്ത് ഇംഗ്ലണ്ട് ഫൈനലിൽ https://malayalees.ch/england-won-india-t20-world-cup/ Thu, 10 Nov 2022 11:15:08 +0000 https://malayalees.ch/?p=71043 ടി-20 ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിനു തകർപ്പൻ ജയം. വിക്കറ്റിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ വീഴ്ത്തിയത്. ഇന്ത്യ മുന്നോട്ടുവച്ച 169 റൺസ് വിജയലക്ഷ്യം വെറും 16 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ഇംഗ്ലണ്ട് മറികടന്നു. അലക്സ് ഹെയിൽസ് (47 പന്തിൽ 4 ബൗണ്ടറിയും 7 സിക്സറും സഹിതം 86) ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോററായപ്പോൾ ക്യാപ്റ്റൻ ജോസ് ബട്ലറും ( 49 പന്തിൽ 9 ബൗണ്ടറിയും 3 സിക്സറും സഹിതം 80) തിളങ്ങി.

തുടക്കം മുതൽ ആക്രമിച്ചുകളിച്ച ഇംഗ്ലീഷ് ഓപ്പണർമാർക്കു മുന്നിൽ ഇന്ത്യൻ ബൗളർമാർക്ക് മറുപടി ഉണ്ടായില്ല. ഇന്ത്യ ആദ്യ പവർപ്ലേയിൽ 38 റൺസ് നേടിയപ്പോൾ ഇംഗ്ലണ്ട് നേടിയത് 63 റൺസ്. ബൗളർമാർ മാറിമാറി പന്തെറിഞ്ഞെങ്കിലും ഇംഗ്ലണ്ട് ഓപ്പണർമാർ അനായാസം റൺസ് കണ്ടെത്തി. 28 പന്തുകളിൽ ഹെയിൽസ് ഫിഫ്റ്റി തികച്ചപ്പോൾ 36 പന്തിൽ ബട്ലറും അർധസെഞ്ചുറിയിലെത്തി. ആദ്യ പത്ത് ഓവറിൽ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 68 റൺസ് ആയിരുന്നെങ്കിൽ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമില്ലാതെ അടിച്ചെടുത്തത് 98 റൺസ്. ഫിഫ്റ്റിക്ക് പിന്നാലെ ബട്ലർ ആഞ്ഞടിച്ചപ്പോൾ ഇംഗ്ലണ്ടിൻ്റെ ജയം എളുപ്പമായി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 168 റൺസ് നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി വിരാട് കോലിയും ഹർദിക് പാണ്ഡ്യയും അർധ സെഞ്ച്വറി നേടി. 33 പന്തിൽ 63 റൺസ് നേടിയ ഹാർദിക് ആണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് ജോർദാൻ മൂന്ന് വിക്കറ്റ് നേടി. ആദിൽ റഷിദും ക്രിസ് വോക്‌സും ഓരോ വിക്കറ്റും നേടി.

]]>
ബാബറിനും റിസ്വാനും ഫിഫ്റ്റി; അവസാന ഓവറിൽ വിജയിച്ച് പാകിസ്താൻ ഫൈനലിൽ https://malayalees.ch/pakistan-won-newzealand-t20-world-cup-2/ Thu, 10 Nov 2022 04:26:33 +0000 https://malayalees.ch/?p=71008 സെമിഫൈനലിൽ ന്യൂസീലൻഡിനെ വീഴ്ത്തി പാകിസ്താൻ ടി-20 ലോകകപ്പ് ഫൈനലിൽ. അവസാന ഓവറിലെ ആദ്യ പന്തിൽ 7 വിക്കറ്റ് ബാക്കിനിർത്തിയാണ് പാകിസ്താൻ്റെ തകർപ്പൻ ജയം. ന്യൂസീലൻഡ് മുന്നോട്ടുവച്ച 153 റൺസ് വിജയലക്ഷ്യം അവസാന ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി പാകിസ്താൻ മറികടക്കുകയായിരുന്നു. മുഹമ്മദ് റിസ്വാൻ (57), ബാബർ അസം (53), മുഹമ്മദ് ഹാരിസ് (30) എന്നിവരാണ് പാകിസ്താൻ്റെ വിജയം സാധ്യമാക്കിയത്.

