Syed Mushtaq Ali Trophy – malayalees.ch https://malayalees.ch Malayalam Online News Portal Fri, 27 Oct 2023 07:53:21 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Syed Mushtaq Ali Trophy – malayalees.ch https://malayalees.ch 32 32 ബാസിത്തിൻ്റെ വെടിക്കെട്ടിൽ മുഖം രക്ഷിച്ച് കേരളം; അസമിൻ്റെ വിജയലക്ഷ്യം 128 റൺസ് https://malayalees.ch/kerala-innings-assam-smat/ Fri, 27 Oct 2023 07:53:14 +0000 https://malayalees.ch/?p=90159 സയ്യിദ് മുഷ്താഖ് അലി ട്രോഫി ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിൽ നിരാശപ്പെടുത്തി കേരളം. അസമിനെതിരെ കേരളത്തിന് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി 127 റൺസ് മാത്രമേ നേടാനായുള്ളൂ. ഏഴാം നമ്പറിലിറങ്ങി വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവച്ച അബ്ദുൽ ബാസിത്ത് ആണ് കേരളത്തെ വൻ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. 31 പന്തിൽ 46 റൺസ് നേടിയ ബാസിത്ത് നോട്ടൗട്ടാണ്. അസമിനായി ബൗളർമാരെല്ലാം തിളങ്ങി. (kerala innings assam smat)

തുടരെ ആറ് മത്സരങ്ങൾ വിജയിച്ച് നോക്കൗട്ട് ഉറപ്പിച്ച കേരളം അസമിനെതിരെ ബാറ്റിംഗ് ഓർഡർ മാറ്റിമറിച്ച് തിരിച്ചടി നേരിടുകയായിരുന്നു. വരുൺ നായനാർ (2) വേഗം പുറത്തായതോടെ മൂന്നാം നമ്പറിൽ ഇറങ്ങിയിരുന്ന വിഷ്ണു വിനോദിനു പകരമെത്തിയത് സൽമാൻ നിസാർ. 14 പന്തിൽ 8 റൺസ് മാത്രം നേടി സൽമാൻ മടങ്ങിയത് കേരളത്തിനു കനത്ത തിരിച്ചടിയായി. കഴിഞ്ഞ സീസണിലെ ഫോമിൻ്റെ നിഴൽ മാത്രമായ രോഹൻ കുന്നുമ്മലിനും സ്കോർ ഉയർത്താനായില്ല. സൽമാൻ മടങ്ങിയതിനു പിന്നാലെ എത്തിയ, സീസണിൽ കേരളത്തിൻ്റെ ഏറ്റവും മികച്ച ബാറ്റർ വിഷ്ണു വിനോദ് 5 റൺസ് നേടിയും ക്യാപ്റ്റൻ സഞ്ജു സാംസൺ 8 റൺസ് നേടിയും പുറത്തായി. പിന്നാലെ സിജോമോൻ ജോസഫ് (0), രോഹൻ കുന്നുമ്മൽ (32 പന്തിൽ 31) എന്നിവരും മടങ്ങിയതോടെ കേരളം 12.4 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 63 റൺസ് എന്ന നിലയിലേക്ക് കൂപ്പുകുത്തി.

ഏഴാം വിക്കറ്റിൽ അബ്ദുൽ ബാസിത്തും ഇംപാക്ട് പ്ലയറായി എത്തിയ സച്ചിൻ ബേബിയും ചേർന്നാണ് കേരളത്തെ മാന്യമായ നിലയിലെത്തിച്ചത്. സാവധാനം തുടങ്ങിയ ബാസിത്ത് അവസാന ഓവറുകളിൽ ആഞ്ഞടിക്കുകയായിരുന്നു. തൻ്റെ ഇന്നിംഗ്സിൽ ആകെ 2 ബൗണ്ടറിയും 4 സിക്സറും നേടിയ താരം സച്ചിൻ ബേബിയുമൊത്ത് അപരാജിതമായ 64 റൺസ് കൂട്ടുകെട്ടിലും പങ്കാളിയായി. ബാസിത്തിനൊപ്പം 17 പന്തിൽ 18 റൺസെടുത്ത സച്ചിൻ ബേബിയും നോട്ടൗട്ടാണ്.

]]>
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ബീഹാറിനെതിരെ തകർത്തു; കേരളത്തിന് തുടർച്ചയായ മൂന്നാം ജയം https://malayalees.ch/smat-kerala-won-bihar/ Thu, 19 Oct 2023 07:36:20 +0000 https://malayalees.ch/?p=89700 സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ മൂന്നാം ജയം. ഇന്ന് നടന്ന മത്സരത്തിൽ ബീഹാറിനെ 6 വിക്കറ്റിനു വീഴ്ത്തിയ കേരളം ഇതോടെ ഗ്രൂപ്പ് ബിയിൽ ഒന്നാമതെത്തി. ആദ്യം ബാറ്റ് ചെയ്ത ബീഹാറിനെ 111 റൺസിന് ഒതുക്കിയ കേരളം 4 വിക്കറ്റ് നഷ്ടപ്പെടുത്തി 13 ഓവറിൽ വിജയലക്ഷ്യം മറികടന്നു.

