T-20 CRICKET – malayalees.ch https://malayalees.ch Malayalam Online News Portal Tue, 28 Nov 2023 06:19:44 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png T-20 CRICKET – malayalees.ch https://malayalees.ch 32 32 പരമ്പര സ്വന്തമാക്കാൻ ഇന്ത്യ ഇന്ന് കളത്തിൽ; ഓസ്ട്രേലിയക്ക് ഇന്ന് ജയിച്ചേപറ്റൂ https://malayalees.ch/india-australia-3rd-t20-today/ Tue, 28 Nov 2023 06:19:35 +0000 https://malayalees.ch/?p=91897 ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ടി-20 ഇന്ന്. ഗുവാഹത്തിയിലെ ബർസാപര സ്റ്റേഡിയത്തിൽ ഇന്ന് രാത്രി ഏഴ് മണിക്ക് മത്സരം ആരംഭിക്കും. ആദ്യ രണ്ട് മത്സരങ്ങൾ വിജയിച്ച ഇന്ത്യ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ മുന്നിലാണ്. ഇന്നത്തെ മത്സരത്തിൽ കൂടി വിജയിക്കാനായാൽ ഇന്ത്യ പരമ്പര സ്വന്തമാക്കും.

യുവാക്കളടങ്ങിയ ഒരു ടീം നിലവിലെ ടി-20 ലോക ജേതാക്കളായ ആധികാരികമായി തകർത്തുകളയുന്നതാണ് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കണ്ടത്. ആദ്യ കളി ഓസ്ട്രേലിയ മുന്നോട്ടുവച്ച 209 റൺസ് വിജയലക്ഷ്യം 8 വിക്കറ്റ് നഷ്ടപ്പെടുത്തി മറികടന്ന ഇന്ത്യ അടുത്ത കളി ആദ്യം ബാറ്റ് ചെയ്ത് 236 റൺസെന്ന വിജയലക്ഷ്യം വച്ച് 44 റൺസിനു വിജയിച്ചു. യശസ്വി ജയ്സ്വാൾ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, റിങ്കു സിംഗ് എന്നിവർ ബാറ്റിംഗിലും രവി ബിഷ്ണോയ്, അക്സർ പട്ടേൽ, പ്രസിദ്ധ് കൃഷ്ണ എന്നിവർ ബൗളിംഗിലും തിളങ്ങി. മുകേഷ് കുമാറിൻ്റെ ഡെത്ത് ഓവറുകളും ശ്രദ്ധേയമായിരുന്നു.

മറുവശത്ത്, സ്റ്റീവ് സ്മിത്ത് ഓപ്പൺ ചെയ്യുന്നതുകൊണ്ടുള്ള പ്രശ്നങ്ങളാണ് ഓസ്ട്രേലിയക്ക് പ്രധാനമായി ഉള്ളത്. പവർ പ്ലേ മുതലാക്കാൻ രണ്ട് കളിയും സ്മിത്തിനു കഴിഞ്ഞിട്ടില്ല. ആദ്യ കളി ഫിഫ്റ്റി അടിച്ചെങ്കിലും 126 ആയിരുന്നു സ്ട്രൈക്ക് റേറ്റ്. മാത്യു ഷോർട്ട് രണ്ട് കളിയും നിരാശപ്പെടുത്തി. ജോഷ് ഇംഗ്ലിസ്, ടിം ഡേവിഡ്, മാർക്കസ് സ്റ്റോയിനിസ് എന്നിവരടങ്ങിയ മധ്യനിരയാണ് ഓസീസിൻ്റെ കരുത്ത്. മാത്യു വെയ്ഡിന് ഏറെ പന്തുകൾ ഫേസ് ചെയ്യാൻ അവസരം ലഭിക്കുന്നില്ല എന്നത് ഓസീസ് സ്കോറിംഗിനെ ബാധിക്കുന്നുണ്ട്. സ്മിത്തിനു പകരം ഇന്ന് ട്രാവിസ് ഹെഡ് കളിച്ചേക്കും. തൻവീർ സംഗ, നതാൻ എല്ലിസ് എന്നിവരാണ് ബൗളിംഗിൽ തിളങ്ങിയവർ.

]]>
‘ബാറ്റിംഗ് ഓർഡറിൽ നേരത്തെ ഇറക്കിയാൽ സഞ്ജു നേട്ടം കൊയ്യും’; സാബ കരീം https://malayalees.ch/saba-karim-supports-sanju-samson/ Tue, 15 Aug 2023 07:35:48 +0000 https://malayalees.ch/?p=86197 ബാറ്റിംഗ് ഓർഡറിൽ നേരത്തെ ഇറക്കിയാൽ മലയാളി താരം സഞ്ജു സാംസൺ കൂടുതൽ നന്നായി കളിക്കുമെന്ന് ഇന്ത്യയുടെ മുൻ വിക്കറ്റ് കീപ്പർ ബാറ്റർ സാബ കരീം. എക്സ് ആപ്പിലെ ഒരു പോസ്റ്റിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുൻ ക്യാപ്റ്റൻ എംഎസ് ധോണിയെ ഉദാഹരിച്ചാണ് സാബ കരീമിൻ്റെ നിരീക്ഷണം.