ഫിൻ അലൻ (4), ഡ്വോൺ കോൺവേ (20 പന്തിൽ 21) എന്നിവരെ പവർ പ്ലേയിൽ തന്നെ നഷ്ടപ്പെട്ടപ്പോൾ ബാക്ക്ഫൂട്ടിലാണ് ന്യൂസീലൻഡ് ആരംഭിച്ചത്. പിന്നാലെ മികച്ച ഫോമിലുള്ള ഗ്ലെൻ ഫിലിപ്സ് (6) കൂടി മടങ്ങിയതോടെ കിവികൾ പരുങ്ങലിലായി. നാലാം വിക്കറ്റിൽ ക്യാപ്റ്റൻ കെയിൻ വില്ല്യംസണും ഡാരിൽ മിച്ചലും ചേർന്ന 68 റൺസ് കൂട്ടുകെട്ട് ന്യൂസീലൻഡിനെ വലിയ തകർച്ചയിൽ നിന്ന് രക്ഷിച്ചു. എന്നാൽ, വില്ല്യംസണിൻ്റെ മെല്ലെപ്പോക്ക് ന്യൂസീലൻഡിൻ്റെ സ്കോറിംഗ് നിരക്കിനെ ബാധിച്ചു. 42 പന്തുകൾ നേരിട്ട് 46 റൺസെടുത്ത താരം 17ആം ഓവറിൽ മടങ്ങി. പിന്നീട് ഡാരിൽ മിച്ചൽ (35 പന്തിൽ 53 നോട്ടൗട്ട്), ജിമ്മി നീഷം (12 പന്തിൽ 16 നോട്ടൗട്ട്) എന്നിവരുടെ ബാറ്റിംഗ് ആണ് കിവീസിനെ 150 കടത്തിയത്. പാകിസ്താനു വേണ്ടി ഷഹീൻ അഫ്രീദി 2 വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗിൽ ലോകകപ്പിലാദ്യമായി പാക് ഓപ്പണർമാർ ആക്രമിച്ചുകളിച്ചപ്പോൽ ന്യൂസീലൻഡിന് മറുപടി ഇല്ലാതായി. പവർപ്ലേയിൽ 55 റൺസും ആദ്യ 10 ഓവറിൽ 87 റൺസുമാണ് പാകിസ്താൻ നേടിയത്. 38 പന്തുകളിൽ ബാബർ അസം ഫിഫ്റ്റി തികച്ചു. ലോകകപ്പിൽ ബാബറിൻ്റെ ആദ്യ ഫിഫ്റ്റി. 105 റൺസ് നീണ്ട തകർപ്പൻ കൂട്ടുകെട്ട് 13ആം ഓവറിലാണ് വേർപിരിയുന്നത്. 38 പന്തുകളിൽ 53 റൺസ് നേടി ബാബർ അസം പുറത്ത്. ടി-20 ലോകകപ്പിൽ റിസ്വാനുമൊത്തുള്ള മൂന്നാം 100 റൺസ് കൂട്ടുകെട്ടിനൊടുവിലാണ് താരം മടങ്ങിയത്. ഇത് ലോക റെക്കോർഡാണ്.

മൂന്നാം നമ്പറിലെത്തിയ യുവതാരം മുഹമ്മദ് ഹാരിസ് നേരിട്ട രണ്ടാം പന്തിൽ തന്നെ ബൗണ്ടറി നേടി നയം വ്യക്തമാക്കി. 36 പന്തിൽ റിസ്വാൻ ഫിഫ്റ്റി തികച്ചു. പിന്നാലെ പാകിസ്താൻ്റെ റൺ നിരക്ക് കുറഞ്ഞു. 17ആം ഓവറിൽ റിസ്വാൻ (43 പന്തിൽ 57) മടങ്ങിയതോടെ പാകിസ്താൻ പതറി. എന്നാൽ, അടുത്ത ഓവറിൽ ഒരു ബൗണ്ടറിയും സിക്സറും സഹിതം 13 റൺസ് നേടിയ മുഹമ്മദ് ഹാരിസ് പാകിസ്താനെ ജയത്തിനരികെയെത്തിച്ചു. 19ആം ഓവറിൽ ഹാരിസ് (26 പന്തിൽ 30) മടങ്ങിയെങ്കിലും അവസാന ഓവറിലെ ആദ്യ പന്തിൽ പാകിസ്താൻ വിജയറൺ നേടി