കരുത്തുറ്റ കേരള ബൗളിംഗ് നിരയ്ക്കെതിരെ ബീഹാർ ചീട്ടുകൊട്ടാരം പോലെയാണ് തകർന്നത്. 32 പന്തിൽ 37 റൺസ് നേടിയ ഗൗരവ് ആണ് ബീഹാറിൻ്റെ ടോപ്പ് സ്കോറർ. ബാറ്റർമാരെയൊന്നും നിലയുറപ്പിക്കാൻ കേരള ബൗളർമാർ സമ്മതിച്ചില്ല. പന്തെറിഞ്ഞവരെല്ലാം വിക്കറ്റ് കോളത്തിൽ ഇടം നേടി. കെഎം ആസിഫും ബേസിൽ തമ്പിയും 2 വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ മറ്റ് ബൗളർമാർക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു.

മറുപടി ബാറ്റിംഗിൽ മുഹമ്മദ് അസ്ഹറുദ്ദീൻ (1) വേഗം മടങ്ങിയെങ്കിലും രോഹൻ കുന്നുമ്മൽ (27 പന്തിൽ 36), വിഷ്ണു വിനോദ് (17 പന്തിൽ 32) എന്നിവരുടെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് കേരളത്തിൻ്റെ വിജയം ഉറപ്പിച്ചു. ബാറ്റിംഗ് സ്ഥാനക്കയറ്റം കിട്ടിയ അബ്ദുൽ ബാസിത്ത് (23 പന്തിൽ 39 നോട്ടൗട്ട്) കേരളത്തിൻ്റെ ടോപ്പ് സ്കോറർ ആയി. സ്ഥാനക്കയറ്റം കിട്ടിയ വിനോദ് കുമാറിന് (4) അവസരം മുതലെടുക്കാനായില്ല. സഞ്ജു ഇന്ന് ബാറ്റിംഗിനിറങ്ങിയില്ല.

ജയത്തോടെ ഗ്രൂപ്പ് ബിയിൽ 12 പോയിൻ്റുമായി കേരളം ഒന്നാമതെത്തി. ഇന്ന് ഹിമാചൽ പ്രദേശിലെ പരാജയപ്പെടുത്തിയാൽ ഛണ്ഡീഗഡ് മുന്നിലെത്തും.

]]>
ടി-20യിൽ ഒരു ഇന്ത്യൻ താരത്തിൻ്റെ ഏറ്റവും വേഗമേറിയ ഫിഫ്റ്റി; യുവരാജിൻ്റെ റെക്കോർഡ് തകർത്ത് റെയിൽവേയ്സ് താരം https://malayalees.ch/fastest-fity-t20-ashutosh-sharma-yuvraj-singh/ Wed, 18 Oct 2023 04:51:31 +0000 https://malayalees.ch/?p=89613 ടി-20യിൽ ഒരു ഇന്ത്യൻ താരത്തിൻ്റെ ഏറ്റവും വേഗമേറിയ ഫിഫ്റ്റി എന്ന റെക്കോർഡ് ഇനി റെയിൽവേയ്സിൻ്റെ മധ്യനിര താരം അശുതോഷ് ശർമയ്ക്ക്. 2007 ടി-20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ 12 പന്തിൽ ഫിഫ്റ്റി നേടിയ യുവരാജ് സിംഗിൻ്റെ റെക്കോർഡാണ് അശുതോഷ് തകർത്തത്. കഴിഞ്ഞ ദിവസം നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ അരുണാചൽ പ്രദേശിനെതിരെ വെറും 11 പന്തുകളിൽ അശുതോഷ് ഫിഫ്റ്റി തികച്ചു.

15 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 131 റൺസ് എന്ന നിലയിലാണ് അശുതോഷ് ക്രീസിലെത്തിയത്. പിന്നീട് 12 പന്തിൽ 8 സിക്സും ഒരു ബൗണ്ടറിയും സഹിതം 53 റൺസെടുത്താണ് താരം മടങ്ങിയത്. 11 പന്തിൽ ഫിഫ്റ്റി തികച്ച താരം അടുത്ത പന്തിൽ പുറത്തായി. അശുതോഷിൻ്റെ വിസ്ഫോടനാത്മക പ്രകടനത്തിൻ്റെ ബലത്തിൽ അവസാന അഞ്ച് ഓവറിൽ 115 റൺസ് നേടിയ റെയിൽവേയ്സ് 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 246 റൺസ് ആണ് നേടിയത്. തുടർന്ന് അരുണാചൽ പ്രദേശിലെ 119 റൺസിന് എറിഞ്ഞിട്ട അവർ 127 റൺസിനു വിജയിക്കുകയും ചെയ്തു.