‘ധോ‌ണി ആദ്ദേഹത്തിന്റെ അഞ്ചാമത്തെ ഇന്നിങ്സിൽ 148 റൺസ് നേടിയതോടെ പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മാസങ്ങൾക്കകം 183 റൺസ് കൂടി നേടിയതോടെ ടീമിലെ സ്ഥാനം ഉറപ്പിച്ചു. വിൻഡീസിനെതിരായ മൂന്നാം ഏകദിനം സഞ്ജുവിന് മികച്ച അവസരമായിരുന്നു. എന്നാൽ അത്തരമൊരു ഇന്നിങ്സ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല’- വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ സഞ്ജുവിൻ്റെ പ്രകടനം വിലയിരുത്തി ഒരു ആരാധകൻ കുറിച്ചു. ഇതിന് മറുപടിയായി സാബ കരീം ഇങ്ങനെ കുറിച്ചു: ‘അംഗീകരിക്കുന്നു. എന്തുകൊണ്ട് സഞ്ജുവിനെ നേരത്തെ ഇറക്കുന്നില്ല. സൗരവ് ഗാംഗുലി ധോണിയെ ടോപ് ഓർഡറിൽ ബാറ്റിങ്ങിനിറക്കിയത് നിർണായകമായി.

ടി-20യിൽ അത്ര നല്ല പ്രകടനങ്ങളല്ലെങ്കിലും ഏകദിനത്തിൽ സഞ്ജുവിന് തകർപ്പൻ റെക്കോർഡുകളാണ് ഉള്ളത്. 12 ഏകദിനങ്ങളിൽ 55.71 ശരാശരിയിൽ 391 റൺസാണ് സഞ്ജുവിനുള്ളത്. മൂന്ന് ഫിഫ്റ്റിയും ഏകദിനത്തിലുണ്ട്. 104 ആണ് സ്ട്രൈക്ക് റേറ്റ്. ഇത്ര നല്ല റെക്കോർഡുകൾ ഉണ്ടായിട്ടും സഞ്ജുവിനെ തഴഞ്ഞ് മറ്റ് പലർക്കും ഏകദിനത്തിൽ അവസരം നൽകുന്നതിനെതിരെ പലപ്പോഴും ആരാധകർ രംഗത്തുവന്നിട്ടുണ്ട്.

]]>
വിൻഡീസ് പര്യടനം ഇന്ന് മുതൽ അമേരിക്കയിൽ; സമനില ലക്ഷ്യമിട്ട് ഇന്ത്യ, പരമ്പര നേടാൻ വിൻഡീസ് https://malayalees.ch/india-west-indies-4th-t20-today/ Sat, 12 Aug 2023 04:38:39 +0000 https://malayalees.ch/?p=86032 വെസ്റ്റ് ഇൻഡീസിനെതിരായ ടി-20 പരമ്പരയിലെ നാലാം മത്സരം ഇന്ന് അമേരിക്കയിലെ ഫ്ലോറിഡയിൽ നടക്കും. ഇന്ത്യൻ സമയം രാത്രി 8 മണിക്ക് ഫ്ലോറിഡയിലെ ലൗഡർഹില്ലിലാണ് മത്സരം. മൂന്ന് മത്സരങ്ങൾ അവസാനിച്ചപ്പോൾ ഇന്ത്യ 1-2നു പിന്നിലാണ്. അതുകൊണ്ട് തന്നെ ഇന്നത്തെ കളി വിജയിച്ച് പരമ്പരയിൽ ഒപ്പമെത്താൻ ഇന്ത്യ ഇറങ്ങുമ്പോൾ പരമ്പര നേടാൻ വെസ്റ്റ് ഇൻഡീസ് കളത്തിലിറങ്ങും.

ഏകദിന പരമ്പരയിലെയും ആദ്യ രണ്ട് ടി-20യിലെയും മോശം പ്രകടനങ്ങൾക്ക് ശേഷം സ്റ്റാർ ബാറ്റർ സൂര്യകുമാർ യാദവ് ഫോമിലേക്ക് തിരികെയെത്തിയത് ഇന്ത്യയ്ക്ക് ഊർജമായിട്ടുണ്ട്. ഇതോടൊപ്പം മധ്യനിരയിൽ തിലക് വർമയുടെ പ്രകടനങ്ങളും ഇന്ത്യയെ തുണയ്ക്കുന്നു. ടോപ്പ് ഓർഡറിൽ ശുഭ്മൻ ഗില്ലിൻ്റെ ഫോം ഇന്ത്യയെ വലയ്ക്കുന്നുണ്ട്. മലയാളി താരം സഞ്ജു സാംസണും പരമ്പരയിൽ ഇതുവരെ ഒരു നല്ല ഇന്നിംഗ്സ് കളിച്ചിട്ടില്ല. ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിയും ആറ്റിറ്റ്യൂഡും വിമർശനവിധേയമാകുന്നതും ഇന്ത്യക്ക് തിരിച്ചടിയാണ്.