]]>
പരിശീലനത്തിനിടെ രോഹിതിനു പരുക്ക്; ഇന്ത്യക്ക് ആശങ്ക https://malayalees.ch/rohit-sharma-injury-training-t20-world-cup/ Wed, 09 Nov 2022 04:27:24 +0000 https://malayalees.ch/?p=70951 ടി-20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ സെമിഫൈനലിനുള്ള തയ്യാറെടുപ്പിനിടെ ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്ക് പരുക്ക്. നെറ്റ്സിൽ പരിശീലനത്തിനിടെ ത്രോഡൗൺ സ്പെഷ്യലിസ്റ്റ് രഘുവിനെ നേരിടുന്നതിനിടെയാണ് രോഹിതിൻ്റെ കൈക്ക് പരുക്കേറ്റത്. തുടർന്ന് രോഹിത് പരിശീലനം നിർത്തിവച്ചു.

വലതുകയ്യിലാണ് പന്തിടിച്ചത്. ഉടൻ തന്നെ ഫിസിയോ എത്തി രോഹിതിനെ പരിശോധിച്ചു. അല്പ സമയം വിശ്രമിച്ചതിനു ശേഷം രോഹിത് വീണ്ടും നെറ്റ്സിലെത്തിയെങ്കിലും ഉടൻ തന്നെ പരിശീലനം പൂർത്തിയാക്കി മടങ്ങി. പരുക്ക് ഗുരുതരമാണോ അല്ലയോ എന്നതിനെപ്പറ്റി വ്യക്തത വന്നിട്ടില്ല. പരുക്കിനെ തുടർന്ന് ഇംഗ്ലണ്ടിനെതിരെ രോഹിത് പുറത്തിരുന്നാൽ അത് ഇന്ത്യക്ക് വലിയ തിരിച്ചടിയാവും.

നവംബർ 10നാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള സെമിഫൈനൽ. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30ന് അഡലെയ്ഡ് ഓവലിൽ വച്ചാണ് മത്സരം.

]]>
‘ഒരു കളി കൊണ്ട് ഞങ്ങൾ ആരെയും വിലയിരുത്താറില്ല’; ഋഷഭ് പന്തിനെ പിന്തുണച്ച് രാഹുൽ ദ്രാവിഡ് https://malayalees.ch/rahul-dravid-supports-rishabh-pant/ Mon, 07 Nov 2022 10:39:32 +0000 https://malayalees.ch/?p=70865 സിംബാബ്‌വെയ്ക്കെതിരായ ടി-20 ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിൽ നിരാശപ്പെടുത്തിയ യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ പിന്തുണച്ച് പരിശീലകൻ രാഹുൽ ദ്രാവിഡ്. ഒരു കളി കൊണ്ട് തങ്ങൾ ആരെയും വിലയിരുത്താറില്ല എന്ന് ദ്രാവിഡ് പറഞ്ഞു. ദിനേഷ് കാർത്തികിനു പകരം ടീമിലെത്തിയ പന്ത് മത്സരത്തിൽ അഞ്ച് പന്തുകൾ നേരിട്ട് 3 റൺസ് നേടി പുറത്തായിരുന്നു.