ക്രിക്കറ്റ് ചരിത്രത്തിലെ അതിവേഗ ഫിഫ്റ്റി എന്ന റെക്കോർഡും യുവരാജിനു നഷ്ടമായിരുന്നു. കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ നേപ്പാൾ താരം ദീപേന്ദ്ര സിംഗ് അയ്രിയാണ് യുവിയുടെ റെക്കോർഡ് പഴങ്കഥയാക്കിയത്. കഴിഞ്ഞ മാസം മംഗോളിയക്കെതിരെ ഏഷ്യൻ ഗെയിംസ് ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ വെറും 9 പന്തിലാണ് ദീപേന്ദ്ര സിംഗ് റെക്കോർഡ് കുറിച്ചത്.

]]>
സയ്യിദ് മുഷ്താഖ് അലി ട്രോഫി: വിഷ്ണു വിനോദിൻ്റെ വെടിക്കെട്ട് സെഞ്ചുറി; സർവീസസിനെതിരെ കേരളത്തിന് ഒരു റൺ ജയം https://malayalees.ch/syed-mushtaq-ali-trophy-kerala-won-services/ Wed, 18 Oct 2023 04:32:07 +0000 https://malayalees.ch/?p=89604 സയ്യിദ് മുഷ്താഖ് അലി ട്രോഫി ഗ്രൂപ്പ് ബിയിൽ സർവീസസിനെതിരെ കേരളത്തിന് ആവേശജയം. ഒരു റണ്ണിനാണ് കേരളം സർവീസസിനെ വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി 189 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ സർവീസസിന് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് നേടാനേ സാധിച്ചുള്ളൂ. കേരളത്തിനായി 62 പന്തിൽ 109 റൺസ് നേടി പുറത്താവാതെ നിന്ന വിഷ്ണു വിനോദാണ് തിളങ്ങിയത്. (trophy kerala won services)

Read Also: ടി-20യിൽ ഒരു ഇന്ത്യൻ താരത്തിൻ്റെ ഏറ്റവും വേഗമേറിയ ഫിഫ്റ്റി; യുവരാജിൻ്റെ റെക്കോർഡ് തകർത്ത് റെയിൽവേയ്സ് താരം

മുഹമ്മദ് അസ്ഹറുദ്ദീൻ (1), രോഹൻ കുന്നുമ്മൽ (12) എന്നിവർ വേഗം പുറത്തായത് കേരളത്തിനു തുടക്കത്തിൽ തന്നെ തിരിച്ചടിയായി. എന്നാൽ, മൂന്നാം നമ്പറിലെത്തിയ വിഷ്ണു വിനോദ് കഴിഞ്ഞ കളിയിലെ ഫോം തുടർന്നു. നാലാം നമ്പറിൽ ക്യാപ്റ്റൻ സഞ്ജു സാംസൺ കൂടി എത്തിയതോടെ കേരളം മെല്ലെ കരകയറി. വേഗത്തിൽ സ്കോർ ചെയ്യാൻ സാധിച്ചില്ലെങ്കിലും മൂന്നാം വിക്കറ്റിൽ വിഷ്ണുവുമൊത്ത് 45 റൺസിൻ്റെ കൂട്ടുകെട്ടുയർത്താൻ സഞ്ജുവിനു കഴിഞ്ഞു. 22 പന്തിൽ 22 റൺസ് നേടി സഞ്ജു പുറത്തായതിനു പിന്നാലെ ക്രീസിലെത്തിയ സൽമാൻ നിസാർ വിഷ്ണുവിനൊപ്പം ചേർന്നതോടെ കേരളം മികച്ച സ്കോറിലേക്ക് നീങ്ങി. 10 ഓവറിൽ 74 റൺസ് മാത്രം നേടിയിരുന്ന കേരളം 15 ഓവറിൽ 126ലും 20 ഓവറിൽ 189ലുമെത്തി. നാലാം വിക്കറ്റിൽ അപരാജിതമായ 110 റൺസാണ് വിഷ്ണുവും സൽമാനും ചേർന്ന് അടിച്ചുകൂട്ടിയത്. സൽമാൻ നിസാർ 24 പന്തിൽ 42 റൺസ് നേടി പുറത്താവാതെ നിന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ സർവീസസിന് ഓപ്പണർമാർ ചേർന്ന് ഗംഭീര തുടക്കം നൽകി. ആദ്യ പവർ പ്ലേയിൽ വിക്കറ്റ് നഷ്ടമില്ലാതെ 60 റൺസ് നേടിയ മധ്യ ഓവറുകളിൽ ഇടക്കിടെ വിക്കറ്റ് നഷ്ടമായത് തിരിച്ചടിയാവുകയായിരുന്നു. 30 പന്തിൽ 40 റൺസ് നേടി പുറത്താവാതെ നിന്ന ഇംപാക്ട് പ്ലയർ വികാസ് ഹത്‌വാലയാണ് സർവീസസിൻ്റെ ടോപ്പ് സ്കോറർ. അവസാന ഓവറിൽ 17 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ സർവീസസ് രണ്ട് റൺസ് അകലെ വീണുപോവുകയായിരുന്നു.