കഴിഞ്ഞ കളി അരങ്ങേറിയ യുവതാരം യശസ്വി ജയ്സ്വാൾ നിരാശപ്പെടുത്തിയെങ്കിലും താരം ടീമിൽ തുടരും. കഴിഞ്ഞ കളിയിലെ അതേ ടീമിനെ തന്നെ ഇന്ത്യ നിലനിർത്താനാണ് സാധ്യത. പ്രത്യേകിച്ച്, പരമ്പര നഷ്ടപ്പെടാൻ സാധ്യത നിലനിൽക്കുമ്പോൾ.

]]>
55 പന്ത്, 13 സിക്സ്, 10 ബൗണ്ടറി, 137 റൺസ് നോട്ടൗട്ട്; നിക്കോളാസ് പൂരാൻ്റെ അടിയോടടിയിൽ എംഎൽസി കിരീടം എംഐ ന്യൂയോർക്കിന് https://malayalees.ch/mi-new-york-mlc-champions/ Mon, 31 Jul 2023 05:44:55 +0000 https://malayalees.ch/?p=85327 പ്രഥമ മേജർ ലീഗ് ക്രിക്കറ്റ് കിരീടം മുംബൈ ഇന്ത്യൻസ് ഫ്രാഞ്ചൈസിയായ എംഐ ന്യൂയോർക്കിന്. ഫൈനലിൽ സിയാറ്റിൽ ഓർകാസിനെ തകർത്തെറിഞ്ഞാണ് എംഐയുടെ കിരീടധാരണം. ഓർകാസ് മുന്നോട്ടുവച്ച 184 റൺസ് വിജലയക്ഷ്യം 16 ഓവറിൽ വെറും 3 വിക്കറ്റ് നഷ്ടപ്പെടുത്തി എംഐ ന്യൂയോർക്ക് മറികടന്നു. 55 പന്തിൽ 137 റൺസ് നേടി പുറത്താവാതെ നിന്ന നിക്കോളാസ് പൂരാനാണ് എംഐയ്ക്ക് ജയമൊരുക്കിയത്. ഓർകാസിനായി 52 പന്തിൽ 87 റൺസ് നേടിയ ക്വിൻ്റൺ ഡികോക്കിൻ്റെ പ്രകടനം പാഴായി.

ആദ്യം ബാറ്റ് ചെയ്ത ഓർകാസിനായി ഡികോക്കിൻ്റെ ഇന്നിംഗ്സാണ് നിർണായകമായത്. ഓർകാസ് നിരയിൽ ഡികോക്കിനെ കൂടിൽ ശുഭം രഞ്ജാനെ (16 പന്തിൽ 29), ഡ്വെയിൻ പ്രിട്ടോറിയസ് (7 പന്തിൽ 21) എന്നിവരും തിളങ്ങി. ബാക്കിയാർക്കും ഇരട്ടയക്കം കടക്കാനായില്ല. മുംബൈക്ക് വേണ്ടി മൂന്ന് വിക്കറ്റുമായി വീണ്ടും ട്രെൻ്റ് ബോൾട്ട് തിളങ്ങിയപ്പോൾ റാഷിദ് ഖാൻ 4 ഓവറിൽ വെറും 9 റൺസ് വിട്ടുനൽകി 3 വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗിൽ സ്റ്റീവൻ ടെയ്ലർ (0), ഷയൻ ജഹാംഗീർ (10) എന്നിവർ വേഗം മടങ്ങിയെങ്കിലും മൂന്നാം നമ്പരിലെത്തിയ ക്യാപ്റ്റൻ നിക്കോളാസ് പൂരാൻ സംഹാര മൂഡിലായിരുന്നു. രണ്ടാം വിക്കറ്റിൽ ജഹാംഗീറുമൊത്ത് 62 റൺസിൻ്റെ കൂട്ടുകെട്ടുയർന്നപ്പോൾ ജഹാംഗീറിൻ്റ് സംഭാവന 10 റൺസ്. ഈ 52 റൺസ് പിറന്നതാവട്ടെ വെറും 16 പന്തിൽ. ടൂർണമെൻ്റിലെ ഏറ്റവും വേഗതയേറിയ ഫിഫ്റ്റി. ജഹാംഗീർ മടങ്ങിയതോടെ ഡെവാൾഡ് ബ്രെവിസ് ക്രീസിലെത്തി. ബ്രെവിസും നോക്കുകുത്തിയയായിരുന്നു. ആദ്യ പവർപ്ലേയിൽ എംഐയുടെ സ്കോർ 80 റൺസ്. 40 പന്തിൽ പൂരാൻ സെഞ്ചുറി തികച്ചു. ടൂർണമെൻ്റിലെ വേഗതയേറിയ സെഞ്ചുറി.