“ഒരു കളി കൊണ്ട് ഞങ്ങൾ ആരെയും വിലയിരുത്താറില്ല. ഒരു കളി പരിഗണിച്ച് ഒരാളെ കളിപ്പിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാറുമില്ല. ചിലപ്പോൾ ചില ബൗളർമാരെ പരിഗണിച്ചാവും ചിലരെ ടീമിൽ ഉൾപ്പെടുത്തുന്നത്. പന്തിലുള്ള വിശ്വാസം ഇതുവരെ നഷ്ടമായിട്ടില്ല. ഞങ്ങളുടെ 15 താരങ്ങളിലും വിശ്വാസമുണ്ട്. 11 പേർക്കേ കളിക്കാനാവൂ. എപ്പോൾ വേണമെങ്കിലും 15 അംഗ ടീമിലുള്ളവർ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടാം. ചിലർക്ക് ചില മത്സരങ്ങളിൽ കളിക്കാൻ അവസരം ലഭിച്ചേക്കില്ല. ഋഷഭ് പന്ത് നെറ്റ്സിൽ ഏറെ നേരം ബാറ്റ് ചെയ്യുന്നു. നന്നായി കളിക്കുന്നു. ഒരുപാട് ഫീൽഡിംഗ് പരിശീലനം നടത്തുന്നു. അങ്ങനെ ഞായറാഴ്ച പന്തിന് അവസരം നൽകാൻ തീരുമാനിച്ചു. ആ ഷോട്ട് കളിക്കാനുള്ള തീരുമാനം മികച്ചതായിരുന്നു. പക്ഷേ, കണക്കുകൂട്ടൽ തെറ്റിപ്പോയി. ലെഫ്റ്റ് ആം സ്പിന്നറെ കടന്നാക്രമിക്കുക എന്നതായിരുന്നു പന്തിൻ്റെ ചുമതല. അതാണ് അയാൾ ചെയ്തത്. ചിലപ്പോൾ അത് വിജയിക്കും, ചിലപ്പോൾ പരാജയപ്പെടും.”- ദ്രാവിഡ് പറഞ്ഞു.

]]>
സിംബാബ്‌വെയ്ക്കെതിരെ കൂറ്റൻ ജയം; ഇന്ത്യക്ക് സെമിയിൽ ഇംഗ്ലണ്ട് എതിരാളികൾ https://malayalees.ch/india-won-zimbabwe-t20-world-cup/ Mon, 07 Nov 2022 04:29:02 +0000 https://malayalees.ch/?p=70836 ലോകകപ്പിലെ സൂപ്പർ 12 റൗണ്ടിൽ സിംബാബ്‌വെയ്ക്കെതിരെ കൂറ്റൻ ജയത്തോടെ ഇന്ത്യ സെമിയിൽ. 71 റൺസിനാണ് ഇന്ത്യയുടെ വിജയം. ഇന്ത്യ മുന്നോട്ടുവച്ച 187 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ സിംബാബ്‌വെ 17.2 ഓവറിൽ 115 റൺസെടുക്കുന്നതിനിടെ ഓൾഔട്ട് ആവുകയായിരുന്നു. 35 റൺസെടുത്ത റയാൻ ബേൾ സിംബാബ്‌വെയുടെ ടോപ്പ് സ്കോറർ ആയപ്പോൾ ഇന്ത്യക്ക് വേണ്ടി ആർ അശ്വിൻ 3 വിക്കറ്റ് വീഴ്ത്തി. ജയത്തോടെ സൂപ്പർ 12 ഗ്രൂപ്പ് രണ്ടിൽ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയിലെത്തിയത്. ഗ്രൂപ്പ് ഒന്നിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഇംഗ്ലണ്ട് ആണ് സെമിയിൽ ഇന്ത്യയുടെ എതിരാളികൾ.

കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ സിംബാബ്‌വെയ്ക്ക് ആദ്യ പന്തിൽ തന്നെ വെസ്ലി മധെവീരെയെ (0) നഷ്ടമായി. ഭുവിയുടെ പന്തിൽ മധെവീരെയെ കോലി പിടികൂടുകയായിരുന്നു. രണ്ടാം ഓവറിൽ റെഗിസ് ചകാബ്വെയും (0) മടങ്ങി. താരത്തെ അർഷ്ദീപ് സിംഗ് കുറ്റി പിഴുത് പുറത്താക്കുകയായിരുന്നു. ഷോൺ വില്ല്യംസ് (11) ഷമിയുടെ പന്തിൽ ഭുവി പിടിച്ച് പുറത്തായപ്പോൾ ക്രെയ്ഫ് എർവിനെ ഹാർദിക് പാണ്ഡ്യ സ്വന്തം ബൗളിംഗിൽ പിടികൂടി. ടോണി മുണ്യോങ്ങ (5) ഷമിയുടെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി.