]]>
സയ്യിദ് മുഷ്താഖ് അലി ട്രോഫി: സഞ്ജു നിരാശപ്പെടുത്തിയെങ്കിലും ഹിമാചലിനെ വീഴ്ത്തി കേരളം; ഇന്ന് എതിരാളികൾ സർവീസസ് https://malayalees.ch/smat-kerala-won-himachal-pradesh/ Tue, 17 Oct 2023 05:32:04 +0000 https://malayalees.ch/?p=89546 സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂർണമെൻ്റിലെ ആദ്യ മത്സരത്തിൽ ഹിമാചൽ പ്രദേശിനെ വീഴ്ത്തി കേരളം. ഗ്രൂപ്പ് ബിയിൽ നടന്ന മത്സരത്തിൽ 35 റൺസിൻ്റെ മികച്ച ജയമാണ് കേരളം നേടിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 163 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ഹിമാചൽ 128 റൺസെടുക്കുന്നതിനിടെ ഓൾ ഔട്ടായി. കഴിഞ്ഞ സീസണിലെ റണ്ണേഴ്സ് അപ്പായ ഹിമാചലിനെ തകർത്ത് സീസൺ ആരംഭിച്ചത് കേരളത്തിന് ആത്മവിശ്വാസം നൽകും. (smat kerala won himachal)

കേരളത്തിനായി രോഹൻ കുന്നുമ്മൽ (5) വേഗം പുറത്തായപ്പോൾ മുഹമ്മദ് അസ്ഹറുദ്ദീൻ (14 പന്തിൽ 20) ഭേദപ്പെട്ട പ്രകടനം നടത്തിയാണ് മടങ്ങിയത്. മൂന്നാം വിക്കറ്റിൽ വിഷ്ണു വിനോദും സൽമാൻ നിസാറും ചേർന്ന 48 റൺസ് കൂട്ടുകെട്ട് കേരളത്തിനു മേൽക്കൈ നൽകി. 27 പന്തിൽ 44 റൺസ് നേടിയ വിഷ്ണു തകർപ്പൻ ഫോമിലായിരുന്നു. പക്ഷേ, 23 റൺസ് നേടാൻ 25 പന്തുകളെടുത്ത സൽമാൻ്റെ മെല്ലെപ്പോക്ക് കേരളത്തിനു തിരിച്ചടിയായി. ഈ തിരിച്ചടിയ്ക്കിടെ ക്യാപ്റ്റൻ സഞ്ജു സാംസൺ ഒരു റൺ മാത്രമെടുത്തും അബ്ദുൽ ബാസിത്ത് 3 റൺസെടുത്തും മടങ്ങിയതോടെ കേരളം ബാക്ക്ഫൂട്ടിലായി. ഒടുവിൽ ഇംപാക്ട് പ്ലയറായി എത്തിയ സച്ചിൻ ബേബി വാലറ്റത്തെ കൂട്ടുപിടിച്ച് നടത്തിയ ചെറുത്തുനില്പാണ് കേരളത്തെ മികച്ച സ്കോറിലെത്തിച്ചത്. 20 പന്തിൽ 30 റൺസെടുത്ത സച്ചിൻ പുറത്താവാതെ നിന്നപ്പോൾ കർണാടകയിൽ നിന്ന് ഈ സീസണിൽ കേരളത്തിലെത്തിയ ശ്രേയാസ് ഗോപാൽ (9 പന്തിൽ 12), സിജോമോൻ ജോസഫ് (8 പന്തിൽ 11) എന്നിവർ സച്ചിനു പിന്തുണ നൽകി.

Read Also: 2036 ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാൻ സന്നദ്ധത അറിയിച്ച് ഇന്ത്യ

മറുപടി ബാറ്റിംഗിൽ ഒരിക്കൽ പോലും ഹിമാചലിനെ കെട്ടുപൊട്ടിച്ചോടാൻ കേരള അനുവദിച്ചില്ല. ഏറെക്കാലത്തിനു ശേഷം ടീമിൽ മടങ്ങിയെത്തിയ വിനോദ് കുമാർ തകർപ്പൻ പ്രകടനം പുറത്തെടുത്തപ്പോൾ 8 റൺസെടുക്കുന്നതിനിടെ ഹിമാചലിന് രണ്ട് വിക്കറ്റ് നഷ്ടമായി. വിനോദ് കുമാർ തുടങ്ങിയത് ശ്രേയാസ് ഗോപാൽ തുടർന്നു. മധ്യനിരയിൽ 32 പന്തിൽ 42 റൺസ് നേടിയ നിഖിൽ ഗങ്റ്റയും 22 പന്തിൽ 26 റൺസ് നേടി പുറത്താവാതെ നിന്ന ക്യാപ്റ്റൻ ഋഷി ധവാനുമാണ് ഹിമാചലിനായി തിളങ്ങിയത്. കേരളത്തിനായി വിനോദും ശ്രേയാസും 4 വിക്കറ്റ് വീതം വീഴ്ത്തി.

ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ സർവീസസ് ആണ് കേരളത്തിൻ്റെ എതിരാളികൾ.

]]>
സയ്യിദ് മുഷ്താഖ് അലി ട്രോഫി; പഞ്ചാബിനെ തകർത്ത് ഹിമാചൽ പ്രദേശ് ഫൈനലിൽ https://malayalees.ch/syed-mushtaq-ali-trophy-himachal-pradesh-final/ Thu, 03 Nov 2022 11:22:15 +0000 https://malayalees.ch/?p=70690 സയ്യിദ് മുഷ്താഖ് അലി ട്രോഫി സെമിഫൈനലിൽ പഞ്ചാബിനെ തകർത്ത് ഹിമാചൽ പ്രദേശ് ഫൈനലിൽ. 13 റൺസിനാണ് ഹിമാചലിൻ്റെ ജയം. 177 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബിന് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 163 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഹിമാചലിനു വേണ്ടി സുമീത് വർമ (51), ആകാശ് വസിഷ്ട് (43) എന്നിവർ ബാറ്റിംഗിലും ഋഷി ധവാൻ (25 റൺസിന് മൂന്ന് വിക്കറ്റ്) ബൗളിംഗിലും തിളങ്ങി. ശുഭ്മൻ ഗിൽ (32 പന്തിൽ 45) ആണ് പഞ്ചാബിൻ്റെ ടോപ്പ് സ്കോറർ.

ആദ്യ മൂന്ന് വിക്കറ്റുകൾ വേഗം നഷ്ടമായെങ്കിലും മധ്യനിരയുടെയും ലോവർ മിഡിൽ ഓർഡറിൻ്റെയും വിസ്ഫോടനാത്‌മക ബാറ്റിംഗാണ് ഹിമാചലിനെ മികച്ച സ്കോറിലെത്തിച്ചത്. സുമീത് വർമ 25 പന്തുകളിൽ 51 എടുത്തപ്പോൾ ആകാശ് വസിഷ്ട് ഇത്ര തന്നെ പന്തുകളിൽ നിന്ന് 43 റൺസ് നേടി. 16 പന്തുകളിൽ 27 റൺസ് നേടിയ പങ്കജ് ജയ്സ്വാളിൻ്റെ ഫിനിഷിംഗ് കൂടി ആയപ്പോൾ ഹിമാചൽ പ്രദേശ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 176 റൺസ് നേടി.

മറുപടി ബാറ്റിംഗിൽ പഞ്ചാബിനും ആദ്യ രണ്ട് വിക്കറ്റുകൾ വേഗം നഷ്ടമായി. തകർപ്പൻ ഫോമിലുള്ള ശുഭ്മൻ ഗില്ലിലായിരുന്നു പഞ്ചാബിൻ്റെ പ്രതീക്ഷ. ഗിൽ പ്രതീക്ഷ കാത്തെങ്കിലും 10ആം ഓവറിൽ പുറത്തായത് അവർക്ക് തിരിച്ചടിയായി. അന്മോൾപ്രീത് സിംഗ് 25 പന്തിൽ 30 റൺസെടുത്ത് മടങ്ങി. അവസാന ഓവറുകളിൽ ക്യാപ്റ്റൻ മന്ദീപ് സിംഗ് (15 പന്തിൽ 29 നോട്ടൗട്ട്), രമൺദീപ് സിംഗ് (15 പന്തിൽ 29) എന്നിവർ പൊരുതിയെങ്കിലും വിജയിക്കാനായില്ല.

മുംബൈ -വിദർഭ മത്സരവിജയികളെ ഫൈനലിൽ ഹിമാചൽ പ്രദേശ് നേരിടും. നിലവിൽ 50 ഓവർ ആഭ്യന്തര ടൂർണമെൻ്റായ വിജയ് ഹസാരെ ട്രോഫി ചാമ്പ്യന്മാരാണ് ഹിമാചൽ പ്രദേശ്.