20 റൺസ് നേടി ബ്രെവിസ് പുറത്തായി. 75 റൺസിൻ്റെ കൂട്ടുകെട്ടാണ് മൂന്നാം വിക്കറ്റിൽ ബ്രെവിസ് പൂരാനുമായി കൂട്ടിച്ചേർത്തത്. ഇതിൽ ബ്രെവിസ് നേടിയത് 20 റൺസ്. അഞ്ചാം നമ്പറിൽ ടിം ഡേവിഡ് കളത്തിൽ. പക്ഷേ, പൂരാൻ താണ്ഡവം തുടർന്നു. 15ആം ഓവറിൽ പൂരാൻ അടിച്ചുകൂട്ടിയത് തുടരെ മൂന്ന് സിക്സർ അടക്കം 24 റൺസ്. അടുത്ത ഓവറിലെ അവസാന പന്തിൽ ബൗണ്ടറിയടിച്ച് പൂരാൻ തന്നെ എംഐക്ക് ജയമൊരുക്കി. ടൂർണമെൻ്റിൽ ഏറ്റവുമധികം റൺസ്, ഉയർന്ന സ്കോർ എന്നീ സ്കോറുകളും താരം ഈ ഇന്നിംഗ്സോടെ സ്വന്തമാക്കി.

]]>
ഇംഗ്ലണ്ട് താരങ്ങളെ ചാക്കിട്ടുപിടിക്കാൻ ഐപിഎൽ ഫ്രാഞ്ചൈസികൾ; ക്രിക്കറ്റ് ബോർഡുമായുള്ള കരാർ റദ്ദാക്കാൻ നൽകുന്നത് കോടികൾ https://malayalees.ch/ipl-contract-england-players-report-html/ Thu, 27 Apr 2023 07:43:07 +0000 https://malayalees.ch/?p=80312 പ്രമുഖ 6 ഇംഗ്ലണ്ട് താരങ്ങളെ ചാക്കിട്ടുപിടിക്കാൻ ഐപിഎൽ ഫ്രാഞ്ചൈസികൾ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡുമായുള്ള കരാർ റദ്ദാക്കി ഫ്രാഞ്ചൈകളുമായി കരാറൊപ്പിട്ടാൽ കോടികൾ നൽകാമെന്നാണ് വാഗ്ധാനം. ഇതിനായി പ്രമുഖരായ ആറ് താരങ്ങളെ ഫ്രാഞ്ചൈസികൾ സമീപിച്ചു കഴിഞ്ഞു എന്ന് ദി ടൈംസ് ലണ്ടൻ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.

വിവിധ ടി-20 ലീഗുകളിൽ ടീമുകളുള്ള ഫ്രാഞ്ചൈസികളാണ് ഇംഗ്ലണ്ട് താരങ്ങളെ സമീപിച്ചിരിക്കുന്നത് എന്ന് റിപ്പോർട്ടിൽ പറയുന്നു. വെസ്റ്റ് ഇൻഡീസിലെ കരീബിയൻ പ്രീമിയർ ലീഗ്, ദക്ഷിണാഫ്രിക്കയിലെ എസ്എ ടി-20 ലീഗ്, യുഎഇയിലെ ഐഎൽ ടി-20 ലീഗ്, അമേരിക്കയിലെ മേജർ ലീഗ് ക്രിക്കറ്റ് തുടങ്ങിയ ടി-20 ലീഗുകളിൽ വിവിധ ഐപിഎൽ ഫ്രാഞ്ചൈസികൾക്ക് ടീമുകളുണ്ട്. സൗദി അറേബ്യ ഉടൻ ടി-20 ലീഗ് ആരംഭിക്കുമെന്ന് വാർത്തയുണ്ട്. ഇതിലും ഐപിഎൽ ഫ്രാഞ്ചൈസികൾ ടീം സ്വന്തമാക്കും. ഈ ലീഗുകളിലൊക്കെ കളിക്കണമെന്നതാണ് വ്യവസ്ഥ. ഇതിനായി വർഷം 50 കോടി രൂപ വരെ നൽകാമെന്ന് ഫ്രാഞ്ചൈസികൾ വാഗ്ധാനം ചെയ്തതായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. താരങ്ങളുടെയോ ഫ്രാഞ്ചൈസികളുടെയോ പേരുകൾ റിപ്പോർട്ടിൽ ഇല്ല. ഇത് നടന്നാൽ, ഫുട്ബോളിനു സമാനമായ സംസ്കാരത്തിലേക്ക് ക്രിക്കറ്റ് മാറും. ഫുട്ബോളിൽ ക്ലബുകളാണ് താരങ്ങൾക്ക് കരാർ നൽകുന്നത്. രാജ്യാന്തര മത്സരങ്ങൾക്ക് ക്ലബുകൾ താരങ്ങളെ വിട്ടുനൽകും. ക്രിക്കറ്റിൽ നിലവിൽ ഇത് നേരെ തിരിച്ചാണ്.