5 വിക്കറ്റ് നഷ്ടത്തിൽ 36 റൺസെന്ന നിലയിൽ തകർന്ന സിംബാബ്‌വെയെ ആറാം വിക്കറ്റിൽ സിക്കന്ദർ റാസയും റയാൻ ബേളും ചേർന്നാണ് കരകയറ്റിയത്. 60 റൺസ് കണ്ടെത്തിയ സംഘം സ്പിന്നർമാരെ അനായാസമാണ് നേരിട്ടത്. ഒടുവിൽ 22 പന്തിൽ 35 റൺസെടുത്ത ബേളിനെ ക്ലീൻ ബൗൾഡാക്കിയ അശ്വിൻ ഈ കൂട്ടുകെട്ട് പൊളിച്ചു. ഇതോടെ സിംബാബ്‌വെ വീണ്ടും ബാറ്റിംഗ് തകർച്ച നേരിട്ടു. വെല്ലിംഗ്ടൺ മസകാഡ്സയെ (1) രോഹിതിൻ്റെ കൈകളിലെത്തിച്ച അശ്വിൻ റിച്ചാർഡ് ങ്കാരവയുടെ കുറ്റി പിഴുത് വിക്കറ്റ് വേട്ട മൂന്നാക്കി ഉയർത്തി. പൊരുതിനിന്ന സിക്കന്ദർ റാസ (24 പന്തിൽ 34) ഹാർദിക് പാണ്ഡ്യയുടെ പന്തിൽ സൂര്യകുമാർ യാദവ് പിടിച്ച് പുറത്തായതോടെ ഇന്ത്യ ജയം ഉറപ്പിച്ചു. ടെൻഡൈ ചടാരയെ (4) അക്സർ സ്വന്തം ബൗളിംഗിൽ പിടികൂടി.

]]>
ഫഖർ സമാനു പരുക്ക്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ കളിക്കില്ല https://malayalees.ch/fakhar-zaman-injury-south-africa/ Thu, 03 Nov 2022 08:16:12 +0000 https://malayalees.ch/?p=70684 ടി-20 ലോകകപ്പ് സെമിഫൈനൽ യോഗ്യത നേടാൻ ബുദ്ധിമുട്ടുന്ന പാകിസ്താന് തിരിച്ചടിയായി ഫഖർ സമാനു പരുക്ക്. താരം ലോകകപ്പിൽ നിന്ന് പുറത്തായി. സമാനു പകരം മുഹമ്മദ് ഹാരിസിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ദക്ഷിണാഫ്രിക്കക്കെതിരെ ഹാരിസ് കളിക്കും. ദക്ഷിണാഫ്രിക്കൻ ടീമിൽ മികച്ച ഫോമിലുള്ള ഡേവിഡ് മില്ലർ പരുക്കേറ്റ് ഇന്നത്തെ കളിയിൽ നിന്ന് പുറത്തായി. ഹെൻറിച് ക്ലാസൻ ആണ് പകരം കളിക്കുക.

സൂപ്പർ 12ലെ ആദ്യ രണ്ട് മത്സരങ്ങളിൽ സമാൻ കളിച്ചിരുന്നില്ല. നെതർലൻഡ്സിനെതിരെ കളത്തിലിറങ്ങിയ താരം 20 റൺസ് നേടി പുറത്തായി. വീണ്ടും പരുക്കേറ്റതോടെയാണ് സമാൻ പുറത്തായത്. പരുക്കേറ്റ് പുറത്തായിരുന്ന സമാനെ അവസാന നിമിഷമാണ് ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയത്.

]]>
ടി-20 ലോകകപ്പ്: ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ; ഋഷഭ് പന്ത് കളിച്ചേക്കും https://malayalees.ch/t20-world-cup-india-bangladesh/ Wed, 02 Nov 2022 04:13:41 +0000 https://malayalees.ch/?p=70578 ടി-20 ലോകകപ്പിൽ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ. സൂപ്പർ 12 ഗ്രൂപ്പ് രണ്ടിൽ അഡലെയ്ഡ് ഓവലിൽ നടക്കുന്ന മത്സരം ഇന്ത്യൻ സമയം 1.30നാണ് ആരംഭിക്കുക. ബംഗ്ലാദേശിനെ വീഴ്ത്താനായാൽ ഇന്ത്യക്ക് ഏറെക്കുറെ സെമി ഉറപ്പിക്കാം. ദക്ഷിണാഫ്രിക്കക്കെതിരായ കഴിഞ്ഞ മത്സരത്തിൽ പരുക്കേറ്റ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തികിനു പകരം ഋഷഭ് പന്ത് കളിച്ചേക്കും. കളി ഭാഗികമായെങ്കിലും മഴ മുടക്കാനുള്ള സാധ്യതയുമുണ്ട്.