]]>
സച്ചിൻ ബേബിയ്ക്കും സഞ്ജുവിനും ഫിഫ്റ്റി; കേരളത്തിന് മികച്ച സ്കോർ https://malayalees.ch/kerala-score-jammu-kashmir-smat/ Thu, 20 Oct 2022 08:32:04 +0000 https://malayalees.ch/?p=69916 ജമ്മു കശ്‌മീരിനെതിരായ സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിൽ കേരളത്തിന് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി 184 റൺസ് നേടി. 32 പന്തുകളിൽ 62 റൺസെടുത്ത മുൻ ക്യാപ്റ്റൻ സച്ചിൻ ബേബിയാണ് കേരളത്തിൻ്റെ ടോപ്പ് സ്കോറർ. സഞ്ജു 56 പന്തിൽ 62 റൺസ് നേടി.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളം പുതിയ ഓപ്പണിങ്ങ് ജോഡിയെയാണ് പരീക്ഷിച്ചത്. രോഹൻ കുന്നുമ്മലിനൊപ്പം മുഹമ്മദ് അസ്ഹറുദ്ദീൻ ബാറ്റിംഗിനിറങ്ങി. എന്നാൽ, ആദ്യ പന്തിൽ തന്നെ അസ്ഹറിൻ്റെ കുറ്റി തെറിപ്പിച്ച മുജ്തബ യൂസുഫ് കേരളത്തെ ഞെട്ടിച്ചു. മൂന്നാം നമ്പറിൽ സഞ്ജു ഇറങ്ങി. നേരിട്ട ആദ്യ 6 പന്തിൽ റൺസൊന്നും നേടാതിരുന്ന സഞ്ജു വളരെ സാവധാനത്തിലാണ് ബാറ്റ് വീശിയത്. മറുവശത്ത് സ്കോറിംഗ് ചുമതല ഏറ്റെടുത്ത രോഹൻ കുന്നുമ്മൽ കേരളത്തിൻ്റെ ഇന്നിംഗ്സ് താങ്ങിനിർത്തി. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 50 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയപ്പോൾ സഞ്ജുവിൻ്റെ സംഭാവന 24 പന്തിൽ 19 റൺസായിരുന്നു.

20 പന്തുകളിൽ 29 റൺസെടുത്ത് രോഹൻ മടങ്ങിയതോടെ സച്ചിൻ ബേബി ക്രീസിലെത്തി. കേരളത്തിൻ്റെ ഏറ്റവും മുതിർന്ന രണ്ട് ബാറ്റർമാർ ക്രീസിലുറച്ചു. സഞ്ജു മെല്ലെപ്പോക്ക് തുടർന്നപ്പോൾ സച്ചിൻ ബേബി ജമ്മു കശ്‌മീരി ബൗളർമാരെ കടന്നാക്രമിച്ചു. തുടരെ ബൗണ്ടറികൾ കണ്ടെത്തിയ താരം ഇതിനിടെ ഫിഫ്റ്റി തികച്ചു. സഞ്ജുവുമായി ചേർന്ന് മൂന്നാം വിക്കറ്റിൽ 90 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ടുയർത്തിയ ശേഷം സച്ചിൻ മടങ്ങി. ഈ കൂട്ടുകെട്ടിൽ സഞ്ജുവിൻ്റെ സംഭാവന 23 പന്തിൽ 25 റൺസ്.

നാലാം നമ്പറിൽ ഇറങ്ങിയ അബ്ദുൽ ബാസിത്തിൻ്റെ കൂറ്റനടികളാണ് കേരളത്തെ 180 കടത്തിയത്. ഉമ്രാൻ മാലിക്ക് എറിഞ്ഞ 19ആം ഓവറിൽ ഒരു ബൗണ്ടറിയും രണ്ട് സിക്സറും സഹിതം 21 റൺസാണ് അബ്ദുൽ ബാസിത്ത് അടിച്ചുകൂട്ടിയത്. ഇതിനിടെ സഞ്ജു 50 പന്തിൽ ഫിഫ്റ്റി തികച്ചു. മുജ്തബ യൂസുഫിൻ്റെ അവസാന ഓവറിൽ ഒരു സിക്സറും ബൗണ്ടറിയും സഹിതം സ്കോർ ഉയർത്തിയ താരം ഓവറിലെ നാലാം പന്തിൽ പുറത്തായി. 56 പന്തിൽ 61 റൺസെടുത്തായിരുന്നു സഞ്ജുവിൻ്റെ മടക്കം. അബ്ദുൽ ബാസിത്ത് 11 പന്തിൽ 24 റൺസെടുത്ത് പുറത്താവാതെ നിന്നു.