രാജസ്ഥാൻ റോയൽസ്, മുംബൈ ഇന്ത്യൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, സൺറൈസേഴ്സ് ഹൈദരാബാദ്, പഞ്ചാബ് കിംഗ്സ്, ചെന്നൈ സൂപ്പർ കിംഗ്സ്, ഡൽഹി ക്യാപിറ്റൽസ് എന്നീ ഫ്രാഞ്ചൈസികൾക്കാണ് നിലവിൽ മറ്റ് ലീഗുകളിൽ ടീമുകളുള്ളത്.

]]>
രണ്ടാം മത്സരത്തിൽ ഏഴ് വിക്കറ്റ് ജയം; പാകിസ്താനെതിരെ ഐതിഹാസിക പരമ്പര വിജയവുമായി അഫ്ഗാനിസ്താൻ https://malayalees.ch/afghanistan-won-pakistan-t20-series/ Mon, 27 Mar 2023 07:23:24 +0000 https://malayalees.ch/?p=78681 പാകിസ്താനെതിരെ ഐതിഹാസിക പരമ്പര വിജയവുമായി അഫ്ഗാനിസ്താൻ. ഇന്നലെ ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പാകിസ്താനെ ഏഴ് വിക്കറ്റിനു മറികടന്ന അഫ്ഗാൻ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഒരു കളി ബാക്കിനിൽക്കെ 2-0നു മുന്നിലെത്തി. ഇന്നലെ പാകിസ്താൻ മുന്നോട്ടുവച്ച 131 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ അഫ്ഗാൻ ഒരു പന്തും ഏഴ് വിക്കറ്റും ബാക്കിനിൽക്കെ വിജയതീരമണഞ്ഞു. (afghanistan won pakistan t20)

മുതിർന്ന താരങ്ങൾക്ക് വിശ്രമം അനുവദിച്ച് യുവതാരങ്ങൾക്ക് അവസരം നൽകിയ പാകിസ്താന് രണ്ടാം മത്സരത്തിലും തിരിച്ചടിയായിരുന്നു ഫലം. അഫ്ഗാൻ ബൗളിംഗ് നിരയ്ക്ക് മുന്നിൽ പതറിയ പാക് യുവതാരങ്ങൾക്ക് 63 റൺസ് നേടുന്നതിനിടെ നഷ്ടമായത് അഞ്ച് വിക്കറ്റ്. ഇതിൽ അബ്ദുള്ള ഷഫീഖ് ഗോൾഡൻ ഡക്കായി. തുടർച്ചയായ നാല് രാജ്യാന്തര ടി-20 ഇന്നിംഗ്സുകളിൽ പൂജ്യത്തിനു പുറത്താകുന്ന താരമെന്ന റെക്കോർഡും ഇതോടെ അബ്ദുള്ള ഷഫീഖ് കുറിച്ചു. കഴിഞ്ഞ മൂന്ന് ഇന്നിംഗ്സുകളിൽ രണ്ടാം പന്തിലാണ് അബ്ദുള്ള ഷഫീഖ് ഡക്കായത്. സയിം അയൂബ് (0), മുഹമ്മദ് ഹാരിസ് (15), അബ്ദുള്ള ഷഫീഖ് (0), തയ്യബ് താഹിർ (13), അസം ഖാൻ (1) എന്നീ യുവതാരങ്ങൾ വേഗം പുറത്തായി. ആറാം വിക്കറ്റിൽ മുതിർന്ന താരങ്ങളായ ഇമാദ് വസീമും (57 പന്തിൽ 64 നോട്ടൗട്ട്) ക്യാപ്റ്റൻ ഷദബ് ഖാനും (25 പന്തിൽ 32) ചേർന്ന് കൂട്ടിച്ചേർത്ത 65 റൺസാണ് പാകിസ്താനെ മാന്യമായ സ്കോറിലെത്തിച്ചത്.

മറുപടി ബാറ്റിംഗിൽ ഉസ്‌മാൻ ഗനി (7) വേഗം മടങ്ങിയെങ്കിലും രണ്ടാം വിക്കറ്റിൽ റഹ്‌മാനുള്ള ഗുർബാസും (49 പന്തിൽ 44) ഇബ്രാഹിം സദ്രാനും (40 പന്തിൽ 38) ചേർന്ന് അഫ്ഗാനെ മുന്നോട്ടുനയിച്ചു. 56 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയെങ്കിലും ഇരുവരുടെയും മെല്ലെപ്പോക്ക് അഫ്ഗാൻ്റെ സ്കോറിംഗിനെ ബാധിച്ചു. പിന്നീട് നജീദുള്ള സദ്രാൻ (12 പന്തിൽ 23), മുഹമ്മദ് നബി (9 പന്തിൽ 14) എന്നിവർ ചേർന്ന് അഫ്ഗാനെ വിജയത്തിലെത്തിക്കുകയായിരുന്നു.