സൂപ്പർ 12ൽ ഇതുവരെ 3 മത്സരം കളിച്ച ഇന്ത്യ രണ്ടെണ്ണത്തിൽ വിജയിച്ച് 4 പോയിൻ്റുമായി ഗ്രൂപ്പ് രണ്ടിൽ രണ്ടാമതാണ്. മൂന്ന് മത്സരങ്ങളിൽ നിന്ന് അഞ്ച് പോയിൻ്റുള്ള ദക്ഷിണാഫ്രിക്കയാണ് ഒന്നാമത്. ഇത്ര തന്നെ മത്സരങ്ങളിൽ നിന്ന് രണ്ടെണ്ണം വിജയിച്ച ബംഗ്ലാദേശ് പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ട്. ഇന്ത്യക്കും ബംഗ്ലാദേശിനും ഒരേ പോയിൻ്റാണെങ്കിലും മികച്ച റൺ നിരക്കാണ് ഇന്ത്യയെ രണ്ടാം സ്ഥാനത്ത് നിർത്തിയിരിക്കുന്നത്.

കെഎൽ രാഹുലിൻ്റെ ഫോം വളരെ ആശങ്കയാണെങ്കിലും താരം തന്നെ ഓപ്പൺ ചെയ്യുമെന്ന് പരിശീലകൻ രാഹുൽ ദ്രാവിഡ് വ്യക്തമാക്കിക്കഴിഞ്ഞു. ഫോമിലുപരി രാഹുലിൻ്റെ ശൈലിയാണ് ഏറെ വിമർശിക്കപ്പെടുന്നത്. മൂന്ന്, നാല് നമ്പറുകളിൽ വിരാട് കോലി, സൂര്യകുമാർ യാദവ് എന്നിവരാണ് ഇന്ത്യക്കായി സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുന്നത്. ദക്ഷിണാഫ്രിക്കൻ ടോപ്പ് ഓർഡറിലെ ഇടങ്കയ്യന്മാരെ പരിഗണിച്ച് ടീമിൽ ഉൾപ്പെടുത്തിയ ദീപക് ഹൂഡ ബാറ്റിംഗിൽ നിരാശപ്പെടുത്തുകയും ഒരു പന്ത് പോലും എറിയാതിരിക്കുകയും ചെയ്തതിനാൽ അക്സർ പട്ടേൽ തിരികെ എത്താനിടയുണ്ട്. ബൗളിംഗിൽ അർഷ്ദീപ് സിംഗ് മിന്നും ഫോം തുടരുമ്പോൾ ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി എന്നിവരും നിരാശപ്പെടുത്തുന്നില്ല. ഹാർദിക് പാണ്ഡ്യയും ഇന്ത്യക്കായി സംഭാവനകൾ നൽകുന്നുണ്ട്.

]]>
‘ഒരു ഇന്ത്യൻ താരത്തിൻ്റെ ഏറ്റവും മികച്ച ടി-20 ഇന്നിംഗ്സ്’; സൂര്യകുമാർ യാദവിനെ പുകഴ്ത്തി ഗൗതം ഗംഭീർ https://malayalees.ch/gautam-gambhir-suryakumar-yadav/ Mon, 31 Oct 2022 10:49:34 +0000 https://malayalees.ch/?p=70491 ടി-20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്കെതിരായ സൂര്യകുമാർ യാദവിൻ്റെ ഇന്നിംഗ്സിനെ പുകഴ്ത്തി മുൻ താരം ഗൗതം ഗംഭീർ. ഒരു ഇന്ത്യൻ താരത്തിൻ്റെ ഏറ്റവും മികച്ച ടി-20 ഇന്നിംഗ്സ് ആണ് ഇതെന്ന് ഗംഭീർ പറഞ്ഞു. ഇന്ത്യയുടെ ഇന്നിംഗ്സിനു ശേഷം നടന്ന പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു ഗംഭീർ.