]]>
സയ്യിദ് മുഷ്താഖ് അലി ട്രോഫി; കേരളത്തെ സഞ്ജു നയിക്കും, ഷോൺ റോജർ ടീമിൽ https://malayalees.ch/syed-mushtaq-ali-trophy-kerala-sanju-samson/ Wed, 05 Oct 2022 12:46:56 +0000 https://malayalees.ch/?p=69079 ഈ സീസണിലെ സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂർണമെൻ്റിൽ കേരളത്തെ സഞ്ജു സാംസൺ നയിക്കും. കഴിഞ്ഞ സീസണിലും സഞ്ജു ആണ് കേരളത്തെ നയിച്ചത്. സച്ചിൻ ബേബിയാണ് വൈസ് ക്യാപ്റ്റൻ. 17 അംഗ ടീമിൽ 19 വയസുകാരനായ ഷോൺ റോജറും ഇടംപിടിച്ചിട്ടുണ്ട്. ക്രിക്കറ്റ് പണ്ഡിറ്റുകൾ ഏറെ ഉറ്റുനോക്കുന്ന താരമാണ് ഷോൺ റോജർ. സഞ്ജുവിൻ്റെ വഴിയേ ഇന്ത്യൻ ടീം വരെ എത്താനുള്ള കഴിവ് താരത്തിനുണ്ടെന്നാണ് വിലയിരുത്തൽ. ഇന്ത്യക്കായി അണ്ടർ 19 ടീമിൽ ഷോൺ കളിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം കളിച്ച എസ് അഖിൽ, വത്സൽ ഗോവിന്ദ്, ജലജ് സക്സേന, റോജിത് ഗണേഷ്, പി മിഥുൻ, സുരേഷ് വിശ്വേശ്വർ എന്നിവർക്കൊന്നും ഇക്കുറി ഇടം നേടാനായില്ല. പകരം കൂറ്റനടിക്കാരനായ അബ്ദുൽ ബാസിത്ത്, കൃഷ്ണ ശങ്കർ, വൈശാഖ് ചന്ദ്രൻ, ഫാനൂസ് എഫ്, ബേസിൽ എൻപി, സച്ചിൻ, ഷോൺ റോജർ എസ് തുടങ്ങിയ താരങ്ങൾ ഈ വർഷത്തെ ടീമിലുണ്ട്. ഇക്കഴിഞ്ഞ ദുലീപ് ട്രോഫിയിലടക്കം തകർപ്പൻ പ്രകടനം നടത്തിയ രോഹൻ എസ് കുന്നുമ്മലും ടീമിലുണ്ട്.

പഞ്ചാബിലാണ് മത്സരം. അരുണാചൽ പ്രദേശ്, കർണാടക, ഹരിയാന, സർവീസസ്, മഹാരാഷ്ട്ര, ജമ്മു കശ്‌മീർ, മേഘാലയ എന്നീ ടീമുകൾക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് കേരളം. ഒക്ടോബർ 11ന് അരുണാചൽ പ്രദേശിനെതിരായ മത്സരത്തോടെ ടൂർണമെൻ്റ് ആരംഭിക്കുന്ന കേരളം 12, 14, 16, 18, 20, 22 എന്നീ തീയതികളിൽ വീണ്ടും കളത്തിലിറങ്ങും. കഴിഞ്ഞ സീസണിൽ ക്വാർട്ടറിലെത്തിയ കേരളം തമിഴ്നാടിനോട് തോറ്റ് പുറത്തായിരുന്നു.

]]>
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഇംപാക്ട് പ്ലയർ അവതരിപ്പിക്കാനൊരുങ്ങി ബിസിസിഐ https://malayalees.ch/bcci-impact-player-rule/ Sat, 17 Sep 2022 09:08:23 +0000 https://malayalees.ch/?p=68207 സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഇംപാക്ട് പ്ലയർ അവതരിപ്പിക്കാനൊരുങ്ങി ബിസിസിഐ. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ആദ്യമായി അവതരിപ്പിക്കുന്ന ഈ സൗകര്യം പിന്നീട് ഐപിഎലിലും പരീക്ഷിക്കുമെന്നാണ് വിവരം. പ്ലെയിങ്ങ് ഇലവനിൽ ഇല്ലാത്ത, ടീം ഷീറ്റിലെ നാല് സബ്സ്റ്റിറ്റ്യൂഷനുകളിൽ പെട്ട ഒരു താരത്തെ മത്സരത്തിനിടെ കളത്തിലിറക്കാം എന്നതാണ് ഇംപാക്ട് പ്ലയറിൻ്റെ സവിശേഷത.

ബിഗ് ബാഷ് ലീഗിൽ നേരത്തെ ഈ സൗകര്യം വന്നിരുന്നു. ടീം ഷീറ്റിലെ 12ആമത്തെയോ 13ആമത്തെയോ താരത്തെ ‘എക്സ് ഫാക്ടർ’ പ്ലയറായി ഇറക്കാമെന്നായിരുന്നു ഇത്. ആദ്യ ഇന്നിംഗ്സിൻ്റെ 10 ഓവറുകൾക്ക് ശേഷമേ ഇത് അനുവദിക്കൂ. ഇതുവരെ ബാറ്റ് ചെയ്യാത്ത, ഒരു ഓവറിലധികം പന്തെറിയാത്ത താരത്തിനു പകരം എക്സ് ഫാക്ടർ താരത്തെ ഇറക്കാനാണ് അനുവാദമുണ്ടായിരുന്നത്.