]]>
പിഎസ്എലിൽ റെക്കോർഡ് ചേസ്; 241 റൺസ് പിന്തുടർന്ന് വിജയിച്ചത് 10 പന്തുകൾ ബാക്കിനിൽക്കെ https://malayalees.ch/quetta-gladiators-record-chase-psl-peshawar-zalmi/ Thu, 09 Mar 2023 04:48:34 +0000 https://malayalees.ch/?p=77661 പാകിസ്താൻ സൂപ്പർ ലീഗിൽ റെക്കോർഡ് ചേസ്. ബാബർ അസമിൻ്റെ പെഷവാർ സാൽമി മുന്നോട്ടുവച്ച 241 റൺസിൻ്റെ വിജയലക്ഷ്യം 10 പന്തുകൾ ശേഷിക്കെ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ക്വെറ്റ ഗ്ലാഡിയേറ്റേഴ്സ് മറികടന്നു. പെഷവാർ സാൽമിക്കായി ബാബർ അസമും ക്വെറ്റയ്ക്കായി ജേസ റോയും സെഞ്ചുറികൾ നേടി. ടി-20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ റൺ ചേസാണ് ഇന്നലെ നടന്നത്. (Quetta Gladiators PSL Peshawar)

സീസണിലെ കണ്ടുപിടുത്തമായ സൈം അയൂബും ബാബർ അസവും ചേർന്ന് മിന്നും തുടക്കമാണ് പെഷവാറിനു നൽകിയത്. സൈം അയൂബ് പതിവുപോലെ തട്ടുപൊളിപ്പൻ പ്രകടനം കാഴ്ചവച്ചപ്പോൾ ബാബറും വിട്ടുകൊടുത്തില്ല. 24 പന്തിൽ അയൂബും 32 പന്തിൽ ബാബറും ഫിഫ്റ്റി തികച്ചു. ഫിഫ്റ്റിക്ക് ശേഷവും സഖ്യം ആക്രമണം തുടർന്നു. 162 റൺസ് നീണ്ട കൂട്ടുകെട്ടിനൊടുവിൽ 34 പന്തുകൾ നേരിട്ട് 74 റൺസ് നേടിയ അയൂബ് മടങ്ങി. 6 ബൗണ്ടറിയും അഞ്ച് സിക്സറും അടങ്ങുന്നതാണ് അയൂബിൻ്റെ ഇന്നിംഗ്സ്. 60 പന്തിൽ ബാബർ തൻ്റെ ടി-20 കരിയറിലെ എട്ടാം സെഞ്ചുറി തികച്ചു. 65 പന്തിൽ 15 ബൗണ്ടറിയും 3 സിക്സറും സഹിതം 115 റൺസ് നേടിയ ബാബർ അവസാന ഓവറിൽ റണ്ണൗട്ടാവുകയായിരുന്നു. റോവ്മൻ പവൽ (18 പന്തിൽ 35), കോഹ്ലർ കാഡ്‌മോർ (3 പന്തിൽ 7) എന്നിവരുടെ ഇന്നിംഗ്സ് കൂടി ആയപ്പോൾ തങ്ങളുടെ ഏറ്റവും ഉയർന്ന പിഎസ്എൽ സ്കോർ ആണ് പെഷവാർ കണ്ടെത്തിയത്.

മറുപടി ബാറ്റിംഗിൽ ക്വെറ്റയും നന്നായി തുടങ്ങി. ഇന്നിംഗ്സിലെ ആദ്യ പന്ത് തന്നെ ബൗണ്ടറിയടിച്ച് തുടങ്ങിയ റോയ് പിന്നെ തിരിഞ്ഞുനോക്കിയിട്ടില്ല. 8 പന്തിൽ 21 റൺസെടുത്ത മാർട്ടിൻ ഗപ്റ്റിൽ മൂന്നാം ഓവറിൽ മടങ്ങിയെങ്കിലും റോയ് തുടർ ബൗണ്ടറികളുമായി പെഷവാറിനെ കടന്നാക്രമിച്ചു. മറുപുറത്ത് വിൽ സ്‌മീദിനെ കാഴ്ചക്കാരനാക്കി റോയ് കത്തിക്കയറി. 22 പന്തിൽ റോയ് ഫിഫ്റ്റി തികച്ചു. രണ്ടാം വിക്കറ്റിൽ സ്‌മീദുമൊത്ത് 109 റൺസാണ് അടിച്ചുകൂട്ടിയത്. ഇതിൽ വിൽ സ്‌മീദിൻ്റെ സംഭാവന വെറും 26 റൺസ്. നാലാം നമ്പറിൽ മുഹമ്മദ് ഹഫീസ് എത്തിയതോടെ ഇരു വശത്തുനിന്നും റൺസൊഴുകി. വെറും 44 പന്തിൽ റോയ് സെഞ്ചുറിയിലെത്തി. 93 റൺസ് നീണ്ട അപരാജിതമായ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിലാണ് റോയും ഹഫീസും പങ്കാളികളായത്. 18.2 ഓവറിൽ ഇരുവരും ചേർന്ന് കളി തീർത്തു. 18 പന്തിൽ 6 ബൗണ്ടറിയും രണ്ട് സിക്സറും അടക്കം 41 റൺസ് നേടിയ മുഹമ്മദ് ഹഫീസും 63 പന്തുകൾ നേരിട്ട് 20 ബൗണ്ടറിയും അഞ്ച് സിക്സറുകളും സഹിതം 145 റൺസ് നേടിയ ജേസൻ റോയും നോട്ടൗട്ടാണ്.