“മുൻകാലത്ത് കളിച്ച ഒരുപാട് ഇന്നിംഗ്സുകളുണ്ട്. സെഞ്ചുറികളുണ്ട്. സൂര്യ തന്നെ സെഞ്ചുറി നേടിയിട്ടുണ്ട്. പക്ഷേ, ഇതിനെക്കാൾ മികച്ചതോ ഇതിനെക്കാൾ ബുദ്ധിമുട്ടേറിയതോ ആയ ഒരു വേദിയില്ല. അത് ഈ സാഹചര്യങ്ങളായാലും ബൗളിംഗ് ആയാലും. ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 50 ആയിരുന്നു. അവിടെനിന്ന്, ഇങ്ങനെയൊരു പിച്ചിൽ 40 പന്തിൽ 60 എടുക്കാൻ കഴിയുമെങ്കിൽ, അതിനെക്കാൾ മികച്ച ഒരു പ്രകടനം ഞാൻ കണ്ടിട്ടില്ല. ഇത് ഒരു ഇന്ത്യൻ താരം ടി-20യിൽ കളിക്കുന്ന ഏറ്റവും മികച്ച ഇന്നിംഗ്സാണ്.”- ഗംഭീർ പറഞ്ഞു.

ദക്ഷിണാഫ്രിക്കകെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 133 റൺസ് ആണ് നേടിയത്. മുൻനിര തകർന്നടിഞ്ഞപ്പോൾ സൂര്യകുമാർ യാദവിൻ്റെ ഒറ്റയാൾ പോരാട്ടം (40 പന്തിൽ 68) ഇന്ത്യയെ മാന്യമായ സ്കോറിലെത്തിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കക്കായി ലുങ്കി എങ്കിഡി 4 വിക്കറ്റ് വീഴ്ത്തി.

]]>
ടി-20 ലോകകപ്പിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരമായി കോലി https://malayalees.ch/t20-world-cup-virat-kohli-1000-runs/ Mon, 31 Oct 2022 07:42:35 +0000 https://malayalees.ch/?p=70478 ടി-20 ലോകകപ്പിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരമായി വിരാട് കോലി. ദക്ഷിണാഫ്രിക്കക്കെതിരായ സൂപ്പർ 12 മത്സരത്തിലാണ് കോലി ഈ നേട്ടത്തിലെത്തിയത്. ശ്രീലങ്കയുടെ മുൻ ക്യാപ്റ്റൻ മഹേല ജയവർധനയ്ക്ക് ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ താരം കൂടിയാണ് കോലി. ദക്ഷിണാഫ്രിക്കക്കെതിരെ കോലി 12 റൺസ് നേടി പുറത്താവുകയായിരുന്നു.

22 ഇന്നിംഗ്സിൽ നിന്ന് 83.41 ശരാശരിയിൽ 1001 റൺസാണ് നിലവിൽ കോലിക്കുള്ളത്. 12 അർധസെഞ്ചുറികളും താരത്തിനുണ്ട്. 31 മത്സരങ്ങളിൽ നിന്ന് 1016 റൺസാണ് ജയവർധനയ്ക്കുള്ളത്. സൂപ്പർ 12ൽ ഇന്ത്യക്ക് ബംഗ്ലാദേശിനോടും സിംബാബ്‌വെയോടും മത്സരിക്കാനുള്ളതുകൊണ്ട് തന്നെ ജയവർധനയെ കോലി മറികടക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്.

ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്ക ആവേശജയം കുറിച്ചിരുന്നു. 5 വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ കീഴടക്കിയത്. ഇന്ത്യ മുന്നോട്ടുവച്ച 134 റൺസ് വിജയലക്ഷ്യം 19.4 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക മറികടന്നു. 59 റൺസെടുത്ത് പുറത്താവാതെ നിന്ന ഡേവിഡ് മില്ലർ ആണ് ദക്ഷിണാഫ്രിക്കയുടെ വിജയശില്പി. എയ്ഡൻ മാർക്രവും (52) ദക്ഷിണാഫ്രിക്കക്കായി തിളങ്ങി.

ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 133 റൺസ് നേടിയത്. മുൻനിര തകർന്നടിഞ്ഞപ്പോൾ സൂര്യകുമാർ യാദവിൻ്റെ ഒറ്റയാൾ പോരാട്ടം (40 പന്തിൽ 68) ഇന്ത്യയെ മാന്യമായ സ്കോറിലെത്തിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കക്കായി ലുങ്കി എങ്കിഡി 4 വിക്കറ്റ് വീഴ്ത്തി.

]]>