]]>
അവസാന പന്തിൽ വിജയിക്കാൻ അഞ്ച് റൺസ്; സിക്സറടിച്ച് ഷാരൂഖ് ഖാന്റെ ഫിനിഷ്; സയ്യിദ് മുഷ്താഖ് അലി ട്രോഫി തമിഴ്നാടിന് https://malayalees.ch/tamilnadu-won-syed-mushtaq-ali-trophy-karnataka/ Mon, 22 Nov 2021 11:34:55 +0000 https://malayalees.ch/?p=52887 സയ്യിദ് മുഷ്താഖ് അലി ട്രോഫി തമിഴ്നാടിന്. തുടർച്ചയായ രണ്ടാം തവണയാണ് തമിഴ്നാട് കിരീടം നേടുന്നത്. ആവേശോജ്ജ്വലമായ മത്സരത്തിൽ കർണാടകയെ 4 വിക്കറ്റിന് തമിഴ്നാട് കീഴടക്കി. 152 റൺസ് വിജലയക്ഷ്യം പിന്തുടർന്നിറങ്ങിയ തമിഴ്നാട് അവസാന പന്തിൽ ജയം പിടിക്കുകയായിരുന്നു. 15 പന്തിൽ 33 റൺസെടുത്ത് പുറത്താവാതെ നിന്ന ഷാരൂഖ് ഖാനാണ് വിജയശില്പി. (tamilnadu syed mushtaq ali)

ആദ്യം ബാറ്റ് ചെയ്ത കർണാടക നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 151 റൺസ് നേടിയത്. ടോപ്പ് ഓർഡർ പരാജയപ്പെട്ടപ്പോൾ അഭിനവ് മനോഹറിൻ്റെയും (37 പന്തിൽ 46) വാലറ്റക്കാരുടെയും പോരാട്ടമാണ് കർണാടകയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. രോഹൻ കദം (0) വേഗം മടങ്ങിയപ്പോൾ ക്യാപ്റ്റൻ മനീഷ് പാണ്ഡെ (15 പന്തിൽ 13), കരുൺ നായർ (14 പന്തിൽ 18), ബിആർ ശരത് (20 പന്തിൽ 16) എന്നിവരും നിരാശപ്പെടുത്തി. അഭിനവിനൊപ്പം പ്രവീൺ ദുബെ (25 പന്തിൽ 33), ജഗദീശ സുചിത് (7 പന്തിൽ 18) എന്നിവരും കർണാടകത്തിനായി തിളങ്ങി. തമിഴ്നാടിനായി സായ് കിഷോർ 4 ഓവറിൽ 12 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗിൽ ഹരി നിശാന്ത് (12 പന്തിൽ 23) തമിഴ്നാടിന് തകർപ്പൻ തുടക്കം നൽകിയെങ്കിലും പിന്നീട് താളം നഷ്ടപ്പെട്ട അവർ മധ്യ ഓവറുകളിൽ പതറി. 41 റൺസെടുത്ത നാരായൺ ജഗദീശൻ തൻ്റെ ഇന്നിംഗ്സിനായി 46 പന്തുകൾ ചെലവിട്ടു എന്നത് അവർക്ക് കടുത്ത തിരിച്ചടിയായി. സായ് സുദർശൻ (9), വിജയ് ശങ്കർ (22 പന്തുകളിൽ 18), സഞ്ജയ് യാദവ് (5), എം മുഹമ്മദ് (5) എന്നിവരൊക്കെ വേഗം മടങ്ങിയപ്പോൾ കർണാടക കിരീടം ഉറപ്പിച്ചു. എന്നാൽ, തുടർ ബൗണ്ടറികളുമായി തമിഴ്നാടിനെ മത്സരത്തിൽ നിലനിർത്തിയ ഷാരൂഖ് ഖാൻ ഒറ്റയ്ക്ക് മത്സരം വിജയിപ്പിക്കുകയായിരുന്നു. അവസാന ഓവറിൽ 16 റൺസ് ആയിരുന്നു വിജയലക്ഷ്യം. പ്രതീക് ജെയിൻ എറിഞ്ഞ ഓവറിലെ അവസാന പന്തിൽ വിജയിക്കാൻ 5 റൺസ് വേണ്ടിയിരിക്കെ ഡീപ് സ്ക്വയർ ലെഗിലൂടെ സിക്സർ നേടിയ ഷാരൂഖ് തമിഴ്നാടിന് തുടർച്ചയായ രണ്ടാം കിരീടം സമ്മാനിച്ചു.

]]>