]]>
ദക്ഷിണാഫ്രിക്കയുടെ പുതിയ ടി-20 ക്യാപ്റ്റനായി എയ്ഡൻ മാർക്രം; ബാവുമ ടീമിൽ നിന്ന് പുറത്ത് https://malayalees.ch/aiden-markram-south-africa-t20-captain-bavuma-dropped/ Tue, 07 Mar 2023 04:56:04 +0000 https://malayalees.ch/?p=77516 ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിൻ്റെ പുതിയ ടി-20 ക്യപ്റ്റനായി എയ്ഡൻ മാർക്രമിനെ നിയമിച്ചു. വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിലാണ് മാർക്രം ആദ്യമായി ദേശീയ ടീമിനെ നയിക്കുക. മുൻ ക്യാപ്റ്റൻ ടെംബ ബാവുമയെ ടീമിൽ പരിഗണിച്ചില്ല. മുൻ താരം ജെപി ഡുമിനിയെ ബാറ്റിംഗ് പരിശീലകനായും റോറി ക്ലീൻവെൽറ്റിനെ ബൗളിംഗ് പരിശീലകനായും നിയമിച്ചു. ഈ മാസം 16 മുതലാണ് വെസ്റ്റ് ഇൻഡീസ് പരമ്പര ആരംഭിക്കുക. 

പ്രഥമ സൗത്ത് ആഫ്രിക്ക ടി-20 ടൂർണമെൻ്റിൽ മാർക്രം സൺറൈസേഴ്സ് ഈസ്റ്റേൺ കേപ്പിനെ ചാമ്പ്യന്മാരാക്കിയിരുന്നു. ഇതിനു പിന്നാലെ ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ ക്യാപ്റ്റനായും മാർക്രമിനെ നിയമിച്ചു. ഏകദിനത്തിൽ ബാവുമ ക്യാപ്റ്റനായി തുടരും.

ഏകദിന ടീമിൽ പേസർമാരായ കഗീസോ റബാഡയ്ക്കും ആൻറിച് നോർക്കിയയ്ക്കും വിശ്രമം അനുവദിച്ചു. ഇരുവരും ടി-20 പരമ്പരയിൽ തിരികെയെത്തു. ജെറാൾഡ് കോട്സീ, ടോണി ഡെ സോർസി, ട്രിസ്റ്റൻ സ്റ്റബ്സ് എന്നിവർക്ക് ആദ്യമായി ഏകദിന ടീമിൽ അവസരം ലഭിച്ചു.

വെസ്റ്റ് ഇൻഡീസിനെതിരായ ടി-20 പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കൻ ടീം: Aiden Markram, Quinton de Kock , Bjorn Fortuin, Reeza Hendricks, Marco Jansen, Heinrich Klaasen, Sisanda Magala, David Miller, Lungi Ngidi, Anrich Nortje, Wayne Parnell, Kagiso Rabada, Rilee Rossouw, Tabraiz Shamsi, Tristan Stubbs.

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കൻ ടീം: Temba Bavuma, Gerald Coetzee, Quinton de Kock, Tony de Zorzi, Bjorn Fortuin, Reeza Hendricks, Sisanda Magala, Keshav Maharaj, Wiaan Mulder, Lungi Ngidi, Ryan Rickelton, Andile Phehlukwayo, Tristan Stubbs, Lizaad Williams, Rassie van der Dussen

]]>
ആദ്യം അടിച്ചൊതുക്കി, പിന്നെ എറിഞ്ഞൊതുക്കി; ഇന്ത്യക്ക് കൂറ്റൻ ജയം, പരമ്പര https://malayalees.ch/india-won-t20-newzealand-series/ Thu, 02 Feb 2023 04:35:26 +0000 https://malayalees.ch/?p=75517 ന്യൂസീലൻഡിനെതിരായ അവസാന ടി-20യിൽ ഇന്ത്യക്ക് കൂറ്റൻ ജയം. ഇന്ത്യ മുന്നോട്ടുവച്ച 235 റൺ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ന്യൂസീലൻഡ് 12.1 ഓവറിൽ 66 റൺസിന് ഓളൗട്ടായി. 168 റൺസിനു മത്സരം വിജയിച്ച ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-1 എന്ന സ്കോറിനു സ്വന്തമാക്കി. 25 പന്തിൽ 35 റൺസ് നേടിയ ഡാരിൽ മിച്ചൽ മാത്രമാണ് ന്യൂസീലൻഡ് നിരയിൽ തിളങ്ങിയത്. കുൽദീപ് യാദവ് ഒഴികെ ഇന്ത്യക്കായി പന്തെറിഞ്ഞവരെല്ലാം വിക്കറ്റ് കോളത്തിൽ ഇടംപിടിച്ചു. ഹാർദിക് പാണ്ഡ്യ 4 വിക്കറ്റ് വീഴ്ത്തി.

ഫിൻ അലനെ (3) ഹാർദിക് പാണ്ഡ്യ ആദ്യ ഓവറിൽ സൂര്യകുമാർ യാദവ് പറന്നുപിടിച്ചാണ് ന്യൂസീലൻഡ് ഇന്നിംഗ്സ് ആരംഭിച്ചത്. ഡെവോൺ കോൺവേയും (1) മാർക് ചാപ്മാനും (0) അർഷ്ദീപിൻ്റെ അടുത്ത ഓവറിൽ മടങ്ങി. ഹാർദികിൻ്റെ മൂന്നാം ഓവറിൽ ഗ്ലെൻ ഫിലിപ്സിനെ (2) വീണ്ടും സൂര്യ പറന്നുപിടിച്ചു. മൈക്കൽ ബ്രേസ്‌വൽ (8) ഉമ്രാൻ മാലിക് എറിഞ്ഞ അഞ്ചാം ഓവറിൽ പുറത്തായി. മിച്ചൽ സാൻ്റ്നറിനെ (13) ശിവം മവിയുടെ ഓവറിൽ മറ്റൊരു തകർപ്പൻ ക്യാച്ചിലൂടെ സൂര്യ മടക്കിഅയച്ചു. അതേ ഓവറിൽ തന്നെ സിഹ് സോധിയെ (0) രാഹുൽ ത്രിപാഠി പിടികൂടി. ഹാർദിക് എറിഞ്ഞ 10ആം ഓവറിൽ ലോക്കി ഫെർഗൂസൻ (0) ഉമ്രാൻ മാലിക്കിൻ്റെ മൈകളിൽ അവസാനിച്ചു. 12ആം ഓവറിൽ ബ്ലയർ ടിക്ക്നറെ (1) ഇഷാൻ കിഷൻ്റെ കൈകളിലെത്തിച്ച ഹാർദിക് 4 വിക്കറ്റ് നേട്ടം സ്വന്തമാക്കി. അടുത്ത ഓവറിലെ ആദ്യ പന്തിൽ ഡാരിൽ മിച്ചലിനെ (35) ശിവം മവിയുടെ കൈകളിലെത്തിച്ച ഉമ്രാൻ മാലിക് ന്യൂസീലൻഡിൻ്റെ അവസാന വിക്കറ്റ് വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി 234 റൺസ് നേടി. ടി-20 കരിയറിലെ ആദ്യ സെഞ്ചുറി കുറിച്ച ശുഭ്മൻ ഗില്ലാണ് (126 നോട്ടൗട്ട്) ഇന്ത്യയെ വമ്പൻ സ്കോറിലേക്ക് നയിച്ചത്. രാഹുൽ ത്രിപാഠി (22 പന്തിൽ 44), ഹാർദിക് പാണ്ഡ്യ (17 പന്തിൽ 30) എന്നിവരും ഇന്ത്യക്കായി തിളങ്ങി. ടി-20യിൽ ന്യൂസീലൻഡിനെതിരെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന ടോട്ടലാണിത്.’

]]>
ഇന്ത്യ – ന്യൂസീലൻഡ് ആദ്യ ടി-20 ഇന്ന്; പൃഥ്വി ഷാ കളിച്ചേക്കില്ല https://malayalees.ch/india-newzealand-first-t20-today/ Fri, 27 Jan 2023 04:24:36 +0000 https://malayalees.ch/?p=75088 ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള ടി-20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന്. റാഞ്ചി ഝാർഖണ്ഡ് സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 7 മണിക്കാണ് മത്സരം. ഏകദിന പരമ്പര തൂത്തുവാരിയ ഇന്ത്യ ടി-20 പരമ്പരയും നേടാനാണ് ഇറങ്ങുന്നത്. എന്നാൽ, ടി-20 പരമ്പരയെങ്കിലും നേടി മുഖം രക്ഷിക്കുകയാവും കിവീസിൻ്റെ ലക്ഷ്യം.

ഏറെക്കാലത്തിനു ശേഷം മുംബൈ ബാറ്റർ പൃഥ്വി ഷാ ടീമിൽ ഇടം നേടിയെങ്കിലും ഇന്ന് കളിച്ചേക്കില്ല. ശുഭ്മൻ ഗില്ലും ഇഷാൻ കിഷനും ചേർന്നാവും ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക എന്ന് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ വ്യക്തമാക്കിയിരുന്നു. അങ്ങനെയെങ്കിൽ പൃഥ്വി ഷാ പുറത്തിരിക്കും. ശ്രീലങ്കക്കെതിരെ തകർത്തടിച്ച രാഹുൽ ത്രിപാഠി മൂന്നാം നമ്പറിൽ തുടരും. ചഹാലിനു പകരം കുൽദീപ് യാദവ് കളിച്ചേക്കും.

]]>